GoodReturns

ഭീം എസ്‌ബി‌ഐ പേയ്‌മെന്റ്; രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

an hour ago  
ബിസിനസ് / GoodReturns/ News  
എല്ലാ ബാങ്കുകളിലെയും അക്കൌണ്ട് ഉടമകൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും ഓൺ‌ലൈൻ ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ, ഷോപ്പിംഗ് മുതലായവ അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് അനുവദിക്കുന്ന ഒരു പേയ്‌മെന്റ് പരിഹാരമാണ് ഭീം എസ്‌ബി‌ഐ പേ. 365 ദിവസവും 24 മണിക്കൂറും നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് പേയ്‌മെന്റുകൾ നടത്താനുള്ള സൌകര്യം ഭീം എസ്‌ബി‌ഐ പേ നൽകുന്നുണ്ട്...
                 

പെപ്‌സിക്കും കൊക്കകോളയ്ക്കും ഇന്ത്യയില്‍ വില കൂടാന്‍ സാധ്യത

16 hours ago  
ബിസിനസ് / GoodReturns/ Classroom  
അമേരിക്കന്‍ ഭീമന്മാരായ പെപ്‌സികോയും കൊക്കകോളയും അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുന്നു. ഈ വേനലിലാവും കമ്പനികള്‍ ശീതളപാനീയങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്പ്പന്നങ്ങളുടെ നിരയില്‍ 6-14 ശതമാനം വരെയാവും ശീതളപാനീയ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ഇന്ത്യയില്‍ 2014 -ലാണ് ഇത്തരത്തിലുള്ള വില വര്‍ധനവുണ്ടായത്. പെപ്‌സി- കൊക്കകോള ബ്രാന്‍ഡുകളുടെ പിഇടി (പോളിത്തിലീന്‍ ടെറിഫ്തലേറ്റ്) ബോട്ടിലുകള്‍ക്കും കാന്‍..
                 

ലാഭം നേടാന്‍ രണ്ടു വര്‍ഷമെടുക്കും; പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ

17 hours ago  
ബിസിനസ് / GoodReturns/ Classroom  
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമെ പേടിഎം ലാഭത്തിലെത്തുന്നതായി പ്രതീക്ഷിക്കുന്നുള്ളൂ എന്ന് സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ. വളര്‍ച്ചയുടെ അടുത്ത ഘട്ടമായി നിലവിലുള്ള ഉപഭോക്തൃ അടിത്തറയും ധനകാര്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് കമ്പനിയിപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 -ലെ നോട്ട് നിരോധനത്തിന് ശേഷം ആശ്ചര്യജനകമായ വളര്‍ച്ചയാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നേടിയത്...
                 

ഭവനവായ്പയുടെ തിരിച്ചടവ് ലാഭകരമാക്കാൻ പ്രീപേയ്‌മെന്റ് നടത്തുമ്പോൾ - ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

19 hours ago  
ബിസിനസ് / GoodReturns/ News  
വീടെന്ന സ്വപനം സഫലമാക്കാൻ ഭവന വായ്പ സഹായിക്കുന്നു. എന്നാൽ വായ്‌പയെടുത്ത് വീട് വാങ്ങുകയെന്നത് ഏറ്റവും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കൽ കൂടിയാണ്. 10 മുതൽ 25 വർഷം വരെയുള്ള ബാധ്യതയാണ് ഭവന വായ്‌പ വഴി ഉണ്ടാവുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭവന വായ്‌പ തിരിച്ചടവ് കടത്തിൽ നിന്ന് നേരത്തേ ആശ്വാസം ലഭിക്കുന്നതാണ്. മാത്രമല്ല വായ്‌പാ..
                 

സ്വർണ വില ഇന്ന് പവന് 32000ൽ നിന്ന് താഴേയ്ക്ക്, ഇന്നത്തെ വില ഇങ്ങനെ

20 hours ago  
ബിസിനസ് / GoodReturns/ Classroom  
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഇന്നലെ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് വിലയിൽ നിന്നാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 31800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ഇതേ വിലയ്ക്കും ഉച്ചയ്ക്ക് ശേഷം പവന് 32000 രൂപയ്ക്കുമാണ് കേരളത്തിൽ വ്യാപാരം നടന്നത്...
                 

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ ഓൺലൈനായി നിക്ഷേപം നടത്തുന്നത് എങ്ങനെ?

23 hours ago  
ബിസിനസ് / GoodReturns/ News  
ഉയർന്ന വരുമാനവും സുരക്ഷിതത്വവും ഇന്ത്യയിലെ ചെറുകിട നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. എന്നാൽ ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിക്കണം. എന്നാൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) ആരംഭിച്ചതോടെ നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട്, സുകന്യ സമൃദ്ധി യോജന..
                 

സെൻസെക്സിൽ കനത്ത ഇടിവ്, 807 പോയിൻറ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

yesterday  
ബിസിനസ് / GoodReturns/ Classroom  
മാരകമായ കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ ബി‌എസ്‌ഇ സെൻ‌സെക്സും എൻ‌എസ്‌ഇ നിഫ്റ്റിയും ഇന്ന് രണ്ട് ശതമാനം തകർന്നു. ഓഹരി സൂചിക 807 പോയിൻറ് അഥവാ 1.96 ശതമാനം ഇടിഞ്ഞ് 40,363 ൽ എത്തി. 50 ഓഹരികളുള്ള നിഫ്റ്റി സൂചിക 242 പോയിന്റ് അഥവാ 2.01 ശതമാനം ഇടിഞ്ഞ് 11,838 എന്ന..
                 

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യൂ, ഫെയ്‌സ്ബുക്ക് തരും അഞ്ച് ഡോളര്‍ വരെ

yesterday  
ബിസിനസ് / GoodReturns/ Classroom  
പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക്ക് നിങ്ങളുടെ ശബ്ദത്തിന് കാശ് നല്‍കും, എന്നാല്‍ ഒരുപാട് വലിയ തുക പ്രതീക്ഷിക്കരുത് കേട്ടോ. തങ്ങളുടെ വോയ്‌സ് റെക്കഗ്‌നിഷന്‍ ഉപകരണങ്ങളുടെ (ശബ്ദം തിരിച്ചറിയുന്ന സംവിധാനം) പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായാണ് തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് കമ്പനി കാശ് നല്‍കുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് വളരെ ലളിതമായ കാര്യമാണ്. ക്യാമറയുള്ള ഒരു ഉപകരണത്തിലൂടെ 'ഹേയ് പോര്‍ട്ടല്‍, കോള്‍ .....(നിങ്ങളുടെ..
                 

സെൻസെക്സിൽ 470 പോയിൻറ് ഇടിവ്; ഇടിവിന് കാരണങ്ങൾ എന്തെല്ലാം?

yesterday  
ബിസിനസ് / GoodReturns/ Classroom  
കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിക്കുന്നതിനിടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ ബി‌എസ്‌ഇ സെൻ‌സെക്സും എൻ‌എസ്‌ഇ നിഫ്റ്റിയും ഇന്നത്തെ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം തകർന്നു. സെൻസെക്സ് 497 പോയിന്റ് ഇടിഞ്ഞ് 40,673 എന്ന നിലയിലെത്തി. 50 ഓഹരികളുള്ള നിഫ്റ്റി സൂചിക 146 പോയിന്റ് കുറഞ്ഞ് 11,935 ലെത്തി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദക്ഷിണ കൊറിയ അതീവ..
                 

കാർ വാങ്ങാൻ പ്ലാനുണ്ടോ? വാഹന വായ്പ എടുക്കുന്നതിന് മുമ്പ് തീർച്ചയായും അറിയേണ്ട നിയമങ്ങൾ

yesterday  
ബിസിനസ് / GoodReturns/ News  
വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു 2019. പ്രധാനമായും നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾ (എൻ‌ബി‌എഫ്‌സി) നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഉത്പാദന വെട്ടിക്കുറവിനും കാർ വായ്പകളുടെ ആവശ്യം കുത്തനെ കുറയാനും കാരണമായത്. എന്നാൽ ഇപ്പോൾ നേരിയ വർധനവോടെ ഈ മേഖല സാവധാനം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്...
                 

