FilmiBeat

ലോക് ഡൗണില്‍ 8.5 കോടി കാഴ്ചക്കാരെ കിട്ടി! ടെലിവിഷന്‍ റേറ്റിംഗില്‍ റെക്കോര്‍ഡ് തിരുത്തി രാമായണം

8 hours ago  
സിനിമ / FilmiBeat/ Television  
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ, സീരിയലുകള്‍, മറ്റ് ടെലിവിഷന്‍ പരിപാടികളുടെയെല്ലാം ഷൂട്ടിങ് അവതാളത്തിലായി. ഇതോടെ വീടുകൡ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലുള്ള ആളുകള്‍ സമയം ചിലവഴിക്കാന്‍ വഴികള്‍ തേടി നടക്കുകയായിരുന്നു. ഈ സമയത്താണ് പഴയ പല ഹിറ്റ് പരിപാടികളും പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. ഒടുവില്‍ ദൂരദര്‍ശന്‍ തന്നെ ചരിത്രം തിരുത്തി കുറിച്ചു. ഒരു കാലത്ത്..
                 

ആര്യയും പവനുമൊക്കെ കഴിഞ്ഞു! ഇനി പരീക്കുട്ടിയ്ക്കുള്ള അവസരം, ബിഗ് ബോസ് താരം രഘുവിന്റെ കണ്ടുപിടുത്തം

16 hours ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ആര്‍ജെ രഘുവിനെ എല്ലാവരും അടുത്ത് അറിയുന്നത്. തുടക്കത്തില്‍ കണ്ടത് പോലെയല്ല, അവസാനമായപ്പോഴെക്കും വിജയ സാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു രഘു. കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷമായിരുന്നു രഘുവില്‍ പ്രകടമായ മാറ്റം കണ്ട് വന്നത്. അപ്രതീക്ഷിതമായി ബിഗ് ബോസ് അവസാനിച്ചതോടെ പ്രേക്ഷകരും മത്സരാര്‍ഥികളുമെല്ലാം നിരാശയിലായി. വീടിനുള്ളില്‍ ശത്രുക്കളെ പോലെ കഴിഞ്ഞതാണെങ്കിലും..
                 

ആര്യച്ചേച്ചി അത് പറഞ്ഞപ്പോള്‍ അന്നും ഇന്നും തോന്നിയത് ഇതാണെന്ന് സാന്‍ഡ്ര! അച്ഛനുമായി ഞാനും ക്ലോസാണ്!

yesterday  
സിനിമ / FilmiBeat/ Television  
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഈ തീരുമാനം. 74ാമത്തെ എപ്പിസോഡിനൊടുവിലായാണ് പരിപാടി അവസാനിപ്പിച്ചത്. പുറത്തുവരുന്നതില്‍ സന്തോഷമാണെങ്കിലും നിലവിലെ അവസ്ഥയില്‍ തങ്ങളും സങ്കടത്തിലാണെന്ന് വ്യക്തമാക്കുകയായിരുന്നു താരങ്ങള്‍. ടാസ്‌ക്കുകളില്‍ കടുത്ത പോരാട്ടവും വഴക്കുമൊക്കെയുണ്ടായിരുന്നുവെങ്കിലും എല്ലാം അവിടെ പറഞ്ഞവസാനിപ്പിച്ച് സുഹൃത്തുക്കളായാണ് തങ്ങള്‍ ഇറങ്ങിയതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് വിശേഷങ്ങള്‍..
                 

കൊറോണ കാലത്ത് പുതിയ വീഡിയോയുമായി പേളിയും ശ്രീനിഷും! എല്ലാ ലവേഴ്‌സിനും സമര്‍പ്പിക്കുന്നുവെന്ന് പേളിഷ്

3 days ago  
സിനിമ / FilmiBeat/ Television  
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. പേളിയും ശ്രീനിഷും പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൊറോണ സമയത്തും വീട്ടില്‍ നിന്നുമുളള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ പോളി മാണിയുടെതായി..
                 

പ്രേക്ഷകരുടെ പ്രിയപ്പെട്ട ശക്തിമാൻ വീണ്ടും എത്തുന്നു; വെളിപ്പെടുത്തലുമായി നടൻ മുകേഷ് ഖന്ന

4 days ago  
സിനിമ / FilmiBeat/ Television  
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിച്ച് ഒരു പരമ്പരയാണ് ശക്തിമാൻ. 1990 കളിലെ പ്രേക്ഷകരുടെ ഹീറോയായിരുന്നു ശക്തിമാൻ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വീണ്ടും ശക്തിമാൻ ചർച്ചയാകുകയാണ്. ലോക്ഡൗൺ കാലത്ത് ക്ലാസിക് പരമ്പരകളായ രാമായണവും മഹാഭാരതവും തിരികെ എത്തിയപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട പരമ്പയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നുള്ള ആവശ്യം ശക്തിപ്പെടുകയാണ്. സോഷ്യൽമീഡിയയിൽ ശക്തിമാൻ ഹാഷ്ടാഗുകൾ ശക്തമാകുകയാണ്...
                 

