കാസര്‍കോട് വാര്‍ത്താ One India

യുവാവിന്റെ കൈ ക്ലോസറ്റില്‍ കുടുങ്ങി; പുറത്തെടുത്തത് ഒന്നരമണിക്കൂറിന് ശേഷം

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
മധുര: പെട്രോൾ പമ്പിന്റെ ക്ലോസെറ്റിൽ കൈ അകപ്പെട്ടത് മൂലം കാർ ഡ്രൈവർ ശൗചാലയത്തിൽ കുടങ്ങിയത് ഒരു മണിക്കൂർ 20 മിനിറ്റ്. ക്ലോസെറ്റിൽ വീണു പോയ കാറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കവേയാണ് 29 കാരനായ തഞ്ചാവൂർ സ്വദേശിയുടെ കൈ പെട്രോൾ പമ്പിലെ ശൗചാലയത്തിൽ കുടുങ്ങിയത്. യാത്രക്കാരെ ഇറക്കിയതിന് ശേഷം വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു ഇയാൾ. വെളുപ്പിന് അഞ്ച് മണിക്ക് മധുര ബൈപ്പാസ് റോഡിന് സമീപമുള്ള പെട്രോൾ പമ്പിന്റെ ടോയ്ലറ്റിൽ പ്രഭാതകൃത്യത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പുറത്തിറങ്ങാൻ നേരം കാറിന്റെ താക്കോൽ ശൗചാലയത്തിന്റെ ക്ലോസറ്റിൽ വീണുപോകുകയായിരുന്നു. അത് പുറത്തെടുക്കാനായി ക്ലോസറ്റിൽ കൈ കടത്തിയപ്പോൾ കൈയ്യിൽ ഉടക്കിയത് മുമ്പ് അതിൽ വീണുപോയ ഒരു മൊബൈൽ ഫോണാണ്.താക്കോലിനായി തുടർന്ന് കൂടുതൽ ഉള്ളിലേയ്ക്ക് കൈ കടത്തിയതോടെ കൈ കുടുങ്ങുകയായിരുന്നു. രക്ഷപെടാനായി ഉച്ചത്തിൽ സഹായം അഭ്യർഥിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടർന്ന് കാല് ഉപയോഗിച്ച് വാതിൽ തുറന്ന ഇയാൾ മറ്റാരെങ്കിലും വരാനായി കാത്തിരുന്നു. തുടർന്ന് 5.20ഓടെ ഒരു ജീവനക്കാരൻ എത്തുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവ..
                 

ഉന്നാവ് ബലാത്സംഗക്കേസ് പ്രതി കുല്‍ദീപ് സിങ് സേംഗര്‍ക്ക് നിയമസഭാംഗത്വം നഷ്ടമായി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ച കുൽദീപ് സിങ് സേംഗർക്കനിയമസഭാംഗത്വം നഷ്ടമായി. ഉന്നാവിലെ ബാംഗർമൗ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ കുൽദീപ് സിങ് സേംഗറെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. നേരത്തെ സേംഗറെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. കുൽദീപ് സിങ്ങിന് ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബർ 20 മുതൽ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം. അന്ന് മുതൽ ബാംഗർമൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനം പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ കുൽദീപ് സിങ് സേംഗർക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ ഉത്തരവിട്ടിരുന്നു. പിഴത്തുകയിൽനിന്ന് 10 ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് വിധിയിൽ നിർദേശിച്ചു. ശേഷിക്കുന്ന 15 ലക്ഷം രൂപ കോടതിച്ചെലവായി ഉത്തർപ്രദേശ് സർക്കാരിനു നൽകണം. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ സംസ്ഥാനസർക്കാരിന് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത് തുകയീടാക്കാമെന്നും കോടതി..
                 

ഫീസ് വര്‍ധന; പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി സമരം, പോലീസ് നടപടി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
പുതുച്ചേരി: ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്ന പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിരുദ ദാനചടങ്ങിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സർവകലാശാലയിൽ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് സമരം ചെയ്യുന്ന വിദ്യാർഥികളെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നിന്ന് നീക്കിയത്. ഇവരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ നിന്ന് മാറണമെന്ന് സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ വിദ്യാർഥികളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ അഭ്യർഥന സമരക്കാർ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് അധികൃതർ പോലീസ് സഹായം അഭ്യർഥിച്ചത്. തുടർന്ന് ദ്രുതകർമസേനയുടെ സഹായത്തോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ക്യാമ്പസിന് പുറത്തേക്ക് മാറ്റി. #WATCH Puducherry: Students of the Pondicherry University protesting against the fee hike were forcefully evicted by Police from the main entrance of the university. pic.twitter.com/ZBQPIoMoZK — ANI (@A..
                 