ഈ രാജ്യങ്ങൾ അവരുടെ പൗരന്മാരിൽ നിന്നും ഈടാക്കുന്ന ആദായ നികുതി പൂജ്യം

3 days ago  
ബിസിനസ് / GoodReturns/ Classroom  
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേൽ സർക്കാർ ഈടാക്കുന്ന നികുതിയാണ്‌ ആദായനികുതി. സർക്കാറിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ഇത്. ലോകമെമ്പാടുമുള്ള പൗരന്മാരിൽ നിന്നും അവരവരുടെ രാജ്യം ആദായനികുതി ഈടാക്കുന്നുണ്ട്. അതിൽ തന്നെ വളരെ കുറച്ച് മാത്രം നികുതി ചുമത്തുന്ന രാജ്യങ്ങളുമുണ്ട് എന്നാൽ പൗരന്മാരുടെ വരുമാനത്തിൽ നിന്ന് ഒരു നികുതിയും ഈടാക്കാത്ത ചില രാജ്യങ്ങളുമുണ്ട്. നമ്മുടെ രാജ്യം പൗരന്മാരിൽ ഏകദേശം 42.7 ശതമാത്തോളം നികുതി ഇനത്തിൽ ഈടാക്കുന്നുണ്ട്...
                 

റെയിൽവേ സ്റ്റേഷനിൽ വ്യായാമം ചെയ്താൽ ഇനി സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും

3 days ago  
ബിസിനസ് / GoodReturns/ Classroom  
ആരോഗ്യവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യൻ റെയിൽ‌വേ ആളുകളെ അവരുടെ ശാരീരികക്ഷമത പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ ശാരീരികക്ഷമത പ്രകടിപ്പിക്കുന്നവർക്ക് സൌജന്യമായി പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭിക്കും. ഫിറ്റ് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലാണ് ഫിറ്റ് ഇന്ത്യ സ്‌ക്വാറ്റ് മെഷീൻ ആരംഭിച്ചിരിക്കുന്നത്...
                 

ഉത്തർപ്രദേശിൽ 12 ലക്ഷം കോടി രൂപയുടെ സ്വർണ്ണ ഖനി കണ്ടെത്തി

3 days ago  
ബിസിനസ് / GoodReturns/ Classroom  
ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിൽ 3,000 ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയതായി ജിയോളജി, ഖനന വകുപ്പ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. നിലവിലെ വില അനുസരിച്ച്, ഈ സ്വർണ്ണത്തിന്റെ മൂല്യം ഏകദേശം 12 ലക്ഷം കോടി ആകാമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ ഒന്നാണ് സോൺഭദ്ര. സ്വർണം കണ്ടെത്തിയ കുന്നിന്റെ വിസ്തീർണ്ണം 108 ഹെക്ടർ ആണെന്നാണ് പറയപ്പെടുന്നത്...
                 

സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില ഇത് എങ്ങോട്ട്?

3 days ago  
ബിസിനസ് / GoodReturns/ Classroom  
                 

പലിശ നിരക്ക് മുതൽ പിൻവലിക്കൽ നിയമങ്ങൾ വരെ: സുകന്യ സമൃദ്ധി യോജനയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

4 days ago  
ബിസിനസ് / GoodReturns/ News  
ആളുകൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ മാർഗങ്ങളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. ഇന്ത്യ പോസ്റ്റിന്റെ മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഒരു പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിനു മുമ്പ് അവളുടെ പേരിൽ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയും. ഈ പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി..
                 

ജിയോ വരിക്കാർ അറിഞ്ഞോ? നിങ്ങളുടെ വാർഷിക പ്ലാനിലെ പുതിയ മാറ്റം ഇങ്ങനെ

4 days ago  
ബിസിനസ് / GoodReturns/ Classroom  
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ വാർഷിക പ്ലാനിൽ മാറ്റം വരുത്തി. മുമ്പ് 2,020 രൂപ നിരക്കിൽ ലഭ്യമായിരുന്ന പ്ലാനിന്റെ വില ഇപ്പോൾ 2,121 രൂപയായി ഉയർത്തി. എന്നാൽ, പ്ലാനിലെ നേട്ടങ്ങൾ അതേപടി തുടരും. 101 രൂപയാണ് വാർഷിക പ്ലാനിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. അതായത് പ്രതിമാസം 8.4 രൂപ വർദ്ധിക്കും. 336 ദിവസത്തേക്ക് മൊത്തം 504 ജിബി ഡാറ്റയാണ് വാർഷിക..
                 

റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

4 days ago  
ബിസിനസ് / GoodReturns/ Classroom  
തത്യാന ബകാല്‍ചുക് ആണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒരു ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭത്തിന്റെ സ്ഥാപകയായ തത്യാന ബകാല്‍ചുക് ഇപ്പോള്‍ റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടത്തിനുടമയായിരിക്കുകയാണ്. 56 -കാരിയായ യെലേന ബാറ്റുറിനയായിരുന്നു ഇതുവരെ ഈ നേട്ടത്തിനുടമയായിരുന്നത്. യെലേനയുടെ 1.2 ബില്യണ്‍ ഡോളര്‍ സമ്പത്ത് മറികടന്നാണ് 46 -കാരിയായ തത്യാനയുടെ നേട്ടം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം..
                 

സ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? വാങ്ങിയാലുള്ള ഗുണങ്ങളും ദോഷങ്ങളും ഇതാ

4 days ago  
ബിസിനസ് / GoodReturns/ Personal Finance  
ആഭരണങ്ങളുണ്ടാക്കാൻ മാത്രമുള്ള ഒന്നല്ല സ്വർണം. സ്വർണം ഇന്ത്യയിലെ ഒരു ജനപ്രിയ നിക്ഷേപ രൂപം കൂടിയാണ്. പല ഇന്ത്യക്കാരും കരുതുന്നത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപ മാർഗമാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥയിൽ സ്വർണം സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമാണ്. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്റെ വിവിധ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം...
                 

യുഎസ് വിസ നിയമങ്ങൾ കർശനമാക്കി, കാനഡയിൽ കൂടുതൽ ഇന്ത്യക്കാർക്ക് അവസരം

5 days ago  
ബിസിനസ് / GoodReturns/ Classroom  
യുഎസ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ കാനഡയിൽ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. യുഎസ് പോളിസികളിൽ നിരാശരായവർ കാനഡയിലേയ്ക്ക് കുടിയേറുന്നതായാണ് വിവരം. 2019ലെ ആദ്യ 11 മാസങ്ങളിൽ മാത്രം കാനഡയിൽ പിആർ (പെർമനന്റ് റസിഡൻസ്) ലഭിച്ചവരിൽ 105 ശതമാനം വർധനയുണ്ടായതായി വിർജീനിയ ആസ്ഥാനമായുള്ള നാഷണൽ ഫൌണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ കുടിയേറ്റം,..
                 

തൊഴിലുടമയ്ക്ക് പാൻ കാർഡ് വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ ശമ്പളം കുറയും

5 days ago  
ബിസിനസ് / GoodReturns/ Classroom  
ആദായനികുതി നിയമപ്രകാരം, എല്ലാ ജീവനക്കാരും നികുതി നൽകേണ്ട പരിധിയ്ക്ക് മുകളിലാണെങ്കിൽ അവരുടെ പാൻ കാർഡ് വിശദാംശങ്ങൾ ഓഫീസിലെ എച്ച്ആർ അല്ലെങ്കിൽ അക്കൗണ്ട് വകുപ്പുകൾക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. കാരണം വരുമാന ഉറവിടത്തിൽ നികുതി കുറയ്ക്കുമ്പോൾ, നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകേണ്ടതുണ്ട്. ആദായനികുതി വകുപ്പിന്റെ TRACES പോർട്ടൽ വഴി നിങ്ങൾക്ക് ടിഡിഎസിന്റെ നില പരിശോധിക്കാം...
                 

