മാതൃഭൂമി

ഇ.ഐ.എ. വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയകരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020) പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ്രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനുംകാരണമാകുന്ന ഇ.ഐ.എ. കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു. ബി.ജെ.പി. സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുൽട്വിറ്ററിറിൽ കുറിച്ചു. നേരത്തെയും കരട് ഇ.ഐ.എ. വിജ്ഞാപനത്തെ ഗാന്ധി വിമർശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്ച അഭിപ്രായപ്പെട്ടത്. കരട് ഇ.ഐ.എ. വിജ്ഞാപനം; ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ| Read More... ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാ..
                 

പ്രധാനമന്ത്രി മോദി, താങ്കള്‍ കാണണം പിണറായി വിജയന്റെ പത്രസമ്മേളനങ്ങള്‍ | വഴിപോക്കന്‍

വർഷങ്ങൾക്കു മുമ്പാണ്. തൃശ്ശൂരിലെ രാമനിലയത്തിൽ പത്രപ്രവർത്തകരും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള കൂടിക്കാഴ്ച. ചാനലുകളൊന്നും കാര്യമായി രംഗത്തെത്തിയിട്ടില്ല. ആകെയുള്ളത് ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിന് അന്ന് തൃശ്ശൂരിൽ റിപ്പോർട്ടറുണ്ടോ എന്നോർമ്മയില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ നോക്കാൻ ഓരോ പത്രത്തിനും സ്ഥിരം റിപ്പോർട്ടർമാരുണ്ടാവും. ഇവരെയെല്ലാം തന്നെ മുഖ്യമന്ത്രിക്ക്, പ്രത്യേകിച്ച് കരുണാകരന് അടുത്തറിയാം. അന്ന് സംസാരം തുടങ്ങുംമുമ്പ് കരുണാകരൻ ജുബ്ബയുടെ കീശയിലേക്ക് കൈയ്യിട്ട് ഒരു കാർഡ് പുറത്തെടുത്തു. എന്നിട്ട് ഒരു മുതിർന്ന പത്രപ്രവർത്തകനെ പേരു ചൊല്ലി വിളിച്ചു: തന്റെ അക്രഡിറ്റേഷൻ കാർഡ് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. പത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ കൊടുക്കുന്ന തിരിച്ചറിയൽ കാർഡാണിത്. സാധാരണഗതിയിൽ തിരുവനന്തപുരത്തുനിന്ന് അതാതു ജില്ലകളിലെ പബ്ളിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലേക്കാണ് സംഗതി എത്തുക. മുകളിൽ പരാമർശിക്കപ്പെട്ട സീനിയർ പത്രപ്രവർത്തകന്റെ കാർഡ് എന്തുകൊണ്ടോ വരേണ്ട സമയത്ത് വന്നിരുന്നില്ല. ഇക്കാര്യം നേരത്തെയെപ്പൊഴോ ഈ പത്രപ്രവർത്തകൻ കരുണാകരനോട് പറഞ്ഞിരുന്നു. അതോർമ്മയിൽ വെച്ച് കരുണാകരൻ ആ ക..
                 

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 62,064 കോവിഡ് രോഗികള്‍; 1,007 മരണം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളിൽ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. 24 മണിക്കൂറിനുള്ളിൽ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 44,386 ആയി വർധിച്ചു. രണ്ട് ശതമാനമാണ് ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവിൽ 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഓഗസ്റ്റ് ഒൻപത് വരെ 2,45,83,558 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 4,77,023 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. Content Highlights: India records over 1,000 Covid-19 fatalities, 62,064 new cases in a day..
                 

കരട് ഇ.ഐ.എ. വിജ്ഞാപനം; ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്. നിർദേശങ്ങൾ സമർപ്പിക്കാനുള്ള മെയിൽ ഐ.ഡി.: eia2020-moefcc@gov.in Read more... പരിസ്ഥിതി വിജ്ഞാപനം 2020: സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്പര്യം?| സി.ആർ.നീലകണ്ഠൻ എഴുതുന്നു. |ഭാഗം 1 ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഒഴിവാക്കിയവ കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 2..
                 

കത്തെഴുതി വെച്ച ശേഷം കാണാതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആത്മഹത്യാക്കുറിപ്പെഴുതിവച്ച ശേഷം കാണാതായ ആരോഗ്യപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കാക്കുള്ളം റോഡ് ശിവകൃപയിൽ ആരോഗ്യ ഡയറക്ടറേറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാറി(54)നെയാണ് കഴിഞ്ഞദിവസം കാണാതായത്. മങ്ങാട്ടുകടവിൽ പുഴയിൽനിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കരമനയാറ്റിലെ നീലച്ചൽ കടവിൽ കൃഷ്ണകുമാറിന്റെ ചെരുപ്പുകൾ കണ്ടെത്തിയിതിനെത്തുടർന്ന് അവിടെ പോലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘവും ഞായറാഴ്ച ഉച്ചയോടെ തിരച്ചിൽ നടത്തിയിരുന്നു. കനത്ത മഴയും നീരൊഴുക്കുമായതിനാൽ വൈകീട്ട് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. വീടിനുള്ളിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്നിലൂടെ ആർക്കും രോഗം പകരാതിരിക്കാൻ പോകുന്നു. മുങ്ങി.... എന്നെഴുതിയിരുന്നു. ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണകുമാറിന്റെ സഹപ്രവർത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സഹപ്രവർത്തകനു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിക്കാത്തതിനാൽ കൃഷ്ണകുമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസമായി കൃ..
                 

സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി

തുടർച്ചയായദിവസങ്ങളിലെ വിലവർധനയ്ക്കുശേഷം സ്വർണവിലയിൽ തിരുത്തൽ. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളർവരെ പോയതിനുശേഷംമാണ് വിലിയിൽ ഇടിവുണ്ടായത്...
                 

ഒരാള്‍ പോലും തോറ്റില്ല; തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം

ചെന്നൈ: തമിഴ്നാട് ഗവൺമെന്റ് എക്സാമിനേഷൻസ് ഡയറക്ടറേറ്റ് എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 9,39,829 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,71,759 ആൺകുട്ടികളും 4,68,070 പെൺകുട്ടികളും ഉൾപ്പെടുന്നു. 95.2 ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. tnresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. കാഞ്ചീപുരം ജില്ലയിൽ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. മാർച്ച് 27 മുതൽ ഏപ്രിൽ 13 വരെ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജൂണിലേക്ക് മാറ്റിയിരുന്നു. നേരത്തെ തമിഴ്നാട് 11, 12 ക്ലാസുകാരുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92.3 ആയിരുന്നുപ്ലസ്ടുവിജയശതമാനം. തിരുപ്പൂർ, ഈറോഡ് ജില്ലകളിലായിരുന്നു ഉയർന്ന വിജയശതമാനം. Content Highlights: TN SSLC Results 2020: 100 percent students pass Tamil Nadu Class 10 exams..
                 

ഉത്തേജന പാക്കേജ് 2.0: സെപ്റ്റംബറില്‍ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് കരകയറാൻ അടുത്തഘട്ടത്തിലുള്ള ഉത്തേജന പാക്കേജ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യവികസനം, നിർമാണമേഖല എന്നിവയ്ക്കാകും പ്രാധാന്യം നൽകുക. അതോടൊപ്പം നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും ഇത് നടപ്പാക്കുക. കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് വിമുക്തമായാൽ വികസനത്തിനുള്ള സാധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിർമാണമേഖല കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾകൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നാണ് വിലിയിരുത്തൽ. ഉപഭോഗംവർധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൾ ഉണ്ടാകുകയുംചെയ്യും. അതിന്റെ സാധ്യതകൾതേടിയുള്ള നിക്ഷേപമാകും അടുത്ത പാക്കേജിൽ ഉൾപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം ഗ്രമങ്ങളിലേയ്ക്ക് പോയവർക്ക് തരിച്ചെത്താൻ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടും. നിർമാണ തൊഴിൽ മേഖലയിൽമാത്രം 65 ലക്ഷം അന്യസംസ്ഥാനതൊഴിലാളികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്...
                 

ഇ.ഐ.എ. കരട് വിജ്ഞാപനം: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; മെയിൽ ഐഡി eia2020-moefcc@gov.in

കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ(ഇ.ഐ.എ.) വിജ്ഞാപനത്തെ കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തിയതി നാളെ(ഓഗസ്റ്റ് 11). eia2020-moefcc@gov.in എന്ന മെയിൽ ഐ.ഡിയിൽ നിർദേശങ്ങൾ സമർപ്പിക്കാം. നിലവിലെ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ ചട്ടങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് സർക്കാർ ഇറക്കിയ കരട് വിജ്ഞാപനം. ചില മേഖലകളിൽ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടൽ പൂർണമായും ഒഴിവാക്കുന്നതാണ് കരട് വിജ്ഞാപനം. നിർമാണം നേരത്തേ പൂർത്തിയായ പദ്ധതികൾക്ക് അനുമതി നൽകാനുള്ള വകുപ്പും അതിലുണ്ട്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിൽ അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഡൽഹി ഹൈക്കോടതിയാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്. കരട് വിജ്ഞാപനത്തിൽ നിർദേശമറിയിക്കാൻ ചൊവ്വാഴ്ച വരെ മാത്രമേ സമയമുള്ളൂവെന്ന് തിങ്കളാഴ്ച കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച അറിയിപ്പിൽ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കരട് വിജ്ഞാപനത്തിൽ നിർദേശവും എതിർപ്പുമറിയിക്കാൻ 60 ദിവസത്തെ സമയം നൽകുന്നതായാണ് മേയ് എട്ടിന് സർക്കാർ അറിയിച്ചത്. 60 ദിവ..
                 

സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി

ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീംകോടതി നീട്ടി. നിലവിൽ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും, അജയ് രസ്തോഗിയും അടങ്ങിയ ബെഞ്ച് പരോൾ കാലാവധി നീട്ടിയത്. ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്ക് എതിരെ 25 കുറ്റവാളികൾ ആണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇത്രയും പേരുടെ അപ്പീലിൽ വിഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ പ്രായോഗികം അല്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ നിയന്ത്രണങ്ങൾ മാറിയ ശേഷം അഭിഭാഷകർ നേരിട്ട് കോടതിയിൽ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അപ്പീലിൽ വാദം കേൾക്കാം എന്ന് കോടതി വ്യക്തമാക്കി. അതു വരെയാണ് പരോൾ കാലാവധി നീട്ടിയത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയവരിൽ 16 പേരുടെ ശിക്ഷാകാലാവധി ഇതിനോടകം പൂർത്തിയായി. അപ്പീലുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് കുറ്റവാളികളിൽ ചിലരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. അപ്പീലുമായി മുന്നോട്ട് പോകുന്നവരുടെ പട്ടിക മൂന്ന് ആഴ്ചയ്ക്കുള്ളിൽ കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു..
                 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍; പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136.35അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി.അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റുക. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഇന്നലെ രാത്രിയാണ് 136 അടിആയി ഉയർന്നതെന്നും 138 ൽ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കത്ത് തമിഴ്നാടിന് നൽകും. പ്രദേശത്തുനിന്ന് 1700ഓളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. കുറച്ചാളുകൾ കാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഡാം തുറക്കേണ്ടി വന്നാൽ പകൽ തന്നെയാകും തു..
                 

പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസം; പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു

പത്തനംതിട്ട : ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് പൂർണ ശേഷിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലർച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആശ്വാസമായി. ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയിൽ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയിൽ ചേരുന്നത്. അവിടംമുതൽ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടർന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്. 986.332 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമിൽ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. Content Highlights: Six shutters of Pampa dam closed as water level decreased..
                 

സെന്‍സെക്‌സില്‍ 213 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 213 പോയന്റ് നേട്ടത്തിൽ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11282ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 273 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ശ്രീ സിമെന്റ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41ശതമാനം ഉയർന്നു. വാഹനം, എഫ്എംസിജി, ഹെൽത്ത് കെയർ, ലോഹ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളാണ് പ്രധാനമായും നേട്ടത്തിൽ. ടൈറ്റാൻ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 100 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്...
                 

സാത്താന്‍കുളം കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പോലീസുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം ജയരാജ്-ബെന്നിക്സ് കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ(56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ ആയിരുന്നു മരണം. പി. ജയരാജ്, മകൻ പി. ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസിൽ പോൾദുരൈ ഉൾപ്പെടെയുള്ള പോലീസുകാരാണ് അറസ്റ്റിലായത്. തുടർന്ന് മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. ജൂലൈ 24നാണ് പോൾദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്ന പോൾദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്. content highlights: policeman arrested in sathankulam custodial death dies due to covid19..
                 

അയത്തൊള്ള ഖമേനിയ്ക്ക് ഹിന്ദിയില്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്‌

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഖാമേനി ഹിന്ദിയിൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. ദേവനാഗരി ലിപിയിൽ ബയോ രേഖപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടിൽ അതേ ലിപിയിലാണ് ട്വീറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. हालांकि ग़दीर की घटना से हम शीयों का हार्दिक रिश्ता बहुत मज़बूत है लेकिन हक़ीक़त यह है कि ग़दीर की घटना अपने तथ्यों और वास्तविक आत्मा की दृष्टि से केवल शीयों तक सीमित नहीं बल्कि सारी इस्लामी दुनिया से संबंधित है। इसलिए कि ग़दीर की घटना इस्लाम की वास्तविक आत्मा पर आधारित है। — आयतुल्लाह सय्यद अली ख़ामेनई (@In_khamenei) August 8, 2020 നിലവിൽ ഖമേനിയുടെ ഹിന്ദി അക്കൗണ്ടിന് 1009 ഫോളോവേഴ്സാണുള്ളത്. ഇതു വരെ രണ്ട് ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഖമേനിയുടെ ഹിന്ദി അക്കൗണ്ട് ഇതു വരെ ഇന്ത്യയിൽ നിന്നുള്ള ഒരു നേതാവും ഫോളോ ചെയ്യാൻ ആരംഭിച്ചിട്ടില്ല. अल्लाह के नाम से, जो अत्यन्त कृपाशील तथा दयावान है — आयतुल्लाह सय्यद अली ख़ामेनई (@In_khamenei) August 8, 2020 മറ്റു പല ഭാഷകളിലും അയത്തൊള്ള ഖമേനിയ്ക്ക് ട്വിറ്ററിൽ അക്കൗണ്ടുണ്ട്. ഇവയിൽ പേർഷ്യൻ, അറബി, ഫ്രഞ്ച്, ..
                 

സ്വര്‍ണം പൂശിയ 'ഗാന്ധിക്കണ്ണട' ബ്രിട്ടണില്‍ ലേലത്തിന്; ഗാന്ധിജി സമ്മാനിച്ചതാണെന്ന് നിഗമനം

ലണ്ടൻ: മഹാത്മാഗാന്ധിയുടേതെന്ന് കരുതപ്പെടുന്ന കണ്ണട ബ്രിട്ടണിൽ ലേലത്തിന്. സ്വർണം പൂശിയ ഗാന്ധിക്കണ്ണട 10,000-15,000 പൗണ്ടോളം(10 ലക്ഷം-14 ലക്ഷം രൂപ)ലേലത്തിൽ നേടുമെന്നാണ് കണക്കുകൂട്ടൽ. ഈ കണ്ണട ഗാന്ധിജി സമ്മാനമായി കൈമാറി എന്നാണ് കരുതപ്പെടുന്നത്. ഹാൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ എന്ന ലേലക്കമ്പനിയ്ക്ക് അവരുടെ ലെറ്റർബോക്സിൽ കവറിലാക്കിയ നിലയിലാണ് കണ്ണട ലഭിച്ചത്. കണ്ണട കൈമാറിയ വ്യക്തി അതിന്റെ വില വ്യക്തമാക്കിയിരുന്നില്ല. പ്രത്യേകതകൾ തോന്നുന്നില്ലെങ്കിൽ കണ്ണട ലേലത്തിൽ വെയ്ക്കാതെ ഉപേക്ഷിക്കാനും അയാൾ ആവശ്യപ്പെട്ടതായി ഈസ്റ്റ് ബ്രിസ്റ്റോൾ കമ്പനിയിലെ ആൻഡി സ്റ്റോവ് പറഞ്ഞു. കണ്ണടയുടെ സവിശേഷതയും പ്രാധാന്യവും മനസിലാക്കിയ ശേഷം പറഞ്ഞ തുക കേട്ട് കണ്ണട കൈമാറിയ ആൾ ശരിക്കും അദ്ഭുതപ്പെട്ടതായി ആൻഡി സ്റ്റോവ് പറഞ്ഞു. ഓൺലൈനിൽ 6,000 പൗണ്ട് വരെ കണ്ണടയ്ക്ക് ലേലത്തുക ലഭിച്ചിരുന്നു. കണ്ണട ലേലക്കമ്പനിയ്ക്ക് നൽകിയ ആളുടെ അച്ഛന്റെ അമ്മാവന് സമ്മാനമായി ലഭിച്ചതാണ് ഈ കണ്ണട. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തിൽ 1910-1930 വരെയുള്ള കാലഘട്ടത്തിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ആ സമയത്താണ് കണ്ണട ലഭിച്ചത്. 1910 കളിലോ 1920 കള..
                 

ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ചയും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദം രൂപംകൊണ്ടത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടി...
                 

സ്കൂളുകൾക്ക് 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ല

ന്യൂഡൽഹി: സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) അറിയിച്ചു. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്.എസ്.എസ്.എ.ഐ.യോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് 'ജങ്ക് ഫുഡ്' എന്നറിയപ്പെടുന്നത്...
                 

ബംഗ്ലാദേശില്‍ കുടുങ്ങിയ 2,680 ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കണം; ബംഗാളിനോട് കേന്ദ്രം

ന്യൂഡൽഹി:ബംഗ്ലാദേശിൽ കുടങ്ങിക്കിടക്കുന്ന 2,680 ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ കുടുങ്ങിക്കിടക്കുന്ന ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്ത ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പെട്രാപോൾ-ബെനാപോൾ ചെക്ക്പോസ്റ്റ് വഴി 2,399 പേർ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിക്രം ദൊരൈസ്വാമി ചീഫ് സെക്രട്ടറി രാജിവ സിൻഹയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. ഫുൾബാരി അതിർത്തി വഴി 281 പേരും രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി കത്തിലുണ്ട്. ബംഗ്ലാദേശിൽ കുടുങ്ങിയ ആളുകൾ കടുത്ത ദുരിതത്തിലാണെന്നും സ്കൂൾ വരാന്തയിലോ പൊതുപാർക്കുകളിലോ അഭയം തേടിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ബന്ധുക്കളെ കാണാനായി അയൽരാജ്യത്ത് പോയ തൊഴിലാളികളാണ് ഇവരിൽ ഭൂരിഭാഗമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയംകേന്ദ്രത്തിന്റെ അഭ്യർഥന സംസ്ഥാന സർക്കാർ പരിഗണിക്കുകയാണെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പ് കുടുങ്ങിക്കിടക്..
                 

