GoodReturns

സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി

an hour ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം; സർക്കാരിമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. നികുതിയും മറ്റ് റവന്യൂ പേയ്‌മെന്റ് സൗകര്യങ്ങളും പെൻഷൻ പേയ്‌മെന്റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും പോലുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്താൻ സ്വകാര്യമേഖല ബാങ്കുകളെ നടപടി സഹായിക്കും. ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുമെന്നും..
                 

ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ പദ്ധതി അവതരിപ്പിച്ചു

3 hours ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: വിവിധങ്ങളായ ഒന്‍പത് പെന്‍ഷന്‍ രീതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താവുന്ന സ്ഥിരമായ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് ബജാജ് അലയന്‍സ് ലൈഫ് തുടക്കം കുറിച്ചു. ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ എന്ന പദ്ധതി വിവിധ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളുടെ റിട്ടയര്‍മെന്റ് ജീവിതാവശ്യങ്ങള്‍ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. പോളിസി ഉടമയുടെ ജീവത പങ്കാളിക്കും ജീവിത കാലം മുഴുവന്‍ ഉറപ്പായ..
                 

3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്: 25ഓളം പദ്ധതികള്‍

5 hours ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാര്‍ച്ച് രണ്ട് മുതല്‍ ഓണ്‍ലൈനായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വ്യവസായികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ഉച്ചകോടിയില്‍ പങ്കെടുക്കും. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ക്ഷീണം തുറമുഖം മറികടക്കുന്നതിനിടെയാണ് വമ്പന്‍..
                 

സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

11 hours ago  
ബിസിനസ് / GoodReturns/ Classroom  
                 

ആരോഗ്യ ബജറ്റ് ;ആരോഗ്യ പരിരക്ഷ മാത്രമല്ല തൊഴിലവസരങ്ങളും വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

23 hours ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി; ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച വിഹിതം അഭൂതപൂര്‍വമാണെന്നും ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് അത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി.ആരോഗ്യമേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം മാത്രമല്ല, ഭാവിയില്‍ ഇത്തരമൊരു സാഹചര്യത്തിന് രാജ്യത്തെ ഒരുക്കണമെന്ന ഒരു പാഠം..
                 

ചരിത്ര നേട്ടവുമായി കൊച്ചി കപ്പല്‍ നിര്‍മാണശാല; നാവിക സേനയുടെ 10,000 കോടി രൂപയുടെ ഓര്‍ഡര്‍

yesterday  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയിലെ അനിഷേധ്യ സാന്നിധ്യമാണ് നമ്മുടെ കൊച്ചിയിലെ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അഥവാ കൊച്ചി കപ്പല്‍ നിര്‍മാണ ശാല. നാവിക സേനയില്‍ നിന്ന് ലഭിച്ചിരിക്കുന്ന വമ്പന്‍ ഓര്‍ഡറിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. നാവിക സേനയ്ക്കായി ആറ് പുതുതലമുറ മിസൈല്‍ യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് ലഭിച്ചിട്ടുള്ളത്. മറ്റ് വിശദാംശങ്ങള്‍ പരിശോധിക്കാം.....
                 

ഗവേഷണങ്ങള്‍ക്ക് വാണിജ്യസാധ്യത; ഗവേഷണ സംരംഭക ശൃംഖലയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

yesterday  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയ്ക്ക് (റിങ്ക്) രൂപം നല്‍കുന്നു. ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്...
                 

ലോഹ, ഊര്‍ജ്ജ ഓഹരികള്‍ തുണച്ചു; നഷ്ടമില്ലാതെ സെന്‍സെക്‌സും നിഫ്റ്റിയും 'കരകയറി'

yesterday  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: ചൊവാഴ്ച്ച വലിയ ലാഭവും നഷ്ടവുമില്ലാതെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ഒരറ്റത്ത് ബാങ്കിങ്, സാമ്പത്തിക ഓഹരികള്‍ വന്‍ തകര്‍ച്ചയിലേക്ക് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളെ നയിച്ചെങ്കിലും ലോഹ, ഊര്‍ജ്ജ മേഖലകളിലെ ഓഹരികള്‍ വിപണിയെ പിടിച്ചുനിര്‍ത്തി. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സ് സൂചിക 7.09 പോയിന്റ് ഉയര്‍ന്ന് 49,751.41 എന്ന നില രേഖപ്പെടുത്തി (0.01 ശതമാനം നേട്ടം). നിഫ്റ്റി..
                 

വിപണി ഉണര്‍ന്നു; നേട്ടത്തില്‍ കാലുറപ്പിച്ച് സെന്‍സെക്‌സും നിഫ്റ്റിയും

yesterday  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: തിങ്കളാഴ്ച്ചത്തെ തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് ഉയര്‍ന്ന് 50,000 നിലയില്‍ തിരിച്ചെത്തി; എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,750 നിലയിലേക്കും കടന്നുവന്നു. എന്‍എസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് തുടരുന്നത്. നിഫ്റ്റി റിയല്‍റ്റി സൂചിക 1.94 ശതമാനവും ലോഹ സൂചിക 1.79 ശതമാനവും..
                 

മുത്തൂറ്റ് ഹോംഫിന്‍ 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കും

2 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ 2021-22 സാമ്പത്തിക വര്‍ഷം 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കും. 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് 2600 കോടി രൂപയിലേറെ ഭവന വായ്പ നല്‍കിയ മുത്തൂറ്റ് ഹോംഫിന്‍ ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 22,000 ത്തില്‍ ഏറെ ഉപഭോക്താക്കള്‍ക്കാണു സേവനം നല്‍കുന്നത്...
                 

പ്രതിരോധ മേഖലയിലെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഊന്നൽ: സ്വകാര്യമേഖല മുന്നോട്ട് വരണം: മോദി

2 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പ്രതിരോധത്തിന്റെ മൂലധന ബജറ്റിൽ പോലും ആഭ്യന്തര സംഭരണത്തിനായി ഒരു ഭാഗം നീക്കിവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ടുവരാൻ സ്വകാര്യമേഖല മുന്നോട്ട് വന്ന് പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെബിനാറിനെ അഭിസംബോധന..
                 

