കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India

ശ്രീലങ്ക സ്‌ഫോടനം: മരണനിരക്ക് 215ലേക്ക്, അഞ്ഞൂറോളം പേര്‍ക്ക് പരിക്ക്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. പ്രാദേശികസമയം 8.45ഓടെയായിരുന്നു സ്ഫോടനം. മരിച്ചവരിൽ കാസർകോട് സ്വദേശിനിയായ റസീന ഉൾപ്പെടുന്നതായി നേരത്തെ വാർത്ത പുറത്തെത്തിയിരുന്നു. സ്ഫോടനത്തിൽ തകർന്ന സെന്റ് സെബാസ്റ്റിയൻസ് ചർച്ച്. ഫോട്ടോ: പി ടി ഐ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവ ചർച്ച് എന്നിവിടങ്ങളിലും അഞ്ചു ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്തായിരുന്നു സ്ഫോടനം. മരിച്ചവരിൽ 27 പേർ വിദേശികളാണ്.ഇതിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ നാഷണൽ ആശുപത്രി അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. ലോകാശിനി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷന് വിവരം ലഭിച്ചിട്ടുള്ളത്.കൊളംബോയിലെ..
                 

പാര്‍ത്ഥിവിന് അര്‍ദ്ധ സെഞ്ചുറി; ചെന്നൈയ്ക്ക് ലക്ഷ്യം 162- Live Update

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ബെംഗളൂരു: പാർത്ഥിവ് പട്ടേലിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ ചെന്നൈയ്ക്കെതിരേ ബാംഗ്ലൂരിന് 161 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂർ ഏഴു വിക്കറ്റ് നഷ്ടത്തിൽ 161 റൺസിലെത്തുകയായിരുന്നു. പാർത്ഥിവ് 37 പന്തിൽ 53 റൺസ് അടിച്ചു. രണ്ട് ഫോറും നാല് സിക്സും സഹിതമായിരുന്നു പാർത്ഥിവിന്റെ ഇന്നിങ്സ്. 11 റൺസിൽ എത്തിയപ്പോൾ തന്നെ വിരാട് കോലിയെ ബാംഗ്ലൂരിന് നഷ്ടമായി. ഒമ്പത് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. ഡിവില്ലിയേഴ്സ് 25 റൺസിന് പുറത്തായി. ആകാശ്ദീപ് നാഥ് 24 റൺസിന് ക്രീസ് വിട്ടപ്പോ സ്റ്റോയിൻസിന്റെ സമ്പാദ്യം 14 റൺസായിരുന്നു. മോയിൻ അലി 16 പന്തിൽ 26 റൺസ് നേടി. പവൻ നേഗി ആറു പന്തിൽ അഞ്ചു റൺസെടുത്ത് പുറത്തായി. ഉമേഷ് യാദവും ഡെയ്ൽ സ്റ്റെയ്നും പുറത്താകാതെ നിന്നു. ചാഹറും ജഡേജയും ബ്രാവോയും ചെന്നൈയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റെടുത്തു. Content Highlights: IPL 2019 Chennai Super Kings vs Royal Challengers Bangalore..
                 

കാഞ്ഞിരപ്പള്ളിയില്‍ മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെ ആക്രമണം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
മാതൃഭൂമി ന്യൂസ് ഡി.എസ്.എൻ.ജി. വാഹനത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ കൊടികെട്ടിയപ്പോൾ കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിൽ എൽ.ഡി.എഫ്. പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് വാഹനത്തിന് കേടുപാട്. തത്സമയ സംപ്രേഷണത്തിനായുളള ഡി.എസ്.എൻ.ജി. വാഹനം പ്രവർത്തകരുടെ സംഘം വളയുകയും അക്രമിക്കുകയുമായിരുന്നു.അസഭ്യവർഷത്തോടെ, ജീവനക്കാർക്ക് നേരെ കൈയേറ്റത്തിനും ശ്രമമുണ്ടായി. വാഹനത്തിൽ പാർട്ടിയുടെ കൊടിയും കെട്ടി. കാഞ്ഞിരപ്പളളിയിലെ കൊട്ടിക്കലാശം റിപ്പോർട്ട് ചെയ്യാനാനാണ് ചാനൽ സംഘമെത്തിയത്.പാർട്ടി പ്രവർത്തകരിൽ ചിലർ സംഘടിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. content highlights:mathrubhumi news team attacked in kanjirappalli..
                 

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; പ്രജ്ഞാ സിങ് ഠാക്കൂറിന് നോട്ടീസ്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: വിവാദ പ്രസ്താവനയുടെ പേരിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പരാമർശത്തിയതിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി നോട്ടീസ് നൽകിയിരിക്കുന്നത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രജ്ഞാസിങ് ഠാക്കൂർ വിവാദ പരാമർശം നടത്തിയത്. ബാബറി മസ്ജിദ് തകർത്തവരിൽ താനും ഉൾപ്പെടുന്നെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ആയിരുന്നു അവരുടെ പ്രസ്താവന. പരാമർശം വിവാദമായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഞങ്ങൾ ബാബറി മസ്ജിദ് തകർത്തു. അങ്ങനെയൊരു അവസരം എനിക്ക് ലഭിച്ചതിൽ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു എന്നിങ്ങനെയായിരുന്നുപ്രജ്ഞാ സിങ് ഠാക്കൂറിന്റെപരാമർശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റിയതായി പ്രജ്ഞാസിങ് ഠാക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കെടുത്തിരുന്നതായും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അവർ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിൽ പങ്കാളിയാകുമെന്നും അതിൽനിന്ന് തന്നെ ആർക്കും തടയാനാവില്ലെന്നു..
                 

പഞ്ചാബ് ഒറ്റ ഗോളില്‍ വീണു; സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ലുധിയാന: സന്തോഷ് ട്രോഫി കിരീടം സർവീസസിന്. ഫൈനലിൽ ആതിഥേയരായ പഞ്ചാബിനെ ഒരൊറ്റ ഗോളിന് തോൽപ്പിച്ചാണ് സർവീസസ് ചാമ്പ്യൻമാരായത്. സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ ആറാം കിരീടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റിൽ വിജയഗോൾ വന്നു. ലല്ല്വാംകിമയുടെ പാസ്സിൽ ബികാശ് താപ്പ ലക്ഷ്യം കണ്ടു. ആ ഗോൾ ലീഡ് അവസാനം വരെ നിലനിർത്താൻ സർവീസസിന് കഴിഞ്ഞു. 2014-15 സീസണിൽ പഞ്ചാബും സർവീസസും തമ്മിലായിരുന്നു ഫൈനൽ. അന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരവും സർവീസസ് വിജയിച്ചിരുന്നു. അന്നത്തെ തോൽവിക്ക് പകരംവീട്ടാനുള്ള അവസരമായിരുന്നു പഞ്ചാബിന്. എന്നാൽ സർവീസസിന് മുന്നിൽ തോൽക്കാനായിരുന്നു വിധി. സെമിയിൽ ഗോവയെ തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തത്. കർണാടകയെ മറികടന്നായിരുന്നു സർവീസസിന്റെ മുന്നേറ്റം. Content Highlights: Services wins Santosh Trophy Football..
                 

ശ്രീലങ്കന്‍ സ്‌ഫോടനം; മരണ സംഖ്യ 207 ആയി, ഏഴ് പേര്‍ അറസ്റ്റില്‍

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് പള്ളികളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. വിവിധ അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 450 ൽ കൂടുതൽ ആളുകൾക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയും ഉൾപ്പെടുന്നു.ഏഴ് പേർ പോലീസ് പിടിയിലായതായും റിപ്പോർട്ടുകളുണ്ട്. ആറിടങ്ങളിൽഉണ്ടായസ്ഫോടനങ്ങൾക്ക് പിന്നാലെ മറ്റുരണ്ടിടത്തു കൂടി സ്ഫോടനം നടന്നിരുന്നു. തലസ്ഥാനത്തെഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ്സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് ശേഷം മൃഗശാല അടച്ചിട്ടു.എട്ടാമത്തെ സ്ഫോടനം പാർപ്പിട സമുച്ചയത്തിലായിരുന്നു. ഇത് ചാവേർ സ്ഫോടനമായിരുന്നെന്നും റിപ്പോർട്ടുണ്ട്. സർക്കാർ ഞായറാഴ്ച വൈകീട്ട്ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സാമൂഹ്യ മാധ്യമങ്ങൾക്ക് താൽക്കാലികനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ്പ്രദേശിക സമയം 8.45 ഓടെ സ്ഫോടനം നടന്നത്. ഈ സ്ഫോട..
                 

ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് തുടർച്ചയായ എട്ടാം കിരീടം. ശനിയാഴ്ച ഫിയോറെന്റിനയെ (2-1) തോൽപ്പിച്ചതോടെ അഞ്ചുമത്സരം ബാക്കിയിരിക്കേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം ചാമ്പ്യൻപട്ടം ഉറപ്പിച്ചു. 33 മത്സരങ്ങളിൽ 87 പോയന്റാണ് യുവന്റസിന്റെ സമ്പാദ്യം. 32 കളിയിൽ 67 പോയന്റുള്ള നാപ്പോളിയാണ് രണ്ടാമത്. നാപ്പോളിക്ക്എല്ലാ മത്സരവും ജയിച്ചാലും 85 പോയന്റ് മാത്രമേ സ്വന്തമാക്കാനാവൂ. ശനിയാഴ്ച നിക്കോള മിലെൻകോവിച്ചിലൂടെ (6) ഫിയോറെന്റിന മുന്നിലെത്തി. 37-ാം മിനിറ്റിൽ അലെക്സ് സാൻഡ്രോ യുവന്റസിനെ ഒപ്പമെത്തിച്ചു. 53-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ക്രോസ് തട്ടിയകറ്റുന്നതിനിടയിൽ ജെർമൻ പെസ്സെല്ല സ്വന്തം പോസ്റ്റിൽ പന്തെത്തിച്ചതോടെ യുവന്റസ് കിരീടമുറപ്പിച്ചു. 35-ാം തവണയാണ് യുവന്റസ് ലീഗിൽ ചാമ്പ്യൻമാരാവുന്നത്. ഇതോടെ പ്രീമിയർ ലീഗ്, ലാലിഗ, സീരി എ കിരീടങ്ങൾ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ മാറി. സീസണിൽ ഇതുവരെ 19 ഗോൾ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. സീസൺ തുടക്കത്തിലാണ് പോർച്ചുഗീസ് താരം റയൽ മഡ്രിഡ് വിട്ട് യുവന്റസിലെത്തിയത്. CHAMPIONS!!!!!!!! ..
                 

മാപ്പ് പറഞ്ഞെന്ന ടീക്കാറാം മീണയുടെ പരാമര്‍ശം; പ്രതികരണവുമായി ശ്രീധരന്‍ പിള്ള

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: തനിക്കെതിരായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ പരാമശങ്ങളിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂർണ ബോദ്ധ്യമുണ്ട്. ശ്രീധരൻ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓർമ്മപ്പെടുത്തുന്നുവെന്നു- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചതിൽ ശ്രീധരൻ പിള്ള രണ്ടു തവണ മാപ്പ് ചോദിച്ച് വിളിച്ചിരുന്നതായി ടീക്കാറാം മീണ പറഞ്ഞിരുന്നു. കമ്മീഷനെ അനാവശ്യമായി വിമർശിക്കുന്നത് തെറ്റാണ്. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും മീണ പറഞ്ഞിരുന്നു. Content Highlights:Chief electoral officer Teeka Ram Meena-sreedharan pillai..
                 