ചാണകത്തിന്റെ ഔഷധഗുണത്തെ കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ ക്ഷണിച്ച് സര്‍ക്കാര്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: തദ്ദേശീയ പശുക്കളുടെ വിശിഷ്ടഗുണങ്ങളെ കുറിച്ചും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളെ കുറിച്ചും പഠനം നടത്താൻ ഗവേഷണത്തിന് താത്പര്യപത്രം ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി വിവാദത്തിലേക്ക്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം ശാസ്ത്രജ്ഞർ സർക്കാരിന് ഓൺലൈൻ മുഖാന്തരം കത്തയച്ചു. പശുക്കളുടെ വിശിഷ്ടഗുണത്തെ കുറിച്ചും കാൻസർ ഉൾപ്പെടെയുള്ളവയ്ക്കുള്ള ചികിത്സയ്ക്കായി ഗോമൂത്രം, ചാണകം, പാൽ തുടങ്ങിയവയ്ക്ക് ഉപയോഗപ്പെടുത്താനാവുമോ എന്ന വിഷയത്തെയും അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്താൻ താത്പര്യപ്പെടുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഫെബ്രുവരി 14നാണ് പുറത്തെത്തിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ്, ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ,സോവ റിഗ്പ, ഹോമിയോപ്പതി മറ്റ് സർക്കാർ ഏജൻസികൾ എന്നിവ ചേർന്നാണ് റിസർച്ച് പ്രൊപ്പോസലുകൾ ക്ഷണിച്ചിരിക്കുന്നത്. പശുവിൽനിന്നുള്ള ഉൽപ്പന്നങ്ങൾ കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്ന കൗപതി ഉൾപ്പെടെ അഞ്ച് ഗവേഷണ വിഷയങ്ങളിലേക്കാണ് പ്രൊപ്പോസലുകൾ ക്ഷണിച്ചിരിക്കുന്നതതെന്ന് sciencemag.org റിപ്പോർട്ട് ചെയ്യുന്നു. റിസർച്ച് പ്രൊപ്പോസൽ സമ..
                 

എന്താണ് ഞങ്ങളുടെ അച്ഛന്‍ ചെയ്ത തെറ്റ്? കലാപത്തിനിടെ മരിച്ച പോലീസുകാരന്റെ മക്കള്‍ ചോദിക്കുന്നു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: എന്താണ് ഞങ്ങളുടെ അച്ഛൻ ചെയ്ത തെറ്റ്? പോലീസ് കമ്മിഷണറോട് ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിന്റെ മക്കളുടെ ചോദ്യമാണിത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സംഘർഷത്തിനിടെയാണ് പോലീസുദ്യോഗസ്ഥനായ രത്തൻ ലാൽ കൊല്ലപ്പെട്ടത്. ഹോളി ആഘോഷിക്കാൻ തങ്ങളെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്ന് അച്ഛൻ ജോലിക്ക് പോകും മുമ്പ് ആ കുട്ടികൾക്ക് രത്തൻ ലാൽ വാക്ക് നൽകിയിരുന്നതാണ്. എന്നാൽ ജോലി കഴിഞ്ഞ് അച്ഛൻ മടങ്ങിവരുന്നതും കാത്തിരുന്ന അവരുടെ മുന്നിലേക്കാണ് രത്തൻലാലിന്റെ മരണവിവരമെത്തുന്നത്. രത്തൻലാൽ സമാധാനപ്രിയനായിരുന്നെന്നും ഒരിക്കലും സംഘർഷത്തിനോ കലഹത്തിനോ മുതിർന്നിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പതിമൂന്നും പത്തും എട്ടും വയസ് പ്രായമുള്ള മൂന്ന് കുട്ടികളാണ് രത്തൻ ലാലിന്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യയും കുട്ടികളും അനാഥരായി. 42 കാരനായ രത്തൻലാൽ ധീരനും കഴിവുറ്റ പോലീസുകാരനായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം നിയന്ത്രിക്കുന്നതിനായി അക്രമികളെ നേരിടുന്നതിനിടെയാണ് രത്തൻലാൽ അക്രമത്തിനിടെ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. 1998ലാണ് രത്തൻ ലാൽ ഡൽഹി പോലീസിൽ ചേരുന്നത്. അഭി..
                 

പി.എസ്.സിയെ തകര്‍ക്കാന്‍ ശ്രമം; കെ.എ.എസ്. ചോദ്യപേപ്പര്‍ വിവാദം അനാവശ്യം - എം.കെ.സക്കീര്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
അനർഹമായ വഴിയിലൂടെ ഒരാളെപ്പോലും പരീക്ഷ എഴുതാൻ അനുവദിച്ചിട്ടില്ലെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ. പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറ്റവും കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. നന്നായി നടത്തിയെന്ന് കേരളം മുഴുവൻ അംഗീകരിച്ച പരീക്ഷയെക്കുറിച്ച് അപവാദപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഗൈഡുകൾ തയാറാക്കുന്നതും അക്കാദമിക് വിദഗ്ധരാണ്. ചോദ്യങ്ങൾ സമാനമായി വരുന്നത് യാദൃശ്ചികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലന സ്ഥാപനങ്ങൾ പി.എസ്.സിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ മനപൂർവം ശ്രമിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പി.എസ്.സി. പരിശീലനം നൽകുന്നതിനെതിരേ നടപടിയെടുക്കണമെന്ന് സർക്കാരിനോട് പി.എസ്.സി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാതിരിക്കരുതെന്ന് പി.എസ്.സി മുന്നോട്ടുവച്ച നിർദേശം ഉദ്യോഗാർഥികൾ ഉൾക്കൊണ്ടതിന്റെ തെളിവാണ് കെ.എ.എസ്. പരീക്ഷയിലെ ഉയർന്ന ഹാജർനില. കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ചവർക്കെതിരേ നടപടികൾ ഉണ്ടാകില്ല. നാലോ അഞ്ചോ മാസത്തിനുളളിൽ കെ.എ.എസ്. മെയിൻ പരീക്ഷ നടത്താൻ ശ്രമിക്കുമെന്നും എം.കെ. സക്കീർ പറഞ്ഞു. Content Highlights: KAS Exa..
                 