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതേത്തുടർന്ന് ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തേണ്ട സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയർ ഇന്ത്യ ജംബോ സർവീസും താത്‌കാലികമായി പിൻവലിച്ചു.എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്സ്. 344 വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.സി.എ.യുടെ പുതിയ തീരുമാനം. സൗദി എയർലൈൻസിന് സർവീസ് താത്‌കാലികമായി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.സി.എ. വാക്കാൽ നിർദേശം നൽകുകയായിരുന്നു.വലിയ വിമാനങ്ങൾ വരാതാകുംഅപകടത്തെത്തുടർന്ന് കോഴിക്കോട് സുരക്ഷിതമല്ലെന്ന് വരുത്തിത്തീർത്ത് വലിയ വിമാനങ്ങൾക്കു തടയിടാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞദിവസമാണ് ഖത്തർ എയർവേസിന്റെ വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകിയത്. ഇവർ ഒരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം. എയർ ഇന്ത്യ, ഇത്തിഹാദ്, സൗദി എയർ, ഖത്തർ എയർവേസ്‌ എന്നിവർക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചത്. നിലവിൽ സൗദി എയർലൈൻസ് മാത്രമാണ് വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നത്.തീര..
                 

‘മായ’യും ‘ഡോണ’യും എത്തി; കൂടുതൽ പേരെ കണ്ടെത്തി

മൂന്നാർ: തിരച്ചിലിനിടെ പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് എടുത്തുചാടി. പിന്നെ മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ അസാധാരണമായൊന്ന് കുരച്ചു. ദൗത്യസംഘാംഗങ്ങൾ അവിടെ തിരഞ്ഞപ്പോൾ സൂചന കിറുകൃത്യം. മണ്ണിനടിയിൽ ഒരു മൃതദേഹം. ഞായറാഴ്ചത്തെ തിരച്ചിൽ ആരംഭിച്ചത് കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ മായയുടെയും ഡോണയുടെയും സഹായത്തോടെയായിരുന്നു. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ശനിയാഴ്ച പെട്ടിമുടിയിലെത്തിച്ചതായിരുന്നു ഈ നായകളെ. ഞായറാഴ്ച മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതും ഇവയാണ്. മറ്റുള്ളവരെ കണ്ടെത്താൻ വഴികാട്ടിയാകുകയും ചെയ്തു. തൃശ്ശൂർ പോലീസ് അക്കാദമിയിൽനിന്നാണ് ഇവയെ എത്തിച്ചത്. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട നായയാണ് മായ. മണ്ണിനടിയിലെ ജീവനുകളുടെ സാന്നിധ്യം കണ്ടെത്താൻ പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിലുള്ള നായയാണ് ഡോണ.മായ പഞ്ചാബിൽനിന്ന് കേരള പോലീസിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇതിന്റെ പരിശീലനകാലം പൂർത്തിയായിട്ടില്ല. ഇന്ത്യയിൽത്തന്നെ ദുരന്തമുഖത്ത് ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകർ പറഞ്ഞു. ബിൻലാദൻ, ..
                 

ദുരന്തങ്ങളിലെ സഹായധനത്തെച്ചൊല്ലി രാഷ്ട്രീയവിവാദം; എതിർപ്പുമായി സി.പി.ഐ.യും

മൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്ക് വ്യത്യസ്ത സഹായധനം നൽകിയതിനെച്ചൊല്ലി രാഷ്ട്രീയവിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് പത്തു ലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ മാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്നാണ് പ്രതിപക്ഷ ആരോപണം. പെട്ടിമുടിയിലേത് ആദ്യഘട്ടസഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇത്തരം സമീപനം ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലെന്ന ഭരണകക്ഷിയായ സി.പി.ഐ.യുടെ വിമർശനം സർക്കാരിന് കൂടുതൽ തലവേദനയാകുന്നുണ്ട്. കരിപ്പൂരിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി കൂടുതൽ പേർ മരിച്ച പെട്ടിമുടിയിലെത്താത്തതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. എന്നാൽ വിവേചനമില്ലെന്നും കാലാവസ്ഥ മോശമായതുകൊണ്ടാണ് മുഖ്യമന്ത്രി എത്താത്തതെന്നുമാണ് സർക്കാർ വിശദീകരണം. കരിപ്പൂരിൽ 10 ലക്ഷവും പെട്ടിമുടിയിൽ അഞ്ച്ലക്ഷവുമെന്നത് കടുത്ത വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലായിടത്തും മനുഷ്യജീവന് ഒരേ വിലയാണെന്നും അതിനാൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും അഭിപ്രായപ്പെട്ടു. പെട്ടിമുടിയിൽ നഷ്ടപരിഹാരതുക കുറച്ചത് ഇടുക്കിയിലെ തമിഴ് വ..
                 

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം

കുറ്റിപ്പുറം: വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്. മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതിനൽകണം. വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കണം...
                 

ഈ നൂറിന്റെ നോട്ടിന് കോടികളുടെ വില

തോപ്പുംപടി: സ്റ്റേഷനിൽ ബാക്കിയായ ചോറുപൊതി വെറുതേ അഴിച്ചുനോക്കിയതാണ് കണ്ണമാലി ഇൻസ്പെക്ടർ ഷിജു. അതിനകത്ത് പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് ഒരു നൂറിന്റെ നോട്ട്! കണ്ണമാലിയിലെ കടലേറ്റത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കുമ്പളങ്ങിക്കാർ അവരുടെ വീടുകളിൽ തയ്യാറാക്കിയതാണ് ഈ പൊതിച്ചോറ്. ഷിജുവും മറ്റുപോലീസുകാരും ചേർന്ന് അവയെല്ലാം വീടുകളിലും ക്യാമ്പുകളിമെത്തിച്ചു. ബാക്കിവന്ന പൊതിയിലൊരെണ്ണം വെറുതേ തുറന്നതാണ്. ‘‘ഈ നൂറിന്റെ നോട്ടിന് കോടികളുടെ വിലയുണ്ട്’’ -അദ്ദേഹം പറഞ്ഞു. ഉടുതുണിമാത്രമായി വീടുവിട്ടിറങ്ങിയവരാണ് കണ്ണമാലിക്കാർ. സകലതും കടലെടുത്തു. കുറെപേർ ദുരിതാശ്വാസക്യാമ്പിലേക്കുപോയി. കട്ടിൽപൊക്കത്തിൽ വെള്ളമാണ് വീടുകളിൽ. അവർക്ക് എങ്ങനെ ഭക്ഷണംനൽകുമെന്ന ചിന്തയായിരുന്നു പോലീസിന്. കുമ്പളങ്ങിക്കാരനായ ഷിജു ഉടനെ സ്വന്തം നാട്ടിലെ പൊതുപ്രവർത്തകരെ വിവരമറിയിച്ചു. രാഷ്ട്രീയഭേദമില്ലാതെ ആ നാട്ടുകാരാണ് പൊതികൾ തയ്യാറാക്കിയത്. മൂവായിരത്തോളം പൊതികൾ ചെല്ലാനത്തെത്തി. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ആ നൂറിന്റെ നോട്ടിന്റെ ചിത്രം ഇൻസ്പെക്ടർ ഷിജു, സാമൂഹികമാധ്യമത്തിൽ പോസ്റ്റ്ചെയ്തു. അത് വൈറലായി. കൂടെ അദ്ദേഹത്തിന്റെ കുറിപ്പും-‘ഇങ്ങനെ നല്ല..
                 

വിമാനാപകടത്തിൽ പരിക്കേറ്റ ഒരാൾക്ക് കോവിഡ്

കോഴിക്കോട്: വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിെന ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡം അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചത്.കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന 48 പേർ ഞായറാഴ്ച ആശുപത്രി വിട്ടു. ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസ, നാദാപുരം സ്വദേശി അഷ്റഫ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇരുവരെയും സ്വകാര്യാശുപത്രികളിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രണ്ടു ജില്ലകളിലുമായി 115 പേർ ചികിത്സയിലുണ്ട്...
                 

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാൽ തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 2000-ത്തോളം ആളുകളെയാണ് മാറ്റുക. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി...
                 

മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മലപ്പുറത്തെ ജനങ്ങൾക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആദരം അർപ്പിച്ചത്. മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ ദയയും മനുഷ്യത്വവും ഞങ്ങൾക്ക് മേൽ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അർപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. ഇത് വെറും ധൈര്യമല്ല, ഒരു ജീവൻ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പർശമാണ്. സ്വന്തം ജീവൻ പണയം വെച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞു. Taking a bow to HUMANITY! A standing ovation from our hearts to the PEOPLE OF MALAPPURAM, Kerala, who had showered us with kindness & humanity during the uncertain incident. We owe you a lot! #ExpressGratitude pic.twitter.com/EIH8ky6xZ3 — Air India Express (@FlyWithIX) August 9, 2020..
                 