ശബ്ദം കേട്ട് പള്ളിയിലേക്ക് ഓടിയെത്തി, കണ്ടത് ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍; ഞെട്ടല്‍ മാറാതെ ശ്രീലങ്ക

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊളംബോ: സ്ഫോടന ശബ്ദം കേട്ട് പള്ളിയിലേക്ക് ഓടിയെത്തിയ തങ്ങൾ കണ്ടത് രക്തവും മൃതദേഹങ്ങളായിരുന്നുവെന്ന് കമൽ പറയുന്നു. സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായിരുന്നു കമൽ. ബിബിസി സിംഹളയിലെ മാധ്യമ പ്രവർത്തകനായ അസ്സാം അമീനോട് തന്റെ അനുഭവം വിവരിക്കുമ്പോൾ അയാൾ ഭീതികൊണ്ട് വിളറിയിരുന്നു. 8.45 നായിരുന്നു അത് കേട്ടത്. വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം. നിരവധി ആളുകൾ ഉറക്ക നിലവിളിച്ചുകൊണ്ട് പാഞ്ഞോടുന്നു. ഞങ്ങൾ പള്ളിയിലേക്ക് ഓടിച്ചെന്നു. നിരവധി മൃതദേഹങ്ങളാണ് ഞങ്ങൾ കണ്ടത്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് ഞങ്ങൾ അവ മറച്ചുവെച്ചു. 500 മുതൽ 600 പേരെങ്കിലും പള്ളിയിലുണ്ടായിരിന്നിരിക്കാം- കമൽ പറയുന്നു. സ്ഫോടന പരമ്പരയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ശ്രീലങ്ക. സമാധാനപരമായി കടന്നുപോകേണ്ട ഒരു ഈസ്റ്റർ ദിനത്തേയാണ് ചോരയിൽ മുക്കിയിരിക്കുന്നത്. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് അധികൃതർ കരുതുന്നു. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. 2009ൽ തമിഴ് പുലികളെ അടിച്ചമർത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങൾക്ക് വേദിയായിരുന്നില്ല. സ്ഫോടനപരമ്പരകളെ തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങ..
                 

സ്‌ഫോടനത്തിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് നെഗോമ്പോയിലെ പള്ളി ഫെയ്‌സ്ബുക്കില്‍

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽനടന്ന സ്ഫോടനങ്ങളിൽ സഹായമഭ്യർഥിച്ച് പള്ളി അധികൃതർ ഫെയ്സ്ബുക്കിൽ. നെഗോമ്പോയിലെ കടുവാപിടിയയിലെ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ പ്രാർഥനകൾ നടന്നു കൊണ്ടിരിക്കേയാണ് സ്ഫോടനമുണ്ടായത്. പള്ളിയിൽ സ്ഫോടനം നടന്നിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങൾ പള്ളിയിൽ ഉണ്ടെങ്കിൽ ദയവായി വന്ന് അവരെ സഹായിക്കൂ- ഫെയ്സ്ബുക്കിൽ പള്ളി അധികൃതർ നൽകിയ പോസ്റ്റിൽ പറയുന്നു. നെഗോമ്പോയിലെ തുറമുഖ മേഖലയിലെ പള്ളിയടക്കം ആറിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടത്തെ ജനസംഖ്യയിൽ 64 ശതമാനവും കത്തോലിക്കരാണെന്നും ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു. Content highlights:Church puts appeal out on Facebook..
                 

മുസ്ലിങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന് ആഹ്വാനം; സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രാഥമിക പരിശോധനയിൽ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് മതപരമായ പരാമർശങ്ങൾ നടത്തരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ പ്രസ്താവനയെന്നും കമ്മീഷൻ വ്യക്തമാക്കി. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് സിദ്ദുവിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിലെ കതിഹാർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സിദ്ദുവിന്റെ പേരിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. Content Highlights:EC Issues Notice to Congress Leader Navjot Singh Sidhu for Remarks Urging Muslims to Not Split Votes..
                 

ആഗ്രാ - ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം, 30 പേര്‍ക്ക് പരിക്ക്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ആഗ്രാ - ലഖ്നൗ എക്സ്പ്രസ് ഹൈവേയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. 30 ലേറെ പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് വാരണാസിക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അതിവേഗതിയിലായിരുന്നു. ആളുകളെ ബസിനുള്ളിൽ നിന്നും പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ വളരെ ബുദ്ധിമുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. പരിക്കേറ്റവരെ സെയ്ഫായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content highlights:7 Dead, 30 Injured As Bus Collides With Truck On Agra-Lucknow Expressway..
                 

എന്‍.സി.ഇ.ആര്‍.ടി. ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ ഇനി മലയാളത്തിലും

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി: വരുന്ന അധ്യയനവർഷംമുതൽ സയൻസ് വിഷയങ്ങൾ അടക്കമുള്ള ഹയർ സെക്കൻഡറി പുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാകും. എൻ.സി.ഇ.ആർ.ടി.യുടെ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അച്ചടിച്ച് ലഭ്യമാക്കാനാണ് പദ്ധതി. ഭൂരിപക്ഷം പുസ്തകങ്ങളുടെയും പരിഭാഷ പൂർത്തിയായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും ഹയർ സെക്കൻഡറി പുസ്തകങ്ങൾ ലഭ്യമാക്കും. നിലവിൽ അമ്പതിലധികം വിഷയങ്ങൾ ഹയർ സെക്കൻഡറിയിൽ പഠിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷ പ്രാദേശികഭാഷയിലും എഴുതാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ഹയർ സെക്കൻഡറി പുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നത് പഠനമാധ്യമം മലയാളം ആക്കുന്നതിന്റെ ആദ്യ പടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. നിലവിൽ ഇംഗ്ലീഷാണ് പഠനമാധ്യമം. പഠനമാധ്യമം മാറ്റുന്നത് നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിമർശിക്കുന്നവർ ഉന്നയിക്കുന്നത്. പഠനമാധ്യമം മാറിയാൽ ഇപ്പോഴുള്ള ആകർഷണീയത നഷ്ടപ്പെടുമെന്ന് കെ.എച്ച്.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുൽ ലത്തീഫ് പറഞ്ഞു. നിലവിൽ നീറ്റ് പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിച്ചി..
                 

പഠനഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി: സ്കൂൾസമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളുമായി സി.ബി.എസ്.ഇ. സ്കൂളുകൾക്ക് പുതിയ സർക്കുലർ വരുന്നു. സ്കൂളുകളിലെ പഠനസമയം പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം പുതിയ നിർദേശം പുറത്തിറക്കും. കേന്ദ്രനിബന്ധനകളുടെ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ സമാഹരിക്കാൻ സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകും. പല സി.ബി.എസ്.ഇ. സിലബസ് സ്കൂളുകളിലെയും പഠനസമയത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുവയസ്സുള്ള കുഞ്ഞുങ്ങൾക്കുവരെ അതിരാവിലെത്തന്നെ അധ്യയനം ആരംഭിക്കുന്ന തരത്തിലുള്ള സമയക്രമമാണ് ചിലയിടങ്ങളിലുള്ളത്. രാവിലെ ഏഴിന് ക്ളാസ് ആരംഭിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും സ്കൂൾസമയം ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം പുനഃക്രമീകരിക്കുകയെന്നത് പുതിയ നിർദേശങ്ങളിൽ പ്രധാനമാണ്. സമയക്രമവുമായി ബന്ധപ്പെട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം പലവട്ടം രംഗത്തെത്തിയിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷനും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശപ്രകാരം അനുവദനീയമായതിനും ഇരട്ടിയാണ് സി.ബി.എസ്.ഇ. സ്കൂളുകളിലെ ബാഗുകളു..
                 

‘ഞാൻ വോട്ടുചെയ്യുന്നില്ല’: ബൂത്തിനുള്ളിലും വോട്ടർക്ക് തീരുമാനിക്കാം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കോട്ടയം: പോളിങ് ബൂത്തിനുള്ളിൽ കയറി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം വോട്ടർക്ക് മനംമാറ്റമുണ്ടായാൽ എന്തുചെയ്യും? നോട്ടയോടും താത്പര്യമില്ലെങ്കിൽ വോട്ടിങ് യന്ത്രത്തിനടുത്തുനിൽക്കുന്ന അവസാനനിമിഷം വോട്ടർക്ക് തീരുമാനിക്കാം -'ഞാൻ വോട്ടുചെയ്യുന്നില്ല'. തിരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം അതിന് അവകാശമുണ്ട്. പക്ഷേ, വോട്ടുചെയ്യാതെ ഒരാൾ മടങ്ങാൻ തീരുമാനിച്ചാൽ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് പിടിപ്പതു പണിയാവുമെന്നുമാത്രം. വിരലിൽ മഷിയടയാളം പുരട്ടി വോട്ടുചെയ്യുന്നതായി ഒപ്പിട്ടുനൽകിയാണ് വോട്ടിങ് മെഷീനടുത്ത് വോട്ടർ എത്തുന്നത്. വോട്ടിനായി പോളിങ് ഓഫീസർ മെഷീൻ ഓൺ ചെയ്ത് നൽകുകയും ചെയ്തു. വോട്ടുചെയ്യാതെ മടങ്ങണമെന്ന് വോട്ടർ ആവശ്യപ്പെട്ടാൽ നേരത്തേ ഒപ്പിട്ടുനൽകിയ ഫോറം നമ്പർ 17(എ)യുടെ അവസാന കോളത്തിൽ വോട്ടുചെയ്യാൻ വിസമ്മതിച്ചതായി ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം. വോട്ടർ ഒപ്പിടണം. ഇദ്ദേഹത്തിന്റെ വോട്ടിനായി ഓൺചെയ്ത മെഷീൻ ഓഫ് ചെയ്യാനാവില്ല. അങ്ങനെ ചെയ്താൽ വി.വി. പാറ്റ് മെഷീനുള്ളിൽ ഏഴു സ്ലിപ്പുകൾ മുറിഞ്ഞുവീഴും. സാങ്കേതികത്തകരാറുകൾ രേഖപ്പെടുത്തപ്പെട്ടവയാവുമിത്. അതൊഴിവാക്കാൻ ഓണായിക്കിടക്കുന്ന മെഷീനിൽ ..
                 

തിരഞ്ഞെടുപ്പ്: ഫലമറിയാൻ രണ്ടുമണിക്കൂർ കൂടി വൈകും

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 23-നു വോട്ടെണ്ണുമ്പോൾ ഫലമറിയാൻ നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ കൂടി വൈകും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളിലെ വിവി പാറ്റ് എണ്ണിയശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. സുപ്രീംകോടതി നിർദേശപ്രകാരമാണ് അഞ്ചെണ്ണം വീതം എണ്ണുന്നത്. നറുക്കിട്ടാണ് ഇതിനായി ബൂത്തുകൾ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. വോട്ടെടുപ്പിനുശേഷം യന്ത്രങ്ങൾ സൂക്ഷിക്കാൻ 257 സ്ട്രോങ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. സ്േട്രാങ് റൂമുകൾക്ക് സി.ആർ.പി.എഫിന്റെ 12 കമ്പനി സുരക്ഷ ഒരുക്കും. 2.61 കോടി വോട്ടർമാർ 2,61,51,534 വോട്ടർമാരാണ് അന്തിമ വോട്ടർപ്പട്ടികയിലുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീകളും 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാർ- 31,36,191. കുറവ് വയനാട് ജില്ലയിൽ- 5,94,177. 2,88,191 കന്നിവോട്ടർമാർ ഇക്കുറി തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. 24,970 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറ..
                 

ഹരിദ്വാറിൽനിന്ന്‌ മടങ്ങവേ തീവണ്ടിയിൽനിന്ന്‌ കാൽവഴുതിവീണ് മലയാളിഡോക്ടർ മരിച്ചു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: കുടുംബസമേതം ഹരിദ്വാറിൽ പോയി മടങ്ങവേ ഡൽഹിയിൽ തീവണ്ടിയിൽനിന്ന് കാൽവഴുതിവീണ് മലയാളിഡോക്ടർ മരിച്ചു. ജലസേചന വകുപ്പ് റിട്ട. ഡെപ്യൂട്ടി എൻജിനീയർ തൃശ്ശൂർ പട്ടിക്കാട് കീരൻകുളങ്ങര വാര്യത്ത് രുദ്രകുമാറിന്റെ ഭാര്യ ഡോ. തുളസി രുദ്രകുമാർ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11-നാണ് അപകടം. ദെഹ്റാദൂൺ-ഡൽഹി ശതാബ്ദി എക്സ്പ്രസിൽ ഹരിദ്വാറിൽനിന്ന് വരവേ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനുസമീപം മിന്റോ പാലത്തിനടുത്തുവെച്ചാണ് അപകടം. ഡോറിന് അടുത്തുനിന്നിരുന്ന ഡോക്ടർ ട്രെയിനിൽനിന്ന് കാൽവഴുതി പുറത്തേക്കുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിനും ഗുരുഗ്രാമിൽ താമസിക്കുന്ന മകൾ ഡോ. കാർത്തിക, മരുമകൻ പ്രശോഭ്, കൊച്ചുമകൾ ജാൻവി, പ്രശോഭിന്റെ മാതാപിതാക്കൾ എന്നിവർക്കുമൊപ്പമാണ് ഹരിദ്വാർ ക്ഷേത്രദർശനത്തിനായി പോയത്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. യു.എസിൽ എൻജിനീയറായ കരിഷ്മ മറ്റൊരു മകളാണ്. മരുമകൻ: അലക്സ് (യു.എസ്.എ.). content highlights:malayali doctor dies after falling from train..
                 

മലപ്പുറം താനൂരില്‍ എല്‍.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
മലപ്പുറം: താനൂർ അഞ്ചുടിയിൽ എൽ.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘർഷം. പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവറിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ സമാപിച്ചശേഷം പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്. തീരദേശത്തെ വീടുകൾക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിൽ അഞ്ച്സ്ത്രീകൾക്കും മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം. പ്രവർത്തകരാണ് തീരദേശമേഖലയിൽ അക്രമം നടത്തിയതെന്ന് മുസ്ലീം ലീഗും, ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. Content Highlights:clash in malappuram tanur during the ldf road show, many injured..
                 

കെ. സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധിയെന്ന് അമിത് ഷാ

4 hours ago  
വാര്ത്ത / മാതൃഭൂമി/ News  
പത്തനംതിട്ട: എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ വിശ്വാസികളുടെ പ്രതിനിധിയെന്ന്ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പത്തനംതിട്ടയിൽ നടന്ന എൻഡിഎയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമർശം. കനത്ത മഴയെ തുടർന്ന് റോഡ് ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. ഇതേതുടർന്നാണ്വാഹനത്തിൽ നിന്ന് പ്രവർത്തകരെ അമിത ഷാ അഭിസംബോധന ചെയ്ത്. ശബരിമലയിൽ തന്നെയാണ് എൻഡിഎ ഊന്നൽ നൽകുന്നതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. സുരേന്ദ്രൻ ബിജെപിയുടേതല്ല ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സ്ഥാനാർഥിയെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. വിശ്വാസ സംരക്ഷണത്തിനുള്ള സ്ഥാനാർഥിയാണ് സുരേന്ദ്രനെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു. ചുരുക്കം ചില വാക്കുകൾ മാത്രമാണ് അദ്ദേഹം സംസാരിച്ചത്. മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പത്തനംതിട്ടയിൽ ബിജെപി അധ്യക്ഷന്റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനും വൈകിയാണ് അമിത് ഷാ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലെത്തിയത്. വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ജനറൽ ആശുപത്രി ജങ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. അരമണിക്കുറിന് ശേഷം പു..
                 

അഭിനന്ദന്‍ വര്‍ത്തമന് വീരചക്ര നല്‍കാന്‍ ശുപാര്‍ശ, സുരക്ഷ കണക്കിലെടുത്ത് സ്ഥലംമാറ്റവും

6 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട വിങ് കമാൻഡർ അഭിനന്ദർ വർത്തമനെ വീരചക്ര പുരസ്കാരത്തിന് ശുപാർശ ചെയ്തു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോൾ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതും മുൻനിർത്തിയാണ് വീരചക്ര പുരസ്കാരത്തിനായി അഭിനന്ദൻ വർത്തമനെ വ്യോമസേന ശുപാർശ ചെയ്തത്. യുദ്ധകാലത്തെ വീരകൃത്യങ്ങൾ കണക്കിലെടുത്ത് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡൽ. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികൾ. അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നൽകിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാർശ ചെയ്തിട്ടുണ്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, അഭിനന്ദൻ വർത്തമനെ ശ്രീനഗറിന് പുറത്തുള്ള എയർബേസ്ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. അഭിനന്ദൻ വർത്തമന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി..
                 

ക്യാപ്റ്റന്‍ സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചു; രാജസ്ഥാന് മൂന്നാം വിജയം

6 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ജയ്പുർ: സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസിന് അഞ്ചു വിക്കറ്റ് വിജയം. 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ അഞ്ച് പന്ത് ബാക്കിനിൽക്കെ വിജയതീരത്തെത്തി. ഈ സീസണിൽ രാജസ്ഥാന്റെ മൂന്നാം വിജയമാണിത്. 48 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമായി 59 റൺസ് അടിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചു. യുവതാരം റിയാൻ പരാഗ് 29 പന്തിൽ 43 റൺസുമായി സ്മിത്തിന് മികച്ച പിന്തുണ നൽകി. സഞ്ജു സാംസൺ 19 പന്തിൽ 35 റൺസ് അടിച്ചു. രഹാനെ 12 റൺസിന് പുറത്തായപ്പോൾ സ്റ്റോക്ക്സിന് അക്കൗണ്ട് തുറക്കാനായില്ല. സ്റ്റുവർട്ട് ബിന്നി ഏഴു റൺസുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായി രാഹുൽ ചാഹർ മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. നാല് ഓവർ എറിഞ്ഞ താരം 29 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ജസ്പ്രീത് ബുംറയ്ക്കാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് അടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയെ(5)നേരത്തെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും മികച്ച കൂട്ടുകെട്ടുണ്ടാക്കുക..
                 

തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തിദിനം

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 തിങ്കളാഴ്ച അവധി. എന്നാൽ, തിങ്കളാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഭൂരിപക്ഷം വിദ്യാലയങ്ങളും പോളിങ് സ്റ്റേഷനുകളായതിനാലും വിദ്യാർഥികൾക്ക് നാട്ടിലേക്കുപോയി വോട്ടുചെയ്യാനുമാണ് തിരഞ്ഞെടുപ്പ് തലേന്നും അവധി നൽകാൻ കമ്മിഷൻ നിർദേശിച്ചത്. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. Content Highlights:govt declared hoilday for all schools and educational institutions on april 22 monday..
                 

നമോ ടിവിക്ക് ഇളവ്, മോദി പരമ്പരയ്ക്ക് വിലക്ക്; ബിജെപിയെ തല്ലി തലോടി കമ്മീഷന്‍

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മോദിയുടെ ജീവിതം പ്രമേയമാക്കിയ മോദി എ ജേർണി ഓഫ് കോമൺ മാൻ എന്ന പരമ്പരയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ഇറോസ് നൗ ആണ് പരമ്പര സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. പരമ്പരയുടെ മുഴുവൻ ഭാഗങ്ങളും മാറ്റാൻ ഇറോസ് നൗവിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപിയുടെ വെബ് ചാനലായ നമോ ടീവിക്ക് കമ്മീഷൻ ഇളവനുവദിച്ചിട്ടുണ്ട്. നിശബ്ദ പ്രചാരണസമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. സ്ഥാനാർഥികൾ, മണ്ഡലങ്ങൾ എന്നിവയേപ്പറ്റി പരാമർശിക്കരുത് എന്ന നിബന്ധനയോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. Content Highlights:EC ban Modi web series and gave relax to Namo TV..
                 

ഹഗ്ഗ് ചെയ്യട്ടേയെന്നു ചോദിച്ചു, പ്രിയങ്ക ഓ.കെ പറഞ്ഞു; ഹാപ്പിയാണ് നമിത

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
നിലമ്പൂർ: അഞ്ചു മണിക്കൂർ പൊരിവെയിലത്ത് കാത്തിരുന്നെങ്കിലും പ്രിയങ്കഗാന്ധി ആലിംഗനം ചെയ്ത സന്തോഷത്തിലാണ് നമിത മനോജ്. സ്വന്തമായി വരച്ച പ്രിയങ്കയുടെ ചിത്രവുമായാണ് പന്ത്രണ്ടു മണിക്കുമുമ്പേ തന്നെ മുൻനിരയിൽ സ്ഥാനം പിടിച്ചത്. തന്റെ ഛായാചിത്രം ഉയർത്തിവീശുന്നതു കണ്ട നമിതയോട് പ്രിയങ്ക വേദിയിലേക്ക് കയറിവരാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേജിൽനിന്നു താഴെയിറങ്ങിയ നമിത സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുകയായിരുന്നു. "ചിത്രം ഞാൻ തന്നെ വരച്ചതാണ്. പ്രിയങ്കാ ഗാന്ധി എന്നെ വേദിയിലേക്ക് വിളിക്കുമെന്ന് കരുതിയില്ല. ചിത്രം കൈമാറിയ ശേഷം ഞാനൊന്ന് ഹഗ്ഗ് ചെയ്തോട്ടെ എന്നു ചോദിച്ചു. അവരെന്നെ ഹഗ്ഗ് ചെയ്തു." സന്തോഷാധിക്യത്താൽ നമിത പറയുമ്പോൾ അവസാനവാക്കുകൾ പുറത്തുവന്നില്ല. പൂക്കോട്ടുംപാടത്തുകാരിയായ നമിത മനോജ് ചിത്രം വരക്കാൻ പഠിക്കുന്നുണ്ട്. "പ്രിയങ്കഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് നേരത്തേ എത്തിയത്. രാവിലെ 11 മണിക്ക് തന്നെ എത്തി മുൻനിരയിൽ സീറ്റ് പിടിച്ചു. എന്നാലല്ലേ എനിക്ക് അവരെ അടുത്തു നിന്നു കാണാൻ കഴിയൂ"- നമിത പറഞ്ഞു. പൂക്കോട്ടുംപാടത്തെ മനോജിന്റേയും പി.കെ സന്ധ്യയുടേയും മകളാണ് ഏഴാംക്ലാസുകാരി നമിത മനോജ്. Content highlights:Na..
                 

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠനെ എഎപി സസ്‌പെന്‍ഡ് ചെയ്തു

10 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സിആർ നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഎപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് കാരണം. സി.ആർ. നീലകണ്ഠനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയതായും എഎപി കേന്ദ്ര നേതൃത്വം അറിയിച്ചു. അതേസമയം കേരളത്തിൽ എഎപിയുടെ പിന്തുണ എൽഡിഎഫിനാണെന്ന് നേതൃത്വം പ്രഖ്യാപിച്ചു. ഡൽഹിയിൽ സിപിഎം- എഎപി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കേരളത്തിൽ എൽഡിഎഫിനുള്ള പിന്തുണ നിരുപാധികമെന്ന് എഎപി അറിയിച്ചു. കേന്ദ്രകമ്മിറ്റിയുടെ നിലപാട് അംഗീകരിക്കുന്നു- നീലകണ്ഠൻ പാർട്ടി നടപടി അംഗീകരിക്കുന്നതായി സിആർ നീലകണ്ഠൻ പിന്നീട് പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണയ്ക്കണ്ടേതില്ല പകരം എൻഡിഎയെ പരാജയപ്പെടുത്താൻ സാധിക്കുന്ന സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കാനായിരുന്നു കേന്ദ്ര നേതൃത്വം ആദ്യം നിർദ്ദേശം നൽകിയിരുന്നത്. കേരളത്തിലെ സാഹചര്യം അനുസരിച്ച് ഓരോ മണ്ഡലത്തിലും ഇത് വ്യത്യസ്തമാണ്. കേരളത്തിൽ ഏതെങ്കില..
                 

പ്രീ പ്ലാന്‍ഡ് സര്‍വെകള്‍ക്കൊന്നും ജനഹിതം അട്ടിമറിക്കാന്‍ സാധിക്കില്ല - പികെ ബിജു

10 hours ago  
വാര്ത്ത / മാതൃഭൂമി/ News  
2009-ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലം മാറി ആലത്തൂർ മണ്ഡലം രൂപീകൃതമായത് മുതൽ പികെ ബിജുവിനൊപ്പം ഇടത്തോട്ടാണ് ആലത്തൂർ. പാർലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിട്ട് പികെ ബിജു ഇറങ്ങുമ്പോൾ ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ആലത്തൂരിന്റെ പെങ്ങളൂട്ടി എന്ന വിശേഷണത്തോടെ കോൺഗ്രസിന്റെ യുവ സാന്നിധ്യമായ രമ്യ ഹരിദാസിന് ലഭിച്ച അപ്രതീക്ഷിത മുന്നേറ്റം മണ്ഡലത്തിൽ മികച്ച പോരാട്ടം നടക്കുമെന്ന സൂചന നൽകുന്നു. മണ്ഡലത്തിൽനിന്ന് തന്നെയുള്ള ടിവി ബാബു ബിഡിജെഎസ് സ്ഥാനാർഥിയായി വന്നതോടെ വലിയ മത്സരം നടക്കുമെന്ന് എൻഡിഎ വൃത്തങ്ങളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് പികെ ബിജു മൂന്നാമതും ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആലത്തൂർ മണ്ഡലത്തിലെ പ്രതീക്ഷകളെക്കുറിച്ച് പികെ ബിജു എംപി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. ? മണ്ഡലത്തിൽ പൊതുവേയുള്ള ജനവികാരം എങ്ങനെ വിലയിരുത്താം, പ്രതീക്ഷകളെന്തെല്ലാം... ലാഭേശകരമായ സ്വീകരണമാണ് എല്ലായിടങ്ങളിൽ നിന്നും ലഭിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ആറ് റൗണ്ട് പര്യടനം നടത്തി കഴിഞ്ഞ..
                 

ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കില്ല- അല്‍ഫോണ്‍സ് കണ്ണന്താനം

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി: ജാതിയുടേയോ മതത്തിന്റെയോ പേരിൽ വോട്ട് ചോദിക്കില്ലെന്ന് അൽഫോൺസ് കണ്ണന്താനം. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയിൽ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി മോദി എന്തൊക്കെ ചെയ്തെന്ന് എല്ലാവർക്കും അറിയാം. അറുപത് വർഷം നടന്നതിനേക്കാൾ വികസനം കഴിഞ്ഞ നാലര വർഷംകൊണ്ട് നടന്നിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകൾ നടത്തുകയാണ് പിണറായി വിജയൻ അടക്കമുള്ളവർ ചെയ്യുന്നത്. രാഹുൽ ഗാന്ധി അമേഠി സന്ദർശിക്കുമ്പോൾ പത്രങ്ങളിൽ വാർത്തയുണ്ടാകാറുണ്ട്. കാരണം, ആറു മാസത്തിൽ ഒരിക്കൽ ഹെലികോപ്റ്ററിൽ മണ്ഡലത്തിൽ വന്നുപോകും. അല്ലാതെ അദ്ദേഹം ഒരു കാര്യവും അവിടെ ചെയ്തിട്ടില്ല. വയനാട്ടിലും ഇതുതന്നെയാണ് സംഭവിക്കുക. തനിക്കെതിരായുണ്ടാകുന്ന ട്രോളുകൾ ഗുണമാണ് ചെയ്തിട്ടുള്ളതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അൽഫോൺസ് കണ്ണന്താനം ഒരു മണ്ടനാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികൾ തനിക്കെതിരെ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. ..
                 

തുടര്‍ച്ചയായ തോല്‍വികള്‍; രാജസ്ഥാന്‍ രഹാനെയെ മാറ്റി

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ജയ്പുർ: ഐ.പി.എല്ലിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ മാറ്റി രാജസ്ഥാൻ റോയൽസ്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഇനിയുള്ള മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കുക. എട്ടു കളികളിൽ രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും രഹാനെയ്ക്ക് തുടർന്നുള്ള മത്സരങ്ങളിലും നിർണായക റോൾ തന്നെയാകുമെന്ന് രാജസ്ഥാൻ റോയൽസിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിൻ ബറൂച്ച വ്യക്തമാക്കി. പന്ത് ചുരുണ്ടൽ വിവാദത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഒരു വർഷം വിലക്ക് നേരിട്ട സ്മിത്തിന് ഐ.പി.എല്ലിലും അവസരം ലഭിച്ചത് കുറവായിരുന്നു. 2017-ൽ പൂണെ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായിരുന്ന സ്മിത്ത് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഏപ്രിൽ 25ന് ശേഷം ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ, ബെൻ സ്റ്റോക്ക്സ്, ജോഫ്ര അർച്ചർ എന്നിവരുടെ സേവനം കൂടി രാജസ്ഥാന് നഷ്ടമാകും. ഇതോടെ രാജസ്ഥാന് മത്സരങ്ങൾ കൂടുതൽ കടുപ്പമാകും. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാൻ രഹാനെയ്ക്ക് കഴിഞ്ഞിരുന്നു. Content Highlights: Ajinkya Rahane Removed As Rajasthan Royals Skipper, Steve Smith Replaces..
                 

അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടുന്ന പൂജകൾ ആരംഭിച്ചു. ശനിയാഴ്ച കാലത്തു എട്ടു മണിക്കാണ് ചടങ്ങുകൾ തുടങ്ങിയത് ശിലാസ്ഥാപന ചടങ്ങിൽ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അബുദാബി-ദുബായ് പാതയിൽ അബു മുറൈഖയിലാണ് മധ്യ പൂർവ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്...
                 

നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചു

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോൾ മറ്റ് സൈറ്റുകളിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടി വർധിച്ചു. നിരോധനം നിലവിൽവന്നപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു. എന്നാൽ, ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാർട്ടി വെബ് സൈറ്റുകളിൽനിന്നാണ് വ്യാപകമായി ഡൗൺലോഡ് ചെയ്യുന്നത്. ഡൗൺലോഡ് ചെയ്യുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിൽ. നിരോധനത്തിനുശേഷം ഗൂഗിൾ സെർച്ച് ട്രൻഡിങിൽ ടിക് ടോക് ഡൗൺലോഡ് ഏറെ മുന്നിലെത്തി. 2018ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽനിന്നാണ്. ഇന്ത്യയിൽ പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും ടിക് ടോക് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സാംസ്കാരിക മ്യൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാർക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണ് ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടത്...
                 

ഹരിയാനയില്‍ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ച് എഎപി; ഡല്‍ഹിയില്‍ ഒരു സീറ്റില്‍ തര്‍ക്കം

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും പ്രതിപക്ഷ സഖ്യത്തിന് വീണ്ടും സാധ്യത തെളിയുന്നു.ഹരിയാനയിൽ കോൺഗ്രസ് മുന്നോട്ടുവച്ച സീറ്റ് വിഭജന ഫോർമുല സ്വീകരിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു. ഹരിയാനയിൽ 7:2:1 എന്ന അനുപാതത്തിൽ സീറ്റുകൾ വിഭജിക്കാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം തങ്ങൾ സ്വീകരിക്കുന്നതായി എഎപി ഡൽഹി കൺവീനർ ഗോപാൽ റായി വെള്ളിയാഴ്ച വ്യക്തമാക്കി. ഡൽഹിയിലെ സീറ്റുകളുടെ കാര്യത്തിൽക്കൂടി തീരുമാനമായാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്.എന്നാൽ കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജെജെപി നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിർപ്പ് എഎപിക്ക് ഹരിയാനയിൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഡൽഹിയിൽ ആദ്യ ഘട്ടത്തിൽ മൂന്നു സീറ്റ് വീതം കോൺഗ്രസും എഎപിയും മത്സരിക്കുക. ഒരു സീറ്റിൽ പൊതുസ്വതന്ത്രൻ എന്നതായിരുന്നു കോൺഗ്രസ് ഫോർമുല. അത് എഎപി അംഗീകരിച്ചില്ല. അവർ അഞ്ച് സീറ്റിൽ തങ്ങളും രണ്ട് സീറ്റ് കോൺഗ്രസിന് എന്ന വാഗ്ദാനം മുന്നോട്ടുവച്ചു. അതാണ് ഇപ്പോൾ 4:3 എന്നതിലേക്ക് എത്തിയത് ഹരിയാനയിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനും രണ്ടു സീറ്റുകൾ ജനനായക് ജനത പാർട്ടി (ജെജെപി)ക്കും ഒരു സീറ്റ് എഎപിക്കും ലഭിക്കു..
                 

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ഇനി തിങ്കളാഴ്ച

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
മുംബൈ: ഓഹരി വിപണി ഇനി പ്രവർത്തിക്കുക 22ന് തിങ്കളാഴ്ച. മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാൽ 19ന് വെള്ളിയാഴ്ചയും വിപണി പ്രവർത്തിച്ചില്ല. തുടർന്നുള്ള ദിവസങ്ങളായ ശനിയും ഞായറും വിപണിക്ക് അവധിയാണ്. ലോക് സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 29നും മഹാരാഷ്ട്ര ഡെ ആയതിനാൽ മെയ് ഒന്നിനും വിപണി പ്രവർത്തിക്കില്ല...
                 

ഇന്ത്യൻ ഓൺലൈൻ വിപണി 12 ലക്ഷം കോടി രൂപയുടേതാകും

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ബെംഗളൂരു:ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ വിപണി പ്രതിവർഷം ശരാശരി 23 ശതമാനം നിരക്കിൽ വളരുമെന്ന് പഠനം. 2030-ഓടെ ഈ വിപണി 17,000 കോടി ഡോളറിന്റേതാകുമെന്ന് അമേരിക്കൻ ധനകാര്യസ്ഥാപനമായ 'ജെഫ്രീസി'ന്റെ പഠനം വെളിപ്പെടുത്തുന്നു. അതായത്, ഏതാണ്ട് 12,00,000 കോടി രൂപ. ഇന്ത്യയിലെ സംഘടിത റീട്ടെയിൽ വിപണിയുടെ 25 ശതമാനമാണ് ഇപ്പോൾ ഓൺലൈൻ വിപണി. ഇത് 37 ശതമാനമായി വളരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഓൺലൈൻ റീട്ടെയിൽ വിപണി രാജ്യത്ത് ഇപ്പോൾ 1,800 കോടി ഡോളറാണ്. അതായത്, 1,26,000 കോടി രൂപ. ഓരോ ഓൺലൈൻ ഇടപാടുകാരും പ്രതിവർഷം ശരാശരി 12,800 രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അത്, 25,138 രൂപയിലെത്തുമെന്നാണ് പഠനം പറയുന്നത്. ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ എന്നിവയ്ക്കപ്പുറത്തേക്ക് ഈ വിപണി വളരും. ഉയർന്ന വിലക്കിഴിവ്, കാഷ് ബാക്ക് ഓഫറുകൾ എന്നിവയിലൂടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഓൺലൈനിൽ വിപണി പിടിച്ചിട്ടുണ്ട്. പലചരക്കുകൾക്കും വരുംവർഷങ്ങളിൽ വലിയ ഓൺലൈൻ വിപണിയുണ്ടാകുമെന്നാണ് കരുതുന്നത്. മലയാളിയായ ഹരി മേനോന്റെ നേതൃത്വത്തിലുള്ള ബിഗ് ബാസ്കറ്റ്, ആമസോൺ പാൻട്രി എന്നിവയ്ക്ക് ഈ രംഗത്ത് ശക്തമായ സാന്നിധ്യമുണ്ട്...
                 

മൂന്നുവയസ്സുകാരന്റെ മരണം: ഒട്ടേറെ ചോദ്യങ്ങൾ ബാക്കി

18 hours ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി:ഒട്ടേറെ ദുരൂഹതകൾ ബാക്കിയാക്കിയാണ് ആ മൂന്നുവയസ്സുകാരൻ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ജാർഖണ്ഡ് സ്വദേശിയായ അമ്മയിലും ബംഗാളുകാരനായ അച്ഛനിലും തുടങ്ങുന്നു ദുരൂഹതകൾ. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഇരുവരുമെന്ന സംശയം ശക്തമാണ്. ഇവർ കളമശ്ശേരി ഏലൂരിൽ താമസിക്കാനെത്തിയിട്ട് ഇരുപത് ദിവസത്തിൽ താഴെയേ ആയിട്ടുള്ളൂ. ഷാജിത് ഖാനാണ് വീട് വാടകയ്ക്കെടുത്തത്. മെേട്രായിൽ ഡ്രൈവറാണെന്നാണ് ഇയാൾ വീട്ടുടമയോട് പറഞ്ഞത്. യഥാർഥത്തിൽ കളമശ്ശേരിയിൽ സ്വകാര്യസ്ഥാപനത്തിൽ െക്രയിൻ ഓപ്പറേറ്ററാണ് ഇയാൾ. മാസം 6000 രൂപ വാടകയുള്ള വീടാണ് വാടകയ്ക്കെടുത്തത്. 35,000 രൂപയോളം ഇയാൾക്ക് ശന്പളമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കുട്ടിയെ ഒരിക്കലും കണ്ടിരുന്നില്ലെന്ന് വീട്ടുടമ പറഞ്ഞു. സമീപത്തെ വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നവരും കുട്ടിയെ ഒരിക്കലും കണ്ടിട്ടില്ല. വീട്ടിൽനിന്ന് കുട്ടിയുടെ കരച്ചിൽപോലും കേട്ടിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇവർ ഇവിടെ കുട്ടിയും ഉണ്ടായിരുന്നതറിയുന്നത്. ഷാജിത് ഖാനെ മാത്രമാണ് പുറത്തുകണ്ടിരുന്നത്. കുട്ടിയുടെ അമ്മയെ വല്ലപ്പോഴ..
                 

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം. തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന്റെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു.തരൂരിനു വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു. ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയിൽ പങ്കെടുത്തിരുന്നത്. തുടർന്ന് വേളിയിൽവെച്ച് ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത്.തന്റെ രാഷ്ട്രീയജീവിതത്തിൽ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നു സംഭവമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കഴക്കൂട്ടത്ത് എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായെന്ന് ബി ജെ പി ആരോപിച്ചു.പത്തനംതിട്ടയിൽ സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പോലീസുകാരന് പരിക്കേറ്റതായാണ് സൂചന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും നേരിയ സംഘർഷമുണ്ടായി. ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയിൽ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. സ്ഥാനാർഥികൾക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. എറണാകുളം പാലാരിവട്ടത്ത് സി പി എം- എസ്..
                 

ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് പിറകിലേക്ക്; അതെ മോഹന്‍ലാല്‍ സംവിധായകനാകുന്നു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
നാല് പതീറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതയാത്രയിൽ മോഹൻലാൽ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. പുതിയ ബ്ലോഗിലാണ് മോഹൻലാൽ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹൻലാൽ പറയുന്നു. ഈ തീരുമാനം മുൻകൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വർഷങ്ങൾക്ക് മുൻപ് മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ സംവിധായകൻ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം പങ്കുവയ്ച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകർഷിച്ചു. അതൊരു മിത്ത് ആയിരുന്നു. ഒരു മലബാർ തീരദേശത്ത് ബറോസ്സ്- ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ). വാസ്കോഡഡാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം- മോഹൻലാൽ കുറിച്ചു. എനിക്ക് ലോക സിനിമ ചെയ്യാനാണിഷ..
                 

ഡല്‍ഹിയില്‍ ബി.ജെ.പി നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ഡൽഹിയിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നാലിടത്തെയും സിറ്റിങ് എംപിമാരെയാണ് ബി ജെ പി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. ചാന്ദ്നിചൗക്കിൽനിന്ന് ഡോ. ഹർഷവർധൻ ജനവിധി തേടും. നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രിയാണ് ഇദ്ദേഹം. മനോജ് തിവാരി നോർത്ത് ഈസ്റ്റ് ഡൽഹിയിൽനിന്ന് വീണ്ടും ജനവിധി തേടും. സൗത്ത് ഡൽഹിയിൽനിന്ന് രമേഷ് ബിധുരിയും വെസ്റ്റ് ഡൽഹിയിൽനിന്ന് പർവേഷ് ശർമയും മത്സരിക്കും. ആകെ ഏഴു ലോക്സഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാർഥികളുടെ പേരുകൾ തീരുമാനിച്ചത്. പഞ്ചാബിലെ അമൃത്സറിലെയും മധ്യപ്രദേശിലെ ഇൻഡോറിലെയും ഉത്തർ പ്രദേശിലെ ഘോസിയിലെയും സ്ഥാനാർഥികളെ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡോറിൽനിന്ന് ശങ്കർ ലാൽവാനിയും അമൃത്സറിൽനിന്ന് ഹർദീപ് പുരിയും ഘോസിയിൽനിന്ന് ഹരിനാരായൺ രാജ്ബറും ജനവിധി തേടും. Bhar..
                 

ശ്രീലങ്കന്‍ സ്‌ഫോടനത്തെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റില്‍ ഗുരുതര പിഴവ്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
വാഷിങ്ടൺ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തെ ലോകനേതാക്കളിൽ പലരും അപലപിക്കുകയുണ്ടായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഫോടനത്തെ അപലപിച്ച് ട്വീറ്റ് ചെയ്തെങ്കിലും അതിൽ ഒരു പിഴവ് സംഭവിച്ചു. ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിൽ 138 പേർ കൊല്ലപ്പെട്ടു എന്നതിന് പകരം 138 മില്യൺ പേർ കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ശ്രീലങ്കയിൽ നടന്ന ദാരുണമായ സ്ഫോടനങ്ങളിൽ 138 മില്യൺ ആളുകൾ കൊല്ലപ്പെടുകയും 600 ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയതസംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങൾ സഹായിക്കാൻ സന്നദ്ധരാണ്- ട്രംപ് ട്വീറ്റ് ചെയ്തു. തെറ്റ് മനസ്സിലാക്കിയ ഉടൻ ട്വീറ്റ് നീക്കം ചെയ്യുകയും തെറ്റ് തിരുത്തി പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 138 people have been killed in Sri Lanka, with more that 600 badly injured, in a terrorist attack on churches and hotels. The United States offers heartfelt condolences to the great people of Sri Lanka. We stand ready to help! — Donald J...
                 

ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കാസർകോട്: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയുമെന്ന് സൂചന. കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിയായ റസീനയാണ് കൊളംബോയിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബായിൽ താമസിക്കുന്ന ഇവർ കൊളമ്പോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയിൽ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങൾക്കുമെല്ലാം കൊളമ്പോയിൽ ബിസിനസുണ്ട്. കൊളമ്പോയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു ഇവർ. കൊളമ്പോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിൽ സ്ഫോടനത്തിൽ 35 വിദേശികളടക്കം 156 പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. content highlights:Suicide bombing, Sri Lanka,..
                 

രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തുമുള്ളവര്‍ പോലും ബിജെപിയിലേക്ക് പോകുന്നു- കെ.പി. സതീഷ് ചന്ദ്രന്‍

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
രണ്ട് തവണ എംഎൽഎയായും പത്ത് വർഷം കാസർകോട് ജില്ലയിലെ സിപിഎമ്മിന്റെ അമരക്കാരനായുംപ്രവർത്തിച്ച പാരമ്പര്യവുമായാണ് കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. സൗമ്യമായ പെരുമാറ്റ ശൈലികൊണ്ടുംനേതൃപാടവം കൊണ്ടും ജനശ്രദ്ധ നേടിയിട്ടുള്ള കെ.പി. സതീഷ് ചന്ദ്രനാണ് എൽഡിഎഫിന് വേണ്ടി കാസർകോടിനെ പ്രതിനിധീകരിക്കുന്നത്. ലോക്സഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങുമ്പോൾ തന്റെ പ്രതീക്ഷകൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. ലോക്സഭയിലേക്കുള്ള കന്നിയങ്കം. പ്രതീക്ഷകളും അനുകൂല ഘടകങ്ങളും..? ലോക്സഭയിലേക്കുള്ള ആദ്യത്തെ മത്സരമാണെങ്കിലും 1996, 2001 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിരുന്നു. അത് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപാണ്. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ ടി.വി.രാജേഷാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി.കരുണാകരനാണ്. അങ്ങനെ എല്ലാ മണ്ഡലങ്ങ..
                 

കുടുംബവൈകാരികതയും തഴമ്പുമൊന്നുമല്ല ജീവല്‍പ്രശ്‌നങ്ങളാണ് രാഷ്ട്രീയം; രാഹുല്‍ ഗാന്ധിക്ക് തുറന്നകത്ത്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൽപ്പറ്റ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ കത്ത്. ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖാണ് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും രാഹുലിന്റെ സ്ഥാനാർഥിത്വവും പ്രിയങ്ക ഗാന്ധിയുടെ വയനാട് പ്രസംഗവും എല്ലാം പ്രതിപാദിക്കുന്നതാണ് റഫീഖിന്റെ കത്ത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു സ്ഥാനാർത്ഥികൾ അവരുടെ സുഹൃത്തുക്കളെക്കൊണ്ട് ഫുട്ബോളിലും, കരാട്ടെയിലും പട്ടംപറത്തലിലുമെല്ലാം അഗ്രഗണ്യനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്ന് ക്ലാസിൽ പറയിപ്പിക്കുന്ന ഓർമ്മയാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ തികട്ടി വന്നതെന്ന് റഫീഖ് പറയുന്നു. ഇടതുപക്ഷത്തെ രാഹുൽ വിമർശിക്കാത്തത് ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രാഹുൽ തൃപ്തനാണെന്നതിന്റെയും സൂചനയാണ്. രാഹുൽ അധ്യക്ഷനായ പാർട്ടി വിവിധ കാലങ്ങളിൽ നടപ്പിലാക്കിയ നവലിബറൽ നയങ്ങളും ആസിയൻ കരാർ പോലുള്ള അന്താരാഷ്ട്ര കരാറുകളുമാണ് രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിച്ചതെന്ന് ഇടതുപക്ഷം ജനങ്ങളെ ഓർമ്മിപ്പിക്കുന്..
                 

ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നിന്ന് രാധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാർ. കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ശ്രീലങ്ക സന്ദർശിക്കാൻ പോയ രാധിക താമസിച്ചിരുന്നത് സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു. താൻ ഹോട്ടലിൽ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെഅപലപിക്കുന്നുവെന്നും രാധിക കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ആക്രമണം നടന്ന ഹോട്ടൽ സിന്നമൺ ഗ്രാൻഡ് സ്ഥിതി ചെയ്യുന്നത്. 35 വിദേശികളടക്കം നൂറ്റിയൻപതോളം പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. Content Highlights:Actres..
                 

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വര്‍ഗീയത ഉപയോഗിക്കാന്‍ ശ്രമിച്ചു-പിണറായി

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കണ്ണൂർ: ഉത്തരേന്ത്യയിൽ നടക്കുന്നത് പോലെ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലും വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെ വർഗീയ കലാപങ്ങളുടേയും വംശീയഹത്യയുടേയും വക്താക്കളെ ഇവിടെ എത്തിച്ച് റോഡ് ഷോ നടത്തുന്നത് നാം കണ്ടു. ഇത് എത്രമാത്രം ആപത്ക്കരമായ സ്ഥിതിവിശേഷത്തിലേക്ക് നാടിനെ എത്തിക്കാൻ ഇത്തരം ശക്തികൾ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും ഭീഷണിപ്പെടുത്തുന്ന സാഹചര്യവും കേരളത്തിലുണ്ടായി. ജനാധിപത്യവിരുദ്ധ ശക്തികൾക്ക് പരവതാനി വിരിച്ച് നാട്ടിൽ വിഹരിക്കാൻ സൗകര്യം കൊടുത്താൽ നമുക്ക് നഷ്ടമാകുന്നത് നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ബിജെപി പരാജയപ്പെടണമെന്നും ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്നുമുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. ശബരിമല വിഷയം ഉയർത്തിക്കാട്ടി കുറച്ച് വോട്ടുകൾ നേടാമെന്ന് സംഘപരിവാർ കരുതുന്നുണ്ട്. എന്നാൽ ശബരിമലയിലേക്കുള്ള കാണിക്ക തടഞ്ഞ് അക്രമം അഴിച്ചുവിട്ടതടക്കമുള്ള യാഥാർഥ്യം ജനങ്ങൾക്ക് അറിയാമെന്നും പിണറായി പറഞ്..
                 

ഇന്ത്യന്‍ യുവതി ദുബായ് വിമാനത്താവളത്തില്‍ പ്രസവിച്ചു; തുണയായത് പോലീസുകാരി

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ദുബായ്: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തിൽ ഇന്ത്യൻ യുവതി ദുബായ് വിമാനത്തളത്തിൽ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്താവളത്തിൽ വെച്ച് പ്രസവ വേദന വന്ന യുതിക്ക് ഹനാൻ ഹുസൈൻ മുഹമ്മദ് എന്ന പോലീസുകാരി അടിയന്തര പരിചരണം നൽകി പ്രസവത്തിന് സഹായിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാൻ പരിചരണം നൽകിയത്. പ്രസവിച്ച സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഹാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ കൃത്രിമശ്വാസം നൽകി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി. ഹനാൻ മുഹമ്മദിന്റെ അടിയന്തരവും മനുഷ്യത്വപരവുമായ ഇടപെടലിൽ ദുബായ് പോലീസ് അധികൃതർ അവരെ ആദരിച്ചു. Content Highlights:Indian Woman Gives Birth At Dubai Airport After Cop Comes To Rescue..
                 

എസ്പി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്ന് മായാവതി

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ഫിറോസാബാദ്: ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പടുത്തുയർത്തിയ മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾക്കിടയാക്കി ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവന. ബിഎസ്പി പ്രവർത്തകരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് റാലിക്കിടെ സമാജ് വാദി പാർട്ടി പ്രവർത്തകരോട് മായാവതി പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്. നിങ്ങൾ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുന്നു. സമാജ് വാദി പാർട്ടി പ്രവർത്തകർ ബിഎസ്പി പ്രവർത്തകരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ഫിറോസാബാദിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞു. ബിഎസ്പിയേയും എസ്പിയേയും കൂടാതെ അജിത് സിങിന്റെ ആർഎൽഡിയും മഹാസഖ്യത്തിലുണ്ട്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സർവേകളെന്നും മായാവതി റാലിക്കിടെ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടികൾ തങ്ങൾക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് സർവേകൾ. വോട്ടർമാർ ഇത് കണ്ട് വഴിതെറ്റരുതെന്നും മായാവതി പറഞ്ഞു. 24 വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മായാവതിയും മുലായം സിങ് യാദവും വേദി പങ്കിട്ടിരുന്നു. Content Highlights:"Learn Fro..
                 

ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് നിരീക്ഷകന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിലവിലുള്ള സ്ഥിതി 10- 15 വർഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന് സംസ്ഥാനത്തെ പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകൻ അജയ്.വി.നായിക്. ഈ പ്രസ്താവന വിവാദമായതോടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാറിലെ പഴയ തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിതിയാണ് ബംഗാളിൽ. ബിഹാറിലെ ജനങ്ങൾക്ക് മാറാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് ബംഗാളിലെ ജനങ്ങൾക്ക് മാറാനാകുന്നില്ല- അദ്ദേഹം ചോദിച്ചു. അക്കാലത്ത് ബിഹാറിലെ ബൂത്തുകളിൽ കേന്ദ്രസേനയെ ശക്തമായി വിന്യസിക്കേണ്ടിയിരുന്നു. ബംഗാളിലെ എല്ലാ ബൂത്തുകളിലും ഇപ്പോൾ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന പോലീസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം- പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അജയ് വി നായിക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തു നിന്നും തിരിച്ചു വിളിക്കണമെന്നും പരാതിയിൽ പറയുന്നു. നായിക് നേരത്തേ ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഈ മാസം പകുതിയോടെയാ..
                 

ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍; കര്‍ണാടകത്തില്‍ നാലുകോടിയോളം രൂപ പിടിച്ചു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ബെംഗളൂരു: കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനു മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത നാലുകോടിയോളം രൂപ പിടിച്ചു. ശിവമോഗയിലെ ഭദ്രാവതിയിൽ വാഹനപരിശോധനയിൽമാത്രം 2.3 കോടി രൂപയാണ് പിടിച്ചത്. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽനിന്നാണ് പണം പിടിച്ചത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ചക്രത്തിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു പണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകൾ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു. #WATCH: Rs 2.30 cr in cash stuffed inside the spare tire in a car seized by Income-Tax officials. The cash was being transported from Bengaluru to Shivamogga. #Karnataka pic.twitter.com/yUeRdKVyzY — ANI (@ANI) April 20, 2019 ആദ്യഘട്ടതിരഞ്ഞെടുപ്പുനടന്ന 18-നുമുമ്പും കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളുടെയും അനുയായികളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ആത്മാനന്ദ..
                 

പ്രാർഥനകളിൽ നിറഞ്ഞ് ശിലാന്യാസം; അബുദാബിയിൽ രണ്ടുവർഷത്തിനകം ക്ഷേത്രം ഉയരും

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
അബുദാബി: പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമാണത്തിന് തുടക്കമായി. യു.എ.ഇ. മന്ത്രിമാരും പൗരപ്രമുഖരും അണിനിരന്ന പ്രൗഢമായ ചടങ്ങിൽ തറക്കല്ല‌ിടലിന്, ക്ഷേത്രം നിർമിക്കുന്ന ബോചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥയുടെ (ബാപ്‌സ്) ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജ് മുഖ്യകാർമികത്വം നൽകി. മധ്യപൂർവേഷ്യയിൽ പരമ്പരാഗതരീതിയിൽ ഉയരുന്ന ആദ്യ ഹൈന്ദവക്ഷേത്രമായിരിക്കുമിത്.മന്ത്രോച്ചാരണങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് സദസ്സിലെ വിശ്വാസിസമൂഹവും ശിലാപൂജ ചെയ്തു. പൂജാ കർമങ്ങൾക്കിടയിൽ സ്വാമി മഹന്ത് മഹാരാജാണ് ആദ്യ ശിലയിട്ടത്. തുടർന്ന് യു.എ.ഇ. കാലാവസ്ഥാവ്യതിയാന മന്ത്രി താനി അൽ സെയൂദി, ഉന്നതവിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിൽഹോൽ അൽ ഫലാസി, അബുദാബി സാമൂഹിക വികസനമന്ത്രി ഡോ. മുഗീർ അൽ ഖൈലി, യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, സ്വാമി ബ്രഹ്മവിഹാരി ദാസ്, സ്വാമി ഈശ്വർ ചരൺ, മന്ദിർ യുണൈറ്റഡ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി എന്നിവർ ചേർന്ന് മറ്റു ശിലകളുമിട്ടു. ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, കാവേരി എന്നീ നദികളിൽനിന്ന് ശേഖരിച്ച പുണ്യജലവും വിശിഷ്ടാതിഥികൾ ശിലയിൽ തളിച്ചു. പൂജകൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ..
                 

ആം ആദ്മി ദേശീയ നിലപാടിൽ സി.പി.എമ്മിന് ആശ്വാസം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി:സി.ആർ. നീലകണ്ഠനെതിരേ ആം ആദ്മി പാർട്ടി ദേശീയഘടകം നടപടിയെടുത്തതിൽ സി.പി.എമ്മിന് ആശ്വാസം. പാർട്ടി കേരളഘടകം യു.ഡി.എഫിനെ പിന്തുണച്ചത് ഇടതുമുന്നണിക്ക് കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത്. തങ്ങൾ തീരുമാനമെടുത്തത് പാർട്ടി ദേശീയ നേതൃത്വത്തിൽനിന്ന് വ്യക്തമായ നിർദേശം ലഭിക്കാത്ത സാഹചര്യത്തിലാണെന്ന് സി.ആർ. നീലകണ്ഠൻ 'മാതൃഭൂമി'യോട് പറഞ്ഞു. എൻ.ഡി.എ.യ്ക്കെതിരേ നിലപാടെടുക്കണമെന്ന് മാത്രമേ ദേശീയ നേതൃത്വം പറഞ്ഞിരുന്നുള്ളൂ. ഇടതുമുന്നണിക്ക് പിന്തുണ നൽകണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ ആ നിലപാടുമായി മുന്നോട്ടുപോകുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് രണ്ടുമണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന നോട്ടീസ് കിട്ടിയത്. നടപടിക്കെതിരേ പാർട്ടി സംവിധാനത്തിൽതന്നെ അപ്പീൽ നൽകും. തിരഞ്ഞെടുപ്പിൽ ദേശീയ നിലപാടനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര-മധ്യ കേരളത്തിലെ 13 മണ്ഡലങ്ങളിൽ രണ്ടു മണ്ഡലങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് സംസ്ഥാന കൺവീനറായിരുന്ന സി.ആർ. നീലകണ്ഠൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരേ സംഘടനയിൽനിന്നുതന്നെ എതിർപ്പുയർന്നു. പാർട്ടി നേതൃത്വത്തിന് ലഭിച്ച പര..
                 

രമ്യാഹരിദാസിനെതിരായ പരാമർശം: വിജയരാഘവനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
മലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. ഇതുസംബന്ധിച്ച് മലപ്പുറം എസ്.പി. പ്രതീഷ്‌കുമാറിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം ഉയർത്തിക്കാട്ടിയുള്ള ആരോപണം പ്രസംഗം മുഴുവൻ കേട്ടാൽ നിലനിൽക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമായി ഇതിനെ കാണാനാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടുത്തി എസ്.പി. തൃശ്ശൂർ റേഞ്ച് ഐ.ജിക്ക് റിപ്പോർട്ട് കൈമാറി.വിജയരാഘവന്റെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമ്യാഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോൺഗ്രസും പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് രമ്യാ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഡി.ജി.പിയോട് നിയമോപദേശം തേടുകയായിരുന്നു. പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ എ. വിജയരാഘവനെ താക്കീത് ചെയ്തിരുന്നു. പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയരാഘവൻ രമ്യക്കെത..
                 

രോഹിത് തിവാരിയുടെ മരണം: ഭാര്യ അപൂർവയെ ചോദ്യംചെയ്തു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂർവയെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ദക്ഷിണഡൽഹിയിലെ ഡിഫൻസ് കോളനിയിലുള്ള രോഹിതിന്റെ വീട്ടിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. വീടിനുള്ളിൽത്തന്നെയുള്ളയാളാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് രോഹിതിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം അസ്വാഭാവികമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ വെള്ളിയാഴ്ച പോലീസ് കൊലപാതകത്തിന് കേസെടുത്തു. ശ്വാസംമുട്ടിയാണ് രോഹിത് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വസ്ഥനായാണ് രോഹിത് തിങ്കളാഴ്ച വീട്ടിലേക്ക് വന്നതെന്ന് ജോലിക്കാർ മൊഴിനൽകി. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടുവരെ ഉറങ്ങിയ രോഹിതിനെ ആരും ഉണർത്താൻ ശ്രമിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ മൂക്കിൽനിന്ന് രക്തമൊലിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, ഭാര്യ അപൂർവയും രോഹിതും തമ്മിൽ തുടക്കംമുതലേ പൊരുത്തക്കേടുണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ പച..
                 

ഗെയ്‌ലിന് ശ്രേയസിന്റേയും ധവാന്റേയും മറുപടി; ഡല്‍ഹിക്ക് അഞ്ചു വിക്കറ്റ് വിജയം

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: കിങ്സ് ഇലവൻ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. ശിഖർ ധവാന്റേയും ശ്രേയസ് അയ്യരുടേയും അർദ്ധ സെഞ്ചുറികൾ ഡൽഹിയുടെ വിജയം അനായാസമാക്കുകയായിരുന്നു. 13 റൺസെടുത്ത ഓപ്പണർ പൃഥ്വി ഷാ വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും അയ്യരും ഒത്തുചേർന്നു. ഇരുവരും 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാൻ 41 പന്തിൽ ഏഴു ഫോറും ഒരു സിക്സും അടക്കം 56 റൺസ് അടിച്ചു. 49 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 58 റൺസുമായി അയ്യർ പുറത്താകാതെ നിന്നു. ഋഷഭ് പന്ത് ആറു റൺസെടുത്തും കോളിൻ ഇൻഗ്രാം 19 റൺസിനും പുറത്തായി. അക്സർ പട്ടേലിന് ഒരു റൺസേ ചേർക്കാനായുള്ളു. പഞ്ചാബിനായി വിലിജിയോൺ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഗെയ്ലിന്റെ (37 പന്തിൽ 69) ബാറ്റിങ് കരുത്തിൽ പഞ്ചാബ് ഏഴിന് 163 റൺസെടുക്കുകയായിരുന്നു. മൻദീപ് സിങ് (27 പന്തിൽ 30), ക്യാപ്റ്റൻ അശ്വിൻ (14 പന്തിൽ 16), ഹർപ്രീത് ബ്രാർ (12 പന്തിൽ 20) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിങ് തിരഞ്ഞെടുത്തു. നന്നായി തുട..
                 

ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്

4 hours ago  
വാര്ത്ത / മാതൃഭൂമി/ News  
മാഞ്ചെസ്റ്റർ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ടോട്ടനത്തിൽ നിന്നേറ്റ തോൽവിക്ക് പകരംവീട്ടി മാഞ്ചെസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെ തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ 18 വയസ്സുകാരൻ ഫിൽ ഫോഡൻ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. ഫോഡന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. ഇതോടെ പ്രീമിയർ ലീഗിൽ സിറ്റി തുടർച്ചയായ പത്താം വിജയം പൂർത്തിയാക്കി. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ സിറ്റിയുടെ 25-ാം വിജയമാണിത്. ഒരു ഗോളോടെ നിരവധി റെക്കോഡുകളാണ് ഫിൽ ഫോഡൻ സ്വന്തമാക്കിയത്. സിറ്റിക്കായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഫോഡൻ പ്രീമിയർ ലീഗിൽ സ്കോർ ചെയ്യുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്. 21-ാം നൂറ്റാണ്ടിൽ ജനിച്ച ഒരു താരം ആദ്യമായാണ് ലീഗിൽ സ്കോർ ചെയ്യുന്നത്. 2017 ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ വിജയശില്പിയായിരുന്നു ഫോഡൻ. കഴിഞ്ഞ 12 ദിവസത്തിനിടെ മൂന്നാം തവണയായിരുന്നു സിറ്റിയും ടോട്ടനവും മുഖാമുഖം വന്നത്. കഴിഞ്ഞ മത്സരത്തിൽനിന്ന് അഞ്ചുമാറ്റങ്ങളുമായാണ് ടോട്ടനം കളിച്ചത്. എന്നാൽ, അഞ്ചാം മിനിറ്റിൽതന്നെ ഫോഡൻ സ്കോർ ചെയ്തതോടെ സിറ്റി പിടിമുറുക്കി. ഹ്..
                 

അജ്ഞാതനെ കുത്തിക്കൊന്ന് യുവാവ് കമ്മീഷണര്‍ ഓഫീസില്‍;ജയിലില്‍ കിടക്കാന്‍ ആഗ്രഹമെന്ന് മൊഴി

6 hours ago  
വാര്ത്ത / മാതൃഭൂമി/ News  
കോഴിക്കോട്: നഗരമധ്യത്തിൽസിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ വെച്ച് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ അജ്ഞാതനെയാണ് യുവാവ് കുത്തിക്കൊന്നത്. ഇയാളെ കുത്തിയ ശേഷം കമ്മീഷണർ ഓഫീസിലേക്ക് കത്തിയുമായി എത്തിയ യുവാവ് താൻ ഒരാളെ കുത്തിക്കൊന്നെന്ന് വെളിപ്പെടുത്തുകയായിരുന്നു. പോലീസ് കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.പ്രബിൻ ദാസ് എന്നാണ് പ്രതിയുടെ പേരെന്ന് പോലീസ് വെളിപ്പെടുത്തി. ജയിലിൽ കിടക്കാൻ ആഗ്രമുള്ളതിനാലാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രബിൻ ദാസ് പോലീസിന് മൊഴി നൽകി. കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി താൻ നടക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. ഇയാൾക്ക് മാനസിക രോഗം ഉള്ളതായാണ് പോലീസിന്റെ സംശയം. കത്തിയുമായി കമ്മീഷണർ ഓഫീസിലെത്തിയ പ്രതി ഗാർഡ് റൂമിൽ കയറി താൻ ഒരാളെ കുത്തിയെന്ന് പറയുകയായിരുന്നു. പോലീസുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ ഒരാൾ ഓടി വരുന്നത് കണ്ടു. കമ്മീഷണർ ഓഫീസ് വളപ്പിൽ കുഴഞ്ഞുവീണ ഇയാളെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റ..
                 

വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന്‌ വേണ്ടി ഞങ്ങള്‍ ഉപയോഗിക്കുന്നില്ല; ഷാനിമോള്‍

6 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തുടർച്ചയായി രണ്ട് വർഷം കെ.സി വേണുഗോപാൽ വിജയിച്ചുകയറിയ ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഷാനിമോൾ ഉസ്മാൻ ആണ്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പക്ഷം. മറുവശത്ത് ശക്തരായ സ്ഥാനാർത്ഥികളാണ് ഇക്കുറി. കെ.സി വേണുഗോപാലിന്റെ പിൻഗാമിയായി തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസം ഷാനിമോൾ പങ്കുവെക്കുന്നു. ലോക്സഭാ സ്ഥാനാർഥിയായി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഷാനിമോൾ ഉസ്മാൻ പങ്കുവെക്കുന്നു. ശബരിമല വിഷയം ശബരിമലവിഷയത്തിൽ ഐക്യ ജനാധിപത്യ മുന്നണി കൃത്യമായ നിലപാട് എടുത്തിട്ടുള്ളതാണ്. മതവിശ്വാസത്തെ പൂർണമായും അംഗീകരിക്കുന്നു. പുണ്യഭൂമിയായ ശബരിമലയേയും കേരളത്തേയും കലാപഭൂമിയാക്കിമാറ്റാനുള്ള ശ്രമം നടത്തിട്ടുണ്ട്. വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഞങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. വിശ്വാസ സംരക്ഷണ ജാഥ നയിക്കാൻ ചുമതലപ്പെട്ടയാളാണ് ഞാൻ. സ്ത്രീസമത്വ വാദങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നു ലിംഗസമത്വവും സ്ത്രീപദവി എന്നിവയെല്ലാം വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുകയാണ്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞാണ് വനിതാമതിൽ നടത്തിയത്. കൃപേഷിന്റേയും ശരത്ലാലിന്റേയും അമ്മപെങ്ങന്മാരു..
                 

ചാലക്കുടിയില്‍ ഇന്നസെന്റിന് ആശംസയുമായി മമ്മൂട്ടി

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും സിനിമാ താരവുമായ ഇന്നസെന്റിന് ആശംസയുമായി സൂപ്പർ താരം മമ്മൂട്ടിയും. പെരുമ്പാവൂരിൽ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കാളിയായി. യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോൾ സഹപ്രവർത്തകൻ എന്ന നിലയിൽ പങ്കെടുക്കുകയായിരുന്നെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകരും പങ്കെടുത്തിരുന്നു. ചാലക്കുടിയിലെ സിറ്റിങ് എം.പിയായ ഇന്നസെന്റിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും നിരവധി സിനിമാ താരങ്ങൾ പങ്കാളികളായിരുന്നു. മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. യു.ഡി.എഫ് കൺവീനർ കൂടിയായ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനാണ് ഇന്നസെന്റിന്റെ എതിരാളി. content highlights:Mammootty,Innocent, Chalakudy,LDF, CPIM..
                 

മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: കൊല്ലത്തെ മുൻ കോൺഗ്രസ് എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാർ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ദേശീയവക്താവ് ഷാനവാസ് ഹുസൈൻ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. 1984 മുതൽ 1991 വരെ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് എം.പി.യായിരുന്നു എസ്. കൃഷ്ണകുമാർ. ഇതിനിടെ കേന്ദ്രമന്ത്രിയുമായി. പിന്നീട് 2003-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയെങ്കിലും 2004-ൽ ബി.ജെ.പി.യിൽനിന്നും പുറത്തുപോയി. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ ബി.ജെ.പി. സ്ഥാനാർഥിയായും എസ്. കൃഷ്ണകുമാർ മത്സരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. വിട്ട് വീണ്ടും കോൺഗ്രസിലെത്തിയത്. Delhi: S Krishna Kumar, former Congress MP from Kollam (Kerala), joins Bharatiya Janata Party pic.twitter.com/v5374QVaKb — ANI (@ANI) April 20, 2019 Content Highlights:former congress union minister and ex kollam mp s krishnakumar joined bjp..
                 

ഗുരുതര ആരോപണങ്ങള്‍; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: എതിർസ്ഥാനാർഥി തടസവാദം ഉന്നയിച്ചതിനാൽ അമേഠിയിൽ രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രിൽ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ അറിയിച്ചു. രാഹുൽഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാർഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെ..
                 

ഡോക്ടര്‍ ഫോണില്‍ നിര്‍ദ്ദേശം നല്‍കി, സിആര്‍പിഎഫുകാരന്‍ തിരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചു

10 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ശ്രീനഗർ: ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഡോക്ടർ ഫോണിൽകൂടി പറഞ്ഞുകൊടുത്ത നിർദ്ദേശങ്ങൾ അനുസരിച്ച് സിആർപിഎഫ് ജവാൻ രക്ഷിച്ചു. ജമ്മുകശ്മീരിലെ ബുച്പോറയിലെ 13-ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിരുന്ന അഭാൻ ഉൾ ഹഖ് ആണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. ഇതേ ബൂത്തിൽ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടിരുന്ന സുരീന്ദർ കുമാർ എന്ന സിആർപിഎഫ് ജവാൻ പ്രിസൈഡിങ് ഓഫീസർ ഹൃദയാഘാതമുണ്ടായി എന്ന് മനസിലാക്കി തന്റെ യൂണിറ്റിലെ ഡോക്ടർ സുനീമിനെ സഹായത്തിനായി വിളിച്ചു. തുടർന്ന് സുനീം ഫോണിലൂടെ ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് നൽകേണ്ട പ്രാഥമിക ചികിത്സയായ കാർഡിയോ പൾമണറി റെസസിറ്റേഷൻ എന്ന പവൃത്തിയെപ്പറ്റി സുരീന്ദർ കുമാറിനെ അറിയിച്ചു. നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്ത് ഇരുകൈകൾ കൊണ്ട് സമ്മർദ്ദം നൽകുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്യുന്ന രീതിയാണ് കാർഡിയോ പൾമണറി റെസസിറ്റേഷൻ. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് എത്തുന്നതുവരെ ഡോക്ടറിന്റെ ഉപദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയതിനാൽ പ്രിസൈഡിങ് ഓഫീസർ അഭാൻ ഉൾ ഹഖിന്റെ ജീവൻ നിലനിർത്താനായി. ഉപദേശങ്ങൾക്കനുസരിച്ച്..
                 

സംസ്ഥാനത്ത് വാഹന ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിൽ

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ഒറ്റപ്പാലം: രാജ്യത്ത് മോട്ടോർവാഹനവകുപ്പിൽ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം വന്നതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിൽ. ആർ.ടി. ഓഫീസുകളിൽത്തന്നെ ലൈസൻസ് പ്രിന്റ് ചെയ്തുനൽകുന്ന സംവിധാനം മാറിയതോടെയാണ് ലൈസൻസ് വിതരണത്തിൽ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോർവാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്വേറായ 'വാഹൻ സാരഥി' നടപ്പാക്കിത്തുടങ്ങിയത്. മാർച്ച് മാസത്തോടെ എല്ലാ ആർ.ടി.ഓഫീസുകളും സബ് ആർ.ടി.ഓഫീസുകളും വാഹൻ സാരഥിയുടെ കീഴിൽ കൊണ്ടുവന്നു. ഇതോടെ ആർ.ടി. ഓഫീസുകളിൽ നിന്നുതന്നെ ലൈസൻസ് പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തി. പകരം ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസൻസുകൾ തിരുവനന്തപുരത്തുനിന്ന് പ്രിന്റ് ചെയ്ത് തപാൽ മാർഗം എത്തിക്കാനായിരുന്നു പദ്ധതി. ടെൻഡർ വിളിച്ച് ഒരു ഏജൻസിയെ പ്രിന്റിങ് ഏൽപ്പിക്കാനും ധാരണയായിരുന്നു. ഇതിനിടെ മുമ്പ് ലൈസൻസ് പ്രിന്റിങ്ങിനായി ടെൻഡറിൽ പങ്കെടുത്ത് കിട്ടാതെപോയ ഡൽഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നടപടികൾ സ്റ്റേ ചെയ്തു. ഇതോടെയാണ് ലൈസ..
                 

സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയെഴുതാന്‍ 6.25 ലക്ഷം പേര്‍

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
സർവകലാശാല അസിസ്റ്റന്റ് പരീക്ഷ ജൂൺ 15-ന് മാത്രമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. കൂടുതൽപേർ പരീക്ഷയെഴുതാൻ സന്നദ്ധത അറിയിച്ചാൽ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താൻ കമ്മിഷൻ ആലോചിച്ചിരുന്നു. എന്നാൽ 6,25,477 പേർ മാത്രമാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയത്. ഇത്രയുംപേർക്ക് ഒറ്റദിവസംതന്നെ പരീക്ഷയെഴുതാനുള്ള സംവിധാനം നിലവിലുണ്ട്. മൊത്തം 7,53,119 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഉറപ്പ് നൽകാത്ത 1,27,642 പേരുടെ അപേക്ഷ പി.എസ്.സി. അസാധുവാക്കി. കൺഫർമേഷൻ നൽകിയവർക്ക് ജൂൺ ഒന്ന് മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ബിരുദതല തസ്തികകൾക്കുള്ള പൊതുപാഠ്യപദ്ധതിയനുസരിച്ചാണ് സർവകലാശാല അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2019-ഓഗസ്റ്റ് ഒമ്പതിന് പൂർത്തിയാകും. പിറ്റേന്നുതന്നെ പുതിയ റാങ്ക്പട്ടിക നിലവിൽവരുന്ന വിധത്തിലുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. Content Highlights:6.25 lakh applicants submitted confirmation to write university assistant exam..
                 

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; അസാധാരണ സാഹചര്യത്തില്‍ സുപ്രീംകോടതി

13 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായി ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതിയിൽ അടിയന്തര സിറ്റിങ്. തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിൽ സിറ്റിങ് നടത്തിയത്. സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിൻറെഅടിയന്തരസിറ്റിങ്. സുപ്രീം കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ ആരോപണം ഉന്നയിച്ച സ്ത്രീയെഒരു വർഷം മുൻപ് പിരിച്ചുവിട്ടിരുന്നു. ഈ കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തനിക്കെതിരായി ഉയർന്ന ആരോപണം വിശദീകരിക്കുന്നതിനാണ് അടിയന്തിര സിറ്റിങ് നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ വ്യക്തമാക്കി. എല്ലാ ജീവനക്കാരോടും ബഹുമാനത്തോടു മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയായ ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇവർക്കെതിരെ രണ്ടു കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇവർക്കെതിരെ വീണ്ടും കേസുകൾ വന്നു..
                 

ഇന്ന് കൊട്ടിക്കലാശം

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും. സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 219 ബൂത്തുകളിൽ മാവോവാദി ഭീഷണിയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഈ ഗണത്തിൽപ്പെടുന്നു. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്...
                 

'ജഡ്ജിമാര്‍ ഈ സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടതെങ്കില്‍ നല്ല മനുഷ്യര്‍ ഒരിക്കലും ഓഫീസിലുണ്ടാവില്ല'

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് കേസുകളിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീ എങ്ങനെയാണ് സുപ്രീം കോടതിയിൽ സർവ്വീസിൽ പ്രവേശിച്ചതെന്നപ്രസകതമായ ചോദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞജൻ ഗോഗോയ് ചോദിച്ചത്. കാരവാൻ, വയർ, സ്ക്രോൾ തുടങ്ങിയ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് ലൈംഗിക മുതലെടുപ്പ് നടത്തിയെന്ന വാർത്ത വന്നതിനെ തുടർന്നായിരുന്നു അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ലൈംഗിക മുതലെടുപ്പ്നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമുള്ള മുൻ സുപ്രീം കോടതി ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്നായിരുന്നു സുപ്രീം കോടതി അടിയന്തിര സിറ്റിങ് ചേർന്നത്. ഇത് പരാതി ഉന്നയിച്ച ജൂനിയർ അസിസ്റ്റന്റ് ആയ സ്ത്രീ മാത്രം കെട്ടിച്ചമച്ച ഗൂഢാലോചനയല്ലെന്നും വലിയൊരു ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തന രഹിതമാക്കാനുള്ള ഗൂഢ പദ്ധതിയാണ് അതിന് പിന്നിലെന്നുമായിരുന്നു അടിയന്തിര സിറ്റിങ്ങിനിടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞത്. ഈ അപവാദങ്ങൾ നിഷേധിച്ച് തരംതാഴാനില്ലെന്നും അടുത്ത ആഴ്ച നിർണ്ണായക കേസുകൾ പരിഗണിക്കാനിരിക്കെ വന്ന ആരോപണത്തിനു പിന്നിൽ വൻ ശക്തികളാണെന്നും നീതിന്യായ വ്യവസ്ഥ വലിയ ഭീഷണിയിലാ..
                 

പറഞ്ഞത് കള്ളം; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മൂന്നുദിവസംമാത്രം ശേഷിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരേ ഇടതു വലത് മുന്നണികൾ. ശബരിമല വിഷയത്തിലുൾപ്പെെട പ്രധാനമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയപ്പോൾ, മോദിയുടേത് മുതലക്കണ്ണീരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദൈവനാമം പറയുന്നവർക്കെതിരേ കേരളത്തിൽ കള്ളക്കേസെടുക്കുന്നെന്നും ലാത്തിച്ചാർജ് നടത്തുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. എന്നാൽ, ദൈവനാമം ഉച്ചരിച്ചതിന് കേരളത്തിലെടുത്ത ഏതെങ്കിലും ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാൻ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചു. പ്രളയസഹായം നിഷേധിച്ച പ്രധാനമന്ത്രിക്ക് കേരളത്തോട് പകപോക്കൽ മനഃസ്ഥിതിയാണ്. പ്രധാനമന്ത്രി പദവിക്കുനിരക്കാത്ത അസത്യപ്രചരണം നടത്തുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇവിടെ ദൈവനാമം പറഞ്ഞതിന് ഒരു കേസും എടുത്തിട്ടില്ല. അക്രമത്തിനാണ് കേെസടുത്തത്. കേരളീയർക്കാകെ ഇത് അറിയാമെന്നിരിക്കെ അസത്യം പറയുന്ന പ്രധാനമന്ത്രിയെക്കുറിച്ച് അവരുടെ മനസ്സിൽ എന്ത് ച..
                 

പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ!

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: എ.ഐ.സി.സി. വക്താവും മാധ്യമവിഭാഗം കൺവീനറുമായ പ്രിയങ്കാ ചതുർവേദി കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽനിന്നു രാജിവെച്ച് ശിവസേനയിൽ ചേർന്നത്.ഉത്തർപ്രദേശിലെ മഥുരയിൽ പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയതിന് സസ്പെൻഷനിലായ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാൽ പ്രിയങ്ക രാജിവെക്കാനുണ്ടായ കാരണം ഇതെല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്ത് വർഷത്തോളമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തനിക്ക് മുംബൈ നോർത്തിൽ മത്സരിക്കാൻ ഇത്തവണ അവസരം ലഭിക്കുമെന്ന് പ്രിയങ്ക ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ ചേർന്ന ഊർമിള മതോണ്ട്കർക്ക് സീറ്റ് നൽകിയതാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. ഇക്കാര്യം അവർ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.മുംബൈ നോർത്ത് മണ്ഡലത്തിലാണ് പ്രിയങ്കയുടെ സ്വദേശം തന്നെ അവഗണിച്ച് ഊർമിളക്ക് സീറ്റ് നൽകിയപ്പോൾ തന്നെ പ്രിയങ്ക ചതുർവേദി ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ആറ് മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക..
                 

തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് പേരാവൂരില്‍ മാവോവാദി പോസ്റ്ററുകള്‍

16 hours ago  
വാര്ത്ത / മാതൃഭൂമി/ News  
പേരാവൂർ: തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂരിൽ മാവോവാദികളുടെ പോസ്റ്റർ. പേരാവൂർ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജലീലിന്റെ കൊലപാതകികൾക്ക് മാപ്പില്ല, ഫാസിസത്തെ പരാജയപ്പെടുത്താൻ പാർലമെന്റിന് കഴിയില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററ്റുകളിലുള്ളത്. Content Highlights:moist posters at peravoor, lok sabha election 2019..
                 

ചെമ്മാപ്പിള്ളിയിലെ കൊലപാതകം; മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

20 hours ago  
വാര്ത്ത / മാതൃഭൂമി/ News  
അന്തിക്കാട്:ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെ (46) ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. കിഴക്കുംമുറി അറക്കപ്പറമ്പിൽ വിനയൻ (23), പുതിയേടത്ത് മിഥുൻ (25), കണാറ ലെനിഷ് (23) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ 6 പേരെക്കൂടി പിടികൂടാനുണ്ട്. മുഖ്യപ്രതി വിനയൻ പെരിങ്ങോട്ടുകരയിലെ ചേർപ്പ് ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്. പ്രവർത്തകരെ ആക്രമിച്ചകേസിലും മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. മിഥുൻ പെരിങ്ങോട്ടുകരയിലെ സി.പി.ഐ. ഓഫീസ് തകർത്ത കേസിലെ പ്രതിയാണ്. മരിച്ച പ്രദിന്റെ ബന്ധുവാണ് അറസ്റ്റിലായ ലെനീഷ്. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ്-ഗുണ്ടാ മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പെരിങ്ങോട്ടുകരയിൽവെച്ച് അന്തിക്കാട് പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. വിഷുവിന്റെ തലേന്ന് വീടിനുസമീപത്ത് സുഹൃത്തുക്കളുമൊത്ത് പ്രദിൻ സംസാരിച്ചുനിൽക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ സംഘം വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് സംഘർഷാവസ്..
                 

Ad

അഭിനന്ദനെ വിട്ടയയ്ക്കാതിരുന്നാലുള്ള പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു- മോദി

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ഗാന്ധിനഗർ: വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമനെ വിട്ടയച്ചില്ലെങ്കിലുള്ള പ്രത്യാഘാതത്തെ കുറിച്ച് പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യക്ക് അണുവായുധങ്ങളുണ്ടെന്നും ഇന്ത്യ പാകിസ്താന് കീഴിലല്ലെന്നും മോദി ഓർമിപ്പിച്ചു. പാകിസ്താന്റെഭീഷണികൾക്ക് മുൻപിൽ കീഴ്പ്പെടുന്ന പ്രവണത ഇന്ത്യ അവസാനിപ്പിച്ചു. ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ?- മോദി ജനക്കൂട്ടത്തോട് ചോദിച്ചു.ഞങ്ങൾക്ക് അണുവായുധങ്ങൾ ഉണ്ട് എന്നായിരുന്നു മുൻപ് എപ്പോഴും അവർ പറഞ്ഞിരുന്നത്. ഇന്ത്യയുടെ അണുവായുധങ്ങൾ പിന്നെ ദീപാവലിക്ക് വേണ്ടി മാറ്റിവെച്ചതാണോ?- മോദി ചോദിച്ചു. രണ്ടാമത്തെ ദിവസം ഒരു ഉന്നതഅമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞത് മോദി 12 മിസൈലുകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഇത് സ്ഥിതിഗതികൾ വഷളാക്കുമെന്നുമായിരുന്നു. വൈകാതെ പൈലറ്റിനെ വിട്ടയക്കുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. മറിച്ചായിരുന്നെങ്കിൽ അത് സംഹാരങ്ങളുടെ രാത്രിയായേനെ.ഇക്കാര്യം അമേരിക്ക പറഞ്ഞതാണ്. താൻ ഇതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നുംമോദി പറഞ്ഞു. നേരത്തെ ന്യൂഡൽഹിയ..
                 

കലാശക്കൊട്ടിനിടെ കല്ലേറ്; രമ്യ ഹരിദാസിന് പരിക്കേറ്റു

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ കല്ലേറിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യ ഹരിദാസ് സഞ്ചരിച്ച വാഹത്തിനു നേരെയുണ്ടായ കല്ലേറിലാണ് അവർക്ക് പരിക്കേറ്റത്. രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎമാരായ അനിൽ അക്കര,കെ ഡി പ്രസേനൻ എന്നിവർക്കുംഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അക്രമം പരാജയഭീതി മൂലം: ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും യുഡിഎഫ് പ്രവർത്തകർക്കുമെതിരേ നടന്ന അക്രമങ്ങളെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അപലപിച്ചു. പോലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നിൽക്കുകയാണ് ചെയ്തത്. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും വ്യാപകമായ രീതിയിൽ അക്രമം അഴിച്ചുവിട്ടിട്ടില്ല. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നിൽ. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവർത്തകരെ നിർവീര്യമാക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. C..
                 

Ad

വാര്‍ണറും ബെയര്‍‌സ്റ്റോയും അടിച്ചുതകര്‍ത്തു; ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് വിജയം

23 minutes ago  
വാര്ത്ത / മാതൃഭൂമി/ News  
ഹൈദരാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ തകർപ്പൻ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 30 പന്ത് ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. ഓപ്പണിങ് വിക്കറ്റിൽ 131 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡേവിഡ് വാർണറും ബെയർസ്റ്റോയും ഹൈദരാബാദിന് അനായാസ വിജയമൊരുക്കുകയായിരുന്നു. ഡേവിഡ് വാർണർ 38 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സും സഹിതം 67 റൺസ് അടിച്ചു. 43 പന്തിൽ ഏഴു ഫോറും നാല് സിക്സും സഹിതം 80 റൺസാണ് ബെയർസ്റ്റോ അടിച്ചുകൂട്ടിയത്. വാർണറെ പുറത്താക്കി ഈ കൂട്ടുകെട്ട് പൃ്ഥ്വി രാജ് പൊളിക്കുകയായിരുന്നു. പിനനീട് കെയ്ൻ വില്ല്യംസണെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. ഒമ്പത് പന്തിൽ എട്ടു റൺസുമായി വില്ല്യംസൺ പുറത്താകാതെ നിന്നു. നേരത്തെ കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ ക്രിസ് ലിന്നിന്റെ മികവിലായിരുന്നു കൊൽക്കത്തയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ലിന്നും നരെയ്നും 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25 റൺ..
                 

Ad

Amazon Bestseller: Swing Trading With Technical Analysis - Ravi Patel

2 years ago  
Shopping / Amazon/ Financial Books