ഓഹരി വിപണി ഉണര്‍ന്നു; സെന്‍സെക്‌സും നിഫ്റ്റിയും ഇഴയുന്നു, നേട്ടം കയ്യടക്കി ടെക്ക് മഹീന്ദ്ര

2 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: തിങ്കളാഴ്ച്ച ഓഹരി വിപണി നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. 20.75 പോയിന്റ് വര്‍ധിച്ച 50,910.51 എന്ന നിലയ്ക്കാണ് ബിഎസ്ഇ സെന്‍സെക്‌സ് സൂചികയുടെ തുടക്കം (0.04 ശതമാനം). എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, 17.30 പോയിന്റ് കൂടി 14,999.05 പോയിന്റ് നിലയിലേക്കും ചുവടുമാറി (0.12 ശതമാനം നേട്ടം). സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്രയാണ് രാവിലെ മുന്നില്‍ നില്‍ക്കുന്നത്. ടെക്ക് മഹീന്ദ്ര..
                 

ബംഗാളില്‍ മമത ബാനര്‍ജിയുടെ സുപ്രധാന തീരുമാനം; പെട്രോളിനും ഡീസലിനും വില കുറച്ചു

3 days ago  
ബിസിനസ് / GoodReturns/ Classroom  
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. പെട്രോളിനും ഡീസലിനും ഒരു രൂപ വീതം കുറച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിലാണ് ഒരു രൂപയുടെ കുറവ് വരുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചിരിക്കെ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം പകരുക എന്ന..
                 

ഉള്ളിവില കരയിപ്പിക്കുമോ; രണ്ട് ദിവത്തിനിടെ 940 രൂപയില്‍ നിന്ന് 4500 രൂപയിലേക്ക്, പൊള്ളുന്ന വില

3 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഉള്ളിക്ക് മാര്‍ക്കറ്റില്‍ തീവിലയായി ഉയര്‍ന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉള്ളി വില വീണ്ടും കുതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില 4200 മുതല്‍ 4500 രൂപ വരെ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ നാസിക്കിലെ ലസല്‍ഗോണ്‍ മണ്ടിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്. {image-onion-1576921753-1613897544.jpg..
                 

രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാക്കണം, സ്വകാര്യ മേഖലയോട് ധനമന്ത്രി

4 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ഇന്ത്യയില്‍ നിരോധന ഭീഷണിയുടെ മുനമ്പില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര കുത്തക ഭീമനായ ആമസോണ്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആമസോണിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ മറികടക്കുന്നതിനായി ആമസോണ്‍..
                 

രാജ്യത്തെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

4 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും..
                 

നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3200 കോടി നിക്ഷേപിക്കും; വമ്പന്‍ പദ്ധതികളുമായി ഹുണ്ടായി

4 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: 32,000 കോടിയില്‍ അധികം രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹുണ്ടായി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇത്രയും തുക നിക്ഷേപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്ത, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഹരിത മൊബിലിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായി പുത്തന്‍ ഇലട്രിക്..
                 

പെട്രോള്‍ വില 100 രൂപയിലേക്ക്; അറിയാം കേരളത്തിലെ ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍

4 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ 13 ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്ന് പെട്രോളിനും ഡീസലിനും ലീറ്ററിന് 39 പൈസ വീതം വര്‍ധിച്ചു. ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 92.69 രൂപ രേഖപ്പെടുത്തി. ഡീസല്‍ വില 87.22 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 90.85 രൂപയാണ്. ഡീസലിന് 85.49 രൂപയും. ഈ..
                 

കൊവിഡ് പ്രത്യാഘാതം രൂക്ഷം: 2030 ഓടെ 18 ദശലക്ഷം ഇന്ത്യക്കാർക്ക് പുതിയ ജോലി കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോർട്ട്

5 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: കൊറോണ വൈറസ് വ്യാപനം ഇന്ത്യൻ തൊഴിൽ വിപണിയിൽ ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്നവെന്ന് പഠനം. കൊവിഡ് വ്യാപനം മൂലം 2030 ഓടെ 1830 ഇന്ത്യക്കാരായ തൊഴിലാളികൾ പുതിയ ജോലിയിലേക്ക് മാറാൻ നിർബന്ധിതരാകുമെന്നും. റീട്ടെയിൽ, ഫുഡ് സർവീസസ്, ആതുരസേവനം, ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നിവയിലെ കുറഞ്ഞ വേതനത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇത് ആനുപാതികമായി ബാധിക്കുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു...
                 

വ്യാപക ലാഭമെടുപ്പ്; നില തെറ്റി സെന്‍സെക്‌സും നിഫ്റ്റിയും — അടിപതറാതെ റിലയന്‍സ്

5 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിയില്‍ കനത്ത നഷ്ടം. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 435 പോയിന്റ് നഷ്ടത്തില്‍ 50,890 നില രേഖപ്പെടുത്തി (0.85 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയും ദിവസ വ്യാപാരത്തില്‍ പതറി. നിഫ്റ്റി 137 പോയിന്റ് നഷ്ടത്തില്‍ 14,982 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (0.91 ശതമാനം തകര്‍ച്ച). നിക്ഷേപകര്‍..
                 

ഓഹരി വിപണിയില്‍ ഇടര്‍ച്ച; നേട്ടം റിലയന്‍സ്, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ക്ക്

5 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് കുറഞ്ഞ് 51,120 നിലയിലേക്ക് ഇടറി. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 നില കൈവെടിഞ്ഞു. ആഗോള വിപണിയില്‍ കാര്യമായ സംഭവവികാസങ്ങള്‍ ഇല്ലാത്തത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വേഗത്തെ ബാധിക്കുകയാണ്. ഇതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും പൊതുമേഖലാ ബാങ്ക് ഓഹരികളും..
                 

വളരുന്ന വിപണി; കുതിച്ച് ഇന്ത്യ.. ഒന്നാമൻ ചൈന തന്നെ

5 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ; ലോകത്തിലെ വളരുന്ന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി മൂന്നാം സ്ഥാനത്ത് ഇന്ത്യ. ലോകത്തിലെ എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നില്‍ കയറിയത്. ഇന്ത്യയ്ക്കു മുന്നിലുള്ളത് ചൈനയും തുര്‍ക്കിയുമാണ്. രാജ്യത്തെ ഉയര്‍ന്ന കയറ്റുമതി, കുറഞ്ഞ പണപ്പെരുപ്പം, കൂടുതൽ ഉൽപ്പാദനം നിര്‍മ്മാണ രംഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങൾ. കഴിഞ്ഞ..
                 