ആംബുലന്‍സുകള്‍ തടഞ്ഞ് അക്രമികള്‍; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ബൈക്കിലും വാനിലും

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സംഘർഷത്തിനിടെ ഗുരുതര പരിക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും കാറുകളിലും. അക്രമികൾ ആംബുലൻസുകൾ തടയുന്നതാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് തടസമാകുന്നതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റവരെ പോലും അതിവേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായ സ്ഥലത്തുവച്ച് വലതുകൈക്ക് പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ വലതുകൈയിൽ എന്തോ തറച്ചുവെന്നാണ് അമിത് കുമാർ പറയുന്നത്. കൈയിൽ പതിച്ചത് കല്ലാണോ മറ്റെന്തെങ്കിലുമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുറേജി ഖാസ് പ്രദേശത്ത് സംഘർഷത്തിനിടെ പരിക്കേറ്റ കൈഫ് (32)നെ വാനിൽ കയറ്റിയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവറായ കൈഫ് വാഹനം നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മുപ്പതോളം പേർ കൈഫിനുനേരെ കല്ലെറിഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ് നിലത്തുവീണ് കിടന്ന അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്താണ് പോലീസിന്റെ സഹായം തേടിയത്. വെടിവെപ്പിൽ പരിക്കേറ്റ മറ..
                 

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
കെയ്റോ: ഈജിപ്തിന്റെ മുൻപ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളേ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.91 വയസായിരുന്നു അദ്ദേഹത്തിന്. മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ചഭരണാധികാരിയാണ് ഹുസ്നി മുബാറക്ക്. 1981 മുതൽ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്നി മുബാറക്ക് 2011 ജനുവരിയിൽ നടന്ന മുല്ലപ്പൂവിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. 1928 മേയ് 4-ന് ഈജിപ്തിലെ മൊനുഫീയ ഗവർണേറ്റിലെ കാഫ്ർ-എൽ-മെസെൽത്തയിലാണ് മുബാറക്ക് ജനിച്ചത്. ഹൈസ്കൂൾ പഠത്തിനു ശേഷം ഈജിപ്ഷ്യൽ മിലിറ്ററി അക്കാദമിയിൽ ചേർന്ന മുബാറക്ക് 1949-ൽ മിലിറ്ററി സയൻസസിൽ ബാച്ചിലേർസ് ബിരുദം കരസ്ഥമാക്കി. 1949 ഫെബ്രുവരി 2ന് മുബാറക്ക് മിലിറ്ററി അക്കാദമി ഉപേക്ഷിച്ച് ഈജിപ്തിലെ എയർ ഫോഴ്സിൽ ചേരുകയും 1950ൽ പൈലറ്റ് ഓഫീസറാകുകയും ചെയ്തു. പിന്നീട് ഏവിയേഷൻ സയൻസസിൽ ബാച്ചിലേർസ് ബിരുദം സമ്പാദിച്ചു.1972 മുതൽ 1975 വരെ അദ്ദേഹം കമാന്ററായി പ്രവർത്തിച്ചു. 1975ൽ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബർ 14-ന് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റായി..
                 

ഇലക്ട്രിക് വയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു; കാണാതായ ഇന്‍സ്റ്റഗ്രാം മോഡല്‍ കൊല്ലപ്പെട്ടെന്ന് നിഗമനം

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
വാഷിങ്ടൺ: കാലിഫോർണിയയിൽനിന്ന് കാണാതായ ഇൻസ്റ്റഗ്രാം മോഡൽ കൊല്ലപ്പെട്ടിരിക്കാമെന്ന് നിഗമനം. ബ്രസീൽ സ്വദേശിയും കാലിഫോർണിയയിൽ താമസക്കാരിയുമായിരുന്ന അന ബ്രാഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബ്രസീലിൽ അറസ്റ്റിലായ രണ്ടുപേർ ഇതുസംബന്ധിച്ച് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ യു.എസിലെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ ജനുവരി 29-നാണ് അന ബ്രാഗയെ കാലിഫോർണിയയിൽനിന്ന് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഒക്ലഹോമയിൽനിന്ന് അനയുടെ കാർ കണ്ടെത്തിയിരുന്നു. ഇവരുടെ അപ്പാർട്ട്മെന്റിലേക്ക് രണ്ടുപേർ പോകുന്നതും പിന്നീട് മൃതദേഹമെന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ പുതപ്പിൽ പൊതിഞ്ഞ് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ഫെബ്രുവരി 14-ന് അനയുടേതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തി. എന്നാൽ ഇത് അനയുടേത് തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെയാണ് ബ്രസീലിൽ പിടിയിലായ രണ്ടുപേർ അനയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. തിയാഗോ ഫിലിപ്പെ സൗസ, വെൻഡേർസൺ ജൂനിയർ ഡൽബേം സിൽവ ..
                 

ഇന്‍ജുറി ടൈമില്‍ ഗോള്‍; അവസാന മത്സരത്തില്‍ സമനില പിടിച്ച് ചെന്നൈയിന്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ഗുവാഹത്തി: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്ക് സമനില. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നേടിയ ഗോളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ചെന്നൈയിൻ സമനില പിടിക്കുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഗോവ, എടികെ, ബെംഗളൂരു, ചെന്നൈയിൻ എന്നീ ടീമുകൾ ഐ.എസ്.എൽ 2019-20 സീസണിന്റെ പ്ലേഓഫ് കളിക്കും. സൈഗാനി, ചാങ്തെ എന്നിവരാണ് ചെന്നൈയിന്റെ സ്കോറർമാർ. മാർട്ടിൻ ഷാവെസ് നോർത്ത് ഈസ്റ്റിനായി ഇരട്ട ഗോളുകൾ നേടി. 41-ാം മിനിറ്റിൽ ടൊൻഡോൻബ സിങ് ചുവപ്പു കാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് ചെന്നൈയിൻ മത്സരം പൂർത്തിയാക്കിയത്. 18 മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തായി. Content Highlights:ISL 2019-20 Chennaiyin FC finish in fourth spot after draw against NorthEast United..
                 