ദുരന്തത്തില്‍ തകര്‍ന്ന് ശശികല, ദുരിതത്തില്‍ കൈപിടിച്ച് രേഖ| Cameraman's Diary

ദുരിതം കുത്തിയൊഴുകി രാജമല പെട്ടിമുടിയിലെ നിരവധി എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം മണ്ണിൽ മറഞ്ഞിട്ട് ഇത് നാലാം ദിനം. അവിടെ ദുരിതത്തിന്റെയും വേദനയുടെയും കാഴ്ചകൾ അവസാനിക്കുന്നില്ല. ദുരന്തഭൂമിയിലെത്തിയ മാതൃഭൂമി ഡോട്ട് കോം ക്യാമറമാൻ സി.എച്ച് ഷഹീർ എഴുതുന്നു. ദുരന്തമുണ്ടായി നാല് ദിവസം കഴിയുന്ന ഞായറാഴ്ച പെട്ടിമുടിയിലേക്കുള്ള യാത്ര കനത്ത മഴയിലൂടെയായിരുന്നു. ഇത്തവണ രാഷ്ട്രീയ നേതാക്കളുടെ പടതന്നെയുണ്ട്. വി. മുരളീധരൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ പെട്ടിമുടിയിലേക്കെത്തിയിട്ടുണ്ട്. പെട്ടിമുടിയിലെ ഇന്നലത്തെ കറുപ്പായിയെ പോലെ ഇന്ന് ഒരു കണ്ണുനീർ കാഴ്ചയായി ശശികല ഉണ്ടായിരുന്നു. ശശികല പെട്ടിമുടിയിൽ എത്തിയപ്പോൾ. ഫോട്ടോ: ഷഹീർ സി.എച്ച് തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ശശികല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടിമുടിയിലെ ദുരന്ത വാർത്ത അറിഞ്ഞെത്തിയ ശശികലക്ക്ഇവിടെക്കണ്ട കാഴ്ചകൾവിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. അപ്പയും അമ്മയും തമ്പിയും ഉണ്ടായിരുന്ന വീട് നമാവിശേഷമായിരിക്കുന്നു. വീടിരുന്ന സ്ഥലത്തു വലിയ പാറക്കല്ലുകളും മൺകൂനകളുംമാത്രം. അലമുറയിട്ടു കരഞ്ഞ..
                 

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 പേര്‍ക്ക് സമ്പര്‍ക്കംവഴി, 970 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 292 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 170 പേർക്കും, കോട്ടയം ജില്ലയിൽനിന്നുള്ള 139 പേർക്കും, ആലപ്പുഴ ജില്ലയിൽനിന്നുള്ള 110 പേർക്കും, കൊല്ലം ജില്ലയിൽനിന്നുള്ള 106 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 78 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 69 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 54 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 24 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ..
                 

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്നുചോദിച്ചു; ആരോപണവുമായി കനിമൊഴി

ചെന്നൈ: പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരിൽ ഉയർന്ന വിവാദങ്ങൾക്ക് ശക്തിപകർന്ന് ഡിഎംകെ എംപി കനിമൊഴിയുടെ ട്വീറ്റ്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം. എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയർപോർട്ടിലെ സി ഐ എസ് എഫ് ജവാൻ ഇന്ത്യനാണോ എന്ന് ചോദിച്ചു. എപ്പോൾ മുതലാണ് ഇന്ത്യൻ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന് തുല്യമായി മാറിയതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. - കനിമൊഴി ട്വീറ്റ് ചെയ്തു. ഹിന്ദി ഇംപോസിഷൻ എന്ന ഹാഷ്ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. അപലപനീയം എന്നാണ് സംഭവത്തെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിശേഷിപ്പിച്ചത്. തികച്ചും പരിഹാസ്യം. അപലപനീയം, ഭാഷാപരമായ പരിശോധനയോ അടുത്തത് എന്താണ്?എന്നായിരുന്നു എംപി കാർത്തി പി ചിദംബരത്തിന്റെ ട്വീറ്റ്. Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did not know Hindi. I wo..
                 

ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്കാരം 11ന്

മുംബൈ: കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസ്പൈലറ്റ് ക്യാപ്റ്റൻ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്കാരം ഓഗസ്ത് 11ന് മുംബൈയിലെ ചാന്ദീവാലിയിൽ നടക്കും. മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തിൽ നിന്നും ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. സാത്തേയുടെ ഒരു മകൻ തിങ്കളാഴ്ചയോടെ അമേരിക്കയിൽ നിന്നും മുംബൈയിലെത്തും. തുടർന്നാവും സംസ്കാര ചടങ്ങുകൾ. മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലുംഎയർ ഇന്ത്യയുടെപൈലറ്റുമാരുംജീവനക്കാരും സാത്തേയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു. അതേസമയം, ശവസംസ്കാര ചടങ്ങുകളുടെ സമയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സാത്തേയുടെബന്ധുക്കൾ പ്രതികരിച്ചില്ല. തങ്ങൾക്ക് അൽപം സ്വകാര്യത തരണമെന്നും കൂടുതൽ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സാത്തേയുടെബന്ധുക്കളിലൊരാൾ പറഞ്ഞു. Content Highlights:Mortal remains of Captain Deepak Sathe reach Mumbai, funeral on Aug 11..
                 

സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇലീനാ സെന്‍ അന്തരിച്ചു

റായ്പൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീനാ സെൻ (69) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികൾ കോർപ്പറേറ്റ് ഭീമന്മാർക്കെതിരെ നടത്തിക്കൊണ്ടിരുന്ന ചെറുത്തുനിൽപ്പിൽ മുന്നണി പോരാളിയായിരുന്നു ഇലീന സെൻ. ഭർത്താവ്ബിനായക് സെന്നിനൊപ്പം രൂപാന്തർ എന്ന സർക്കാരിതര സംഘടനയിലൂടെ ആദിവാസി, പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. വാർദ്ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലയിൽ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിനകത്ത്-ഒരു രാഷ്ട്രീയ ഓർമ്മ, സുഖ്വാസിൻ - ഛത്തിസ്ഗഢിലെ അഭയാർത്ഥി സ്ത്രീകൾ എന്നിവയാണ് ഇലീന സെന്നിന്റെ പുസ്തകങ്ങൾ. content highlights:Social activist and author Ilina Sen passes away..
                 

നിങ്ങടെ നാട്ടിൽ ഫാക്ടറി വരും, മലിനീകരണമുണ്ടാകും, പക്ഷേ ഒരക്ഷരം മിണ്ടരുത്?; എന്താണ് EIA 2020

                 

തമിഴ്‌നാട്ടില്‍ ഇന്ന് 5994 പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ചെന്നൈ: തമിഴ്നാട്ടിൽഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 2,96,901 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 5,994 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 119 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4,927 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 6,020 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 2,38,638 ആയി. 53,336 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. Content Highlights: 5,994 new COVID19 cases and 119 deathsin Tamil Nadu..
                 

പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 42 ആയി

മൂന്നാർ: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എം.എൽ.എ., ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ദുരന്തസ്ഥലം സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെട്ടിമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ഇടുക്കി എം പി. ഡീൻ കുര്യാക്കോസ്, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ സമീപം. ഫോട്ടോ: സി.എച്ച്. ഷഹീർ മണ്ണിനടിയിൽ പെട്ടവർക്കുവേണ്ടിഎൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസം കൂടി തിരച്ചിൽ നടത്തുമെന്നാണ് എൻ.ഡി.ആർ.എഫ്. അറിയിച്ചുള്ളത്. വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണൻദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളുടെ മുക..
                 

ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

അഹമ്മദാബാദ്: ഗുജറാത്ത് റവന്യു മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരൻ ഗൗതം പട്ടേലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം അല്പനേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഗൗതം പട്ടേൽ ഒന്നാംനിലയിലെ മുറിയിലേക്ക് പോയത്. വീട്ടുകാർ മുറിയിലെത്തിയ സമയത്താണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് എസ്.പി. വീരേന്ദ്രയാദവ് പറഞ്ഞു. ഗൗതം പട്ടേലിന് എന്തെങ്കിലും മാനസിക പ്രയാസങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദ് ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തിയിരുന്ന ഗൗതം പട്ടേൽ മന്ത്രി കൗശിക് പട്ടേലിന്റെ ഇളയ സഹോദരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക..
                 

പോക്കറ്റടിക്കപ്പെട്ട പഴ്‌സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്‌സില്‍ അസാധു നോട്ട്

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 2006 ൽ നഷ്ടപ്പെട്ട പഴ്സ് 14 വർഷങ്ങൾക്കുശേഷം ഉടമയ്ക്ക് തിരിച്ചു നൽകി മഹാരാഷ്ട്രാ പോലീസ്. പൻവേൽ സ്വദേശിയായ ഹേമന്ദ് പഡാൽക്കർക്കാണ് പഴ്സ് തിരിച്ചുകിട്ടിയത്. പഴ്സ് നഷ്ടപ്പെടുമ്പോൾ അതിലുണ്ടായിരുന്നത് 900 രൂപയാണ്. അദ്ദേഹത്തിന് തിരിച്ചുകിട്ടിയത് 300 രൂപമാത്രം. അസാധു നോട്ട് അടക്കമുള്ളവയാണ് പഴ്സിൽ ഉണ്ടായിരുന്നത്. 2006 ൽ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്- പൻവേൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കവെയാണ് പഡാൽക്കർക്ക് പഴ്സ് നഷ്ടപ്പെട്ടത്. അദ്ദേഹം റെയിൽവെ പോലീസിൽ പരാതി നൽകുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അതേക്കുറിച്ചെല്ലാം മറന്നുവെങ്കിലും കഴിഞ്ഞ ഏപ്രിലിൽ പോലീസിന്റെ ഫോൺ കോൾ വന്നു. അറസ്റ്റിലായ ഒരു പോക്കറ്റടിക്കാരനിൽനിന്ന് താങ്കളുടെ പഴ്സ് കിട്ടിയിട്ടുണ്ടെന്നും സ്റ്റേഷനിൽ എത്തിയാൽ അത് നൽകാമെന്നും പോലീസ് പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ ആയിരുന്നതിനാൽ അന്ന് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനിലെത്താൻ കഴിഞ്ഞില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനിൽ എത്താനായത്. പഴയ പഴ്സ് തിരിച്ചു കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന 900 രൂപ അദ്ദേഹത്തിന് കിട്ടിയില്ല. പഴ്സിലുണ്ടായിരുന്ന തുകയിൽ 500 രൂ..
                 