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സും സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

6 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 1ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സും സ്വകാര്യ വത്കരിക്കുന്നു. കൂടാതെ ജനറല്‍ ഇന്‍ഷൂറന്‍സിന്റെ കാര്യത്തിലും ഉടനെ തീരുമാനമുാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്വകാര്യ വത്കകരിക്കുന്ന ബാങ്കുകളുടെ വിവരം..
                 

ബിറ്റ്‌കോയിന് വില 37.98 ലക്ഷം രൂപ; സര്‍വകാല റെക്കോര്‍ഡ്

6 days ago  
ബിസിനസ് / GoodReturns/ Classroom  
ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. ബുധനാഴ്ച്ച 50,000 ഡോളര്‍ നിലവാരം പിന്നിട്ട ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ വ്യാഴാഴ്ച്ച 52,202.50 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് കയ്യടക്കി. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം. പ്രമുഖ വൈദ്യുത വാഹന നിര്‍മാതാവായ ടെസ്‌ലയും മാസ്റ്റര്‍കാര്‍ഡ്, ബിഎന്‍വൈ മെലണ്‍ മുതലായ ധനകാര്യ സ്ഥാപനങ്ങളും ബിറ്റ്‌കോയിന്‍ അംഗീകരിച്ച..
                 

അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് തിരികെ, 125 കോടി രൂപയുടെ വിറ്റുവരവുമായി കെഎസ്ഡിപി

7 days ago  
ബിസിനസ് / GoodReturns/ Classroom  
അടച്ച് പൂട്ടലിന്റെ വക്കിൽ നിന്നും വൻ തിരിച്ച് വരവുമായി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടികൽസ് (KSDP). കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടികൽസ് അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയത്. കെടുകാര്യസ്ഥത മൂലമാണ് സ്ഥാപനം നഷ്ടത്തിലായതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ സാമ്പത്തികവർഷം മാത്രം ഇതുവരെ നൂറ്റിയിരുപത്തിയഞ്ച് കോടി രൂപയുടെ വിറ്റുവരവാണ് കേരള..
                 

പ്രകൃതി വാതകവും ജിഎസ്ടിയുടെ കീഴിലേക്ക്; നിര്‍ണായക വാഗ്ദാനവുമായി നരേന്ദ്ര മോദി, വില കുത്തനെ കുറയും

7 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം എന്നത് ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. അങ്ങനെ എങ്കില്‍, പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഒന്നും ഇപ്പോള്‍ കൊടുക്കുന്ന വന്‍ വില കൊടുക്കേണ്ടി വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം ഒരു ആവശ്യം പരിഗണിക്കപ്പെടുമോ എന്നറിയില്ല. എന്തായാലും പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഇത് നടപ്പിലാകും എന്ന് തന്നെ പ്രതീക്ഷിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍...  ..
                 

ചൈനീസ് ആപ്പുകളുടെ മാര്‍ക്കറ്റ് വിഹിതം ഇടിഞ്ഞു; മുതലെടുത്ത് ഇന്ത്യ

7 days ago  
ബിസിനസ് / GoodReturns/ Classroom  
അതിര്‍ത്തിയില്‍ ഇന്ത്യയുമായി നടക്കുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ടെക്ക് ലോകം വലിയ വില കൊടുക്കുകയാണ്. പോയവര്‍ഷം ചൈനയുമായുള്ള പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പ്രാദേശിക ഡെവലപ്പര്‍മാര്‍ മൊബൈല്‍ ആപ്പ് ആശയങ്ങളുമായി രംഗത്തുവരുന്നത് ലോകം കണ്ടിരുന്നു. ഫലമോ, 2020 -ല്‍ ചൈനീസ് ആപ്പുകളുടെ മൊത്തം ഇന്‍സ്റ്റാള്‍ വിഹിതം 38 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ചുരുങ്ങി. ചൈനയുടെ വീഴ്ച്ചയില്‍ നേട്ടം..
                 

നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്ന് റിപ്പോർട്ടുകൾ

7 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പൊതുമേഖലയിലെ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ നാല് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ഏപ്രില്‍ മാസം മുതല്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക്..
                 

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 1.62 കോടിയുടെ വായ്പ സാധ്യത കണക്കാകി നബാര്‍ഡ്

8 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ ചെറുകിട വ്യവസായ മേഖലകള്‍ക്കായി ദേശീയ കൃഷി ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാന ക്രെഡിറ്റ് പ്ലാന്‍ 1,62,927 കോടി രൂപയുടെ സാധ്യത കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1,52,924 കോടി രൂപയായിരുന്നു. 6.54 ശതമാനം വര്‍ദ്ധനയാണിത്. കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 77,135 കോടി രൂപയുടേയും സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല (എം.എസ്.എം.ഇ)..
                 

ഒമ്പത് ദിവസവും വില കൂടി പെട്രോളും ഡീസലും; ജനം നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളി... എന്തൊക്കെ?

8 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: പെട്രോളിനും ഡീസലിനും ഓരോ ദിനവും വിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി എല്ലാ ദിനവും വില കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ചിലയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ മറികടക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 90 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91. 24 രൂപയാണ് ഇപ്പോള്‍. ഡീസല്‍ വില..
                 

വ്യാജ വാണിജ്യ സന്ദേശങ്ങൾക്കും കോളുകള്‍ക്കും പിടിവീഴുന്നു; ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്രം

9 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി; മൊബൈൽ ഫോണിൽ അനാവശ്യമായ സന്ദേശങ്ങൾ, വായ്പകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്കുള്ള ബുദ്ധിമുട്ടും ഉയർന്നുവരുന്ന ആശങ്കകളും പരിഹരിക്കാനും,ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും കേന്ദ്ര ഇടപെടൽ. ഇത് സംബന്ധിച്ച് തിരുമാനമെടുക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി,കമ്മ്യൂണിക്കേഷൻ, നിയമ -നീതി വകുപ്പ് മന്ത്രിരവിശങ്കർ പ്രസാദിന്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. ടെലികോം സെക്രട്ടറി,അംഗങ്ങൾ,..
                 

കേരളത്തിലെ ഏറ്റവും വേഗമുള്ള 4ജി നെറ്റ്‌വര്‍ക്കേത്‌? ഊകല റിപ്പോർട്ട് പറയും ഇതിനുത്തരം

9 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്വര്‍ക്ക് ഡയഗ്‌നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തില്‍ നില്‍ക്കുന്ന ഊകലയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെട കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ്, ഡൗണ്‍ലോഡ് വേഗം..
                 

പുതുചരിത്രമെഴുതി ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്‌സ് 52,000 കടന്നു; നിഫ്റ്റി 15,300 പോയിന്റ് പിന്നിട്ടു

9 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. രാവിലെ 52,000 നിലവാരം ആദ്യമായി പിന്നിട്ട ബിഎസ്ഇ സെന്‍സെക്‌സ് സൂചിക വ്യാപാര ഇടപാടുകള്‍ മതിയാക്കുമ്പോള്‍ 610 പോയിന്റ് ഉയര്‍ന്ന് 52,154.13 എന്ന എക്കാലത്തേയും ഉയര്‍ന്ന നില രേഖപ്പെടുത്തി (1.18 ശതമാനം നേട്ടം). 15,300 നിലവാരം തൊടാന്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്കും സാധിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍..
                 

പെട്രോള്‍ വിലയില്‍ 'സെഞ്ച്വറിയടിച്ച്' രാജസ്ഥാന്‍... ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 102.07 രൂപ!

10 days ago  
ബിസിനസ് / GoodReturns/ Classroom  
ജയ്പൂര്‍: പെട്രോള്‍ വില സെഞ്ച്വറി അടിക്കുന്ന ദിവസം ഇന്ത്യയില്‍ അധികം ദൂരെയല്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞപ്പോഴും പെട്രോളിനും ഡീസലിനും വില കൂടിയ രാജ്യമായിരുന്നു ഇന്ത്യ. പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാനില്‍ എന്നാണ് വാര്‍ത്ത. ഒരു ലിറ്റര്‍ പെട്രോളിന് രാജസ്ഥാനില്‍ 99 രൂപ വരെ വില എത്തിയിരിക്കുന്നു എന്നാണ്..
                 

ഓഹരി വിപണിയില്‍ മിന്നുന്ന നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

10 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: ഓഹരി വിപണിയില്‍ മിന്നുന്ന നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ ആഴ്ച മുന്‍നിരയിലുള്ള പത്ത് കമ്പനികള്‍ ചേര്‍ന്ന് 1.49 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ഇതില് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ്..
                 

കൊച്ചിയുടെ മുഖം മാറും; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത് 6100 കോടിയുടെ രണ്ട് പദ്ധതികള്‍

10 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: കൊച്ചിയുടെ വികസന കുത്തിപ്പില്‍ നാഴികകല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. എറണാകുളം അമ്പലമുഗളിൽ ബിപിസിഎല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റ്, കൊച്ചി വെല്ലിംഗ്‌ടൺ ഐലൻഡിൽ തുറമുഖ ട്രസ്‌റ്റ് നിർമ്മിച്ച 'സാഗരിക" അന്താരാഷ്‌ട്ര ക്രൂസ് ടെർമിനൽ എന്നിവയുടെ കമ്മിഷനിംഗാണ് മോദി നിർവഹിക്കുന്നത്. നിലവിൽ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകൾ, അക്രിലിക് ആസിഡ്, ഓക്സോ-ആൽക്കഹോൾ എന്നിവ..
                 

ജൻധൻ അക്കൗണ്ട് ഉടമകളാണോ? 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആനുകൂല്യവുമായി എസ്ബിഐ

11 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി; ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ റുപേ ജന്‍ധന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. രാജ്യത്തെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സേവനങ്ങളും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോദി സർക്കാർ..
                 

പ്രതിസന്ധികള്‍ക്കിടയിലും സംരംഭകര്‍ അവസരങ്ങള്‍ കണ്ടെത്തണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ

11 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്റ്റര്‍ട്ടപ്പ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍. എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...
                 

മാർച്ച് 28 മുതൽ 22 പുതിയ ആഭ്യന്തര സർവീസുകൾ: പുതിയ പ്രഖ്യാപനവുമായി ഇൻഡിഗോ എയർലൈൻസ്

12 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മാർച്ച് 28 മുതൽ ഇൻഡിഗോ 22 പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപനം. അഗർത്തല, ഭുവനേശ്വർ, ജയ്പൂർ, ചെന്നൈ, ബെംഗളൂരു, പട്ന, തിരുപ്പതി എന്നിവിടങ്ങളിൽ നിന്നായിരിക്കും പുതിയ സർവീസുകൾ. ഡിജിലോക്കർ സംവിധാനം വഴി ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ; ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം റീജിയണൽ കണക്റ്റിവിറ്റി സ്കീം പ്രകാരം..
                 

പെൻഷന്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത: കുടുംബ പെൻഷൻ പരിധി പ്രതിമാസം 1,25,000 ആയി ഉയർത്തി

12 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: വലിയ ഗുണഫലങ്ങൾ പ്രതീക്ഷിക്കുന്ന കുടുംബ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി പെൻഷന്റെ ഉയർന്ന പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി ഉയർത്തി കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ നടപടി മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും ("ഈസ് ഓഫ് ലിവിംഗ്") അവർക്ക് മതിയായ സാമ്പത്തിക സുരക്ഷ..
                 

ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളുമായി ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

12 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളെന്ന റെക്കോഡ് നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്‌ഐ). പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലാണ് ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഈ അപൂര്‍വ നേട്ടം. 2001 -ല്‍ വില്‍പ്പന ആരംഭിച്ചതിന് ശേഷം കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ..
                 

ഓഹരി വിപണി ഉണര്‍ന്നു; ഐടിസിക്ക് വന്‍ തകര്‍ച്ച

12 days ago  
ബിസിനസ് / GoodReturns/ Classroom  
വെള്ളിയാഴ്ച്ച ഓഹരി വിപണി വലിയ ചലനങ്ങളില്ലാതെ ഉണര്‍ന്നു. രാവിലെ സമയം 9.19 -ന് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 99 പോയിന്റ് മുന്നേറി 51,630.37 പോയിന്റ് രേഖപ്പെടുത്തി (0.19 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, 19 പോയിന്റ് കയറി 15,192.25 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.12 ശതമാനം). ഐടി ഓഹരികളിലെ കുതിപ്പാണ് വെള്ളിയാഴ്ച്ച ഓഹരി..
                 

എല്‍ഐസി പോളിസി ഉടമകള്‍ക്ക് സന്തോഷ വാർത്ത, 10% വരെ ഓഹരികൾ പോളിസി ഉടമകൾക്ക്

12 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയില്‍ പോളിസി ഉടമകള്‍ക്കായി പ്രത്യേക ഓഫറുമായി കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കായി എല്‍ഐസി പ്രാഥമിക ഓഹരി വില്‍പനയില്‍ പത്ത് ശതമാനം വരെ ഓഹരി നീക്കി വെയ്ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര ധനകാര്യസഹമന്ത്രിയായ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 25-28 കോടി ഓഹരി ഉടമകള്‍ ആണ്..
                 

കയ്യിലുള്ള ബിറ്റ്‌കോയിന്‍ വില്‍ക്കണോ?; ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വിലക്ക് വരുമ്പോള്‍ — അറിയണം ഇക്കാര്യങ്ങള്‍

13 days ago  
ബിസിനസ് / GoodReturns/ Classroom  
ബിറ്റ്‌കോയിന് വിലക്ക് വരുമോ? ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കയ്യിലുള്ള ബിറ്റ്‌കോയിന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഇന്ത്യന്‍ നിക്ഷേപകര്‍. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ച് പകരം റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം വൈകാതെ അംഗീകാരം നല്‍കും. ഇവിടെയാണ് മുകളിലെ ചോദ്യം വീണ്ടും പ്രസക്തമാവുന്നത്, വിലക്ക് വരും മുന്‍പ് കയ്യിലുള്ള ബിറ്റ്‌കോയിന്‍ കിട്ടുന്ന..
                 

നേട്ടത്തില്‍ തിരശ്ശീലയിട്ട് ഓഹരി വിപണി; റിലയന്‍സിന് തിളക്കം

13 days ago  
ബിസിനസ് / GoodReturns/ Classroom  
വ്യാഴാഴ്ച്ച നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ലോഹ, ഐടി ഓഹരികളിലെ ഉണര്‍വ് അടിസ്ഥാനപ്പെടുത്തി സെന്‍സെക്‌സ് 0.43 ശതമാനവും നിഫ്റ്റി 0.44 ശതമാനവും നേട്ടം കുറിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 222.13 പോയിന്റ് മുന്നേറി 51,531.52 എന്ന നില രേഖപ്പെടുത്തി. 66.80 പോയിന്റാണ് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക ഉയര്‍ന്നത്. 15,173.30..
                 

ഓഹരി വിപണിക്ക് മങ്ങിയ തുടക്കം; ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഓഹരികള്‍ നേട്ടത്തില്‍

13 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: വ്യാഴാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ സമയം 9.19 -ന് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 29.25 പോയിന്റ് ഇടിഞ്ഞ് 51,296.15 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 3 പോയിന്റ് ഇടറി 15,105.25 എന്ന നിലയിലും പിടിച്ചുനിന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന കാഴ്ച്ചയാണ് വ്യാഴാഴ്ച്ചയും. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ക്യാപ്..
                 

ഇന്ധന വില വർധനവിൽ ആശ്വാസത്തിന് വകുപ്പില്ല, നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

14 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: രാജ്യത്ത് ഇന്ധന വില ദിനംപ്രതി കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ ബാധ്യത കുറയ്ക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഇന്നത്തെ വില വര്‍ധനവോടെ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. നികുതി കുറയ്ക്കുന്നത് സംബന്ധിച്ചുളള ആലോചന..
                 

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമെന്ന് മോദിയുടെ പ്രഖ്യാപനം; ലക്ഷ്യം 2.5 ലക്ഷം കോടി

2 hours ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ബജറ്റിലെ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തവെ പറഞ്ഞത്. നഷ്ടത്തിലോടുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവ എല്ലാം വില്‍ക്കാനാണ് തീരുമാനം. സ്വാകാര്യ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ എത്തുന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പാദന ക്ഷമതയുമുണ്ടാകുമെന്നും മോദി..
                 

യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു

3 hours ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: നിക്ഷേപകരുമായുള്ള ഇടപഴകലും ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് നൂതന വാട്ട്സാപ്പ് ചാറ്റ് സേവനം ആരംഭിച്ചു. വാട്‌സാപ്പ് നമ്പര്‍ +91 7208081230 ആണ്. നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. അവര്‍ക്ക് നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത് യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന,..
                 

മദ്യപര്‍ക്ക് ആശ്വസിക്കാനുള്ള വക... വില 100 രൂപ വരെ കുറഞ്ഞേക്കും; തലയ്ക്കടിച്ച വിലവര്‍ദ്ധനയ്ക്ക് പിറകേ

5 hours ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില എന്നും ചര്‍ച്ചയാണ്. എന്നാല്‍ എത്ര വില കൂട്ടിയാലും മദ്യത്തിന്റെ കാര്യത്തില്‍ സമരമോ പ്രതിഷേധമോ ഉണ്ടാകാറില്ല. പ്രതിപക്ഷമോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊരു വിഷയമായി ഉന്നയിക്കാറും ഇല്ല. അതുകൊണ്ട് തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍, ഏറ്റവും അധികം ആശ്രയിക്കുന്നതും മദ്യവരുമാനത്തെ തന്നെയാണ്. മദ്യനിര്‍മാതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ ആണ് വില കൂട്ടിയത്. വില വീണ്ടും കുറയുമെന്നാണ് പുതിയ വാര്‍ത്ത. പരിശോധിക്കാം.....
                 

സംസ്ഥാനത്ത് പെട്രോള്‍ വില 93 കടന്നു; അറിയാം ഇന്നത്തെ ഇന്ധന നിരക്കുകള്‍

12 hours ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.04 രൂപ തൊട്ടു. ഡീസല്‍ വില 87.60 രൂപ. കൊച്ചിയിലും സമാനമായി വില വര്‍ധിച്ചിട്ടുണ്ട്. ലീറ്ററിന് 91.48 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 86.11 രൂപ...
                 

ജിഎസ്ടി തട്ടിപ്പിൽ ഒറ്റ ദിവസം അറസ്റ്റിലായത് 12 പേര്‍, നവംബർ മുതൽ രാജ്യവ്യാപക പരിശോധന

23 hours ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് ഒരു ദിവസം അറസ്റ്റിലായത് 12 പേര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും സിജിഎസ്ടി കമ്മീഷണറേറ്റും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയ 12 പേരെ ഒറ്റ ദിവസം പിടികൂടിയിരിക്കുന്നത്. പിടിയിലായവരുടെ കൂട്ടത്തില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെയാണ് ജിഎസ്ടി ബില്ല് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചത്...
                 

ആഫ്രിക്കന്‍ രാജ്യവുമായി ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍; 100 മില്യണ്‍ ഡോളറിന്‍റെ ആയുധവും മൗറീഷ്യസിന്

yesterday  
ബിസിനസ് / GoodReturns/ Classroom  
പോര്‍ട്ട് ലൂയീസ്; മൗറീഷ്യസുമായി സാമ്പത്തി-പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ-പങ്കാളിത്ത ഉടമ്പടിയാണ് ഒപ്പുവെച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയ്ശങ്കറിന്‍റെ മൗറിഷ്യസ് സന്ദര്‍ശനത്തിനിടെയാണ് പുതിയ കരാര്‍ ഒപ്പുവെച്ചത്.  ആഫ്രിക്കയിലെ ഒരു രാജ്യവുമായി ഇന്ത്യ ഒപ്പുവച്ച ആദ്യ വ്യാപാര കരാറാണ് സി‌ഇസി‌പിഎ. ചരക്ക് വ്യാപാരം, റൂൾസ് ഓഫ് ഒറിജിൻ, സേവന വ്യാപാരം, വ്യാപാരത്തിനുള്ള..
                 

ഹംഗാമയുമായി ചേര്‍ന്ന് പ്രീമിയം വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനവുമായി വി

yesterday  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: പ്രമുഖ ടെലികോം ബ്രാന്‍ഡായ വി, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് പേ പെര്‍ വ്യൂ സര്‍വീസ് മോഡല്‍ (കാണുന്നതിന് മാത്രം പണം നല്‍കുന്ന സേവനം) അവതരിപ്പിച്ചു. ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയായ പ്രീമിയം വീഡിയോ ഓണ്‍ ഡിമാന്‍ഡ് (പിവിഒഡി) രംഗത്ത് ഒരു ടെലികോം കമ്പനി ആദ്യമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. 2020ല്‍..
                 

പവന് 480 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്‍ണ നിരക്കുകള്‍

yesterday  
ബിസിനസ് / GoodReturns/ Classroom  
                 

പെട്രോൾ- ഡീസൽ വിലവർദ്ധനവ്: ഇന്ധനത്തിന് പരോക്ഷ നികുതി കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ

yesterday  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: രാജ്യത്ത് ഇന്ധനവർധനവ് തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് റിസർവ് ബാങ്ക്. പെട്രോളിനും ഡീസലിനുമുള്ള പരോക്ഷ നികുതി കുറയ്ക്കാനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില ഉയരുന്നതിൻറെയും പെട്രോളിനും ഡീസലിനുമുള്ള പരോക്ഷ നികുതി നിരക്കും വർധിച്ചതിനാൽ ചരക്കുകളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും..
                 

ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ചതിച്ചോ? ബിറ്റ്‌കോയിന് വന്‍വീഴ്ച്ച

2 days ago  
ബിസിനസ് / GoodReturns/ Classroom  
അമ്പരപ്പിക്കുന്ന കുതിപ്പിനിടെ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് അപ്രതീക്ഷിത വീഴ്ച്ച. ഞായറാഴ്ച്ച 58,354 ഡോളര്‍ രേഖപ്പെടുത്തിയ ബിറ്റ്‌കോയിന്‍ തിങ്കളാഴ്ച്ച 51,531 ഡോളറിലേക്കാണ് നിലം പതിച്ചത്. വെള്ളിയാഴ്ച്ച ബിറ്റ്‌കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളര്‍ പിന്നിട്ടിരുന്നു.  നിലവില്‍ ബിറ്റ്‌കോയിന്‍ ഒരു യൂണിറ്റിന് 37.80 ലക്ഷം രൂപയാണ് വില. ബിറ്റ്‌കോയിനൊപ്പം മറ്റൊരു ക്രിപ്‌റ്റോകറന്‍സിയായ ഈഥറിനും വീഴ്ച്ച സംഭവിച്ചു. ശനിയാഴ്ച്ച 1,960..
                 

രാജ്യത്ത് മാതൃകയായി നാല് സംസ്ഥാനങ്ങള്‍; പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു, കയ്യടിച്ച് പൊതുജനങ്ങള്‍

2 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നത് പൊതുജനങ്ങളെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ വരെ കടന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങള്‍ക്ക് വില വര്‍ദ്ധന താങ്ങാനാവാതെ വന്നതോടെ നികുതിയില്‍ ഇളവ് വരുത്തി മാതൃകയായിരിക്കുകയാണ് നാല് സംസ്ഥാനങ്ങള്‍. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്‍, മേഘാലായ തുടങ്ങിയ സംസാഥനങ്ങളിലാണ് നികുതി കുറച്ചിരിക്കുന്നത്...
                 

ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോർട്ട്

2 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി; ഓറിയന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സർക്കാർ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോർട്ട്. പുനർമൂലധനവത്കരണത്തിൽ ഈ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഈ കമ്പനികളുടെ സാമ്പത്തിക കരുത്ത് ഉയർത്തുകയെ്ന ലക്ഷ്യത്തോടെ നിലവിലെ പാദത്തിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്ക് 3000 കോടതി സർക്കാർ ഉടൻ കൈമാറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓറിയന്റൽ ഇൻഷുറൻസിനും ചെന്നൈ ആസ്ഥാനമായുള്ള..
                 

ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്രം, സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

3 days ago  
ബിസിനസ് / GoodReturns/ Classroom  
തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങളായി രാജ്യത്ത് ഇന്ധന വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് യോജിപ്പാണെങ്കിലും സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നില്ല. വന്‍ നികുതി നഷ്ടം സംസ്ഥാനങ്ങള്‍ക്കുണ്ടാവും എന്ന കാരണത്താലാണിത്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരാനുളള സാധ്യതകള്‍ കാണുന്നില്ല. കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ധന വില...
                 