ഡല്‍ഹി സംഘര്‍ഷം:ആവശ്യത്തിന് പോലീസില്ലെന്ന വാദം തള്ളി ഡല്‍ഹി പോലീസ് കമ്മിഷണര്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കലാപത്തിലേക്ക് നീങ്ങിയതിന് കാരണം ഡൽഹി പോലീസിന്റെ നിഷ്ക്രിയത്വമാണെന്ന ആരോപണം ശക്തമാകുന്നു. സംഘർഷ ബാധിത പ്രദേശങ്ങളിൽ ആവശ്യത്തിന് സേനയെ നിയോഗിച്ചില്ല, പലയിടങ്ങളിലും പോലീസ് വെറും കാഴ്ചക്കാരായിരുന്നു എന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഈ വിവരം തെറ്റാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് തുടർച്ചയായി ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഞങ്ങൾക്ക് ആവശ്യത്തിന് സേനയുണ്ട്. ഈ ആരോപണം ഡൽഹി പോലീസ് തള്ളുന്നു. ഡൽഹി പോലീസ് കമ്മിഷണർ അമൂല്യ പട്നായിക് പറഞ്ഞു. സംഘർഷ ബാധിത പ്രദേശങ്ങളിൽ ആവശ്യത്തിന് സേനയെ വിന്യസിച്ചിട്ടുണ്ട് എന്ന് ഇന്നുവൈകീട്ട് നടന്നവാർത്താ സമ്മേളനത്തിൽ ഡൽഹി പോലീസ് പിആർഒ രൺധാവയും പ്രസ്താവിച്ചിരുന്നു. എന്നാൽ ബ്രംപുരി, ചാന്ദ്ബാഗ് തുടങ്ങി സംഘർഷമുണ്ടായ സ്ഥലങ്ങളിലെയെല്ലാം ദൃശ്യങ്ങൾ പിആർഒയുടെ ഈ പ്രസ്താവനയെ ഖണ്ഡിക്കുന്നതാണ്. ആഭ്യന്തരമന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യത്തിന് സൈന്യമില്ലെന്ന കാര്യം ഡൽഹി പോലീസ് കമ്മിഷണർ അമൂല്യ പട്നായിക് അറിയിച്ചിരുന്നുവെന്നും സംഘർഷം കത്തിപടർന്നത് ആവശ്യത്തിന് സേനയില്ലാത്തതിനാലാണെന്നും..
                 

നികുതിയടയ്ക്കാൻ കാശില്ല; ബി.എസ്.എൻ.എൽ. ഊരാക്കുടുക്കിലേക്ക്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
കണ്ണൂർ: ടവറുകളുടെ നികുതിയും കെട്ടിടനികുതിയും അടയ്ക്കുന്നതിൽ ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയതോടെ തദ്ദേശസ്ഥാപനങ്ങൾ ബി.എസ്.എൻ.എലിനെതിരേ കേസ് നൽകിത്തുടങ്ങി. കണ്ണൂർ ജില്ലയിൽമാത്രം 30 തദ്ദേശസ്ഥാപനങ്ങളാണ് കേസ് കൊടുത്തത്. ബി.എസ്.എൻ.എൽ. കമ്പനിയാവുകയും കേന്ദ്രസർക്കാർ സ്ഥാപനത്തെ കൈവിടുകയും ചെയ്തതോടെ കേസുകളും മറ്റും ഉദ്യോഗസ്ഥരുടെ തലയിലുമായി. വി.ആർ.എസ്. എടുത്തവരുടേതുൾപ്പെടെ ഒട്ടേറെപ്പേർക്ക് ശമ്പളവും മറ്റും കുടിശ്ശികയായിരിക്കേയാണ് കേസുകളും എത്തിയത്. ഡിവിഷണൽ എൻജിനിയർ, ജനറൽ മാനേജർ പേഴ്സണൽ എന്നിവരുടെ പേരിലാണ് വക്കീൽ നോട്ടീസ്. സംസ്ഥാനത്ത് ബി.എസ്.എൻ.എലിന് ആറായിരത്തോളം ടവറുകളാണുള്ളത്. ബി.എസ്.എൻ.എൽ. സ്വന്തം നിലയിൽ കൈകാര്യം ചെയ്യുന്നവ, ഭൂമി വാടകയ്ക്കെടുത്തു പ്രവർത്തിക്കുന്നവ, ടവർ ബിസിനസ് കമ്പനികളിൽനിന്ന് വാടകയ്ക്കെടുത്തവ എന്നിങ്ങനെ മൂന്നുവിധം ടവറുകളാണ് ബി.എസ്.എൻ.എലിനുള്ളത്. തറവാടകയ്ക്കുപുറമേ ടവറുകൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് ചതുരശ്രമീറ്ററിന് നിശ്ചിതതുക നികുതിയും നൽകണം. സംസ്ഥാനത്തൊട്ടാകെ ഈയിനത്തിൽ കോടിക്കണക്കിന് രൂപ നൽകാനുണ്ട്. ഒരു ടവറിന് വർഷം 7000 മുതൽ മുകളിലോട്ടാണ് നികുതി. കെട്ടിടനികുതി വേറെയും നൽകണം. കേന..
                 

യു.പി.യിൽ ആറുമാസത്തിനിടെ കലാപങ്ങളിൽ 21 പേർ മരിച്ചെന്ന്‌ മുഖ്യമന്ത്രി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ അറിയിച്ചു. നാനൂറിലേറെ പോലീസുകാർക്കു പരിക്കേറ്റിട്ടുമുണ്ട്. 61 പോലീസുകാർക്ക് പൊള്ളലേറ്റുവെന്നും സമാജ്വാദി പാർട്ടി അംഗം രാകേഷ് പ്രതാപ് സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ മരണങ്ങളും പരിക്കുകളുമെല്ലാം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കലാപങ്ങളിലും പ്രതിഷേധങ്ങളിലുമായിരുന്നെങ്കിലും ചോദ്യകർത്താവോ മുഖ്യമന്ത്രിയോ അക്കാര്യം പരാമർശിച്ചില്ല. കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. Content Highlights:UP riots..
                 

വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: പ്രതി കുടുങ്ങിയത് ഇങ്ങനെ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രതീഷ് ചുവന്ന ഷർട്ടായിരുന്നു ഇട്ടിരുന്നത്. ഇയാൾ തേയിലത്തോട്ടത്തിൽ ഒരുപാടുനേരം നിൽക്കുന്നതും ആളുകളെ കണ്ടപ്പോൾ കുത്തനെയുള്ള ഇറക്കത്തിലൂടെ വേഗത്തിൽ ഓടിമറയുന്നതും റോഡിൽനിന്നൊരാൾ കണ്ടു. ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയും, അവർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനോട് കാര്യം പറഞ്ഞു. സമീപത്ത് പരിശോധിച്ചപ്പോൾ, ഓടുന്നതിനിടെ വീണുപോയ രതീഷിന്റെ ഫോണും കണ്ടെത്തി. ഇതിലൂടെയാണ്, കൊലപാതകം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താനായത്. ഇയാളുടെ വീട്ടിൽനിന്ന് കൊല്ലാനുപയോഗിച്ച കത്തിയും രക്തംപുരണ്ട ചുവന്ന ഷർട്ടും തത്തയെ കുടുക്കി സൂക്ഷിക്കാനുപയോഗിച്ച ബിഗ്ഷോപ്പറും കണ്ടെത്തി. തുടർന്ന്, പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെ രോഷം അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ചൊവ്വാഴ്ച പതിനൊന്നരയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇത് നേരത്തേയറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ കൈയേറ്റം നടത്താൻ ശ്രമമുണ്ടായി. പ്രകോപിതരായ നാട്ട..
                 

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മണ്ണറിഞ്ഞ് ഒരുങ്ങാൻ സി.പി.എം. കർമപദ്ധതി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാദേശിക വിഷയങ്ങളുടെ വിധിനിർണയമാണെന്ന ബോധ്യത്തോടെ പ്രവർത്തനത്തിനിറങ്ങാൻ സി.പി.എം. ചട്ടപ്പടിപ്രവർത്തനമല്ല ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന വിശ്വാസമാണ് ബൂത്തുതലത്തിൽ ഉണ്ടാകേണ്ടത്. ഇതിനുള്ള കർമപദ്ധതികൾ തയ്യാറാക്കി താഴേത്തട്ടുവരെ എത്തിക്കാനുള്ള ശില്പശാലകൾ തുടങ്ങി. സർക്കാരിന്റെ പദ്ധതികൾ ജനകീയമാണെന്ന ബോധം എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് പാർട്ടിയും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ അംഗങ്ങളും ചെയ്യേണ്ടത്. കക്കൂസുകളുടെ നിർമാണം, വിശപ്പുരഹിത നഗരം പദ്ധതി, കുറഞ്ഞവിലയ്ക്കുള്ള ഭക്ഷണശാലകൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റെടുത്ത് നടപ്പാക്കാനും വേഗത്തിൽ പൂർത്തിയാക്കാനുമുള്ള ജാഗ്രത പാർട്ടിതലത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിലും വേണമെന്നാണു സി.പി.എം. നിർദേശം. തിരഞ്ഞെടുപ്പ് കർമപദ്ധതികൾ വിശദീകരിക്കാനും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കാനുമായാണ് ശില്പശാല. മാർച്ച് ഏഴിന് ജില്ലാതലത്തിലും 15-നകം ഏരിയാതലത്തിലും 31-നകം പഞ്ചായത്ത് തലത്തിലും ശില്പശാലകൾ പൂർത്തിയാക്കും. വോട്ടർപട്ടിക സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീർപ്പ് അന..
                 