ഫുക്രുവും എലീനയും ജീവിതത്തിന്റെ ഭാഗം,സ്പെഷ്യൽ ആത്മബന്ധത്തെ കുറിച്ച് ആര്യ

6 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസിന്റെ ആദ്യ ഭാഗത്തെക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. അതിന്റെ ഒരു പ്രധാന കാരണം സീസൺ 2 ന്റെ മത്സരാർഥികളാണ്. സോഷ്യൽ മീഡിയയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഷോയിലെത്തിയത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല ടാസ്ക്കിലും സീസൺ 2 ആദ്യ സീസണിനേക്കാൾ വ്യത്യസ്ത പുലർത്തിയിരുന്നു. ബിഗ്..
                 

മലയാളത്തിലേക്ക് പുതിയ ചാനല്‍ വരുന്നു! ബിഗ് ബോസ് ഏഷ്യാനെറ്റില്‍ നിന്നും മാറുകയാണോ?

7 days ago  
സിനിമ / FilmiBeat/ Television  
ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ രണ്ട് സീസണുകള്‍ ആണ് സംപ്രേക്ഷണം ചെയ്തത്. ഏഷ്യാനെറ്റില്‍ പ്രക്ഷോപണം ചെയ്തിരുന്ന രണ്ടാം പതിപ്പ് മുഴുവന്‍ ആക്കാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കൊറോണ വൈറസ് വ്യാപിച്ചതോടെയായിരുന്നു ഷോ നിര്‍ത്തിയത്. ഇപ്പോഴിതാ ബിഗ് ബോസും ഏഷ്യാനെറ്റ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. അത് വ്യക്തമാക്കുന്ന..
                 

കൊറോണ കാലത്ത് ബോറടി മാറ്റാന്‍ മഹാഭാരതവും രാമായണവും! പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍

8 days ago  
സിനിമ / FilmiBeat/ Television  
രാജ്യമൊട്ടാകെ കൊറോണ വൈറസ് ഭീതിയില്‍പ്പെട്ട സമയമാണിപ്പോള്‍. വൈറസ് വ്യാപനം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. വരുംദിവസങ്ങളില്‍ വൈറസ് വ്യാപനം നിയന്ത്രിക്കാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇതിനിടെ ലോക് ഡൗണില്‍ ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം,മഹാഭാരതം..
                 

രജിത്ത് ബിഗ് ബോസില്‍ തിരിച്ചുവരാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു! മനസ്സ് മാറ്റിയത് രഘുവാണെന്ന് ദയ അശ്വതി!

10 days ago  
സിനിമ / FilmiBeat/ Television  
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2. 17 പേരുമായിത്തുടങ്ങിയ പരിപാടിയിലേക്ക് ഇടയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയും താരങ്ങളെത്തിയിരുന്നു. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായവര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ ആക്ടറ്റിവിസ്റ്റുകളായി വിശേഷിപ്പിക്കുന്നവരും ടിക് ടോക് താരവുമൊക്കെ ഇത്തവണ മത്സരിക്കാനായി എത്തിയിരുന്നു. വ്യത്യസ്തമായ ടാസ്‌ക്കുകളും രസകരമായ ഗെയിമുകളുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ വഴക്കുകളും കൈയ്യാങ്കളിയുമൊക്കെ പതിവ് സംഭവമായിരുന്നു...
                 

ദയ വെല്ലുവിളിച്ചിട്ടുണ്ട്! രജിത്തിനോട് വിയോജിപ്പുണ്ട്! അമൃതയുടെ പ്ലാനിംഗ് എതിര്‍ത്തുവെന്നും രഘു!

11 days ago  
സിനിമ / FilmiBeat/ Television  
കൈയ്യാങ്കളിയിലേക്ക് വരെ പോയ ഗെയിമുകളും ബിഗ് ബോസിലുണ്ടായിരുന്നു. ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി പലരും വഴക്കിട്ടിരുന്നു. ദയയുമായി രഘു വഴക്കിട്ടതും സുജോയും സംഘവും ഒപ്പം ചേര്‍ന്നതുമൊക്കെ എല്ലാവരും കണ്ടതാണ്. ജയിലിലേക്ക് പോവുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള നോമിനേഷനിടയിലായിരുന്നു വലിയ വഴക്ക് നടന്നത്. രഘു ദയയെ കൂവിത്തോല്‍പ്പിക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഞെട്ടിയിരുന്നു. നേരത്തെയും ദയയും രഘുവും വഴക്കിട്ടിരുന്നു. വഴക്കിനിടയില്‍ താന്‍ ഒറ്റതന്തയ്ക്ക് പിറന്നയാളാണെന്ന് രഘു..
                 