സോണിയയെ ഇനിയും ബുദ്ധിമുട്ടിക്കരുത്; കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്തണം- തരൂര്‍

ന്യൂഡൽഹി: കോൺഗ്രസിന് ഒരു പുതിയ മുഴുവൻസമയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂർ എം.പി. പാർട്ടിക്ക് നായകനില്ല എന്ന വിമർശത്തിന് മറുപടി നൽകാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയിൽ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവർഷം പൂർത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം. ഇടക്കാല അധ്യക്ഷ പദവി സോണിയയെ അനിശ്ചിതകാലത്തേക്ക് ഏൽപ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താൻ കരുതുന്നത്. എന്നാൽ പാർട്ടി അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല. അതിനാൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വർഷം താൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നതിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കി..
                 

മുഖ്യമന്ത്രിയെപിന്തുണച്ച് എല്‍ജെഡി: വളഞ്ഞിട്ടാക്രമിക്കുന്നത് രാഷ്ട്രീയനേട്ടത്തിന്- ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ പേരിൽ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. ഉദ്യോഗസ്ഥർ തെറ്റുചെയ്യുമ്പോൾ അതിന്റെ പാപഭാരം പേറാൻ സർക്കാരിനാവില്ല. കുറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോയെന്നതാണ് പ്രധാനം. അത്മവിശ്വാസത്തോടെ അന്വേഷണം ആവശ്യപ്പെട്ടയാളാണ് മുഖ്യമന്ത്രി. കുറ്റക്കാരനെന്ന് കണ്ട ഉദ്യോഗസ്ഥനെതിരെ നടപടിയുമെടുത്തു. എന്നിട്ടും മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമോയെന്ന് കരുതുന്നവരാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകാനാണ് എൽ.ജെ.ഡി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സർക്കാരിന് പുറത്തുള്ളവരാണ് സ്വർണകടത്ത് കേസിന്റെ ഭാഗമായിട്ടുള്ളത്. കേസ് കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കുന്നത്. അത് ഫലപ്രദമായി നടക്കട്ടെ. കള്ളക്കടത്ത് പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന ഗൗരവമായ കാര്യമാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. അതിന്റെ ഗൗരവം കുറയ്ക്കാനാണ് മറ്റ് ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒരുഘട്ടത്തിൽ പോലും അന്വേഷണത്തെ തടസപ്പെടുത്താനോ വിവരങ്ങൾ മറച്ചുവെക്കാനോ സർക്കാർ ശ്രമിച്ചിട്ടില..
                 

ടിക് ടോക്ക് വാങ്ങുന്നതിനായി ട്വിറ്ററും രംഗത്ത്? പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്

അമേരിക്കൻ ഭരണകൂടം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിധിയെഴുതിയ ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായി സോഷ്യൽ മീഡിയാ വെബ്സൈറ്റായ ട്വിറ്ററും രംഗത്തെന്ന് റിപ്പോർട്ട്. ഈ നീക്കവുമായി ട്വിറ്റർ മുന്നോട്ട് പോവുമോ എന്ന് വ്യക്തമല്ല. ടിക് ടോക്കിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് സജീവമായി രംഗത്തുണ്ട്. താരതമ്യേന ചെറിയ സോഷ്യൽ മീഡിയാ സ്ഥാപനമായതിനാൽ ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായുള്ള ശ്രമങ്ങളിൽ ട്വിറ്റർ തുടരുമോ എന്ന് വ്യക്തമല്ല. പ്രാഥമിക ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2900 കോടി ഡോളറാണ് ട്വിറ്ററിന്റെ വിപണി മൂലധനം. ഇത് മൈക്രോസോഫ്റ്റിനേക്കാൾ കുറവാണ് 16000 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റേത്. അതുകൊണ്ടു തന്നെ ടിക് ടോക്കുമായി ഒരു ഇടപാട് നടക്കണമെങ്കിൽ തീർച്ചയായും ട്വിറ്ററിന് മറ്റ് നിക്ഷേപകരിൽ നിന്നുള്ള സഹായം വേണ്ടിവരും. നേരത്തെ വൈൻ എന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ട്വിറ്റർ വാങ്ങിയിരുന്നുവെങ്കിലും. ഏറ്റെടുത്ത് നാല് വർഷംകൊണ്ട് തന്നെ അത് അടച്ച് പൂട്ടേണ്ടി വന്നിരുന്നു. എന്തായാലും ടിക് ടോക്കിന്റെ അമേ..
                 

സംസ്ഥാനത്ത് 34 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; എട്ടു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. എട്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ നിലവിൽ സംസ്ഥാനത്ത് 524 ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ (കൺടെയ്ൻമെന്റ് സോൺ വാർഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂർ (3, 4 , 8), പുലിപ്പാറ (സബ് വാർഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാർഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂർ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂർ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂർ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂർ (16, 17), കോട്ടക്കൽ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും ), കൊല്ലം ജില്ലയിലെ നിലമേൽ (1, 2, 13), വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (18, 33) എന്..
                 

കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപവത്കരിച്ചു; 115 പേര്‍ ചികിത്സയില്‍ തുടരുന്നു

കരിപ്പൂർ: എയർ ഇന്ത്യാ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്. ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക്..
                 

കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. രോഗമുക്തി നേടി ഉടൻ കർമനിരതനാകാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. യെദ്യൂരപ്പ മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന ആറാമത്തെയാളാണ് ശ്രീരാമലു. Content Highlights:Karnataka health minister B Sriramulu tests covid-19 positive..
                 

സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ജാര്‍ഖണ്ഡില്‍ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ദേവ്ഘർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ആറ് തൊഴിലാളികളും ശുചീകരണത്തിനായാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായാണ് അകത്തേക്ക് ഇറങ്ങിയത്. തുടർന്ന് എല്ലാവർക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. എല്ലാവരെയുംദേവ്ഘർ സർദാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. Content Highlights: 6 die of suffocation inside septic tank in Jharkhand..
                 

സ്വന്തം ഭൂമിക്കുവേണ്ടി പോരാടിയവരാണ് മണ്ണിനടിയില്‍ കിടക്കുന്നത് - പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

സ്വന്തമായി ഭൂമിക്കുവേണ്ടി പോരാടിയവരാണ് ഇന്ന് പെട്ടിമുടിയിൽ മണ്ണിനടിയിൽ കിടക്കുന്നതെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. അന്ന് പറഞ്ഞില്ലേ, മറ്റേ പണി ചെയ്തവരെന്ന് ... അതേ അവർ തന്നെയാണ് ഇത് - ഇടറിയ ശബ്ദത്തോടെ ഗോമതി പറഞ്ഞു. മൂന്ന് ലയങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലും ഇപ്പോൾ ഈ കാഴ്ച കാണുമ്പോൾ ചിന്തിക്കാൻ കഴിയുന്നില്ല. ചെളിയും വെള്ളവും മാത്രമാണ് ഇപ്പോൾ അവിടം മുഴുവൻ. കണ്ടാൽ ഓടി വന്ന് കൈയിൽ പിടിക്കുന്ന സ്നേഹമുള്ള മക്കൾ അവരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ അവിടെ നിന്ന് കരഞ്ഞ് പോകുമെന്ന സാഹചര്യമുണ്ടായി. അത്രക്കും വേദനപ്പെടുത്തുന്നതാണ് അവിടുത്തെ കാഴ്ച. 130 വർഷത്തോളം പഴക്കമുള്ള ലയങ്ങളാണ്. ഒറ്റമുറി വീടുകളാണ് ഇവയെല്ലാം. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ളവ - ഗോമതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഞങ്ങൾക്ക് ഭൂമിയില്ല, വീടില്ല ഇവിടുത്തെജനങ്ങൾക്ക് എല്ലാം നഷ്ടമായിരിക്കുന്നു. സർക്കാരും രാഷ്ട്രീയക്കാരും ഇപ്പോഴാണ് ഇവിടെ ഇത്രയും ജനങ്ങൾ ജീവിക്കുന്നുണ്ടെന്നത് തിരിച്ചറിയുന്നത്. ഇവിടേക്ക് വരാൻ നല്ലൊരു റോഡ് ഇല്ലായെന്ന് തിരിച്ചറിയുന്നത്. ജീവൻ പോയിട്ടാണ് ഓരോന്നും മനസിലാക്കുന്നത്. ഞങ്ങൾ തമിഴരാണ്. നാല് ത..
                 

ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തില്‍ 50 ശതമാനം കുറവ്

ശ്രീനഗർ: ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം കുറവെന്ന് കണക്കുകൾ. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 36 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്മീർ പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 76 ആയിരുന്നു മരണം. എന്നാൽ സൈനികൾക്ക് പരിക്കേൽക്കുന്നത് ഈ വർഷം വർധിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ വരെ 107 സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഈ വർഷം ഇത് 138 ആണെന്നും കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ദേശവിരുദ്ധ ഗ്രൂപ്പുകൾക്കെതിരായ നടപടിയും ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ കേന്ദ്രം നിരോധിച്ചതിനേയും തുടർന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് സുരക്ഷാ സേനയുടെ നാശനഷ്ടങ്ങൾ ഈ വർഷം വളരെ കുറവാണെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള 389 കേസുകളെ അപേക്ഷിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഈ വർഷം 102 ആയി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 73 ശതമാനത്തിന്റ ഇടിവാണുണ്ടായത്. യുഎപിഎ നിയമപ്രകാരം കീഴിൽ ജമ്മു ..
                 