ഗൾഫിൽ ആശങ്ക പടരുന്നു; 110 പേർക്ക് കോവിഡ്-19

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ദുബായ്: ഇറാനിൽ കൂടുതൽപ്പേർക്ക് കൊറോണ വൈറസ്(കോവിഡ്-19)ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽനടപടികൾ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസും ചൊവ്വാഴ്ചമുതൽ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിർത്തിവെച്ചു. അതേസമയം, ദുബായിൽനിന്നും ഷാർജയിൽനിന്നുമുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ 48 മണിക്കൂർനേരത്തേക്ക് ബഹ്റൈൻ നിർത്തിവെച്ചിരുന്നു. വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈൻ വ്യോമയാനവകുപ്പ്(സി.എ.എ.) 'ട്വീറ്റ്'ചെയ്തു. ഗൾഫ് മേഖലയിലുടനീളം 110 പേർക്കാണ് നിലവിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇറാനിൽ 50 പേർ ഈ മാരകവൈറസ് ബാധിച്ച് മരിച്ചു. എന്നാൽ, 15 പേർമാത്രമാണ് മരിച്ചതെന്നും 61 പേർക്ക് വൈറസ് ബാധയുണ്ടെന്നുമാണ് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ബഹ്റൈനിൽ 17, യു.എ.ഇ.യിൽ 13, കുവൈത്തിൽ എട്ട്, ഒമാനിൽ നാല്, ഇറാഖിൽ നാല്, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ ഓരോരുത്തർവീതവുമാണ് വൈറസ് ബാധിതരായിരിക്കുന്നത്. ഏറെപ്പേർ നിരീക്ഷണത്തിലുമാണ്. ചൈനകഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുത..
                 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു; 20 പേര്‍ അറസ്റ്റില്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള സംഘർഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അജിത് ഡോവൽ ഡൽഹി കമ്മീഷണർ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്പെഷ്യൽ കമ്മീഷണർ എസ്എൻ ശ്രീവാസ്ത, നോർത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സംഘർഷ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി. അക്രമികൾ വലിയ തോതിൽ നാശം വിതച്ച സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക് എന്നീ പ്രദേശിങ്ങളിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ മനസിലാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മൂന്നാംതവണയും ഉന്നതലയോഗം വിളിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡൽഹിയിലെത്തി ക്രമസമാധാനനില വിലയിരുത്തിയത്.ഇതിനിടെ സംഘർഷവുമായി ..
                 

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്...
                 

കൊറോണ: ഇറ്റലിയിലെ സൂപ്പര്‍ പോരാട്ടം അടച്ചിട്ട മൈതാനത്ത്

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
ടൂറിൻ: ഇറ്റാലിയൻ സീരി എ ലീഗിൽ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റർ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് പടരുന്നതിനാൽ ഇറ്റലിയിലെ ചില മേഖലകളിൽ പൊതു പരിപാടികൾക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാൽ, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. എ.സി. മിലാൻ- ജെനോവ, പാർമ- സ്പാൽ എന്നീ മത്സരങ്ങളും അടച്ചിട്ട മൈതാനത്താവും നടക്കുക. നേരത്തെ ഇറ്റാലിയൻ ലീഗിൽ നാല് മത്സരം മാറ്റിവെച്ചിരുന്നു. കൊറോണ ബാധിച്ച് ഇറ്റലിയിൽ ഇതുവരെ ഏഴ് പേർ മരിച്ചിട്ടുണ്ട്. 220 പേർക്ക് ഇതുവരെ രോഗം സ്ഥീകരിച്ചിട്ടുമുണ്ട്. Content Highlights: Serie A matches to be played behind closed doors..
                 

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കി

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: 2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ മൂന്നു വർഷം വരെയോ കള്ളുഷാപ്പുകൾ ലേലം ചെയ്യും. 2019-20 വർഷത്തെ ലൈസൻസികൾക്ക് വിൽപ്പനയിൽ മുൻഗണന നൽകും. തെങ്ങിൽ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയർത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്റെ അളവ് നിലവിൽ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. കള്ളുഷാപ്പുകളിൽ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നത് നിയമവിധേയമാക്കും. നിലവിൽ കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തിൽ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും. മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസൻസ് ഫീസിൽ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസൻസ് ഫീസ് അവസാനമായി വർധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എൽ -3 ബാറുകളുടെ ലൈസൻസ് ഫീസ് 28 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി വർധിക്കും. എഫ്.എൽ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാകും. എഫ്.എൽ 7 (എയർപോർട്ട് ലോഞ്..
                 

ഡല്‍ഹി സംഘര്‍ഷഭരിതം: മരണസംഖ്യ 13

3 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലിൽ ഡൽഹി സംഘർഷഭരിതം. ഒരു പോലീസുകാരൻ ഉൾപ്പെടെ 13 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായിട്ടുള്ളത്. Photo: PTI നൂറ്റമ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 70ൽ അധികം പേർക്ക് പരിക്കു പറ്റിയത് വെടിയേറ്റതുമൂലമാണ്. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുകയും വാഹനങ്ങൾക്കും കടകൾക്കും തീവെക്കുകയും ചെയ്തു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരിഖാസ്, കർവാൾ നഗർ, വിജയ് പാർക്ക്,. മൗജ്പുർ, കർദംപുരി, ഗോകുൽപുരി, ബ്രഹ്മപുരി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. Photo: PTI സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വടക്ക..
                 

ഡല്‍ഹി സംഘര്‍ഷം; എന്തും ചര്‍ച്ച ചെയ്യാമെന്ന് ആഭ്യന്തര സഹമന്ത്രി; ഷാ-കെജ്‌രിവാള്‍ കൂടിക്കാഴ്ച

6 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പാർട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. പാർലമെന്റ് നോർത്ത് ബ്ലോക്കിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിൽ സന്ദർശനം നടത്തുന്നതിനിടെ സംഘർഷം നിലനിൽക്കുന്നത് കേന്ദ്ര സർക്കാരിന് കനത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.സംഘർഷം ഇന്നും ചിലയിടങ്ങളിൽ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഏത് പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഇന്ന് ഡൽഹിയിലുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സാധിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളോയും ബഹുമാനത്തോടെ ഞാൻ അപേക്ഷിക്കുകയാണ് കിഷൻ റെഡ്ഡി പറഞ്ഞു. അതേ സമയം അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തോളം സമാധാനപരമായ സമരങ്ങൾ..
                 

ഒമ്പത് യുവകഥാകൃത്തുക്കളുടെ കഥകളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ്

10 hours ago  
വാര്ത്ത / മാതൃഭൂമി/ News  
സമകാലീന മലയാള കഥയിലെ ഒമ്പത് വ്യത്യസ്ത കഥകളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവകഥാ പതിപ്പ് പുറത്തിറങ്ങി. മലയാളത്തിലെ യുവതലമുറയിലെ കഥാകൃത്തുക്കളിൽ ശ്രദ്ധേയരായ എഴുത്തുകാരുടെ കഥകൾ ഉൾകൊള്ളുന്നതാണ് നവകഥാ പതിപ്പ്. സ്പർശം (വി. ഷിനിലാൽ ), വിയർത്തു നിൽക്കുന്നവരോട് ചോദിക്കു ഇടക്ക് വീശിയ കാറ്റിനെക്കുറിച്ച് (കെ.വി മണികണ്ഠൻ), ഹൃദയഭുക്ക് (വി.കെ ദീപ), റൂറൽ നക്സൽസ് (അബിൻ ജോസഫ്), പൈക്ക (സുനീഷ് കൃഷ്ണൻ) ക്ലാപ്പന (നിധീഷ് ജി), കുന്നുകൾക്കിടയിലെ തടാകം (വി.കെ.കെ രമേശ്), ഉയ്യാലലൂഗവയ്യാ (ഷാഹിന ഇ.കെ), അബൂബക്കർ അടപ്രഥമൻ (സുനു. എ.വി) എന്നീ കഥകളാണ് നവകഥാ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവകഥാ പതിപ്പ് വാങ്ങാം മദനൻ, കബിത മുഖോപാധ്യായ, കെ.പി മുരളീധരൻ, ബി.എസ് പ്രദീപ് കുമാർ, ജോയ് തോമസ്, ഗിരീഷ് കുമാർ എന്നിവരുടെ ചിത്രീകരണങ്ങളും കഥകൾക്ക് മാറ്റ് കൂട്ടുന്നു. ഈ കഥകൾ എഴുത്തുകാരുടെ ശബ്ദത്തിൽ കേൾക്കാൻ സാധിക്കുന്ന ക്യു.ആർ കോഡുകളും ആഴ്ചപ്പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവകഥാ പതിപ്പ് ഓൺലൈൻ വാങ്ങാം..
                 

ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാൽ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു. അപകടത്തെ തുടർന്നാണ് മുരാരി ലാൽ മരിച്ചതെന്നും എന്നാൽ എങ്ങനെയാണ് അപകടം നടന്നതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഉത്തർ പ്രദേശ് പോലീസ് പറഞ്ഞു. ഒരു യോഗത്തിൽ പങ്കെടുക്കാനായാണ് മുരാരി ലാൽ ലഖ്നൗവിലെത്തിയത്. തുടർന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. മുരാരി ലാൽ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നും വിവരാവകാശ നിയമപ്രകാരം അഴിമതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നുവെന്ന് ആം ആദ്മി പാർട്ടി വക്താവ് വൈഭവ് മഹേശ്വരി പ്രതികരിച്ചു. content highlights:aam admi party leader found dead..
                 

ഹാപ്പിനെസ്സ് ക്ലാസ് വീക്ഷിച്ചും, വിദ്യാര്‍ഥികളോട് സംവദിച്ചും മെലാനിയ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ഡൽഹി സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ച് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടിമോട്ടിബാഗിലെ സർവോദയ കോ-എജുക്കേഷൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ എത്തിയത്. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും മെലാനിയയെ സ്വീകരിച്ചു. ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി മോട്ടിബാഗിലുള്ള സർവോദയ കോ-എജുക്കേഷൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ എത്തിയത്. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും മെലാനിയയെ സ്വീകരിച്ചു. കഥപറഞ്ഞും, പ്രകൃതിയോട് സംവദിച്ചുമാണ് ഇവിടെ ഓരോ കുട്ടികളുടെയും ഒരു ദിവസം ആരംഭിക്കുന്നത് എന്നത് വളരെയധികം പ്രചോദനമേകുന്ന ഒന്നാണ്. ഒരു ദിവസം തുടങ്ങാൻ ഇതിലും നല്ലൊരു മാർഗം എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ഹാപ്പിനെസ്സ് ക്ലാസ് കണ്ടതിന് ശേഷം മെലാനിയ പറഞ്ഞു. 2018 ജൂലൈയിൽ അരവിന്ദ്കെജ് രിവാൾ സർക്കാരാണ് ഹാപ്പിനെസ്സ് ക്ലാസ് ആരംഭിച്ചത്. 45 മിനിട്ട് നീണ്ടു നിൽക്കുന്ന ഈ ക്ലാസിൽ മെഡിറ്റേഷൻ, കഥ പറച്ചിൽ, മാനസിക വ്യായാമങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുളളത്. സ്കൂളിൽ ഒരു മണിക്കൂറിലധികം സമയം മെലാനിയ ചിലവഴിച്ചു. ഹാപ്പിനെസ്സ് ക..
                 

കൊല്ലത്തെ ദമ്പതിമാരുടെ വീട്ടില്‍ നോട്ടടിയന്ത്രം, അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും കള്ളനോട്ടുകള്‍