മോഹന്‍ലാലിനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് ബിഗ് ബോസ് താരങ്ങള്‍! വിമര്‍ശകര്‍ക്കുള്ള മറുപടിയോ?

11 days ago  
സിനിമ / FilmiBeat/ Television  
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരും. ജനത കര്‍ഫ്യൂവിനെ പിന്തുണച്ച് താരങ്ങളും എത്തിയിരുന്നു. സുരക്ഷിതരായി നമുക്ക് ഈ യഞ്ജത്തില്‍ പങ്കാളികളാകാമെന്നായിരുന്നു സിനിമാലോകവും പറഞ്ഞത്. ഷൂട്ടിംഗും റിലീസിംഗുകളുമൊക്കെ നിര്‍ത്തിവെച്ചതോടെ താരങ്ങള്‍ കുടുംബത്തിനൊപ്പമാണ്. ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മോഹന്‍ലാലും എത്തിയിരുന്നു. അദ്ദേഹത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായി കടുത്ത വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നുവന്നത്. മോഹന്‍ലാല്‍..
                 

എല്ലാവരും കെട്ടിപിടിച്ചു! സ്‌നേഹ ചുംബനം നല്‍കി, ബിഗ് ബോസിന്റെ ലാസ്റ്റ് ദിവസം നടന്നത് ഇതൊക്കെ

13 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. രഘു, അമൃത, അഭിരാമി എന്നിവര്‍ ജയിലില്‍ ആയിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. മുന്‍വാതില്‍ തുറന്ന് പെട്ടെന്ന് ഒരാള്‍ അകത്തേക്ക് വന്നപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ നിന്ന് പോയെന്ന് വേണം പറയാന്‍. പിന്നാലെ ലാലേട്ടാ.. എന്നുള്ള വിളികള്‍ ഉയര്‍ന്നു. ജയിലിലുള്ളവരെ പുറത്താക്കി വീട് മുഴുവന്‍..
                 

കേരള മോഡലിനെ അഭിനന്ദിച്ച് മോഹന്‍ലാലും! ബിഗ് ബോസ് വീട്ടിലേക്കെത്തിയ താരം പറഞ്ഞത്?

13 days ago  
സിനിമ / FilmiBeat/ Television  
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അറിയിക്കാനായി നേരിട്ടെത്തിയപ്പോഴായിരുന്നു താരത്തിന്‍രെ പ്രതികരണം. വിശേഷങ്ങളെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് അദ്ദേഹം പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. അവതാരകനെന്ന നിലയില്‍ ഇക്കാര്യം നിങ്ങളോട് പറയേണ്ട ചുമതല തനിക്കുണ്ടെന്നും താരം പറഞ്ഞിരുന്നു. സിനിമാചിത്രീകരണവും സീരിയല്‍ ഷൂട്ടിംഗും റിയാലിറ്റി ഷോകളുടെ ഷൂട്ടുമൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിഗ്..
                 

അവരെല്ലാം ഞെട്ടും ഇത് കാണുമ്പോള്‍! എല്ലാവരും തന്നെ ഒതുക്കിയതാണെന്നും ആര്യയുടെ തുറന്നുപറച്ചില്‍!

13 days ago  
സിനിമ / FilmiBeat/ Television  
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായ ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറ്‌സ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പരിപാടി അവസാനിപ്പിച്ചത്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ എപ്പിസോഡായിരുന്നു ഒടുവിലായി കാണിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ..
                 

ഞങ്ങള്‍ അലക്കാത്തവരാണ്! ദയയോടുള്ള പ്രതിഷേധമാണ് ഇത്! മോഹന്‍ലാലിനോട് അമൃതയും അഭിരാമിയും!

13 days ago  
സിനിമ / FilmiBeat/ Television  
മോശം പ്രകടനത്തെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു അഭിരാമിയും അമൃതയും രഘുവും. ജയിലിലേക്കുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നോമിനേഷനിടയില്‍ ദയയെ പരിഹസിച്ചും കൃത്യമായ മറുപടി നല്‍കിയുമാണ് ഇവര്‍ ജയിലിന് അകത്തേക്ക് പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും ബിഗ് ബോസിലേക്ക് എത്തിയത്. രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഇവര്‍. രഘു, സുജോ,സാന്‍ഡ്ര ഈ ടീമിനൊപ്പം ചേരുകയായിരുന്നു ഇവര്‍. ആദ്യയാഴ്ചയില്‍ത്തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍..
                 