കോണ്‍ഗ്രസ് വിട്ടവരോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്, അവര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ- ഗെഹ്‌ലോത്

ജയ്പുർ: ബിജെപി നേതാക്കളോടും കോൺഗ്രസ് വിട്ടവരോടും ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. പാർട്ടി വിട്ട നേതാക്കൾ ഇത് മനസ്സിലാക്കുമെന്നും അവരിൽ ഭൂരിഭാഗം പേരും തിരിച്ചുവരുമെന്നുമാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 14-ന് നിയമസഭാസമ്മേളനം ആരംഭിക്കുമ്പോൾ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഗെഹ്ലോത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടമാണ് ഞങ്ങളുടേത്. ഓഗസ്റ്റ് 14-ന് ശേഷവും ഇതുടരും. ഞങ്ങൾ വിജയിക്കും. എല്ലാ എംഎൽഎമാരോടും അവരുടെ മനഃസാക്ഷി പറയുന്നത് കേൾക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ കത്തുകളെഴുതിയിട്ടുണ്ട്. ആളുകൾ ഞങ്ങൾക്കൊപ്പമുളളതിനാൽ ഞങ്ങൾ വിജയിക്കും, ഗെഹ്ലോത് പറയുന്നു. കോൺഗ്രസിലെ വിമത എംഎൽഎമാരെക്കുറിച്ചുളള ചോദ്യത്തിനാണ് ബിജെപി നേതാക്കളോടും കോൺഗ്രസ് വിട്ട നേതാക്കളോടും ജനങ്ങൾക്ക് രോഷമുണ്ടെന്നും അത് മനസ്സിലാക്കി അവരിൽ ഭൂരിഭാഗം പേരും തിരിച്ചുവരുമെന്നും ഗെഹ്ലോത്ത് പറഞ്ഞത്. ഹരിയാണ ഹോട്ടലുകളിൽ താമസിക്കുന്ന എംഎൽഎമാരെ ആരേയും കാണാൻ അനുവദിക്കുന്നില്ല, അവർ നിരീക്ഷണത്തിലാണ്. രാജസ്ഥാൻ സ്പെഷ്യൽ ഗ്രൂപ്പ് അന്വേഷണത്തിനായി പോയപ്പോൾ രാജ്യദ്രോ..
                 

മകനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച് പിതാവ്; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

ആഗ്ര: മകനെ തലകീഴായി കെട്ടിയിട്ട് മർദിച്ച പിതാവ് അറസ്റ്റിൽ. കുട്ടിയെ മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പിതാവിനെ ആഗ്ര വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരാൾ കുട്ടിയെ ജനലിൽ തലകീഴായി കെട്ടിയിട്ട് കയറുകൊണ്ട് മർദിക്കുന്നതായിരുന്നു ദൃശ്യം. അവനൊരു കുട്ടിയാണെന്നും വെറുതെവിടണമെന്നും കണ്ടുനിന്നവർ പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് മർദനം തുടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസും അന്വേഷണം ആരംഭിച്ചു. തുടർന്ന് കുട്ടിയെ മർദിച്ച പിതാവിനെ പിടികൂടുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും കുട്ടി എന്തോ തെറ്റ് ചെയ്തെന്ന് പറഞ്ഞാണ് മർദിച്ചതെന്നും പോലീസ് പറഞ്ഞു. ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് പ്രതി ഭാര്യയുമായും വഴക്കിട്ടിരുന്നു. മൂന്ന് കുട്ടികളുള്ള ദമ്പതിമാരുടെ മൂത്ത മകനാണ് കഴിഞ്ഞദിവസം മർദനമേറ്റത്. സംഭവസമയം പ്രതി മദ്യപിച്ചിരുന്നുവെന്നാണ് വിവരമെന്നും എന്നാൽ ഇക്കാര്യം പ്രതി സമ്മതിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞ..
                 

ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍- ന്യൂസിലാന്‍ഡ് വൈറസിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ

ഓഗസ്ത് 9, 2020.. ഒരു കോവിഡ് സമ്പർക്ക കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ഇത്ന്യൂസിലാൻഡിന്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ ന്യൂസിലാൻഡ് വെറും 65 ദിവസങ്ങൾ കൊണ്ടാണ്മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പർക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മെയ് ഒന്നിനുള്ളിൽ വൈറസ് വ്യാപനം പൂർണമായും നിലച്ചുവെന്നുവേണം പറയാൻ. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്പർക്ക കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് മുക്തമെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട രാജ്യത്ത് ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരായ ജാഗ്രതയ്ക്ക് ഒരു കുറവുമില്ല. ലോകം മുഴുവൻ വൈറസിനെതിരെ ഇപ്പോഴും പോരാട്ടം തുടരുമ്പോഴും ന്യൂസിലാൻഡ് 65 ദിവസം കൊണ്ട് എങ്ങനെയാണ് വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടിയത്? പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. 1. അതിർത്തിയിലെനിയന്ത്രണങ്ങൾ- പുറത്തുനിന്നും വ..
                 

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക് ക്ലാസിക് പോരാട്ടം ഓഗസ്റ്റ് 15-ന്

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ചറായി. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് നാല് മത്സരങ്ങളും നടക്കുക. കോവിഡ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യമായതിനാൽ ഇത്തവണ ഓരോ ടീമിനും ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലും നടക്കുന്നതുപോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല. ഓഗസ്റ്റ് 13-ന് രാത്രി 12.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി ഇറ്റാലിയൻ ടീം അറ്റ്ലാന്റയെ നേരിടും. സീരി എയിൽ മികച്ച ഫോം പുറത്തെടുത്ത ടീമാണ് അറ്റ്ലാന്റ. ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ടീം ലെപ്സിഗിനെ നേരിടും. ഓഗസ്റ്റ് 15-നാണ് ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോൽപ്പിച്ചാണ് ബാഴ്സ ക്വാർട്ടറിലെത്തിയത്. ചെൽസിയെ 7-1ന് തകർത്താണ് ബയേണിന്റെ മുന്നേറ്റം. ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും. റയൽ മാഡ്രിഡിനെ തോൽപ്പിച്ചാണ് സിറ്റിയുടെ വരവെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ യുവന്റസിനെ മറികടന്നാണ് ലിയോൺ ക്വാർട്ടർ ടിക്കറ്റെടുത്തത്. Content Highlights: Champions League Football, 2020 QF..
                 

ചെങ്ങന്നൂരില്‍ 4 അടിവരെ വെളളം ഉയരാന്‍ സാധ്യത; മുന്‍കരുതലുകളെടുത്തതായി സജി ചെറിയാന്‍ എംഎല്‍എ

ചെങ്ങന്നൂർ: പമ്പാ ഡാം തുറന്നതിനാൽ ചെങ്ങന്നൂരിൽ നാലടി വരെ വെളളം ഉയരാൻ സാധ്യതയുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ. ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും 120-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ഡാമിന്റെ ആറു ഷട്ടറുകൾ രണ്ടടി വീതമാണ് തുറന്നിരിക്കുന്നത്. പമ്പ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയില്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകഴിഞ്ഞു. നൂറോളം ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. പതിനായരക്കണക്കിന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഏഴുമണിയോടെ പമ്പയിലെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലടി വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ പൂർണമായും മാറ്റി. എല്ലാ ക്യാമ്പുകളിലും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. ഭക്ഷ്യ ഉല്പന്നങ്ങളടക്കം എത്തിച്ചുകഴിഞ്ഞു. മെഡിക്കൽ ടീമിനെ സജ്ജരാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയുണ്ട്. 2018-ലെ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകില്ല. വാഹനങ്ങളെല്ലാം മാറ്റിക്കഴിഞ്ഞു. വീടുകളിലെപാസ്പോർട്ട്, റേഷൻകാർഡ് എന്നിവയൊക്കെ മാറ്റി.വളർത്തുമൃഗങ്ങളെ എല്ലാം മാറ്റിക്കഴിഞ്ഞു. അ..
                 

പാകിസ്താനില്‍നിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

ജയ്പുർ: പാകിസ്താനിൽനിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിൽനിന്ന് കുടിയേറിയ കുടുംബം ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ നടത്തിവരികയായിരുന്നു. കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എന്താണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, അതേസമയം കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറൽ പോലീസ് സൂപ്രണ്ട് രാഹുൽ ബർഹാത് പറഞ്ഞു. മൃതദേഹങ്ങളിൽ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാൽ രാത്രിയിൽ എന്തെങ്കിലും രാസവസ്തു കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെ..
                 

ചരമം: ശ്രീദേവി അന്തര്‍ജ്ജനം

                 

പമ്പ ഡാം തുറന്നു; ആറ് ഷട്ടറുകളും ഉയര്‍ത്തുന്നത് രണ്ടടി വീതം

പത്തനംതിട്ട: പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകൾ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകൾ ഉയർത്തി. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ആറ് ഷട്ടറുകളും രണ്ടടി വീതം ഉയർത്തി. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്. നിലവിൽ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്. ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂർ കഴിയുമ്പോൾ മാത്രമേ റാന്നി ടൗണിൽ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയിൽ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരില്ല. അതിനാൽ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയ..
                 

ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം മനിതോംബി സിങ്ങ് അന്തരിച്ചു

                 

'കാലിക്കറ്റ് ലാന്റ്...' പാതിയില്‍ മുറിഞ്ഞ പൈലറ്റിന്റെ അവസാന സന്ദേശം

കോഴിക്കോട്: കാലിക്കറ്റ് ലാന്റ്...അതായിരുന്നു ഐഎക്സ് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽനിന്ന് യാത്രക്കാർക്ക് ലഭിച്ച അവസാന സന്ദേശം. പാതിയിൽ മുറിഞ്ഞപോലെ തോന്നിയ ആ സന്ദേശം കേട്ട് നാടണഞ്ഞെന്ന ആശ്വാസത്തിലിരിക്കുമ്പോളാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. പിന്നെ മിനിറ്റുകൾക്കുള്ളിൽ വിമാനം നിലംതൊട്ടതും റൺവേയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു- കരിപ്പൂർ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട മാനന്തവാടി സ്വദേശി യൂജിൻ യൂസഫ് പറഞ്ഞു. 45 മിനിറ്റിനകം വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്യുമെന്ന സന്ദേശം നേരത്തെ പൈലറ്റ് നൽകിയിരുന്നു. പിന്നീടാണ് കാലിക്കറ്റ് ലാന്റ് എന്ന സന്ദേശം മാത്രം വന്നത്. പാതിയിൽ മുറിഞ്ഞുപോയെ ശബ്ദസന്ദേശം പോലെയായിരുന്നു അത്. അതിനുശേഷം 15 മിനിറ്റോളം വിമാനം ആകാശത്ത് പറന്നു. പിന്നീട് റൺവേയിൽ തൊട്ടതും അറിഞ്ഞു. എന്നാൽ റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ അമിതവേഗത്തിലാണ് വിമാനം മുന്നോട്ട് കുതിച്ചത്. തൊട്ടുപിന്നാലെ താഴേക്ക് പതിക്കുന്നത് പോലെ തോന്നി. രണ്ടോ മൂന്നോ സെക്കൻഡുകൾക്കുള്ളിലായിരുന്നു ഇതെല്ലാം. ലാന്റിങ്ങിന് മുമ്പ് ചെറിയൊരു ചാഞ്ചാട്ടം പോലെ തോന്നിയിരുന്നെങ്കിലും പ്രത്യ..
                 

അതിര് മാന്താന്‍ വരുന്ന ചൈന സൂക്ഷിക്കുക, ചിനൂക് ഇനി രാത്രിയിലും ലഡാക്കിലെ ആകാശത്ത്

ലഡാക്ക്: ഇന്ത്യാ- ചൈന സംഘർഷം നിലനിൽക്കുന്നതിനിടെ ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്റർ രാത്രിയിൽ പറത്തി വ്യോമസേന. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽലുള്ള ദൗലത് ബേഗ് ഓൾഡി ഇന്ത്യൻ സൈന്യത്തിന്റെ യഥാർഥ നിയന്ത്രണരേഖയിലെഅവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഇവിടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സൈനികരെയും ആയുധങ്ങളും പെട്ടെന്ന് എത്തിക്കാൻ സഹായിക്കുന്ന ഹെലികോപ്റ്ററാണ് ബോയിങ് കമ്പനിയുടെ ചിനൂക്ക്. ദൗലത് ബേഗ് ഓൾഡിയിലെ എയർ സ്ട്രിപ്പിൽ വിമാനമിറക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ആയുധങ്ങളും മറ്റും എത്തിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വരും. ഇത്രയും ഉയരത്തിൽ ചിനൂക് രാത്രിയിൽ എത്തിച്ച് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനാകുമോയെന്ന പരിശോധനയാണ് നടത്തിയത്. ഇതിന് സമീപമാണ് ചൈന കൈവശപ്പെടുത്തിയ അക്സായ് ചിൻ ഉള്ളത്. ഈ പ്രദേശത്ത് ചൈന വലിയ തോതിൽ സൈന്യത്തെ നിലനിർത്തിയിട്ടുണ്ടെന്ന കണ്ടത്തെലിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ ചിനൂക് ഇവിടെ പറന്നത്. അമേരിക്കൻ നിർമിത ചിനൂക്കിന് രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. അഫ്ഗാൻ യുദ്ധസമയത്ത് അവിടുത്തെ മലനിര..
                 

കോട്ടയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ മരിച്ച നിലയില്‍

മണർകാട്: കോട്ടയം മണർകാടിൽ ഒഴുക്കിൽ പെട്ട് കാണാതായ കാർ കണ്ടെത്തി. ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എൻഡിആർഫ്, ഫയർഫോഴ്സ് മുങ്ങൽവിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവർ സംഘടിതമായി നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാർ കണ്ടെത്താനായത്. വടം കെട്ടി കാർ പൊക്കിയെടുക്കാനുളള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിൻ എന്ന യുവാവിനെ കാറുൾപ്പടെ കാണാതായത്. മല്ലപ്പള്ളിയിൽ ആളെ ഇറക്കി തിരികെ വരുമ്പോൾ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡിൽ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. തുടർന്ന് ജസ്റ്റിൻ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിൻ സർവീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിൻ അപകടത്തിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്സ് സംഘം രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവർത്തനത്തിന് വിഘാതമായി. തുടർന്ന് രാവിലെ ഒൻപതുമണിയോടുകൂടിയാണ് തിരച്ചിൽ ആരംഭിച്ചത്. തുടക്കത്തിൽ എൻഡിആർഎഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ..
                 

പപ്പടം കോവിഡിനെതിരായ പോരാട്ടത്തിന് സഹായിക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്ക് കോവിഡ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. രണ്ടുതവണ പരിശോധന നടത്തിയെന്നും രണ്ടാംതവണയാണ് ഫലം പോസിറ്റീവായതെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് 19 രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തി. രണ്ടാമത്തെ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് എയിംസിൽ ചികിത്സയിലാണ്. ഞാനുമായി സമ്പർക്കമുണ്ടായിട്ടുളള എല്ലാവരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു, അർജുൻ ട്വീറ്റ് ചെയ്തു. കോവിഡ് 19 നെതിരായ ആന്റിബോഡികൾ വികസിപ്പിക്കാൻ സഹായിക്കുന്നതെന്ന് അവകാശപ്പെടുന്ന ഒരു പപ്പട ബ്രാൻഡിന്റെ വീഡിയോയിൽ ജൂലായ് അവസാനവാരം മന്ത്രി പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ വൈറലാവുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. Content Highlights:Arjun Ram Meghwal who claimed papad will helps to fight against Covid 19 tests positive..
                 

ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകും. അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതാം തിയതി ആലപ്പുഴ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കഴിഞ്ഞ നാലുദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സ..
                 

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി

കോഴിക്കോട്: കേരളത്തിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖാദർ കുട്ടി, ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. മലപ്പുറം സ്വദേശി ഖാദർ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാധാകൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Content Highlights:Two more Covid 19 deaths in Kerala..
                 

ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് അധികൃതർ, അമിത് ഷായുടെ ഫലം നെഗറ്റീവായെന്ന ട്വീറ്റ് തിവാരി പിന്‍വലിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പുതിയ കോവിഡ് 19 ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന സ്ഥിരീകരണവുമായി ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണവുമായി ആഭ്യന്തര മന്ത്രാലയമെത്തിയത്. ബി.ജെ.പി എം.പി മനോജ് തിവാരി അമിത്ഷായുടെ ഫലം നെഗറ്റീവായതായി ട്വീററ് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം വന്നതോടെ തിവാരി ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. #COVID19 test of Home Minister Amit Shah has not been conducted so far: Ministry of Home Affairs (MHA) Official https://t.co/8UaeUtNgBp — ANI (@ANI) August 9, 2020 Content HighlightsNo fresh tests conducted on home minister Amit Shah: MHA..
                 

യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യുഎഇയിൽ വരുന്നതിനുള്ള തടസ്സം ഉടൻ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ സന്ദർശക വിസക്കാർ ടിക്കറ്റെടുക്കാൻ പാടുള്ളൂവെന്നും പവൻ കപൂർ ഓർമ്മപ്പെടുത്തി...
                 

കോവിഡിന്റെ മറവില്‍ കേന്ദ്രം കോര്‍പറേറ്റ്‌വത്കരണം നടത്തുന്നു- കോടിയേരി

തിരുവനന്തപുരം: ദേശീയതലത്തിൽ കേന്ദ്രസർക്കാർ കോർപറേറ്റ്വത്കരണനയം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകൾക്കും വൻകിട മുതലാളിമാർക്കും തുറന്നിട്ടു കൊടുക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ധാതുസമ്പത്തുകൾ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളും റെയിൽവേയും എല്ലാം സ്വകാര്യമേഖലയെ ഏൽപിക്കുകയെന്ന നയത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് 19ന്റെ മറവിൽ ശക്തമായ കോർപറേറ്റ്വത്കരണത്തിനാണ് കേന്ദ്രസർക്കാർ തയ്യാറെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വളരെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ(എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ്)സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കിൽ, നമ്മുടെ രാജ്യത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരും. ഓരോ നിർമാണ പ്രവർത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇ..
                 

മഹാരാഷ്ട്രയില്‍ ഇന്ന് 12,248 പേര്‍ക്ക് കോവിഡ്; ആന്ധ്രാ പ്രദേശില്‍ ഇന്ന് 10,820 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 12,248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,15,332 ആയി. 390 മരണങ്ങൾകൂടി ഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 17,757 ആയി. 13,348 പേർ മഹാരാഷ്ട്രയിൽ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,51,710 ആയി. 1,45,558 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽ ഇന്ന് 1066 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 48 മരണങ്ങളും ഇന്ന് മുംബൈയിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,397 ആയി. 6796 പേരാണ് മുംബൈയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 96,586 പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. 19,718 ആണ് നിലവിൽ മുംബൈയിലെ ആക്ടീവ് കേസുകൾ. ആന്ധ്രാപ്രദേശിൽ ഇന്ന് 10,820 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 97 മരണങ്ങളും റിപ്പോർട്ടുചെയ്തു. ഇതോടെ ആന്ധ്രാപ്രദേശിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ മരണം. 1,38,712 പ..
                 

