DriveSpark

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

yesterday  
ശാസ്ത്രം / DriveSpark/ Four Wheelers  
ഓഗസ്റ്റില്‍ ടാറ്റയും കാര്‍ വില കൂട്ടും. ഓഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ കാറുകള്‍ക്ക് 2.2 ശതമാനം വില കൂടുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ വര്‍ഷമിത് മൂന്നാം തവണയാണ് ടാറ്റ കാറുകള്‍ക്ക് വില കൂടാന്‍ പോകുന്നത്. നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമെല്ലാം വിലവര്‍ധനയ്ക്കുള്ള കാരണമാണെന്നു കമ്പനി വ്യക്തമാക്കി...
                 

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

yesterday  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

yesterday  
ശാസ്ത്രം / DriveSpark/ Two Wheelers  
അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് സുരക്ഷ കര്‍ശനമാവും. പുതിയ മോഡലുകളില്‍ കുറഞ്ഞത് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ വേണമെന്ന കേന്ദ്രനിര്‍ദ്ദേശം വിപണിയില്‍ ഇതിനകം പ്രാബല്യത്തിലുണ്ട്. നിലവിലെ മോഡലുകള്‍ക്ക് എബിഎസ് നല്‍കാനാണ് അടുത്ത വര്‍ഷം ഏപ്രില്‍ വരെ കമ്പനികള്‍ക്ക് സാവകാശം...
                 

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

yesterday  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

2 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ഇന്ത്യയില്‍ രണ്ടുംകല്‍പിച്ചാണ് കവാസാക്കി. കവാസാക്കിയുടെ പ്രാരംഭ മോഡലുകള്‍ക്ക് വിലക്കൂടുതലാണെന്ന ആക്ഷേപം വിപണിയില്‍ തുടക്കം മുതല്‍ക്കെയുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി ജൂലായ് ആദ്യവാരമാണ് ഇന്ത്യന്‍ നിര്‍മ്മിത ZX10R -ന് ആറുലക്ഷം രൂപ കമ്പനി വെട്ടിക്കുറച്ചത്. ഇപ്പോള്‍ വിലക്കുവിന്റെ മാജിക്കുമായി പുതിയ നിഞ്ച 300 -നെയും കവാസാക്കി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ്...
                 

ആക്ടിവയുടെ എഞ്ചിനില്‍ പുതിയ ഹോണ്ട നവി — വില 44,775 രൂപ

2 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
രണ്ടുവര്‍ഷം മുമ്പ് 2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് നവിയെ ഹോണ്ട അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ ഒന്നടങ്കമാണ് ഈ കുഞ്ഞന്‍ മോഡലിലേക്ക് എത്തിനോക്കിയത്. ആദ്യം കൗതുകമായിരുന്നു വിപണിയ്ക്ക്. എന്നാല്‍ കണ്ണടച്ചുതുറക്കും മുമ്പെ ഹോണ്ട നവി രാജ്യത്തു ഹിറ്റായി. വന്നു ആറുമാസത്തിനകം 50,000 നവികള്‍ ഇന്ത്യയില്‍ വിറ്റുപോയി...
                 

പത്തുലക്ഷത്തിന് താഴെ രണ്ടില്‍ കൂടുതല്‍ എയര്‍ബാഗുകളുള്ള കാറുകള്‍

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പത്തുലക്ഷത്തിന് താഴെയുള്ള കാറുകളെ വിപണിയില്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക താത്പര്യമാണ്. ഇത്തരം കാറുകള്‍ക്കാണ് ഇന്ത്യയില്‍ ആവശ്യക്കാരേറെയും. കുറഞ്ഞ വില മാത്രം പോരാ, ഫീച്ചറുകളുടെ ധാരാളിത്തവും കാറുകളിലുണ്ടായിരിക്കണം. ഇക്കാരണത്താല്‍ സുരക്ഷയെക്കാളുപരി ഫീച്ചറുകള്‍ക്കാണ് ചെറു കാറുകളില്‍ പ്രാധാന്യം...
                 

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ആദ്യം ഭിത്തിയിലേക്ക് എടുത്തെറിഞ്ഞു. പിന്നെ ഇടിച്ചുകയറ്റി. വോള്‍വോ XC40 -യ്ക്ക് എന്നിട്ടുമൊരു കൂസലുമില്ല. ടെസ്റ്റ് അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തോടെ വീണ്ടുമൊരു വോള്‍വോ കാര്‍ കൂടി യൂറോ എന്‍സിഎപി (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് പാസായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായി വോള്‍വോ XC40 ഇനി അറിയപ്പെടും...
                 

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ഏഴു പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍

4 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വോള്‍വോ XC40. ഇന്ത്യയില്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന ഏറ്റവും ചെറിയ എസ്‌യുവി. നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍. മെയ് മാസമാണ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങിയത്. ജൂലായ് ആദ്യവാരം XC40 R-Design ഇന്ത്യയില്‍ പുറത്തിറങ്ങി. വില 39.99 ലക്ഷം രൂപ. ആദ്യഘട്ടത്തില്‍ 200 എസ്‌യുവികളാണ് വില്‍പനയ്ക്ക് എത്തുന്നത്...
                 

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

6 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
അപാച്ചെ RR310. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ബൈക്ക്. വന്നതിന് പിന്നാലെ ടിവിഎസ് അപാച്ചെ RR310 ഇന്ത്യയില്‍ ഹിറ്റായി. പ്രാരംഭ പ്രീമിയം സ്‌പോര്‍ട്‌സ് ബൈക്കെന്ന തിലകക്കുറിയുള്ളതു കൊണ്ടു ഒട്ടനവധി ആഫ്റ്റര്‍മാര്‍ക്കറ്റ് പെര്‍ഫോര്‍മന്‍സ് ആക്‌സസറികള്‍ അപാച്ചെ RR310 -ന് വേണ്ടി ഇതിനോടകം വിപണിയില്‍ എത്തി കഴിഞ്ഞു...
                 

സെര്‍ക്കോണ്‍ ബോഡി കിറ്റില്‍ മുഖംമിനുക്കി പുതിയ സ്വിഫ്റ്റ്

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കാര്‍ ലോകത്ത് സ്വിഫ്റ്റ് മോഡിഫിക്കേഷനാണ് പ്രചാരം കൂടുതല്‍. ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഈ പതിവു തെറ്റിക്കുന്നില്ല. രൂപംമാറിയ ഒരുപിടി പുത്തന്‍ സ്വിഫ്റ്റ് മോഡലുകളെ കാര്‍ പ്രേമികള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. തായ്‌ലാന്‍ഡ്, ജാപ്പനീസ് വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്ത കസ്റ്റം നിര്‍മ്മിത ബോഡി കിറ്റുകള്‍ക്കാണ് ഇന്ത്യയില്‍ ആരാധകരേറെയും...
                 

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

8 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്‌സ് മോട്ടോര്‍സ്. ട്രോനക്‌സ് വണ്‍ ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ പുറത്തിറങ്ങി. 49,999 രൂപയാണ് ട്രോനക്‌സ് വണ്‍ സൈക്കിളിന്റെ പ്രാരംഭവില. മോഡലിനെ സ്മാര്‍ട്ട് ബൈക്കെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. സ്മാര്‍ട്രോണ്‍ കമ്പനിയുടെ ഉപഘടകമാണ് ട്രോനക്‌സ് മോട്ടോര്‍സ്...
                 

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

9 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
യമഹ റെയ് ZR -ന് പുതിയ വകഭേദവുമായി യമഹ ഇന്ത്യയിലേക്ക്. 110 സിസി സ്‌കൂട്ടര്‍ നിരയില്‍ യമഹയുടെ സ്‌പോര്‍ടി സമര്‍പ്പണമാണ് റെയ് ZR. റെയ് ZR -നെ കൂടുതല്‍ സ്‌പോര്‍ടിയാക്കാനുള്ള തീരുമാനത്തിലാണ് യമഹ ഇപ്പോള്‍. പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി ഉടന്‍ വിപണിയിലെത്തും. കമ്പനി പുറത്തുവിട്ട ടീസര്‍ ദൃശ്യങ്ങള്‍ മോഡലിന്റെ വരവ് അടുത്തെന്ന സൂചന നല്‍കുന്നു...
                 

പുതിയ ജാസിന്റെ ചിത്രങ്ങള്‍ പുറത്ത്, നിരാശപ്പെടുത്തി ഹോണ്ട

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജൂലായ് 19 -ന് 2018 ഹോണ്ട ജാസ് വിപണിയില്‍ എത്താനിരിക്കെ പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. രാജ്യാന്തര വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്ന ജാസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പല്ല ഇന്ത്യയില്‍ അവതരിക്കുക. പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. പുറംമോടിയില്‍ വരുത്തിയ ചെറിയ മിനുക്കുപണികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലെ മോഡലുമായി വലിയ വ്യത്യാസം പുതിയ ജാസിനുണ്ടാകില്ല...
                 

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ഇനിയധികം നാളുകളില്ല. ജൂലായ് 19 -ന് പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കും. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവരോടു പിടിച്ചുനില്‍ക്കാന്‍ പരിഷ്‌കാരങ്ങളില്ലെങ്കില്‍ ജാസിന് കഴിയില്ല. ഇതു തിരിച്ചറിഞ്ഞാണ് ഹോണ്ടയുടെ നീക്കം. ഫീച്ചറുകളായിരിക്കും വരാന്‍ പോകുന്ന ജാസില്‍ മുഖ്യം. ചെറിയ കോസ്മറ്റിക് അപ്‌ഡേറ്റുകളും ജാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടും...
                 

രണ്ടും കല്‍പിച്ച് കിയ, കൊറോള ആള്‍ട്ടിസിനോട് മത്സരിക്കാന്‍ പുതിയ ഒപ്റ്റിമ — ചിത്രങ്ങള്‍ പുറത്ത്

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
രണ്ടും കല്‍പിച്ചാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ. ഇന്ത്യയില്‍ ആദ്യമെത്താന്‍ പോകുന്ന SP കോണ്‍സെപ്റ്റ് എസ്‌യുവിയെ 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ അവതരിപ്പിച്ചു കഴിഞ്ഞു. ട്രെസോര്‍ എന്ന പേരില്‍ ആദ്യ കിയ എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ട്രെസോറിന്റെ പിന്നാലെ വരി വരിയായി മോഡലുകളെ രാജ്യത്തു കൊണ്ടുവരാനാണ് കിയയുടെ നീക്കം...
                 

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു, ബുക്കിംഗ് തുടങ്ങി — അറിയേണ്ടതെല്ലാം

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതിയ ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു. ഉത്സവകാലത്തിന് മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ ഒക്ടാവിയ RS-നെ വീണ്ടും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത്. 26.78 ലക്ഷം രൂപയാണ് സ്‌കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി)...
                 

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി — ഈ വര്‍ഷമിത് നാലാം തവണ

11 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി. ഈ വര്‍ഷമിത് നാലാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് ഉയര്‍ത്തുന്നത്. ഇത്തവണയും രണ്ടായിരം രൂപ മോഡലിന് വില കൂടി. നേരത്തെ മെയ് മാസവും ഡോമിനാര്‍ 400 -ന് രണ്ടായിരം രൂപ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. ഡോമിനാര്‍ എബിഎസ്, നോണ്‍-എബിഎസ് പതിപ്പുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു...
                 

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

12 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
2018 ഹോണ്ട CD 110 ഡ്രീം DX ഇന്ത്യയില്‍ പുറത്തിറങ്ങി. നവീകരിച്ച CD 110 ഡ്രീം DX -ന് 48,272 രൂപയാണ് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുതിയ ഗ്രാഫിക്‌സ് ഉള്‍പ്പെടെയുള്ള കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് 2018 ഹോണ്ട CD 110 ഡ്രീം DX അവകാശപ്പെടുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്വര്‍ണ നിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്‌സ്. ക്രോമില്‍ തീര്‍ത്ത മഫ്‌ളര്‍ പ്രൊട്ടക്ടറും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും...
                 

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

12 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ക്രാഷ് ടെസ്റ്റുകളില്‍ ഫോര്‍ഡ് ഒരിക്കലും പിന്നില്‍ പോകാത്തതാണ്. എന്നാല്‍ ഇത്തവണ എന്തുസംഭവിച്ചു? 2018 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം കണ്ടു കാര്‍ ലോകം ഒന്നടങ്കം ചോദിക്കുന്നു. അമേരിക്കന്‍ കേന്ദ്ര ഏജന്‍സിയായ NHTSA (നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് കാഴ്ചവെച്ചത് കേവലം ശരാശരി സുരക്ഷ...
                 

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

13 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
വിലക്കിഴിവും ആനുകൂല്യങ്ങളുമായി ഇരുചക്രവാഹന വിപണി ഒരിക്കല്‍കൂടി സജീവമാവുകയാണ്. കൂടുതല്‍ മോഡലുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും മുന്‍കൈയ്യെടുക്കുമ്പോള്‍ ഓഫറുകളുടെ പെരുമഴയാണ് ഇരുചക്രവാഹന വിപണിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജൂലായ് മാസം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ലഭ്യമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പരിശോധിക്കാം —..
                 