16ാമത്തെ വയസ്സില്‍ വിവാഹിതയായി! കുടുംബത്തെ പറഞ്ഞാല്‍ കേസ് കൊടുക്കും! മുന്നറിയിപ്പുമായി ദയ അശ്വതി!

12 hours ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 ല്‍ ദയ അശ്വതിയും മത്സരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ എത്തിയത്. വികാരവിക്ഷോഭയായാണ് പലപ്പോഴും ദയ പെരുമാറാറുള്ളത്. പല സംസാരങ്ങളും ചെന്നവസാനിക്കാറുള്ളത് വലിയ വഴക്കിലുമാണ്. ബിഗ് ബോസില്‍ നിന്നെത്തിയതിന് ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ദയയുടെ ഫേസ്ബുക്ക് ലൈവുകള്‍ വൈറലായി മാറാറുള്ളത്. പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും..
                 

ബിഗ് ബോസ് ഹൗസില്‍ ദൈവസാന്നിധ്യമുണ്ടായിരുന്നു! വെളിപ്പെടുത്തലുകളുമായി രജിത് കുമാര്‍! തെളിവ് ഇതാണ്!

yesterday  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയായിരുന്നു അവസാനിച്ചത്. മത്സരം കടുത്ത് വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. മത്സരാര്‍ത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് ഈ തീരുമാനമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. അദ്ദേഹം പുറത്തേക്ക് പോയതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്ന കാര്യവും അറിഞ്ഞത്...
                 

മറിമായത്തിന്‍റെ ആത്മാവ് ഇവരാണ്! വ്യത്യസ്തമാകുന്നത് ഇക്കാരണങ്ങളാല്‍! കുറിപ്പ് പങ്കുവെച്ച് സ്നേഹ

yesterday  
സിനിമ / FilmiBeat/ Television  
മറിമായം' ഇഷ്ടപ്പെടുന്നവർക്കായെന്ന് പറഞ്ഞായിരുന്നു പരിപാടിയുടെ കട്ട ആരാധകനായ അനസ് റഹിം ജെയുടെ കുറിപ്പ് തുടങ്ങുന്നത്. ഫേസ്ബുക്കിലൂടെ സ്നേഹ ശ്രീകുമാറാണ് മുഴുനീള പോസ്റ്റ് ഷെയര്‍ ചെയ്ത് എത്തിയത്. മഴവിൽ മനോരമ ചാനലിലൂടെ നമ്മുടെ സ്വീകരണമുറികളെ ജനകീയമാക്കിയ ഏക ടെലിഷോ. കാര്യമായ ഒരു പ്രൊമോഷന്റെയും യാതൊരു ആവശ്യവും ഇല്ലാതെ തന്നെ ജനമനസ്സുകളെ കീഴടക്കാൻ ഇതിനായിട്ടുണ്ടെങ്കിൽ അവിടെയാണ് 'മറിമായം' വ്യത്യസ്തമാകുന്നത്. പല..
                 

ലാവണ്യയ്‌ക്കൊപ്പമുളള വിവാഹ ചിത്രം പങ്കുവെച്ച് പവന്‍! ഭാര്യയെക്കുറിച്ച് ബിഗ് ബോസ് താരം പറഞ്ഞത് കാണാം

3 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയില്‍ എത്തിയ താരം വളരെ കുറച്ചുനാളുകള്‍ മാത്രമാണ് നിന്നത്. തന്റെതായ അഭിപ്രായങ്ങള്‍കൊണ്ടും വൃക്തിത്വം കൊണ്ടുമാണ് പവന്‍ മലയാളികളുടെ മനസില്‍ ഇടംനേടിയത്. ബിഗ് ബോസില്‍ രജിത്ത് കുമാറിനൊപ്പം നിന്ന പവന് വലിയ പിന്തുണയാണ് പുറത്ത് ലഭിച്ചത്. പവനെ പോലൊരു..
                 

പ്രിയപ്പെട്ട പരമ്പരകൾ ഏതാനും ദിവസങ്ങൾ കൂടി മാത്രം, ഏപ്രിൽ ആദ്യ ആഴ്ചയോടെ സീരിയലുകൾ നിലയ്ക്കും

4 days ago  
സിനിമ / FilmiBeat/ Television  
കൊറോണ വൈറസ് വ്യാപനം ജനങ്ങളുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. കൊവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ- സീരയിൽ മേഖലയെ കൂടെയാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ തിയേറ്ററുകൾ അടച്ച് പൂട്ടുകയും ഷൂട്ടിങ്ങുകൾ നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം...
                 

ചരിത്രനിമിഷമാണ് അതെന്ന് അന്നറിഞ്ഞില്ലെന്ന് സുപ്രിയ മേനോന്‍! ലൂസിഫര്‍ ഒന്നാം വാര്‍ഷികത്തില്‍ പറഞ്ഞത്

6 days ago  
സിനിമ / FilmiBeat/ Television  
2019 മാര്‍ച്ച് 28, മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായ ദിവസമായിരുന്നു ഇത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 200 കോടി നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫറിന് സ്വന്തമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ലൂസിഫര്‍ റിലീസ് ചെയ്ത്..
                 

അമൃതയ്ക്ക് ആ കഴിവുണ്ട്! ആ വ്യക്തതയാണ് എനിക്ക് ഇല്ലാത്തതെന്ന് അഭിരാമി! ബിഗ് ബോസ് അനുഭവം ഇങ്ങനെ!

7 days ago  
സിനിമ / FilmiBeat/ Television  
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത് അടുത്തിടെയായിരുന്നു. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് എന്‍ട്രികളുണ്ടായിരുന്നു. അത്തരത്തിലൊരു വരവായിരുന്നു അമൃത-അഭിരാമി സുരേഷിന്റേത്. വ്യത്യസ്തമായ ഗാനങ്ങളിലൂടെയും അമൃതം ഗമയ എന്ന ബാന്‍ഡിലൂടെയുമായി ഇരുവരും ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടംനേടിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ബിഗ്..
                 

ഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യ

8 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് ആര്യ. എഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസ് 2വിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. ഇത്തവണ ബിഗ് ബോസ് വിന്നറായി ആര്യയും പേരും പലരും പ്രവചിച്ചിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം ബിഗ് ബോസിലെ മറ്റ് മല്‍സരാര്‍ത്ഥികളും ഇക്കാര്യം ശരിവെച്ചിരുന്നു. ഫിസിക്കല്‍..
                 

ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി! രജിത് കുമാര്‍ വല്ല്യേട്ടന്‍! ബുദ്ധിവെച്ചോയെന്ന് വിമര്‍ശനം

10 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് ദയ അശ്വതിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ നിലപാടുകള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ജസ്ല മാടശ്ശേരിക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ബ്യൂട്ടീഷ്യനാണ് താനെന്നും വിദേശത്തുനിന്നാണ് വരുന്നതെന്നും താരം പറഞ്ഞിരുന്നു. തന്റെ ജീവിതകഥയെക്കുറിച്ച് പറഞ്ഞ് വികാരധീനയായിരുന്നു താരം. സോഷ്യല്‍..
                 

ആ ശീലം അവസാനിപ്പിച്ചു! സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി! വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര!

11 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള നീക്കത്തില്‍ പങ്കുചേരുകയാണ് തങ്ങളും എന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ മാത്രമല്ല അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് പരിപാടി അവസാനിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെയെത്തിയ എല്ലാവരും വിജയിച്ചവരാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഡിലിംഗില്‍ സജീവമായ എയര്‍ഹോസ്റ്റസ് അലക്‌സാന്‍ഡ്രയും ഇത്തവണ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു...
                 

സുജോയെ കണ്ടപ്പോള്‍ ഗെയിം മറന്നു! കണ്ണിന് അസുഖം വന്നത് അനുഗ്രഹമായെന്നും സാന്‍ഡ്ര! വിവാഹം ഉടനില്ല!

13 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ഈ പരിപാടിയില്‍ മത്സരിക്കാനായി സാന്‍ഡ്രയും എത്തിയിരുന്നു. അലക്‌സാന്‍ഡ്ര എന്ന എയര്‍ഹോസ്റ്റസിനെയും മോഡലിനെയും കുറിച്ച് കൂടുതല്‍ പേര്‍ മനസ്സിലാക്കിയത് ഈ ഷോ കണ്ടതിന് ശേഷമായാണ്. 10 വര്‍ഷമായി ഒറ്റയ്ക്കായാണ് താന്‍ താമസിക്കുന്നതെന്ന് സാന്‍ഡ്ര പറയുന്നു. ബിഗ് ബോസ് വീട് കൂട്ടുകുടുംബം പോലെയാണ്. അത് മിസ്സ് ചെയ്യുന്നുണ്ടെന്ന് താരം പറയുന്നു...
                 

അങ്ങനെ ചെയ്തത് മോശമായെന്ന് ഫുക്രു! അത് തിരുത്തും! നോമിനേഷനിലെ തീരുമാനവും തെറ്റിപ്പോയി!