മ്യൂച്വൽ ഫണ്ട് നിക്ഷേപം: 10 വർഷത്തെ എസ്‌ഐ‌പി റിട്ടേൺ അടിസ്ഥാനമാക്കിയുള്ള മികച്ച ഇക്വിറ്റി ഫണ്ടുകൾ ഇവ

5 days ago  
ബിസിനസ് / GoodReturns/ News  
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തണമെന്ന് ആലോചിക്കുന്നുണ്ടോ? എങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം നേടുന്നതിനായി എസ്‌ഐ‌പി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ (എംഎഫ്) നിക്ഷേപിക്കാനാണ് ധനകാര്യ ആസൂത്രകർ നിർദ്ദേശിക്കുന്നത്. ഡെറ്റ് ഉപകരണങ്ങളിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ 8% വരെ റിട്ടേൺ ലഭിക്കാമെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ 20% സിഎജിആർ നൽകാൻ കഴിയും. എസ്‌ഐ‌പി നിക്ഷേപത്തിൽ നിന്ന് ശരാശരി 12%..
                 

സ്വർണ വില കത്തിക്കയറുന്നു, ഇന്നും സർവ്വകാല റെക്കോർഡ് വില

5 days ago  
ബിസിനസ് / GoodReturns/ Classroom  
സ്വർണവില വീണ്ടും ഇന്നും റെക്കോർഡ് മറികടന്ന് കുതിച്ചുയർന്നു. പവന്റെ വില ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണവില പവന് 30,880 രൂപയായി. 3860 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് വില 30680 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില കുത്തനെ ഉയർന്നു. ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്..
                 

ഇന്‍ഷുറന്‍സ് പ്രീമിയങ്ങൾക്ക് ജിഎസ്ടി അടച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങൾക്കും നികുതി ഇളവ് ലഭിക്കും

5 days ago  
ബിസിനസ് / GoodReturns/ News  
വിവിധ നിക്ഷേപങ്ങള്‍ക്കുള്ള നികുതി ബാധ്യത ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ ഇതിനകം തന്നെ നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവും. ഈ സാഹചര്യത്തില്‍ മറ്റൊരു സുപ്രധാന വിഷയവും കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ആദായനികുതി നിയമത്തിലെ 80 സി, 80 ഡി വകുപ്പുകള്‍ പ്രകാരമുള്ള ഇളവുകള്‍. അതായത്, നിങ്ങളടയ്ക്കുന്ന ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമുകള്‍ക്കാണ് ഈ വകുപ്പുകള്‍ പ്രകാരം നികുതിയിളവ് ലഭിക്കുക. നിങ്ങളൊരു ലൈഫ് /..
                 

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ നേടാൻ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളെ എങ്ങനെ സഹായിക്കും?

5 days ago  
ബിസിനസ് / GoodReturns/ News  
ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെങ്കിലും ഉയർന്ന പ്രീമിയം കാരണം ചിലരെങ്കിലും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ മടികാണിക്കാറുണ്ട്. ചിലപ്പോൾ മിക്ക കമ്പനികളും അവരുടെ ജീവനക്കാർക്ക് നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യകതയ്‌ക്കും പര്യാപ്തമാകണമെന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ആരോഗ്യ പരിരക്ഷ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടോപ്പ്-അപ്പ് അല്ലെങ്കിൽ..
                 

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വില ഉയരാന്‍ സാധ്യത; മാറ്റം വരുന്നത് പ്രതിമാസ അടിസ്ഥാനത്തില്‍

6 days ago  
ബിസിനസ് / GoodReturns/ Classroom  
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനായി ഗാര്‍ഹിക ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. സബ്‌സിഡി ബാധ്യത ഒഴിവാക്കാനായി പ്രതിമാസം സിലിണ്ടറിന് വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് ഇതിന് കാരണം. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില ഉയര്‍ത്തുന്നത് സര്‍ക്കാരിനുള്ള ബാധ്യത ഒഴിവാക്കാന്‍ സഹായകമാവില്ലെന്നും ഇതിനാല്‍, പ്രതിമാസം 4-5 രൂപവരെ വില വര്‍ധിപ്പിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016-17..
                 

ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇനി ഇന്ത്യയിൽ, ഏപ്രിൽ ഒന്ന് മുതൽ

6 days ago  
ബിസിനസ് / GoodReturns/ Classroom  
ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ആരംഭിക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന യൂറോ- IV ഗ്രേഡുകളിൽ നിന്ന് യൂറോ-VI ഗ്രേഡ് പെട്രോളും ഡീസലുമാകും ഇനി ഇന്ത്യയിൽ വിതരണം ചെയ്യുക. ലോകമെമ്പാടുമുള്ള വലിയ സമ്പദ്‌വ്യവസ്ഥകളിൽ പോലും ഇത്തരം ഇന്ധനമല്ല ഉപയോഗിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തിന് കാരണമായ വാഹനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പുകയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണം...
                 

ഗ്രൂപ്പുകളായി സ്വയം തൊഴിൽ ചെയ്യാൻ പ്ലാനുണ്ടോ? 10 ലക്ഷം രൂപവരെ വായ്‌പ ലഭിക്കും.

6 days ago  
ബിസിനസ് / GoodReturns/ News  
പുതുസംരംഭകർക്ക് സഹായവുമായി സർക്കാറിന്റെ സ്വയംതൊഴിൽ വായ്പ പദ്ധതി. 10 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം വായ്‌പ ലഭിക്കുക. അതിൽ കൂടുതൽ ചെലവു വരുന്ന പദ്ധതികൾക്കും അപേക്ഷിക്കാവുന്നതാണ്. രണ്ടു പേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് വായ്‌പയ്‌ക്ക് അപേക്ഷിക്കേണ്ടത്. ഇവർ വ്യത്യസ്ത റേഷൻ കാർഡിൽ ഉൾപ്പെട്ടവരുമായിരിക്കണം. കൂടാതെ അപേക്ഷർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രൻ ചെയ്‌തവരുമായിരിക്കണം...
                 

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങണമെന്നുണ്ടോ? ഇനി വായ്‌പയെക്കുറിച്ച് ആശങ്ക വേണ്ട

6 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പിന്നോക്ക വിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കുമായി സർക്കാർ വിവിധ വായ്പ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടേയും സാമ്പത്തിക ഭദ്രതയ്‌ക്കും ഉന്നമനത്തിനും വേണ്ടിയാണ് സർക്കാർ പുതിയ വായ്‌പ പദ്ധതികൾ നടപ്പിലാക്കുന്നത്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്‌പ പദ്ധതി;..
                 

ലാഭം മൂന്നിലൊന്നായി കുറഞ്ഞു, 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി

7 days ago  
ബിസിനസ് / GoodReturns/ Classroom  
കഴിഞ്ഞ വർഷം ലാഭം മൂന്നിലൊന്നായി കുറഞ്ഞതിനെത്തുടർന്ന് അമേരിക്കയിലെയും യൂറോപ്പിലെയും 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി. യുഎസ് - ചൈന വ്യാപാര യുദ്ധം, ചൈനയിലെ മാരകമായ പുതിയ കൊറോണ വൈറസ് എന്നിവ മൂലമുണ്ടായ അനേകം അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ ഏഷ്യ കേന്ദ്രീകരിച്ചുള്ള എച്ച്എസ്ബിസി ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോള ജീവനക്കാരുടെ എണ്ണം 235,000 ൽ..
                 

ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ്

7 days ago  
ബിസിനസ് / GoodReturns/ Classroom  
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി കമ്പനികളാണ് വ്യാപരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ മാര്‍ച്ച് പാദത്തിലെ പ്രതീക്ഷിത വരുമാനം നേടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്. കൊറോണ വ്യാപനത്താല്‍ സംജാതമായ ഡിമാന്‍ഡ് കുറവും കമ്പനി പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കുമാണ് ഇതിന് കാരണം. ആപ്പിളിന്റെ പ്രധാന വരുമാനമായ ഐഫോണിന്റെ നിര്‍മ്മാണവും പ്രതിസന്ധിയിലാണ്...
                 

മാധ്യമ, വിതരണ ബിസിനസുകള്‍ ഏകീകരിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌

7 days ago  
ബിസിനസ് / GoodReturns/ Classroom  
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കമ്പനിയുടെ മാധ്യമ, വിതരണ സ്ഥാപനങ്ങളെ പുനരേകീകരിക്കുന്നു. ടെലിവിഷന്‍ 18 ബ്രോഡ്കാസ്റ്റ്, ഹാഥ് വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം, ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ്, നെറ്റ്‌വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ്‌സ് എന്നീ കമ്പനികളെയാണ് പുനരേകികരിക്കുന്നത്. ഇതോടെ മാധ്യമ അനുബന്ധ സ്ഥാപനങ്ങളെല്ലാം നെറ്റ്‌വര്‍ക്ക് 18 എന്ന ഒറ്റ കമ്പനിയ്ക്ക് കീഴിലാവും. കേബിള്‍, ഇന്റര്‍നെറ്റ്..
                 

പേഴ്‌സണൽ ലോണെടുക്കാൻ പ്ലാനുണ്ടോ? വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് എത്രയെന്ന് നോക്കാം...

7 days ago  
ബിസിനസ് / GoodReturns/ News  
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ മറ്റുവഴികളില്ലാതെ വരുമ്പോഴാണ് മിക്കവാറും പേര്‍ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കാറുള്ളത്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇത്. ഏതാനും രേഖകൾ മാത്രം നൽകികൊണ്ട് എളുപ്പത്തിൽ വായ്‌പ ലഭിക്കുമെന്നതാണ് പേഴ്‌സണല്‍ ലോണിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. അതുകൊണ്ടുതന്നെ പലിശ നിരക്കും മറ്റ് വായ്പകളേക്കാള്‍ ഉയര്‍ന്നതാണ്...
                 

ശമ്പളക്കാരായ ആളുകൾക്ക് യോജിച്ച ചില നിക്ഷേപങ്ങൾ ഇവയാണ്

7 days ago  
ബിസിനസ് / GoodReturns/ News  
ഇത് നിക്ഷേപങ്ങളുടെ കാലമാണ്. ഇന്നത്തെ കാലത്ത് നല്ലൊരു വിഭാഗം ആളുകളും നിക്ഷേപങ്ങൾ നടത്താൻ താൽപ്പര്യപ്പെടുന്നവരാണ്. മുതല്‍ ഏറ്റവും സുരക്ഷിതമാക്കിക്കൊണ്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുക ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളാകും. ഇതിൽ നിന്ന് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ലാഭം എന്നത് ബാങ്ക് പലിശ നിരക്കാണ്. എന്നാൽ ബാങ്ക് നിക്ഷേപങ്ങളേക്കാൾ വരുമാനം തരുന്ന മറ്റ് അനവധി നിക്ഷേപങ്ങൾ..
                 

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..

7 days ago  
ബിസിനസ് / GoodReturns/ Personal Finance  
ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റാണ് ഇപ്പോൾ കൂടുതൽ ലാഭകരം. ഉയർന്ന പലിശനിരക്കും സുരക്ഷിതത്വവുമാണ് സാധാരണക്കാർക്കിടയിൽ റിക്കറിംഗ് ഡിപ്പോസിറ്റിന്റെ ജനപ്രീതി കൂട്ടുന്നത്. റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കും. നിലവിൽ പോസ്റ്റ് ഓഫീസ് ആർ‌ഡിയുടെ പലിശ നിരക്ക് 7.2% ആണ്. പലിശ ഓരോ പാദത്തിലും പരിഷ്കരിക്കും...
                 

കെഎസ്എഫ്ഇ പ്രവാസി ചിട്ടി വൻ നേട്ടം; ഇനി ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാം

8 days ago  
ബിസിനസ് / GoodReturns/ Classroom  
കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള കെഎസ്എഫ്ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞു. പ്രവാസി ചിട്ടിയിൽ ഇപ്പോൾ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47,437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി..
                 

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് യോജിച്ച മികച്ച രണ്ടു ഓഹരികള്‍ ഏതെല്ലാം?

8 days ago  
ബിസിനസ് / GoodReturns/ News  
                 

വീട് വില്‍ക്കാന്‍ ഒരുങ്ങുകയാണോ? — ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

8 days ago  
ബിസിനസ് / GoodReturns/ News  
വീട് വില്‍ക്കുകയെന്നത് സാമാന്യം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീടാവുമ്പോള്‍. മാനസികമായ ബുദ്ധിമുട്ടും വില്‍പ്പനയ്ക്ക് ഒരുപാട് കാലതാമസം എടുക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല, നിങ്ങള്‍ താമസിക്കുന്ന വീട് ഒത്തിരി അപരിചിതര്‍ സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നേക്കാം. വിപണിയില്‍ ഗൃഹനിര്‍മ്മാതാക്കളുടെ പ്രോപ്പര്‍ട്ടികള്‍ പോലും വില്‍പ്പനയില്‍ മെല്ലെപ്പോക്ക് തുടരുമ്പോള്‍ നിങ്ങള്‍ താമസിക്കുന്ന വീട് വില്‍ക്കുന്നത്..
                 

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഒരുങ്ങുകയാണോ? — ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍

8 days ago  
ബിസിനസ് / GoodReturns/ News  
2020 ബജറ്റില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും നിക്ഷേപകരെ കാര്യമായി ബാധിക്കുന്നതാണ്. ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കിയതില്‍ തുടങ്ങി ടിഡിഎസ്, ഡിവിഡന്റ് വിതരണത്തിലേക്ക് ഉള്‍പ്പെടുത്തിയതുവരെയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ നെറ്റ് റിട്ടേണിനെ സ്വാധീനിച്ചേക്കാം. ഇതിനാല്‍ തന്നെ, നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്...
                 

2,500 കോടി രൂപ അടയ്ക്കാമെന്ന് വൊഡഫോണ്‍ ഐഡിയ, പറ്റില്ലെന്ന് സുപ്രീം കോടതി

8 days ago  
ബിസിനസ് / GoodReturns/ Classroom  
ക്രമീകരിച്ച മൊത്തം വരുമാനം (എജിആര്‍) ഇനത്തില്‍ 53,000 കോടി രൂപയുടെ കുടിശ്ശികയാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍ ഐഡിയക്കുള്ളത്. എയര്‍ടെലിന് 35,586 കോടി രൂപയും. മാര്‍ച്ച് 17 -ന് മുന്‍പ് എജിആര്‍ ബാധ്യത പൂര്‍ണമായും ഒടുക്കണം; ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്...
                 

2025 ഓടെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ വെറും വ്യാമോഹം, കാരണം ആലുവാലിയ പറയും

8 days ago  
ബിസിനസ് / GoodReturns/ Classroom  
2025 ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ചു ലക്ഷം കോടി ഡോളറാക്കി ഉയര്‍ത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമിതാണ്. പക്ഷെ, നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്ന ഈ സ്വപ്‌നം യാഥാസ്ഥിതികമല്ല. പറഞ്ഞത് മറ്റാരുമല്ല, മുന്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്‍ടെക് സിങ് അലുവാലിയ തന്നെ. രാജ്യം അഞ്ചു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള..
                 

സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 7 ശതമാനം പലിശ ലഭിക്കുമെന്നോ?

8 days ago  
ബിസിനസ് / GoodReturns/ News  
നിക്ഷേപത്തിന്റെ ഏറ്റവും പഴയതും സാധാരണവുമായ രൂപമാണ് സേവിംഗ്‌സ് അക്കൗണ്ട്. രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടിലെ ബാലൻസിന് പലിശ അനുവദിക്കുന്നുണ്ട്. എന്നാൽ ഒരോ ബാങ്കും നൽകുന്ന പലിശ നിരക്ക് വ്യത്യസ്തമാണ്. രാജ്യത്തെ മുൻനിര വായ്പ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നല്‍കുന്ന പലിശ 3 ശതമാനം മുതല്‍ 3.25 ശതമാനം വരെയാണ്...
                 

വെളുപ്പിക്കാൻ നോക്കേണ്ട, ഇന്ത്യയിൽ ഫെയർ‌നെസ് ക്രീം പരസ്യങ്ങൾക്ക് ഉടൻ പൂട്ട് വീഴും

8 days ago  
ബിസിനസ് / GoodReturns/ Classroom  
1954 ലെ ഡ്രെഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്റ്റ് ഭേദഗതി ചെയ്യാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശം. പുതിയ നിയമങ്ങൾ ആൻഡ് മാജിക് റെമഡീസ് ആക്റ്റ് (ആക്ഷേപകരമായ പരസ്യങ്ങൾ) ഭേദഗതി ബിൽ, 2020 പ്രകാരം തയ്യാറാക്കും. ഈ നിയമപ്രകാരം , ചർമ്മത്തിന്റെ ഭംഗി, മുടി കൊഴിച്ചിൽ, ഉയരക്കുറവ് അല്ലെങ്കിൽ അമിതവണ്ണം എന്നിവ പരിഹരിക്കുന്നതിനുള്ള ഔഷധ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന..
                 

ഓൺലൈൻ ഷോപ്പിംഗുകൾക്ക് എസ്‌ബി‌ഐയുടെ വിർച്വൽ ഡെബിറ്റ് കാർഡ് പ്രയോജനപ്പെടുന്നത് ഏങ്ങനെ?

9 days ago  
ബിസിനസ് / GoodReturns/ News  
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) അടുത്തിടെയാണ് നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്കായി ഒരു ‘വിർച്വൽ കാർഡ്’ അവതരിപ്പിച്ചത്. ഓൺലൈൻ ഷോപ്പിംഗുകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് സ്വീകരിക്കുന്ന ഏത് വ്യാപാര വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഓൺലൈൻ ഇടപാടുകൾ നടത്താൻ ഈ ഇ-കാർഡ് ഉപയോഗിക്കാം. ലളിതമായി പറഞ്ഞാൽ ഇത് ഒരു..
                 

ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്‌ക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ്

10 days ago  
ബിസിനസ് / GoodReturns/ News  
പുതുതലമുറയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. പല ബാങ്കുകളും വിവിധ തരം ഓഫറുകൾ നൽകി ക്രെഡിറ്റ് കാർഡ് നൽകാൻ മത്സരിക്കാറുണ്ട്. എന്നുകരുതി എല്ലാവർക്കും ഇത് ലഭിക്കുമെന്ന് കരുതേണ്ട. ഉപഭോക്താവിന്റെ വരുമാനം, സാമ്പത്തിക അച്ചടക്കം, ക്രെഡിറ്റ് സ്‌കോർ എന്നിവ പരിശോധിച്ചാണ് ബാങ്കുകൾ സാധാരണ ക്രെഡിറ്റ് കാർഡ് നൽകുന്നത്...
                 

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിങ്ങളുടെ പാൻ കാർഡ് രേഖകൾ നൽകിയിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

10 days ago  
ബിസിനസ് / GoodReturns/ News  
ആദായനികുതി നിയമപ്രകാരം, എല്ലാ ജീവനക്കാരും അവർ ജോലി ചെയ്യുന്ന ഓഫീസിലെ എച്ച്ആർ അല്ലെങ്കിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിന് അവരുടെ പാൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. കാരണം വരുമാനം നികുതിയ്ക്ക് മുകളിലാണെങ്കിൽ ടിഡിഎസ് (ഉറവിടത്തിൽ നികുതി കിഴിവ്) ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങളുടെ ഓഫീസിനുണ്ട്. നികുതി കുറയ്ക്കുമ്പോൾ, തൊഴിലുടമ നിർബന്ധമായും നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകണം. ആദായനികുതി വകുപ്പിന്റെ TRACES പോർട്ടൽ വഴി നിങ്ങൾക്ക് ടിഡിഎസിന്റെ നില പരിശോധിക്കാം...
                 

സ്വർണത്തിന് ചരിത്ര വില, പൊന്നിൽ തൊട്ടാൽ പൊള്ളും, വില ഇനി എങ്ങോട്ട്?

10 days ago  
ബിസിനസ് / GoodReturns/ Classroom  
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വർദ്ധിച്ച് 30480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3810 രൂപയാണ്. ഈ വർഷം ആദ്യം മുതൽ സ്വർണത്തിന് ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത്...
                 

സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

11 days ago  
ബിസിനസ് / GoodReturns/ Personal Finance  
സ്വർണ്ണ ധനസമ്പാദന പദ്ധതി ഒരു സ്വർണ്ണ സമ്പാദ്യ അക്കൌണ്ട് പോലെയാണ്. സാധാരണയായി നിങ്ങളുടെ സ്വർണം വീട്ടിൽ തന്നെ സുരക്ഷിതമല്ലാതെ സൂക്ഷിക്കുകയോ ഫീസ് നൽകി ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ അതിനുപകരം, നിങ്ങളുടെ സ്വർണ്ണം ഏതെങ്കിലും രൂപത്തിൽ ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൌണ്ടിൽ സൂക്ഷിക്കുകയും സ്വർണത്തിന്റെ വില ഉയരുമ്പോൾ കൂടുതൽ പലിശ നേടുകയും ചെയ്യാനാകുന്ന നിക്ഷേപ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി...
                 

വിർച്വൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ എങ്ങനെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കും?

11 days ago  
ബിസിനസ് / GoodReturns/ News  
സാധനങ്ങൾ വാങ്ങുമ്പോൾ പണം നൽകാനുള്ള ഏറ്റവും എളുപ്പ മാർഗം ക്രെഡിറ്റ് കാർഡുകളാണ്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങലുകൾ നടത്തുമ്പോൾ അക്കൗണ്ടിൽ പണം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. എന്നാൽ ക്രെഡിറ്റ് കാർഡ് സ്വൈപ്പുചെയ്യുകയോ ഒരു ചിപ്പ് റീഡറിലേക്ക് നൽകുകയോ ചെയ്യുന്നത് വഴി ഓൺലൈൻ തട്ടിപ്പുകൾ നടക്കാനുള്ള സാധ്യതകളുണ്ട്. എന്നാൽ ഇതിന് ഒരു പ്രതിവിധിയാണ് വിർച്വൽ കാർഡുകൾ...
                 

എഫ്‌ഡി; എസ്‌ബിഐ, ആക്‌സിസ് ബാങ്ക് ബാങ്ക്‌ ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ പുതുക്കിയ പലിശ നിരക്ക് അറിയാം

11 days ago  
ബിസിനസ് / GoodReturns/ News  
ഏതൊരു വ്യക്തിക്കും നിക്ഷേപം നടത്താവുന്ന മേഖലയാണ് സ്ഥിര നിക്ഷേപം (എഫ്‌ഡി). വളരെ ലളിതവും അപകടസാധ്യതകൾ ഇല്ലാത്തതുമായി ഒരു നിക്ഷേപ ഓപ്‌ഷൻ കൂടിയാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് ഇഷ്‌ടമുള്ള നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാമെന്നതും എഫ്‌ഡിയുടെ ഒരു പ്രത്യേകതയാണ്. എന്നാൽ ഹ്രസ്വകാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെങ്കിലും ദീർഘകാലയളവിൽ പണപ്പെരുപ്പത്തിനെതിരെ ഇത് ദുർബലമായ നിക്ഷേപ ഓപ്‌ഷനാണ്. അതിനാൽ തന്നെ ഉയർന്ന..
                 

കാശ് കൈകാര്യം ചെയ്യുമ്പോൾ സാധാരണക്കാരന് പറ്റുന്ന ഏഴ് അബദ്ധങ്ങൾ

11 days ago  
ബിസിനസ് / GoodReturns/ Personal Finance  
പണം ലാഭിക്കാനും സമ്പത്ത് സൃഷ്ടിക്കാനും ആവശ്യമായ വളരെ പ്രാധാന്യമുള്ള കാര്യം സാമ്പത്തിക ആസൂത്രണമാണ്. കൃത്യമായ ധനകാര്യ ആസൂത്രണമില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് നിരവധി സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരും. പ്രത്യേകിച്ചും സ്ഥിരമായ ഒരു വരുമാന മാർഗ്ഗം ഇല്ലെങ്കിൽ. പണം സമ്പാദിക്കുന്നതിനെക്കുറിച്ച് ചെലവാക്കേണ്ടത് എങ്ങനെയെന്നും സംബന്ധിച്ച് ആളുകൾക്കിടയിൽ ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ചില അബദ്ധങ്ങളാണ് താഴെ പറയുന്നവ...
                 

ഉയർന്ന ശമ്പളം ലഭിക്കുന്നവരുടെ ശ്രദ്ധയ്ക്ക്? നിങ്ങൾ വി‌പി‌എസ് നിക്ഷേപം തിരഞ്ഞെടുക്കേണ്ടത് എന്തിന്?

12 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഉയർന്ന ശമ്പളം ലഭിക്കുന്ന വ്യക്തികളുടെ നികുതി ബാധ്യത (പ്രതിമാസ അടിസ്ഥാന ശമ്പളം 3 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ) പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്), സൂപ്പർ‌ഇന്യൂവേഷൻ ഫണ്ട് എന്നിവയ്ക്കുള്ള തൊഴിലുടമയുടെ വാർഷിക സംഭാവനയ്ക്ക് സർക്കാർ 7.5 ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചു. 7.5 ലക്ഷം രൂപയിൽ കൂടുതലുള്ള അധിക സംഭാവനയ്ക്ക് 2020 ഏപ്രിൽ 1 മുതൽ നികുതി ചുമത്തും...
                 

ഓൺലൈൻ വഴി പണം സമ്പാദിക്കാൻ 17 മാർഗ്ഗങ്ങൾ

12 days ago  
ബിസിനസ് / GoodReturns/ News  
പണം സമ്പാദിക്കാനുള്ള പരമ്പരാഗത രീതികളെല്ലാം ഇന്ന് പഴങ്കഥകളാണ്. ഇന്റര്‍നെറ്റിന്റെ കടന്നുവരവ് നാമേവരുടെയും സമ്പാദ്യ ശീലങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ഭൂരിഭാഗം പേരും എങ്ങനെ ഓണ്‍ലൈനിലൂടെ വരുമാനം നേടാമെന്ന് ചിന്തിക്കുന്നവരാണ്. ഓണ്‍ലൈനിലൂടെ സമ്പാദിക്കാന്‍ ഇന്ന് നിരവധി സാധ്യതകള്‍ ലഭ്യമാണ്. എങ്കിലും ഏത് മേഖല നിങ്ങള്‍ സ്വീകരിക്കുമെന്നതാണ് പ്രധാനം. ഓണ്‍ലൈന്‍ തൊഴില്‍ സാധ്യതകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമായ ഇക്കാലത്ത് വളരെ..
                 

ലോക കോടീശ്വരൻ ജെഫ് ബെസോസ് കാമുകിയ്ക്ക് വേണ്ടി വാങ്ങിയ വീടിന്റെ വില കേട്ടാൽ ഞെട്ടും

12 days ago  
ബിസിനസ് / GoodReturns/ Classroom  
ലോകത്തിലെ ഏറ്റവും ധനികനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പുതിയ വീട് സ്വന്തമാക്കി. വീടിന്റെ വില എത്രയെന്ന് അറിയണ്ടേ? ഒൻപത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബെവർലി ഹിൽസ് മാളികയ്ക്കായി 165 മില്യൺ ഡോളർ (1200 കോടി രൂപ) ആണ് ബെസോസ് ചെലവാക്കിയിരിക്കുന്നത്. ലോസ് ഏഞ്ചൽസ് ഏരിയയിലെ ഏറ്റവും വില കൂടിയ വീടാണിത്. 1930 കളിൽ ജാക്ക് വാർണറിനായി..
                 

ഐ‌ആർ‌സി‌ടി‌സിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ അടുത്തയാഴ്ച സർവ്വീസ് ആരംഭിക്കും, വിശദാംശങ്ങൾ ഇതാ

12 days ago  
ബിസിനസ് / GoodReturns/ Classroom  
ഇന്ത്യൻ റെയിൽ‌വേയുടെ പൊതുമേഖലാ സ്ഥാപനമായ ഐ‌ആർ‌സി‌ടി‌സി ഫെബ്രുവരി 16 ന് വാരണാസിയിൽ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 മുതൽ വാണിജ്യ റൂട്ടുകളിൽ ട്രെയിൻ ഓടാൻ തുടങ്ങും. കാശി മഹാകൽ എക്സ്പ്രസ് എന്നാണ് പുതിയ ട്രെയിനിന്റെ പേര്. വാരണാസിക്കും ഇൻഡോറിനും ഇടയിലാണ് സർവ്വീസ് നടത്തുക...
                 

കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിലേയ്ക്ക്, പൊന്നിന് പൊള്ളും വില

12 days ago  
ബിസിനസ് / GoodReturns/ Classroom  
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ പവന് 30400 രൂപയിലെത്താൻ വെറും 80 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്ന് പവന് 160 രൂപ വർദ്ധിച്ച് 30320 രൂപയ്ക്കാണ് വിൽപ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 30160 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 30400 രൂപയാണ്...
                 

ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 7.59 ശതമാനമായി ഉയർന്നു

12 days ago  
ബിസിനസ് / GoodReturns/ Classroom  
ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 7.59 ശതമാനമായി ഉയർന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻ‌എസ്‌ഒ) ബുധനാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. 2014 മേയിൽ 8.33 ശതമാനമായിരുന്നു പണപ്പെരുപ്പം. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനം ഉയർന്ന പരിധിക്ക് മുകളിലാണ് നിലവിലെ..
                 

വെറും 1,014 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി എയർ ഏഷ്യ, വേഗം ബുക്ക് ചെയ്യാം, അവസാന തീയതി ഫെബ്രുവരി 14

13 days ago  
ബിസിനസ് / GoodReturns/ Classroom  
                 

ജിയോ മണി വഴി ഇടപാടുകൾ, അറിയണം ഇക്കാര്യങ്ങൾ

13 days ago  
ബിസിനസ് / GoodReturns/ Classroom  
പേയ്‌മെന്റ് സേവനങ്ങള്‍ക്കായി റിലയന്‍സ് ജിയോ ആരംഭിച്ച ആപ്ലിക്കേഷനാണ് ജിയോ മണി (JioMoney). ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്‌റ്റോറിൽ നിന്നോ നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേമെന്റ് ആപ്ലിക്കേഷനായ പേടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ മണിയും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകി വേണം ജിയോ മണി അക്കൗണ്ട്..
                 

ശ്രദ്ധയോടെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നികുതി ലാഭിക്കൽ എളുപ്പമാക്കും

13 days ago  
ബിസിനസ് / GoodReturns/ News  
അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കടക്കാൻ ഇനി കുറച്ചു നാളുകൾ കൂടിയേ ഉള്ളൂ. ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിൽ അതിനുള്ള സമയവും അടുത്തെത്തി. നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ധാരാളം നിക്ഷേപങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം മാർഗങ്ങളിൽ പലതും എല്ലാ നികുതിദായകർക്കും യോജിച്ചേക്കില്ല. നികുതി ലാഭിക്കൽ ഉപകരണങ്ങൾ നികുതിദായകന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് കൂടിയായിരിക്കണം...
                 

പൊട്ടി പാളീസായി അനിൽ അംബാനി; 12 വർഷത്തിനുള്ളിൽ 42 ബില്യൺ ഡോളർ ആസ്തി വട്ടപ്പൂജ്യമായി മാറിയത് എങ്ങനെ?

13 days ago  
ബിസിനസ് / GoodReturns/ News  
2008ൽ ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനിൽ അംബാനി. 42 ബില്യൺ ഡോളറായി എന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അതിന് ശേഷം പന്ത്രണ്ടു വർഷം പിന്നിട്ടപ്പോൾ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ലണ്ടൻ കോടതിയിൽ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. കുടുംബ സ്വത്ത് വിഭജനത്തിൽ ടെലികോം,..
                 

ആരോഗ്യ ഇൻഷൂറസ്: ക്യാഷ്‌ലെസ്‌ പോളിസിയാണെങ്കിലും പണം നൽകേണ്ടിവരും, അറിയണം ഇക്കാര്യം

15 days ago  
ബിസിനസ് / GoodReturns/ News  
ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വർധിച്ചു വരികയാണ്. ഒരു അസുഖം വന്നാൽ മതി സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റാൻ. മറ്റെന്തു ചെലവും ചുരുക്കാം നിയന്ത്രിക്കാം, എന്നാൽ അസുഖങ്ങൾ വന്നാൽ ഇതൊന്നും നടക്കില്ല. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ആശങ്കയുടെ പരിഹാരമാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. വളരെ ചെറിയ ഒരു തുക പ്രീമിയമായി നൽകി ഒരു ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുത്താൽ ആശുപത്രിച്ചെലവുകളെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല...
                 

വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

17 days ago  
ബിസിനസ് / GoodReturns/ News  
റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഇതിനായി വസ്തുവിന്റെ വില അനുസരിച്ച് ന്യായമായ തുക ചെലവഴിക്കേണ്ടി വരും. സ്വത്തവകാശത്തിന്റെ തെളിവായി നിലകൊള്ളുന്നതും ഈ പേപ്പറുകളാണ്. 1899 ലെ ഇന്ത്യൻ സ്റ്റാമ്പ് ഡ്യൂട്ടി ആക്ടിന്റെ സെക്ഷൻ 3 പ്രകാരം നിങ്ങൾ നൽകേണ്ട ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പ്രധാന ചെലവുകളിലൊന്നാണ്. സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ...
                 

ഇ-ഗവേണൻസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പിഎഫ് എങ്ങനെ പിൻവലിക്കാം?

19 days ago  
ബിസിനസ് / GoodReturns/ News  
നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് തുക പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തേടി പോവേണ്ട ആവശ്യമില്ല. സാങ്കേതികവിദ്യ വളർന്നതോടെ ഒരു സ്‌മാർട്ട് ഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ട് പരിശോധിക്കുന്നതും ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്നതും പിഎഫ് തുക പിൻവലിക്കുന്നതും അനായാസമായി മാറിയിരിക്കുന്നു. ഉമാംഗ് ആപ്പ് വഴി നിങ്ങൾക്കിത് സാധ്യമാകും. സര്‍ക്കാരിന്റെ വിവിധ..
                 

ഐ‌ആർ‌ഡി‌എയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ‌ യൂലിപ്‌സ് നിക്ഷേപം ആകർഷകമാക്കുന്നത് എങ്ങനെ?

23 days ago  
ബിസിനസ് / GoodReturns/ News  
ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം ഒരു നിക്ഷേപ മാർഗം കൂടിയാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾ. ആരോഗ്യ പരിരക്ഷ മാത്രമല്ല ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി യൂലിപ് നിക്ഷേപം നിങ്ങൾക്ക് ക്ലെയിം ചെയ്യാനും കഴിയും. ഇത്തരം പോളിസികളിൽ നിക്ഷേപിക്കുന്ന പ്രീമിയത്തിന്‍റെ ഒരു ഭാഗം ആരോഗ്യ പരിരക്ഷ നൽകുന്നതിനായാണ് പോകുന്നത്. അതേസമയം ശേഷിക്കുന്ന തുക ഓഹരികളിലോ അല്ലെങ്കില്‍ ഡെബ്റ്റുകളിലോ നിക്ഷേപം..
                 

ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെംഷൻ ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?

26 days ago  
ബിസിനസ് / GoodReturns/ News  
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്മേൽ ചുമത്തുന്ന നികുതിക്കാണ്‌ ആദായ നികുതി എന്നു പറയുന്നത്. ഇങ്ങനെ ചുമത്തപ്പെടുന്ന നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ പല വഴികളും തേടുന്നവരാണ് എല്ലാവരും. നികുതി ലാഭിക്കുന്നതിനും ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ നികുതി ലാഭിക്കൽ നിക്ഷേപം സമർത്ഥമായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. ഇതിനായി നിങ്ങൾ നിലവിലുള്ള ആദായനികുതി നിരക്കുകളും സ്ലാബുകളും അറിയുക മാത്രമല്ല, ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെപ്ഷൻ തുടങ്ങിയവയെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം...
                 

ഡെബിറ്റ് കാർഡും ചെക്ക് ബുക്കും ഇനി നിങ്ങളുടെ സൌകര്യത്തിന് ഏത് സമയത്തും വാങ്ങാം, ചെയ്യേണ്ടത് എന്ത്?

27 days ago  
ബിസിനസ് / GoodReturns/ News  
സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ‘ഐബോക്സ്' എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചു. ഈ സൌകര്യം ഉപയോഗിച്ച്, ഐസി‌ഐ‌സി‌ഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ചെക്ക് എന്നിവ അവരുടെ വീടിനോ ഓഫീസിനോ അടുത്തുള്ള ഒരു ശാഖയിൽ നിന്ന് തടസ്സരഹിതമായി ശേഖരിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് സേവനം ഉപയോഗിക്കാൻ സഹായിക്കുന്നതാണ് ഐബോക്സ്..
                 

സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം?

28 days ago  
ബിസിനസ് / GoodReturns/ News  
സ്വർണ്ണവുമായി ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയിൽ സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങളാൽ സ്വർണ്ണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. സ്വർണ്ണം വാങ്ങാനും അണിയാനും നിക്ഷേപിക്കാനും മുന്നിട്ട് നിൽക്കുന്നത് ഇന്ത്യക്കാർ തന്നെ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണം ആഭരണ നിർമാണാവശ്യങ്ങൾക്ക് പുറമേ മറ്റ്‌ വ്യാവസായിക ആവശ്യങ്ങൾക്ക് വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു സമ്പാദ്യം എന്ന നിലയ്ക്ക് നമ്മൾ ഏറ്റവും..
                 

എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം? ഇതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണ്?

28 days ago  
ബിസിനസ് / GoodReturns/ News  
നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന പിഎംഎവൈ (നഗരം). ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുറഞ്ഞ വരുമാനമുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കൂടാതെ ഇടത്തരം വരുമാനക്കാർക്കുമുള്ള ക്രെഡിറ്റ് ലിങ്ക്‌ഡ് സബ്‌സിഡി സ്കീം (സിഎൽഎസ്എസ്). ഈ പദ്ധതിയിലൂടെ നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീട് വാങ്ങുന്നതിനായി എടുക്കുന്ന ഭവന വായ്പകൾക്ക്..
                 

എസ്‌ബി‌ഐ എടിഎം കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, ഓൺലൈൻ ഇടപാടുകൾക്ക് ഇതാ പുതിയ രീതി

one month ago  
ബിസിനസ് / GoodReturns/ News  
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) ഇടപാട് പരിധിയുള്ള ഡെബിറ്റ് കാർഡായ വിർച്വൽ കാർഡിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇ-കൊമേഴ്‌സ് ഇടപാടുകൾക്കായി എസ്‌ബി‌ഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് വിർച്വൽ കാർഡ് സൃഷ്ടിക്കാൻ കഴിയും. സാധാരണ കാർഡ് ഉപയോഗിക്കുന്നതു പോലെ തന്നെ വിസ കാർഡുകൾ സ്വീകരിക്കുന്ന ഏത് മർച്ചന്റ് വെബ്‌സൈറ്റിലും ഓൺലൈനിൽ ഷോപ്പുചെയ്യാൻ ഈ കാർഡ് ഉപയോഗിക്കാമെന്ന് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു...
                 

കേന്ദ്ര ബജറ്റുമായി ലയിപ്പിച്ചതിന് ശേഷമുള്ള സുപ്രധാന റെയില്‍വേ പ്രഖ്യാപനങ്ങള്‍

one month ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യയില്‍ ഏറ്റവും അവസാനമായി റെയില്‍ ബജറ്റ് അവതരിപ്പിച്ച റെയില്‍വേ മന്ത്രിയാണ് സുരേഷ് പ്രഭു. 2017 -ല്‍ റെയില്‍ ബജറ്റും പൊതു ബജറ്റും വെവ്വേറെ പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കത്തിന് മോദി സര്‍ക്കാര്‍ തിരശ്ശീലയിടുകയായിരുന്നു. ഇതേവര്‍ഷം പൊതു ബജറ്റും റെയില്‍ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 92 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിട്ടു...
                 

നികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾ

one month ago  
ബിസിനസ് / GoodReturns/ News  
                 

ബാങ്ക് ലോക്കർ നിരക്കുകൾ ഉയർത്തി. മാർച്ച് 31 മുതൽ നിങ്ങൾ എത്ര രൂപ നൽകണം?

15 hours ago  
ബിസിനസ് / GoodReturns/ Classroom  
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഇന്ത്യയിലുടനീളം സുരക്ഷിത നിക്ഷേപ ലോക്കറുകളുടെ വാടക ചാർജ് ഉയർത്തി. മാർച്ച് 31 മുതൽ പുതിയ വാടക നിരക്കുകൾ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധനവിന് ശേഷം, ഒരു എസ്‌ബി‌ഐ ലോക്കറിന്റെ വാർഷിക ചാർജുകൾ കുറഞ്ഞത് 500 രൂപയാക്കും. എസ്‌ബി‌ഐയുടെ ചെറിയ ലോക്കറുകളുടെ വാടക 500 മുതൽ..
                 

ഗോ എയറിൽ വെറും 957 രൂപയ്ക്ക് വിമാന ടിക്കറ്റ്, ബുക്ക് ചെയ്യേണ്ട അവസാന തീയതി നാളെ

17 hours ago  
ബിസിനസ് / GoodReturns/ Classroom  
ബജറ്റ് കാരിയറായ ഗോ എയറിൽ വെറും 957 രൂപയ്ക്ക് ടിക്കറ്റ്. പുതിയ വിൽപ്പനയ്ക്ക് 'ഗോ എയർ ഗോ ഫ്ലൈ സെയിൽ' എന്നാണ് എയർലൈൻ പേര് നൽകിയിരിക്കുന്നത്. ഗോ എയറിന്റെ ഏറ്റവും പുതിയ ഓഫറിനായുള്ള ബുക്കിംഗ് ഫെബ്രുവരി 24 ന് ആരംഭിച്ചു. ഫെബ്രുവരി 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 3 ദിവസത്തെ ബുക്കിംഗ് കാലയളവിൽ 2020 മാർച്ച്..
                 

പിപിഎഫ് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട ഫണ്ട് നിയമത്തിലെ 5 മാറ്റങ്ങൾ ഇവയാണ്

17 hours ago  
ബിസിനസ് / GoodReturns/ News  
ജനപ്രിയമായ ഒരു നിക്ഷേപമാര്‍ഗാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. വെറും 500 രൂപ മതി ഈ നിക്ഷേപം ആരംഭിക്കാൻ ഒരു വർഷം മൊത്തം ഒന്നര ലക്ഷം വരെ നിങ്ങൾക്ക് പരമാവധി നിക്ഷേപിക്കാവുന്നതാണ്. ഒരു ദീർഘകാല റിട്ടയർമെന്റ് അധിഷ്ഠിത നിക്ഷേപമായും ഈ നിക്ഷേപം കണക്കാക്കപ്പെടുന്നുണ്ട്. 2019 ഡിസംബറിൽ രണ്ടാം മോദി സർക്കാർ പിപിഎഫ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു...
                 

എയർടെൽ, ജിയോ, വോഡഫോൺ; ടെലികോം കമ്പനികളുടെ വാർഷിക പ്ലാനുകൾ

20 hours ago  
ബിസിനസ് / GoodReturns/ Classroom  
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ടെലികോം കമ്പനികൾ നിരക്കുകൾ വ്യത്യാസപ്പെടുത്താറുണ്ട്. ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവർ ദീർഘകാലത്തേക്കുള്ള വ്യത്യസ്ത പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് വിപണി കൈക്കലാക്കാൻ മത്സരിക്കുകയാണ്. അതിനൊപ്പം വിപണിയിലെ വൻ പ്രതിസന്ധി മറികടക്കാൻ മിക്ക കമ്പനികളും നിരക്കുകൾ കൂട്ടുന്നുമുണ്ട്. അടുത്തിടെ ജിയോ, വോഡഫോൺ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾ ദീർഘകാലത്തേക്കുള്ള അതായത് ഒരു വർഷത്തേക്കുള്ള വ്യത്യസ്ത പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു...
                 

പിപിഎഫ്, ഇഎൽഎസ്എസ്; നികുതി നേട്ടവും വരുമാനവും

21 hours ago  
ബിസിനസ് / GoodReturns/ News  
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. നിങ്ങളുടെ നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ എവിടെവരെയായി? സെക്ഷൻ 80സി പ്രകാരം നികുതിലക്ഷ്യങ്ങൾ നേടാൻ ഉതകുന്ന നിരവധി നിക്ഷേപ ഓപ്‌ഷനുകൾ നമുക്ക് മിന്നിൽ ഉണ്ടെങ്കിലും, അവയുടെയൊക്കെ വരുമാനം, റിസ്ക്-റിട്ടേൺ പ്രൊഫൈൽ, ലോക്ക്-ഇൻ, നികുതി നേട്ടങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം നടത്താൻ. അതിനാൽതന്നെ നികുതി ലാഭിക്കുന്ന ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്...
                 

നിങ്ങളുടെ എസ്‌ബി‌ഐ അക്കൌണ്ട് ബാലൻസ് ഉടൻ പരിശോധിക്കൂ, മിസ്ഡ് കോൾ, എസ്എംഎസ് സേവനങ്ങൾ ഇതാ

yesterday  
ബിസിനസ് / GoodReturns/ News  
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അക്കൌണ്ട് ഉടമകൾക്ക് വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്‌ബി‌ഐ ക്വിക്ക് ആപ്പ് വഴിയുള്ള ടോൾ ഫ്രീ എസ്എംഎസ് സൗകര്യം. എസ്‌ബി‌ഐ എസ്‌എം‌എസ് ബാങ്കിംഗ്, മൊബൈൽ സേവനങ്ങൾ എന്നിവ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് മിസ്ഡ് കോൾ നൽകുകയോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്..