മാരുതി ബ്രെസ്സ വാങ്ങാനുള്ള ഏഴു കാരണങ്ങള്‍

15 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ചിത്രത്തിന് ഒരുമാറ്റവുമില്ല, പതിവുപോലെ കോമ്പക്ട് എസ്‌യുവി ശ്രേണിയില്‍ കിരീടവും ചെങ്കോലുമേന്തി മാരുതി വിറ്റാര ബ്രെസ്സ തലയുയര്‍ത്തി നില്‍ക്കുകയാണ്. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ താന്‍ തന്നെയാണ് കേമനെന്നു മാരുതി ബ്രെസ്സ ഓരോ മാസവും പറഞ്ഞുവെയ്ക്കുന്നു. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളുടെ സാധ്യത തുറന്നുകാട്ടിയത് ഇക്കോസ്‌പോര്‍ടാണെങ്കിലും വിറ്റാര ബ്രെസ്സയുടെ തേരോട്ടത്തിന് മുന്നില്‍ ഫോര്‍ഡ് എസ്‌യുവിക്ക് വഴിമാറി കൊടുക്കേണ്ടി വന്നു...
                 

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

15 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം ഒരുപോലെ കളംനിറഞ്ഞു നില്‍ക്കുന്ന പ്രീമിയം എസ്‌യുവി ശ്രേണിയില്‍ വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാം ഒരു കണ്ണുണ്ട്. എങ്ങുനിന്നോ വന്ന ജീപ് കോമ്പസ് ഒരൊറ്റ രാത്രികൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ വെന്നിക്കൊടി പാറിച്ചത്. പ്രീമിയം എസ്‌യുവികള്‍ വാങ്ങാന്‍ രാജ്യത്തു ആളുണ്ടെന്ന് കഴിഞ്ഞ ഒരുവര്‍ഷമായി കോമ്പസ് തെളിയിച്ചു കൊണ്ടിരിക്കുന്നു...
                 

ഇനി സൈഡ് മിററുകള്‍ മടക്കി കാറോടിച്ചാല്‍ പിഴ

16 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
അടുത്തിടെയാണ് അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനമാണെന്നു വാഹന ഉടമകള്‍ അറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ വാഹനമോടിക്കുമ്പോള്‍ നാം പിന്തുടരുന്ന പല ശീലങ്ങളും മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടാറുണ്ട്. അത്തരത്തില്‍ ഒന്നാണ് സൈഡ് മിററുകള്‍ മടക്കി വെച്ചുള്ള ഡ്രൈവിംഗ്. സാധാരണ സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം കണ്ടാല്‍ പൊലീസ് നടപടിയെടുക്കാറില്ല. പക്ഷെ ചിത്രം മാറാന്‍ പോവുകയാണ്...
                 

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

2 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കാര്‍ മോഡിഫിക്കേഷന് ഇന്ത്യയില്‍ പ്രചാരം കൂടുന്നതു കണ്ട് നിര്‍മ്മാതാക്കള്‍ തന്നെ വൈവിധ്യമാര്‍ന്ന മോഡിഫിക്കേഷന്‍ സാധ്യതകള്‍ മോഡലുകളില്‍ തുറന്നുവെയ്ക്കുകയാണ്. ഷോറൂമില്‍ നിന്നും കാര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഉടമകള്‍ക്ക് തീരുമാനിക്കാം എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന്. പുതിയ കാര്‍ വാങ്ങിയ ശേഷം പുറമെ നിന്നും വീണ്ടും മിനുക്കുപ്പണികള്‍ നടത്തേണ്ട ആവശ്യം ഇന്നില്ല. വിപണിയില്‍ മോഡിഫൈ ചെയ്തു വാങ്ങാന്‍ പറ്റുന്ന 15 കാറുകള്‍ പരിശോധിക്കാം —..
                 

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
2018 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 7.35 ലക്ഷം രൂപ മുതലാണ് പുതിയ ജാസിന് വിപണിയില്‍ വില. ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. പുതുക്കിയ അകത്തളവും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും പുതിയ ജാസിന്റെ പ്രധാന ആകര്‍ഷണീയതയാണ്. പുറംമോടിയില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ മിനുക്കുപ്പണികളും ശ്രദ്ധയാകര്‍ഷിക്കും...
                 

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷകൾ വാനോളം

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മാരുതി ബ്രെസ്സയ്ക്ക് എതിരെ S201. ടൊയോട്ട ഇന്നോവയോടു കൊമ്പുകോര്‍ക്കാന്‍ U321. ടൊയോട്ട ഫോര്‍ച്യൂറിനെ പിടിച്ചു കെട്ടാന്‍ XUV700 - ജനപ്രിയ സെഗ്മന്റില്‍ വരാന്‍ പോകുന്നത് മഹീന്ദ്രയുടെ മൂന്ന് മോഡലുകള്‍. യൂട്ടിലിറ്റി വാഹന നിരയില്‍ അട്ടിമറിക്കുള്ള കാറ്റും കോളും ഇപ്പോഴെ കാണാം. ഇനി ചെറിയ കളികള്‍ക്കൊന്നും തങ്ങളില്ലെന്നാണ് മഹീന്ദ്രയുടെ നിലപാട്...
                 