13 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് ഷോയും നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് മത്സരാര്‍ത്ഥികളോട് ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ഒറ്റക്കെട്ടായി സന്തോഷത്തോടെ ഞങ്ങള്‍ പുറത്തുണ്ടാവുമെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ബിഗ് ബോസ് വിജയി എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഫുക്രു. യഥാര്‍ത്ഥത്തിലുള്ള തന്നെയാണ് പ്രേക്ഷകര്‍ കണ്ടതെന്ന് താരം പറഞ്ഞിരുന്നു...
                 

ആഗ്രഹിച്ചത് സംഭവിച്ചെന്ന് അമൃത! ബിഗ് ബോസ് നിര്‍ത്തുകയാണെന്നറിഞ്ഞപ്പോഴുള്ള പ്രതികരണം ഇങ്ങനെ!

13 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറൊണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗമാവുന്നതിന് മുന്നോടിയായാണ് പരിപാടി അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയാണ് സംഭവവികാസങ്ങളെക്കുറിച്ച് വിവരിച്ചത്. 9 പേരേയും വിജയികളായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു. കേക്ക് മുറിച്ച്..
                 

അവസാന ദിവസം വരെ കിട്ടിയ ഭാഗ്യം! ആര്യയോട് മാത്രം രഹസ്യമായി അക്കാര്യം വെളിപ്പെടുത്തി ഫുക്രു

13 days ago  
സിനിമ / FilmiBeat/ Television  
ടിക് ടോകിലൂടെ ശ്രദ്ധേയനായ ഫുക്രു എന്ന കൃഷ്ണജീവിന് ആദ്യം ലഭിച്ചത് നെഗറ്റീവ് കമന്റുകളായിരുന്നു. എന്നിട്ടും ലക്ഷക്കണക്കിന് ആരാധകരെ ഫുക്രു സ്വന്തമാക്കി. ബിഗ് ബോസ് പോലൊരു വലിയൊരു ഗെയിം ഷോ യില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതും അങ്ങനെയാണ്. പാതി വഴിയില്‍ ഷോ അവസാനിച്ചെങ്കിലും ഫുക്രുവിന് ലാഭം മാത്രമായിരുന്നു. ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിട്ടാണ് ഫുക്രു വീടിനുള്ളില്‍..
                 

Ad

സുജോയുടെ ആ പ്രൊപ്പോസല്‍ മികച്ചത്! ബിഗ് ബോസിനെയല്ല ലാലേട്ടനെയായിരുന്നു പേടിച്ചതെന്നും സാന്‍ഡ്ര

13 hours ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു അലക്‌സാന്‍ഡ്രയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ടാസ്‌ക്കുകളിലും ഗെയിമുകളിലുമൊക്കെ സാന്‍ഡ്രയും സജീവമായി പങ്കെടുത്തിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയതിന് ശേഷമുള്ള തിരിച്ചുവരവിലായിരുന്നു സാന്‍ഡ്ര ആകെ മാറിയത്. ആ മാറ്റത്തെക്കുറിച്ച് മറ്റുള്ളവരും സംസാരിച്ചിരുന്നു. ബിഗ് ബോസ് നിര്‍ത്തിയിട്ട് നാളേറെയായെങ്കിലും താരങ്ങള്‍ വിശേഷം പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഫോണും വീട്ടുകാരുമൊക്കെ ഇല്ലാതെ കഴിയാനാവുമോയെന്ന ആശങ്കയോടെയാണ്..
                 

എന്ത് കണ്ടിട്ടാണ് അവള്‍ പ്രണയിച്ചതെന്ന് അറിയില്ല! ജീവിതം മാറി മറിഞ്ഞ നിമിഷത്തെ കുറിച്ച് സലിം കുമാര്‍

yesterday  
സിനിമ / FilmiBeat/ Television  
സുരേഷ് ഗോപി നായകനായിട്ടെത്തിയ സത്യമേവ ജയതേ എന്ന സിനിമയിലെ യാചകന്റെ വേഷത്തിലൂടെയാണ് നടന്‍ സലിം കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് കരിയറില്‍ വലിയ മാറ്റം സമ്മാനിച്ച തെങ്കാശി പട്ടണം എന്ന സിനിമയിലേക്ക് സലിം കുമാറിന് അവസരം ലഭിക്കുന്നത്. തെങ്കാശി പട്ടണത്തില്‍ ദിലീപിനൊപ്പം സലിം കുമാര്‍ അവതരിപ്പിച്ച ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി അവതാരകനായിട്ടെത്തുന്ന..
                 