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം മുന്നിൽ: ദേശീയ ശരാശരിയെക്കാള്‍ ഇരട്ടി, കൊവിഡ് സ്ഥിതി രൂക്ഷമാക്കി

3 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: സംസ്ഥാനത്ത് ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ സർക്കാരിന് വെല്ലുവിളിയുയർത്തി തൊഴിലില്ലായ്മ നിരക്ക്. കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലാണ് തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതെത്തിയിട്ടുള്ളത്. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 15നും 29നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ 40.5 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ ശരാശരി 21 ശതമാനമായിരിക്കെയാണ്..
                 

മാർച്ച് ഒന്ന് വരെ സൌജന്യ ഫാസ്റ്റ് ടാഗ്: ടോൾ പ്ലാസകളിൽ നിന്ന് കാർഡ് ലഭിക്കുന്നതെങ്ങനെ

4 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: രാജ്യത്ത് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതിന് പിന്നാലെ പുതിയ നീക്കവുമായി സർക്കാർ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ നിന്ന് ടോൾ സൗജന്യമായി അടയ്ക്കാൻ സഹായിക്കുന്ന ആർ‌എഫ്‌ഐഡി ടാഗ് പുറത്തിറക്കാൻ നീക്കം നടത്തുന്നത്. മാർച്ച് 1 മുതൽ ഈ സേവനം ആരംഭിക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ..
                 

പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് നിര്‍മല സീതാരാമന്‍; വില കൂടുമോ കുറയുമോ?

4 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ഇന്ധന വില നാള്‍ക്കുനാള്‍ രാജ്യത്ത് കുത്തനെ ഉയരുകയാണ്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. മറ്റിടങ്ങളിലും വൈകാതെ 100 രൂപ കടക്കും. രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ധന വില വര്‍ധിക്കുന്നത് അലട്ടുന്ന പ്രശ്‌നമാണ് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രി സന്നദ്ധ..
                 

വിസ്മയം ഉണര്‍ത്തി ബിറ്റ്‌കോയിന്‍; യൂണിറ്റൊന്നിന് 40.32 ലക്ഷം രൂപ

4 days ago  
ബിസിനസ് / GoodReturns/ Classroom  
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച്ച സര്‍വകാല റെക്കോര്‍ഡ് കുറിച്ച ബിറ്റ്‌കോയിന്‍ 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ടിരിക്കുകയാണ്. കേവലമൊരു സാമ്പത്തിക 'കുമിളയാണെന്ന' വിമര്‍ശകരുടെ വാദങ്ങളെ സാക്ഷിയാക്കിയാണ് ബിറ്റ്‌കോയിന്റെ പുതിയ നേട്ടം. ഇക്കഴിഞ്ഞ വാരം മാത്രം ബിറ്റ്‌കോയിന്റെ മൂല്യം 18 ശതമാനം കൂടി. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം നോക്കിയാല്‍ ബിറ്റ്‌കോയിന്റെ മൂല്യം 92 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്...
                 

റബർ വില ഉയർന്ന നിലയിൽ; നേരിയ ആശ്വാസത്തില്‍ കര്‍ഷകര്‍, വിപണിയിലും ആത്മവിശ്വാസം

4 days ago  
ബിസിനസ് / GoodReturns/ Classroom  
കോട്ടയം: മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില തരക്കേടില്ലാത്ത നിരക്കില്‍ തുടരുന്നതോടെ ആശ്വാസത്തിലായി കര്‍ഷകര്‍. വലിയ ഇടിവിന് ശേഷം കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബ്ബര്‍ വില ദിവസങ്ങള്‍ക്ക് ശേഷവും അതേ നിരക്കില്‍ തുടരുന്നത് വിപണിയിലും ആത്മവിശ്വാസത്തിനിടയാക്കി. കഴിഞ്ഞ ദിവസം ലാറ്റക്സിന് വില കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലെത്തി. കോ‌ട്ടയം റബർ ബോർഡ് നിരക്ക് അനുസരിച്ച് ആർഎസ്എസ് നാല്..
                 

20,000 പേര്‍ക്ക് തൊഴില്‍, 1500 കോടി രൂപ നിക്ഷേപം; ടിസിഎസ് ഡിജിറ്റല്‍ ഹബ്ബിന് ധാരണാപത്രം ഒപ്പിട്ടു

5 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റല്‍ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 5,000 പേര്‍ക്ക് ജോലി ലഭിക്കും. ആദ്യഘട്ടം 22-28 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ടിസിഎസ് ഉദ്ദേശിച്ചിട്ടുള്ളത്. ടിസിഎസ്..
                 

പവന് 320 രൂപ ഇടിഞ്ഞു; സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

5 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 34,400 രൂപയാണ് വെള്ളിയാഴ്ച്ചത്തെ നിരക്ക്; ഗ്രാമിന് വില 4,300 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. വ്യാഴാഴ്ച്ച 34,720 രൂപയായിരുന്നു സ്വര്‍ണം പവന് വില. ഫെബ്രുവരി മാസം ഇതുവരെ..
                 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭത്തില്‍ നിക്ഷേപം നടത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

5 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള വെര്‍ട്ടീല്‍ ടെക്നോളജീസില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിക്ഷേപം നടത്തി. യാത്രാ സംബന്ധിയായ സാങ്കേതിക ഉത്പന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് വെര്‍ട്ടീല്‍ ടെക്നോളജീസ്. വ്യോമയാന രംഗത്തെ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപബിലിറ്റി(എന്‍ഡിസി) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയൊരുക്കിയിട്ടുള്ള വില്‍പന സോഫ്റ്റ്വെയറാണ് വെര്‍ട്ടീല്‍ ടെക്നോളജിയുടെ ഉത്പന്നം. ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നിവര്‍ ചേര്‍ന്ന്..
                 

ആമസോണിന് വെല്ലുവിളി, ആഗോള ഭീമനെ നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

5 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ഇന്ത്യയില്‍ നിരോധന ഭീഷണിയുടെ മുനമ്പില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര കുത്തക ഭീമനായ ആമസോണ്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആമസോണിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ മറികടക്കുന്നതിനായി ആമസോണ്‍..
                 

പവന് 280 രൂപ കുറഞ്ഞു; കേരളത്തില്‍ സ്വര്‍ണവില താഴോട്ട്!