കാത്തിരിപ്പിന് വിരാമം, ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകള്‍ ഇന്ത്യയില്‍

4 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
Q7, Q3 എസ്‌യുവികള്‍ക്ക് പുതിയ ഡിസൈന്‍ എഡിഷനുമായി ഔഡി. Q7, Q3 ഡിസൈന്‍ എഡിഷനുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 40.76 ലക്ഷം രൂപയാണ് ഔഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപ വിലയില്‍ ഔഡി Q7 ഡിസൈന്‍ എഡിഷന്‍ വിപണിയില്‍ ലഭ്യമാകും. കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു...
                 

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ആള്‍ട്ടോ ഹാച്ച്ബാക്കിന് പുതിയ ടാക്സി പതിപ്പുമായി മാരുതി സുസുക്കി. ആള്‍ട്ടോ ടൂര്‍ H1 വിപണിയില്‍ ഉടനെത്തും. ഔദ്യോഗിക വരവിന് മുമ്പ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ബ്രോഷര്‍ പുതിയ ആള്‍ട്ടോ ടൂര്‍ H1-നെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഡിസൈന്‍ മുഖത്ത് വലിയ കാഴ്ചപ്പകിട്ടുകള്‍ ആള്‍ട്ടോ ടൂര്‍ H1 അവകാശപ്പെടില്ല...
                 

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

6 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പേരു സൂചിപ്പിക്കുന്നതു പോലെ സൈഗ്നസ് റെയ് ZR സ്‌കൂട്ടറിന്റെ പ്രത്യേക സ്ട്രീറ്റ് റാലി എഡിഷനാണിത്. 57,898 രൂപയാണ് പുതിയ യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). ജൂലായ് അവസാന വാരം മുതല്‍ രാജ്യത്തുടനീളമുള്ള യമഹ ഡീലര്‍ഷിപ്പുകളില്‍ സ്ട്രീറ്റ് റാലി എഡിഷന്‍ ലഭ്യമായി തുടങ്ങും...
                 

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വാസിറാനി ശൂല്‍, ഹൈപ്പര്‍കാര്‍ ലോകത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യസമര്‍പ്പണം. മുംബൈ ആസ്ഥാനമായുള്ള 'വാസിറാനി ഓട്ടോമൊട്ടീവ്' ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാറിനെ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡില്‍ അവതരിച്ച വാസിറാനി ശൂല്‍ കാര്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്...
                 

നാനോ കാര്‍ ഉത്പാദനം ടാറ്റ നിര്‍ത്തി, ഇനി ഓര്‍ഡര്‍ കിട്ടിയാലെ നിര്‍മ്മിക്കുകയുള്ളു

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

2018 ബിഎംഡബ്ല്യു 3 സീരീസ് GT സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി, വില 46.60 ലക്ഷം

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
2018 ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ടിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആഗോള വിപണിയില്‍ കൊണ്ടുവന്നത്. കൃത്യം ഒരുവര്‍ഷത്തിനിപ്പുറം കാര്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയിരിക്കുകയാണ്. 46.6 ലക്ഷം രൂപ വിലയില്‍ പുതിയ ബിഎംഡബ്ല്യു 320d ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് വിപണിയില്‍ പുറത്തിറങ്ങി...
                 

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X — സമവാക്യങ്ങള്‍ തിരുത്തപ്പെടുമോ?

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി ബലെനോയുടെ അപ്രമാദിത്വം തകര്‍ക്കാനുള്ള പടപുറപ്പാടിലാണ് ടാറ്റ. 45X ഹാച്ച്ബാക്കിനെയാണ് കമ്പനി ഇതിനുവേണ്ടി കരുതിവെച്ചിട്ടുള്ളത്. അടുത്ത വര്‍ഷം രണ്ടാംപാദം 45X ഹാച്ച്ബാക്ക് വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. കൃത്യമായി പറഞ്ഞാല്‍ 2019 ഉത്സവകാലത്തിന് മുമ്പെ പുതിയ പ്രീമിയം ടാറ്റ ഹാച്ച്ബാക്ക് ഇങ്ങെത്തും...
                 

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ലോകം ഇത്രനാളും H5X എന്നു പേരുചൊല്ലി വിളിച്ച എസ്‌യുവി ഇനി അറിയപ്പെടുക ടാറ്റ ഹാരിയറായി (Harrier). ഹാരിയര്‍ എന്ന പേരില്‍ പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവി വിപണിയില്‍ എത്തുമെന്നു ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യപാദം ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങും. മാരുതിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ പോലെ ഹാരിയര്‍ എസ്‌യുവിക്ക് വേണ്ടി പ്രത്യേക വിപണന ശൃഖല ടാറ്റ സ്ഥാപിക്കും...
                 

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ബുക്കിംഗ് തുടങ്ങി, ഇന്ത്യയില്‍ 250 എണ്ണം മാത്രം

12 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് 500 മോഡലിന്റെ പ്രീ-ബുക്കിംഗ് ഇന്നു രണ്ടുമണി മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ആവശ്യക്കാര്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം. ഒരുമാസം മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ആഗോള വിപണിയില്‍ എത്തിയത്...
                 

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

13 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയിലേക്ക്

15 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 സ്‌കൂട്ടറിനെ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സ്‌റ്റോം 125 -ന് ഒപ്പം അപ്രീലിയ കാഴ്ചവെച്ച SR125 സ്‌കൂട്ടര്‍ രാജ്യത്തു തൊട്ടുപിന്നാലെ വില്‍പനയ്‌ക്കെത്തി. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന് വില. എന്നാല്‍ സ്‌റ്റോം 125 മോഡലിനെ കുറിച്ചു മാത്രം കമ്പനി പിന്നെയൊന്നും മിണ്ടിയില്ല...
                 

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

15 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മിത്സുബിഷി പജേറോയുടെ പേരും പ്രശസ്തിയും സ്വപ്‌നം കണ്ടെത്തിയ പജേറോ സ്‌പോര്‍ടിന് വിപണിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടൊയോട്ട ഫോര്‍ച്യൂണറിന് മികച്ച വെല്ലുവിളിയാകുമെന്നൊക്കെ പ്രതീക്ഷിച്ചെങ്കിലും പഴയ പജേറോയുടെ നിഴല്‍ മാത്രമായി പജേറോ സ്‌പോര്‍ട് ഒതുങ്ങി പോവുകയാണ്...
                 

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

16 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
2019 കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറഭേദം മാത്രമെ 2019 നിഞ്ച 650 -യില്‍ ലഭ്യമാവുകയുള്ളു. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ നിഞ്ച 650 പതിപ്പിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം...
                 

Ad

റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഗ്രാസിയക്കും എന്‍ടോര്‍ഖിനും ഭീഷണി

3 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
വിപണിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സുസുക്കിയ്ക്ക് പ്രത്യേക ഉത്സാഹമാണ്. കഴിഞ്ഞ വര്‍ഷം ഇന്‍ട്രൂഡറിനെ കമ്പനി അവതരിപ്പിച്ചു. ഇപ്പോള്‍ ഇതാ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നിരിക്കുകയാണ്. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയില്‍ പുറത്തിറങ്ങി. 68,000 രൂപയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില (എക്‌സ്‌ഷോറൂം ദില്ലി). ഇന്ത്യയില്‍ സുസുക്കിയുടെ ഏറ്റവും വില കൂടിയ സ്‌കൂട്ടറാണിത്...
                 

Ad

Amazon Bestseller: #4: AS-IT-IS Nutrition Whey Protein Concentrate 80% Unflavoured - 1Kg

17 hours ago  
Shopping / Amazon/ Diet  
                 

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്, ചിത്രങ്ങള്‍ പുറത്ത്

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് റെനോ ക്വിഡ്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഹാച്ച്ബാക്കിന് അത്ര ശുഭകരമായ വാര്‍ത്തയല്ല നല്‍കുന്നത്. എന്തായാലും പുതിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിലൂടെ വിപണിയില്‍ ശക്തമാകാനുള്ള നീക്കത്തിലാണ് ക്വിഡ്. പുറത്തുവരുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ റെനോയുടെ തയ്യാറെടുപ്പുകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്...
                 

Ad

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

4 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

Ad

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കഴിഞ്ഞ മെയ് മാസമാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് എഎംടി ഓപ്ഷന്‍ കമ്പനി നല്‍കി. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ XZA പ്ലസ് വകഭേദത്തില്‍ മാത്രം എഎംടി ഗിയര്‍ബോക്‌സ് അവതരിപ്പിച്ച ടാറ്റയുടെ നടപടിയില്‍ ഉപഭോക്താക്കള്‍ തുടക്കത്തിലെ നിരാശ പ്രകടിപ്പിച്ചു. നെക്‌സോണ്‍ എഎംടി വാങ്ങണമെങ്കില്‍ 9.41 ലക്ഷം രൂപ മുടക്കണമെന്നത് തന്നെ കാരണം...
                 

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജാഗ്വാര്‍ എഫ്-ടൈപ് ഇന്‍ജെനിയം പെട്രോള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. എഫ്-ടൈപ് കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ മോഡലുകളില്‍ പുതിയ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. 90.93 ലക്ഷം രൂപയാണ് എഫ്-ടൈപ് കൂപ്പെയ്ക്ക് വില. എഫ്-ടൈപ് കണ്‍വേര്‍ട്ടബിളിന് 1.01 കോടി രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി...
                 

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് — ആദ്യ വീഡിയോ പുറത്ത്

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ നാലു മീറ്റര്‍ വലുപ്പമുള്ള എസ്‌യുവികളെ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഇക്കാരണത്താല്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം പ്രത്യേക താത്പര്യമുണ്ട്. എന്നാല്‍ ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ കഴിയുമോയെന്ന ആശങ്കയില്‍ പലരും എസ്‌യുവികളെ ഇറക്കാന്‍ മടിക്കുന്നു. ക്രെറ്റയ്ക്ക് എതിരെ രണ്ടും കല്‍പിച്ചു വിപണിയില്‍ എത്തിയ ക്യാപ്ച്ചര്‍ എസ്‌യുവി റെനോയ്ക്ക് അധിക ബാധ്യതയായി മാറിക്കഴിഞ്ഞു...
                 

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
സാങ്‌യോങ് ടിവോലിയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കും. മഹീന്ദ്രയുടെ ഉടമസ്ഥതയിലാണെങ്കിലും ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയെ വിപണിയ്ക്ക് മുന്‍പരിചയമില്ല. ഒരു സുപ്രഭാതത്തില്‍ മോഡല്‍ ഇന്ത്യയില്‍ വന്നാല്‍ വാങ്ങാന്‍ ആളുകള്‍ മുന്നോട്ടു വരുമോയെന്ന കാര്യം സംശയം. എന്നാല്‍ മാരുതി ബ്രെസ്സയ്ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ ടിവോലിയ്ക്ക് കഴിയുമെന്ന് മഹീന്ദ്രയ്ക്ക് ഉറപ്പുണ്ട്...
                 

റെനോ ക്യാപ്ച്ചറിന് രണ്ടുലക്ഷം രൂപ വിലക്കിഴിവ്, കാരണമിതാണ്

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ കഴിഞ്ഞ വര്‍ഷമാണ് ക്യാപ്ച്ചര്‍ എസ്‌യുവിയെ റെനോ ഇന്ത്യയില്‍ കൊണ്ടുവന്നത്. പ്രതിമാസം 2,000 യൂണിറ്റുകളുടെ വില്‍പന ക്യാപ്ച്ചറില്‍ കമ്പനി ലക്ഷ്യമിട്ടു. എന്നാല്‍ നടന്നതോ, കുതിച്ചുയര്‍ന്ന ക്രെറ്റ വില്‍പനയ്ക്ക് മുന്നില്‍ കാഴ്ച്ചക്കാരനായി റെനോ ക്യാപ്ച്ചര്‍ മാറി. പ്രതീക്ഷിച്ച വില്‍പന നേടാന്‍ ക്യാപ്ച്ചറിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്രീമിയം എസ്‌യുവി ക്യാപ്ച്ചറിന് വേണ്ടി റെനോ നടത്തിയ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടില്ലെന്നു സാരം...
                 

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി, ഇക്കാലമത്രയും മാരുതി വിറ്റാര ബ്രെസ്സ അറിയപ്പെട്ടത് ഇങ്ങനെയായിരുന്നു. വില്‍പനയില്‍ ബ്രെസ്സയെ കടത്തിവെട്ടാന്‍ മറ്റൊരു എസ്‌യുവിക്കും കഴിയില്ലെന്ന ധാരണ വിപണിയില്‍ പിടിമുറുക്കവെ മാരുതിക്ക് ഹ്യുണ്ടായിയുടെ ഇരുട്ടടി. കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റ വാങ്ങാനാണ് ആളുകള്‍ തിടുക്കം കൂട്ടിയത്...
                 

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന്റെ വില പുറത്ത്

10 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ജൂലായ് 19 -ന് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ പുറത്തിറങ്ങാനിരിക്കെ പുതിയ സ്‌കൂട്ടറിന്റെ വില പുറത്ത്. 69,671 രൂപ വിലയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട് (എക്‌സ്‌ഷോറൂം മുംബൈ). 80,000 രൂപ ഓണ്‍റോഡ് വില ബര്‍ഗ്മാന്‍ സ്ട്രീറ്റിന് പ്രതീക്ഷിക്കാം. അതായത് എതിരാളികളെക്കാള്‍ ഉയര്‍ന്ന വിലയിലാകും ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിക്കുക...
                 

മൈലേജില്ലെന്ന പരാതി, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ മരവിപ്പിച്ച് കേന്ദ്രം

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കഴിഞ്ഞ വര്‍ഷമാണ് പതിനായിരം വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ആഗോള ടെന്‍ഡര്‍ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ക്ഷണിച്ചത്. കരാര്‍ കരസ്ഥമാക്കിയത് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും മഹീന്ദ്രയും. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 350 ടിഗോര്‍ ഇവികളെ ടാറ്റയും 150 ഇവെരിറ്റോ സെഡാനുകളെ മഹീന്ദ്രയും ഇഇഎസ്എല്ലിന് നല്‍കി. ബാക്കിയുള്ള 9,500 കാറുകളെ ജൂണില്‍ ഇരു കമ്പനികള്‍ കൈമാറണമെന്നായിരുന്നു ചട്ടം...
                 

'ഇടി' പരീക്ഷയില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിര്‍മ്മിത റെനോ ക്വിഡ്

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
രണ്ടുവര്‍ഷം മുമ്പ് നടന്ന ഇടി പരീക്ഷയില്‍ പപ്പടം പൊടിയുന്നതു പോലെ ക്വിഡ് ഹാച്ച്ബാക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുമിത് സാഹ്‌നി പറഞ്ഞു, 'ക്വിഡിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ ഞങ്ങള്‍ കൂട്ടും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്പനി പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കും'...
                 

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മുന്നിലെ ഫോര്‍ച്യൂണര്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോള്‍ ആദ്യമൊന്നു പകച്ചു. ചണ്ഡീഗഢില്‍ നിന്നും മണാലിയിലേക്കുള്ള വഴി. പെയ്തിറങ്ങിയ മഴയുടെ കുളിരില്‍ അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നു. ഇടംവലം നോക്കാതെ മുന്നിലൂടെ ചീറിപ്പായുകയാണ് ലോറികള്‍. പിറകില്‍ നിന്നുമൊരു സ്വിഫ്റ്റുകാരന്‍ ആഞ്ഞു ഹോണടിച്ചപ്പോഴാണ് ഒരുനിമിഷം മാഞ്ഞ സ്ഥലകാലബോധം തിരികെവന്നത്. രാവിലെ കയറിയിരുന്നതാണ് ഡ്രൈവിംഗ് സീറ്റില്‍. വണ്ടി പാതയരികില്‍ ചേര്‍ത്തു നിര്‍ത്തി. ഡോര്‍ തുറന്നു ഞങ്ങള്‍ പുറത്തിറങ്ങി...
                 

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഫോര്‍ഡിന് പിന്നാലെ ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം...
                 

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ടാറ്റ H5X വിപണിയില്‍ അറിയപ്പെടുക ഹാരിയര്‍ എന്ന പേരില്‍. ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം അടക്കിവാഴുന്ന പ്രീമിയം എസ്‌യുവി ഗണത്തില്‍ തലയുയര്‍ത്താന്‍ കാത്തുനില്‍ക്കുന്ന പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവിയെ ഹാരിയര്‍ എന്നായിരിക്കും ടാറ്റ വിളിക്കുക. പരുന്തു വിഭാഗത്തില്‍പ്പെടുന്ന ഹാരിയര്‍ പക്ഷിയാണ് പേരിനുള്ള പ്രചോദനം...
                 

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

15 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കഴിഞ്ഞ മാസമാണ് അമേരിക്കന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ ജീപ് നാലാം തലമുറ റാംഗ്ലറുമായി ഇന്ത്യയില്‍ പറന്നിറങ്ങിയത്. ആറു മാസങ്ങള്‍ക്ക് മുമ്പ് ആഗോള വിപണിയില്‍ പിറന്ന മോഡലിനെ എത്രയും പെട്ടെന്നു ഇന്ത്യയില്‍ വില്‍പനയ്ക്ക് അണിനിരത്താനുള്ള നീക്കത്തിലാണ് ജീപ്. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന 2018 റാംഗ്ലര്‍ JL ടൂ ഡോര്‍ മോഡല്‍ കമ്പനിയുടെ തിടുക്കം പറഞ്ഞുവെയ്ക്കുന്നു...
                 

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

15 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

16 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നു. മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ വര്‍ഷം മെയ് - ജൂലായ് കാലയളവില്‍ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്ന 4,379 ഇക്കോസ്‌പോര്‍ട് എസ്‌യുവികളിലാണ് (ഫെയ്‌സ്‌ലിപ്റ്റിന് മുമ്പുള്ള മോഡൽ) പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്...