Ad

പേളി മാണിയുടെ ഷോയിലേക്ക് ശ്രിനിഷും ഷിയാസും എത്തും! പക്ഷേ, ഒരു പ്രശ്‌നമുണ്ടെന്ന് താരം!

2 days ago  
സിനിമ / FilmiBeat/ Television  
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് സീസണ്‍ 1ലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അവസാനം വരെയെത്തിയ വനിത മത്സരാര്‍ത്ഥിയായിരുന്നു പേളി മാണി. ജീവിതത്തിലും ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ലാലേട്ടന്‍ വീട്ടുകാരോട് സംസാരിക്കണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ഇരുവീട്ടുകാരും..
                 

Ad

സഹോദരിമാരെ കുറിച്ചുള്ള ദയയുടെ പരാതി, ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം മറുപടി നൽകി അമൃത

4 days ago  
സിനിമ / FilmiBeat/ Television  
ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 2 ന് ലഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഈ സീസണിൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിനാൽ തന്നെ ഷോയുടെ ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. വലിയ വഴക്കുകളെകാലും ഒരുപാട് ശീതയുദ്ധങ്ങൾ ബിഗ് ബോസ് ഹൗസിൽ നടന്നിരുന്നു. 75ാം ദിവസം വീട് വിട്ട്..
                 

Ad

അര്‍ജുനെ ആദ്യം ഇഷ്ടമായിരുന്നില്ല! പിന്നെ ഇഷ്ടപ്പെട്ടു, പ്രണയകഥ പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

4 days ago  
സിനിമ / FilmiBeat/ Television  
കഴിഞ്ഞ മാസം വിവാഹിതയായ താരപുത്രി സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. ടിക് ടോക് താരമായിരുന്ന സൗഭാഗ്യയും അര്‍ജുനും പ്രണയത്തിലാണെന്ന് ചില സൂചനകള്‍ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. എങ്കിലും അടുത്തിടെയാണ് വിവാഹത്തെ കുറിച്ച് സൗഭാഗ്യ തുറന്ന് പറഞ്ഞത്. വലിയ ആഘോഷമായി നടത്തിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ അര്‍ജുനുമായി പ്രണയം..
                 

മറ്റൊരു ബിഗ് ബോസിലേക്ക് എത്തിയത് പോലെ! പൂര്‍ണമായും തിരിച്ചെത്തിയില്ലെന്ന് അമൃത സുരേഷ്

6 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിട്ട് നാളുകളേറെയായി. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ഇപ്പോഴും എത്തുന്നുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിപാടി അവസാനിപ്പിച്ചത്. 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും അഭിരാമി സുരേഷും ഷോയിലേക്ക് എത്തിയത്. വേദികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍..
                 

നിന്‍റെ ശകുനി സ്വഭാവത്തിന് എന്നെ കിട്ടിയില്ല! വീണ്ടും രഘുവിനെതിരെ ആഞ്ഞടിച്ച് ദയ അശ്വതി!

7 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജീവനക്കാരുടേയും താരങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായാണ് മോഹന്‍ലാലും ഇതേക്കുറിച്ച് പറഞ്ഞത്. 75 ല്‍ എത്തി നില്‍ക്കവെയായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയില്‍ വഴക്കുകളും സ്ഥിരം സംഭവമായിരുന്നു. ബുദ്ധിപരമായി ഗെയിം കളിക്കുന്ന..
                 

ജീവിതത്തിലും ഷോയിലും മാഷാണ് റോൾ മോഡൽ, അനുകരിക്കാൻ ശ്രമിച്ചു, രജിത്ത് കുമാറിനെ കുറിച്ച് ദയ

10 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് സീസൺ 2 ൽ  ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ദയ അശ്വതി. സമൂഹ മാധ്യമങ്ങളിൽ വിവാദ വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ  ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി വർധിച്ചിരുന്നു. ലാലേട്ടൻ പറയുന്നതു പോലെ കളി വേറ ലെവൽ ആകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ജ്വലിച്ചു നിന്ന ദയയെ ആയിരുന്നില്ല ബിഗ് ബോസ്..
                 

ബിഗ് ബോസിലുളള സമയം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സാന്‍ഡ്ര! വൈറലായി പോസ്റ്റ്‌

11 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. സുജോയുമായുളള ബന്ധത്തിന് പിന്നാലെയാണ് സാന്‍ഡ്രയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. മോഡലിംഗ് രംഗത്ത് സജീവമായ താരം എയര്‍ഹോസ്റ്റസ് കൂടിയാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് സാന്‍ഡ്ര മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്. ആര്‍ജെ രഘുവിനെ പോലെ കോഴിക്കോട്ടുകാരിയാണ് സാന്‍ഡ്രയും. ബിഗ് ബോസിന്റെ അവസാന നാളുകളില്‍ രജിത്തിന്റെ..
                 

ബിഗ് ബോസില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇദ്ദേഹമെന്ന് സുജോ! പപ്പനെ മിസ്സ് ചെയ്യുന്നു! പോസ്റ്റ് വൈറല്‍!

11 days ago  
സിനിമ / FilmiBeat/ Television  
ിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും സുരക്ഷ നിലനിര്‍ത്തി ബിഗ് ബോസ് 2 അവസാനിപ്പിക്കുകയാണെന്നായിരുന്നു അണിയറപ്രവര്‍ത്തകരായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയായിരുന്നു മത്സരാര്‍ത്ഥികളോട് ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസിന്റെ ഉപഹാരവും സമ്മാനിച്ചായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ യാത്രയാക്കിയത്...
                 

ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യം! 9 പേർ വിജയിച്ചു, മോഹന്‍ലാലിനെ കെട്ടിപിടിച്ച് രണ്ട് പേര്‍

13 days ago  
സിനിമ / FilmiBeat/ Television  
കളികള്‍ വേറെ ലെവല്‍ എന്ന് പറഞ്ഞ് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 2 പാതി വഴിയില്‍ അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപിച്ചതോടെ എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഷോ നിര്‍ത്താന്‍ തീരുമാനമെടുത്തത്. ഒടുവില്‍ വെള്ളിയാഴ്ച അവസാന എപ്പിസോഡും സംപ്രേക്ഷണം ചെയ്തു. സാധാരണ അവതാരകനായ മോഹന്‍ലാല്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ വരാറുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ അല്ലാതെ..
                 

എലീനയുമായി ആത്മബന്ധം! മഞ്ജു അമ്മ തന്നെ! ബിഗ് ബോസ് പഠിപ്പിച്ച കാര്യങ്ങള്‍ ഇവയെന്നും ഫുക്രു!

13 days ago  
സിനിമ / FilmiBeat/ Television  
ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഫുക്രുവും ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിച്ചിരുന്നു. താരം എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് സന്തോഷമായിരുന്നു. ശക്തമായ പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഒന്നിലധികം തവണ ക്യാപ്്റ്റനാവാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. പെട്ടെന്ന് പ്രകോപിതനാവുന്ന, എടുത്തുചാട്ടക്കാരനായ ഫുക്രുവിനെയായിരുന്നു ഇടയ്ക്ക് കണ്ടത്. പെട്ടെന്ന് ദേഷ്യം കാണിക്കാറുണ്ടെങ്കിലും സംഭവിച്ച കാര്യങ്ങള്‍ക്ക് ക്ഷമാപണവുമായെത്തുന്ന..
                 

ചായ, കട്ടൻ.... ബിഗ് ബോസ് ഹൗസിൽ മോഹൻലാലിന് ഗംഭീര സ്വീകരണം, സൽക്കരിക്കാൻ മത്സരിച്ച് അംഗങ്ങൾ

13 days ago  
സിനിമ / FilmiBeat/ Television  
മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ് ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. ഷോ ആരംഭിച്ച ദിവസമായിരുന്നു മോഹൻലാൽ ആദ്യമായി ബിഗ് ബോസ് ഹൗസിൽ എത്തിയത്. താരത്തിലൂടെയാണ് ബിഗ് ബോസ് ഹൗസ് പ്രേക്ഷകർ ആദ്യമായി കണ്ടതും മനസിലാക്കിയതും.സാധരണഗതിയിൽ അവസാന ദിനമായ നൂറാം ദിവസമായിരിക്കും ലാലേട്ടൻ വീട് സന്ദർശിക്കുക. എന്നാൽ പതിവിൽ വിപരീതമായി 76ാം ദിവസം താരം ബിഗ് ബോസ്..
                 

സുരേഷ് കൃഷ്ണനൊപ്പം ഫുക്രുവു എലീനയും ദിയ സനയും! കാത്തിരുന്ന കൂടിക്കാഴ്ച! ചിത്രം വൈറലാവുന്നു!

13 days ago  
സിനിമ / FilmiBeat/ Television  
ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചിരുന്നവരിലൊരാളാണ് ദിയ സന. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പുറത്തായെങ്കിലും ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ ഈ താരത്തിന് നല്‍കിയത്. താന്‍ ഇറങ്ങിയതിന് ശേഷവും ദിയ ബിഗ് ബോസ് പരിപാടി കാണുകയും മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ മത്സരിക്കാനെത്തിയവര്‍ക്ക് ആശംസ അറിയിച്ചും ദിയ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെക്കുന്ന..