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്ക് കോവിഡ്; ആകെ രോഗികള്‍ 21 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും 60,000 മുകളിൽ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,399 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. 24 മണിക്കൂറിനുള്ളിൽ 861 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെമരണം 43,379 ആയി വർധിച്ചു. 2.01 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. നിലവിൽ 6,28,747 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,80,885 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.78 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഓഗസ്റ്റ് എട്ട് വരെ 2,41,06,535 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,19,364 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. Content Highlights: India records 64,399 new Covid-19 cases, 861 deaths in 24 hours..
                 

സ്വയം പര്യാപ്തത ലക്ഷ്യം;101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി മന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരതിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി ഇവ നിർമിക്കാൻ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ അവസരമാണ് ഇത് തുറന്നു നൽകുന്നത്. നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളിൽ ലഘുവായ ഉപകരണങ്ങൾ മാത്രമല്ല ആധുനിക ആയുധങ്ങളും ഉൾപ്പെടും. ആർട്ടിലറി ഗണ്ണുകൾ, അസോൾട്ട് റൈഫിളുകൾ, സോൺ സിസ്റ്റം, ചരക്ക് വിമാനങ്ങൾ, ലഘു യുദ്ധ ഹെലികോപ്റ്ററുകൾ, റഡാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും. കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതൽ 2020 വരെ 1,30,000 കോടി രൂപയാണ് രാജ്യം ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ സമയത്ത് ചെലവിടേണ്ടതായി വന്നു. മൂന്നുസേന..
                 

കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സഹായവുമായി പ്രവാസി വ്യവസായി

വി.ടി സലിം ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ക്വാറന്റൈനിൽ പോകേണ്ടി വന്ന പാവപ്പെട്ട ആളുകൾക്ക് സാമ്പത്തിക സഹായവുമായി പ്രമുഖ പ്രവാസി വ്യവസായി. ക്വാറന്റൈനിൽ പോകാൻ നിർദേശിക്കപ്പെട്ട സാധാരണക്കാരായ വ്യക്തികളുടെ ആ കാലയളവിലെ ജീവിതചെലവുകൾ വഹിക്കുമെന്ന് ഷാർജ ആസ്ഥാനമായ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഡയറക്ടർ വി.ടി സലിം അറിയിച്ചു. ഇതിനായി മാതൃഭൂമിക്ക് അഞ്ച് ലക്ഷം രൂപ കൈമാറും. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത നിർധനരായ ആളുകളെ കണ്ടെത്തി സഹായം കൈമാറുമെന്ന് മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ പ്രമോദ് പറഞ്ഞു. പ്രവാസികളെ ദുരന്തസമയത്തും ചേർത്തുനിർത്തിയ കൊണ്ടോട്ടി പ്രദേശവാസികളോടുമുള്ള ആദരമാണ് ഇതെന്ന് വി.ടി സലിം പറഞ്ഞു. കരിപ്പൂർ വിമാനദുരന്തത്തെ മുൻനിർത്തി ശനിയാഴ്ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ച കണ്ടിരുന്നു. പ്രവാസികളെ നെഞ്ചോടുചേർക്കുന്ന നാട്ടുകാരുടെ മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സലിം പറഞ്ഞു...
                 

കോവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചി: കോവിഡ് 19 സംശയത്തെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ.ഐ.വി. ലാബിലേക്കയച്ചു. കോവിഡ് സംശയത്തെ തുടർന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചത്. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയിൽ ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. content highlights: woman who was under tratment in ernakulam medical college dies..
                 

പെട്ടിമുടിയിലെ ജനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

മൂന്നാർ: ഇടുക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതിൽ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി. ദുരന്തത്തിൽ പ്രഖ്യാപിച്ച ധനസഹായത്തിലും വേർതിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും 45 ആളുകളെ കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയാണ്. ഈ ഘട്ടത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. കരിപ്പുർ വിമാനത്താവളത്തിൽ അപകടമുണ്ടായ സ്ഥലത്ത് ഗവർണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവൻ ആളുകളുംസന്ദർശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദർശനത്തിനെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ദുരന്തസമയത്ത് പെട്ടിമുടിയിൽ 82 ആളുകൾ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടിൽ നടന്നതിന് ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തിൽ വ്യത്യാസം കാണു..
                 

രോഗലക്ഷണമില്ലാത്തവര്‍ കൊറോണയെ പൂട്ടാനുള്ള താക്കോലാകുമോ? പഠനങ്ങള്‍ തുടങ്ങുന്നു

ബോസ്റ്റൺ: ലോകമാകെ കോവിഡിന്റെ ആശങ്കയിൽ തുടരുന്നതിനിടെ വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവർ രോഗബാധയെ പിടിച്ചുകെട്ടുന്നതിൽ നിർണായകമാകുമെന്ന് റിപ്പോർട്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള പഠനത്തിലാണ് പുതിയ വിവരങ്ങൾ. കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രൊഫസർ മോണിക്ക ഗാന്ധി ആ വിഷയത്തിൽ പഠനം നടത്തുകയാണ്. കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചആളുകളുമായി അടുത്ത് ഇടപഴകുന്നവരിൽ പലർക്കും വൈറസ് ബാധിച്ചിട്ടും രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്നതിനേപ്പറ്റിയാണ് പഠനം നടത്താനൊരുങ്ങുന്നത്. ജനിതകപരമായ എന്തെങ്കിലും സവിശേഷതയാണോ, അതോ ഇവർക്ക് കോവിഡിനെതിരെ സ്വാഭാവികമായും മുന്നെതന്നെ ഭാഗിക പ്രതിരോധ ശേഷിയുണ്ടായിരുന്നോ, അതോ ഇത്തരക്കാരിൽ രോഗബാധയ്ക്ക് ഇടയാക്കുന്ന തരത്തിൽ വൈറസ് ഡോസിൽ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ബോസ്റ്റണിലെ പാർപ്പിടമില്ലാതെ അലഞ്ഞവർക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 147 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവരിൽ 88 ശതമാനം ആളുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. ആർക്കിലെ ടൈസൺ ഫുഡ്സ് പൗൾട്രി പ്ലാന്റിലെ 481 ..
                 

മധ്യകേരളത്തില്‍ കനത്തമഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കോട്ടയം: മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും കനത്ത മഴ. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളം ഉയർന്നതോടെ കുട്ടനാട്ടിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പാലായെ മുക്കിയ വെള്ളം ഇറങ്ങിയതോടെ കോട്ടയവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. മീനച്ചിൽ, കൊടൂരാറുകൾ കരകവിഞ്ഞ് കോട്ടയം നഗരത്തിന്റെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അയർക്കുന്നം, പേരൂർ, പൂവത്തുംമൂട്, പാറേച്ചാൽ, തിരുവഞ്ചൂർ, താഴത്തങ്ങാടി ഭാഗങ്ങളിൽനിന്ന് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. കുമരകം, അയ്മനം, ആർപ്പുക്കര, തിരുവാർപ്പ് പഞ്ചായത്തുകളിലും വെള്ളം കയറി. ഇടുക്കി ജില്ലയിൽ ഇന്നും റെഡ് അലേർട്ടാണ്. എന്നാൽ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. ഈ സമയം മുല്ലപ്പെരിയാർ സ്പിൽവേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടാൽ അപകടമാകും. അലപ്പുഴയ..
                 

ആന്ധ്രാപ്രദേശില്‍ കോവിഡ് ആശുപത്രിയായി ഉപയോഗിച്ച ഹോട്ടലിന് തീപ്പിടിച്ച് എഴുപേര്‍ മരിച്ചു

ഹൈദരാബാദ്: കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹോട്ടലിന് തീപിടിച്ച് ഏഴ്പേർ മരിച്ചു. ഹോട്ടലിൽ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 15 മുതൽ 20 പേർക്ക് വരെ പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെട്ടിടത്തിലെ തീപ്പിടിത്തം അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ഈ ഹോട്ടൽ കെട്ടിടത്തിനുള്ളിൽ വെച്ച് ഒരു ജീവനക്കാരൻ ധരിച്ചിരുന്ന പിപിഇ കിറ്റിലേക്ക് തീപിടിക്കുകയായിരുന്നു. ഇതേതുടർന്ന് ഇയാൾ പരിഭ്രാന്തനായി രോഗികളെ പാർപ്പിച്ചിരുന്ന വാർഡിലേക്ക് പാഞ്ഞുകയറുകയും തീ പടർന്ന് പിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 45 കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചിരുന്നത്. Content Highlights:7 Dead In Fire At Hotel Used As Covid Care Facility In Andhra..
                 

പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം - രമേശ് ചെന്നിത്തല

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം ധനസഹായംപ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജമല സന്ദർശനത്തിന് പുറപ്പെടും മുമ്പ് മൂന്നാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആളുകൾക്കിടയിൽ വല്ലാത്ത ആശങ്ക ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് സർക്കാർ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂർ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദർശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. വരേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇൻഷ്വറൻസ് അടക്കം അവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പക്ഷേ പെട്ടിമുടി അപകടത്തിൽപ്പെട്ടവർക്ക് ഇപ്പോൾ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പോര. ഇവിടെയും 10 ലക്ഷം രൂപ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയ..