FilmiBeat

മമ്മൂട്ടിയുടെ വക വിഷു സമ്മാനമെത്തി! പോലീസുകാരനായി ഇക്കയുടെ മരണമാസ് എന്‍ട്രി! ഉണ്ട മിന്നിക്കും

6 days ago  
സിനിമ / FilmiBeat/ News  
വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളില്‍ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ വിജയമായി മധുരരാജ മാറിയപ്പോള്‍ വിഷുവിന് മറ്റൊരു സര്‍പ്രൈസ് കൂടി വരാനുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മെഗാസ്റ്റാര്‍ നായകനായി റിലീസിനൊരുങ്ങുന്ന ഉണ്ട എന്ന ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. കാപ്പാന്റെ ടീസർ പുറത്തിറക്കി സൂര്യയുടെയും..
                 

ലൂസിഫറിന്റെ കളക്ഷന്‍ തന്നെ ഞെട്ടിച്ചെന്ന് വിവേക് ഓബ്രോയ്! ബോളിവുഡില്‍ ഇല്ലാത്തത് ഇതാണെന്ന് താരം!!

6 days ago  
സിനിമ / FilmiBeat/ All  
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്ത് കേവലം ഏട്ട് ദിവസങ്ങള്‍ കൊണ്ടായിരുന്നു നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തിലും വിദേശത്തുമടക്കം വമ്പന്‍ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലൂസിഫറിന്റെ ഈ നേട്ടം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ വിവേക് ഒബ്രോയ്...
                 

കാപ്പാന്റെ ടീസർ പുറത്തിറക്കി സൂര്യയുടെയും മോഹന്‍ലാലിന്റെയും കൊടൂരമാസ്! ബോക്സോഫീസ് തകർക്കുമോ?

6 days ago  
സിനിമ / FilmiBeat/ News  
കേരളവും തമിഴ്‌നാടും അടുത്ത സംസ്ഥാനങ്ങള്‍ എന്നത് മാത്രമല്ല സിനിമകളിലൂടെയാണ് ആ സൗഹൃദം പുതുക്കുന്നത്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിനും തമിഴിനും ഒരുപോലെ ആഘോഷിക്കാവുന്ന സന്തോഷ കാര്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അത് വിശേഷ ദിവസമായതിനാല്‍ ആരാധകരും ആവേശത്തിലാണ്. കേരളത്തില്‍ വിഷു ആഘോഷിക്കുമ്പോള്‍ ഏപ്രില്‍ പതിനാലിന് തമിഴ്‌നാട്ടില്‍ പുതുവത്സരമാണ്. രണ്ട് സംസ്ഥാനങ്ങളിലും വിശേഷ..
                 

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ താരരാജാക്കന്മാര്‍ക്കൊപ്പമുള്ള ഫഹദിന്റെ മത്സരം!

7 days ago  
സിനിമ / FilmiBeat/ News  
മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനിയാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഫഹദിന് ഭാഗ്യമായിരുന്നു. ഫഹദ് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കുകയും ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷമെത്തിയ കുമ്പളങ്ങി നൈറ്റ്‌സും നല്ല പ്രകടനമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗത സംവിധായകന്റെ സംവിധാനത്തിലെത്തിയ..
                 

ജയറാമിനൊപ്പം മക്കള്‍ ശെല്‍വന്‍! ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതിയെത്തി! കാണൂ!

8 days ago  
സിനിമ / FilmiBeat/ News  
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് വിജയ് സേതുപതി. മക്കള്‍ ശെല്‍വനെന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കാറുള്ളത്. ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് ഏത് തരത്തിലുള്ള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ ആരാധകരും സാക്ഷ്യപ്പെടുത്തിയതാണ്. സിനിമാജീവിതത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മികച്ച സ്വീകാര്യതയുമായാണ് അദ്ദേഹം മുന്നേറുന്നത്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക്..
                 

രാജവാഴ്ച തുടങ്ങി! മമ്മൂട്ടിയുടെ അള്‍ട്രാമാസ്സ് കിടുക്കി! ആദ്യ ദിനത്തിലെ കലക്ഷന്‍ പുറത്ത്! കാണൂ!

8 days ago  
സിനിമ / FilmiBeat/ News  
രാജയെന്ന മധുരരാജയെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. 9  വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവതരിച്ച രാജയ്ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു പുറത്തുവന്നത്. വൈശാഖും ഉദയ്കൃഷ്ണയും വീണ്ടും ഒരുമിച്ചെത്തുന്നുവെന്നും മമ്മൂട്ടിക്കൊപ്പമാണ് വരവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. വേഷവിധാനത്തിലൂടെയും മംഗ്ലീഷിലൂടെയും മാത്രമല്ല ഫൈറ്റിലൂടെയും വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. വിമര്‍ശകരുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഇത്...
                 

ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?

9 days ago  
സിനിമ / FilmiBeat/ News  
വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ തരംഗത്തിനിടയിലും മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചെയ്യുന്ന സിനിമകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാവണമെന്നാഗ്രഹിക്കുന്ന താരമാണ് മമ്മൂട്ടി. പതിവില്‍ നിന്നും വ്യത്യസ്തമായി രാജയെക്കുറിച്ച് വാചാലനായി അദ്ദേഹം നിരവധി വേദികളില്‍ എത്തിയിരുന്നു. അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. പ്രേക്ഷകരെ..