6 days ago  
ബിസിനസ് / GoodReturns/ Classroom  
                 

2613.38 കോടിയുടെ77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം

6 days ago  
ബിസിനസ് / GoodReturns/ Classroom  
തിരുവനന്തപുരം; പശ്ചാത്തല വികസന പദ്ധതിയും ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയും ഉള്‍പ്പെടെ 2613.38 കോടി രൂപയുടെ 77പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നല്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി എക്‌സിക്യുട്ടിവ് ഗവേര്‍ണിങ് ബോഡി യോഗങ്ങൾ ആണ് അനുമതി നൽകിയത്. 43,250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികള്‍, 20,000 കോടി രൂപയുടെ 6 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കുമുള്‍പ്പെടെ കിഫ്ബി..
                 

ബിഗ്ബാസ്‌കറ്റിനെ വാങ്ങുന്നു; റിലയന്‍സിന്റെ വിപണി പിടിക്കാന്‍ ടാറ്റ

7 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് കമ്പനിയായ ബിഗ്ബാസ്‌കറ്റ് ടാറ്റ ഗ്രൂപ്പുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ബിഗ്ബാസ്‌കറ്റില്‍ ടാറ്റ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ബിഗ്ബാസ്‌കറ്റില്‍ 60 മുതല്‍ 63 ശതമാനം വരെ ഓഹരി പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കുമെന്നാണ് വിവരം. ബിഗ്ബാസ്‌കറ്റിന്റെ പ്രാഥമിക ഓഹരികളും രണ്ടാംഘട്ട ഓഹരികളും ഇടപാടിലുണ്ട്. ടാറ്റയില്‍ നിന്നും നിക്ഷേപമെത്തുന്ന സാഹചര്യത്തില്‍ ചൈനീസ് ഇ-കൊമേഴ്‌സ്..
                 

ഭവന വായ്പ എടുക്കാന്‍ ഉദ്ദേശമുണ്ടോ; ഇതാ 6.80 ശതമാന നിരക്കില്‍ എസ്ബിഐ, ചിലവും കുറയും

7 days ago  
ബിസിനസ് / GoodReturns/ Classroom  
ഒരു വീട് വെക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. മൊത്തം തുകയും ഒറ്റയടിക്ക് ചിലവഴിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷം ആളുകളുടേയം രക്ഷാമാര്‍ഗ്ഗം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭവന വായ്പകളാണ്. എന്നാല്‍ ഉയര്‍ന്ന പലിശയും ലോണ്‍ അനുവദിച്ച് കിട്ടുന്നതിലെ നൂലാമാലകളും കാരണം ഭവന വായ്പ എന്നുള്ളത് ഏവരേയും സംബന്ധിച്ച് അലോചിക്കുമ്പോള്‍ തന്നെ തലേവദന സൃഷ്ടിക്കുന്ന ഒന്നാണ്...
                 

മങ്ങിയ തുടക്കം; സെന്‍സെക്‌സ് 200 പോയിന്റ് വീണു, നിഫ്റ്റി 15,300 നില കൈവിട്ടു

7 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: ബുധനാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് തകര്‍ച്ചയില്‍ 51,870 എന്ന നിലയ്ക്കാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത് (0.50 ശതമാനം നഷ്ടം). 15,300 നില എന്‍എസ്ഇ നിഫ്റ്റിയും കൈവെടിഞ്ഞു. 83 പോയിന്റ് നഷ്ടത്തില്‍ 15,232 എന്ന നിലയിലാണ് നിഫ്റ്റി പുരോഗമിക്കുന്നത് (0.50 ശതമാനം നഷ്ടം). ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം..
                 

പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി

8 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: അധിക ചെലവില്ലാതെ നിയന്ത്രണങ്ങളില്ലാത്ത പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ വി അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്. മഹാമാരി മൂലം സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധിക ആനുകൂല്യമായി..
                 

മാരുതി കാറുകളോട് പ്രിയം മാറാതെ ഇന്ത്യ; വില്‍പ്പനയില്‍ രാജാവ്

8 days ago  
ബിസിനസ് / GoodReturns/ Classroom  
ഒരു മാറ്റവുമില്ല; ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ. പോയവര്‍ഷം മാരുതിയുടെ കാറുകള്‍ വാങ്ങാനാണ് ജനം ഏറ്റവും കൂടുതല്‍ താത്പര്യപ്പെട്ടത്. വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് വിറ്റുപോയ പാസഞ്ചര്‍ കാറുകളില്‍ 50 ശതമാനവും മാരുതിയുടേതാണ്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ മാരുതി സമ്പൂര്‍ണ ആധിപത്യം കയ്യടക്കുന്നത്. നിലവില്‍..
                 

ഓഹരി വിപണി ഉണര്‍ന്നു; 52,400 കടന്ന് സെന്‍സെക്‌സ് — കൊട്ടാക്ക് ബാങ്ക് ഓഹരികള്‍ക്ക് വലിയ നേട്ടം

8 days ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം തുടങ്ങി. രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 52,400 നില മറികടക്കുന്നത് നിക്ഷേപകര്‍ കണ്ടു. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്‌സ് ഇത്രയേറെ ഉയരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചികയും ആദ്യമായി 15,400 നില പിന്നിട്ടിട്ടുണ്ട്. രാവിലെ കൊട്ടാക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഓഎന്‍ജിസി ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറ്റം നടത്തുന്നത്. കൊട്ടാക്..
                 

ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ്: അയ്യായിരം കോടി രൂപ കൂടി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്രം

9 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ട പരിഹാരത്തിന്റെ 16-ാം പ്രതിവാര ഗഡുവായ അയ്യായിരം കോടി രൂപ അനുവദിച്ചു. ഈ തുകയിൽ 4,597.16 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും 402.84 കോടി രൂപ നിയമനിർമ്മാണ സഭ..
                 

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആര്‍ കോഡ് വഴി തട്ടിപ്പുസംഘം പണം തട്ടുന്നു

9 days ago  
ബിസിനസ് / GoodReturns/ Classroom  
കൊച്ചി: ക്യൂ ആര്‍ കോഡ് വച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. പഴയതും പുതിയതുമായ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആപ്പുകളില്‍ പരസ്യം നല്‍കുന്നവരെ നോട്ടമിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. ഇങ്ങനെ പരസ്യം നല്‍കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന് താല്‍പര്യം അറിയിച്ചായിരിക്കും ഈ സംഘത്തിന്റെ വിളിയെത്തുക. ഉത്തരേന്ത്യയിലെ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. {image-hacked-17-1492398941-1613394834.jpg..