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ചാത്തന്നൂർ(കൊല്ലം): പാലക്കാട് കള്ളനോട്ട് കേസിൽ പിടിയിലായ ദമ്പതിമാരുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തത് നിരവധി കള്ളനോട്ടുകളും നോട്ടടിയന്ത്രവും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ ചാത്തന്നൂർ കണ്ണേറ്റയിലെ വീട്ടിലാണ് പോലീസ് സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയത്. ഇവിടെനിന്ന് അഞ്ഞൂറുരൂപയുടെ 53 കള്ളനോട്ടുകളും ഇരുന്നൂറുരൂപയുടെ 122 കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തു. കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് രഞ്ജിത്തിനെയും ഭാര്യ ലിജയെയും പാലക്കാട് മങ്കരയിൽ കള്ളനോട്ടുമായി പോലീസ് പിടികൂടിയത്. രഞ്ജിത്തിന്റെ ചാത്തന്നൂരിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. ഫോട്ടോ: നാരായണൻ ഉണ്ണി മങ്കരയിലെ കടകളിൽ കള്ളനോട്ട് നൽകി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് പോലീസ് സംഘം സ്ഥലത്തെത്തി നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. രഞ്ജിത്തിന്റെ ചാത്തന്നൂരിലെ വീട്ടിൽനിന്ന് പോലീസ് പിടിച്ചെടുത്ത കള്ളനോട്ടുകളും നോട്ടടിയന്ത്രങ്ങളും. ഫോട്ടോ: നാരായണൻ ഉണ്ണി ..
                 

അതിവേഗ പാതയില്‍ ഐആര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടമൊന്നും ഐആർസിടിസിക്ക് ബാധകമല്ല. അതിവേഗ പാതയിലൂടെയാണ് ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടർന്ന് 209 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. വിപണിയിൽ അസാധാരണമായ നേട്ടമാണ് ഐആർസിടിസി നേടിയത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആർസിടിസി. രാജ്യത്തെ തീവണ്ടിയാത്രക്കാർക്കായി കാറ്ററിങ് സർവീസും കപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവർഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വർധന. IRCTCshares up 500% over issue price..
                 

ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്നു, രണ്ടുപേര്‍ക്കു കൂടി വെടിയേറ്റു; ഒരുമാസം നിരോധനാജ്ഞ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിനിടെ രണ്ടുപേർക്കുകൂടി വെടിയേറ്റു. സംഭവത്തിൽ പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നുദിവസമായി തുടരുന്ന കലാപത്തിൽ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. Stone pelting again starts, between two groups near Bhajanpura chowk in #NorthEastDelhi pic.twitter.com/ppf2oZ5xBT — ANI (@ANI) February 25, 2020 അതിനിടെ സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനി ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മുസ്തഫാബാദിൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വീടുകൾക്കും കടകൾക്കും അക്രമികൾ തീയിടുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ഗോകുൽപുരിക്കടുത്ത് നീത്നഗറിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കലാപം കൂടുതലിടങ്ങളിലേക..
                 

ഒറ്റ പാക് താരം പോലുമില്ല, ആറ് ഇന്ത്യന്‍ താരങ്ങള്‍; ട്വന്റി 20 പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവന്‍ ഇതാ..

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ധാക്ക: ലോക ഇലവനെതിരായ ട്വന്റി 20 പ്രദർശന പരമ്പരയ്ക്കുള്ള ഏഷ്യൻ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പരമ്പര നടത്തുന്നത്. ആറ് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലാദേശ് താരങ്ങളും പ്രഖ്യാപിച്ച ടീമിലുണ്ട്. എന്നാൽ പാകിസ്താനിൽ നിന്ന് ഒരു താരം പോലുമില്ല. അഫ്ഗാനിസ്താനിൽ നിന്നും ശ്രീലങ്കയിൽ നിന്നും രണ്ടുവീതം താരങ്ങളും ഒരു നേപ്പാളി താരവും ടീമിലെത്തി. വിരാട് കോലി, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് ഏഷ്യൻ ഇലവനിലെ ഇന്ത്യൻ താരങ്ങൾ. അതേസമയം കോലിയുടെ കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇതേക്കേുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. രണ്ടു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാർച്ച് 18, 21 തിയതികളിൽ ധാക്കയിലെ ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. ഏഷ്യൻ ഇലവൻ കെ.എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുൽദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാൽ, ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹീം, മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), തിസാര പെരേ..
                 

ഡല്‍ഹി സംഘര്‍ഷം : പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത് വെടിയേറ്റ്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി :വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നുദിവസമായി തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ട ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ മരിച്ചത് വെടിയേറ്റെന്ന് മൃതദേഹപരിശോധനാ ഫലം. 42 കാരനായ രത്തൻ ദയാൽപുർ പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്. കല്ലേറിലാണ് രത്തൻലാൽ മരണപ്പെട്ടതെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ നടന്ന മൃതദേഹ പരിശോധനയിലാണ് ഇടതുചുമലിന് വെടിയേറ്റതിനെ തുടർന്നാണ് രത്തൻ മരണപ്പെട്ടത് എന്ന് വ്യക്തമായത്. ഇടതുചുമലിൽ തുളഞ്ഞുകയറിയ ഈ വെടിയുണ്ട മൃതദേഹ പരിശോധനയിൽ വലതുചുമലിൽ നിന്നാണ് പുറത്തെടുത്തത്. മൃതദേഹം വടക്കൻ ഡൽഹിയിലെ ബുരാരിയിലുള്ള വീട്ടിലെത്തിക്കും. തുടർന്ന് ജന്മഗ്രാമമായ ഫത്തേപുരിലേക്ക് കൊണ്ടുപോവും. ബുധനാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ ഒമ്പതുപേരാണ് ഇതിനകം മരിച്ചിരിക്കുന്നത്. 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച രണ്ടുപേരും വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവരായിരുന്നു. വെടിയേറ്റ് ഒരു മാധ്യമ പ്രവർത്തകനും ആശുപത്രിയിലാണ്. ഇരുമ്പുവടികളും തോക്കുമേന്തിയാണ് അക്രമികൾ തെരുവിൽ ഇറങ്ങിയിരിക്..
                 

സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം; ടി.വി റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷം കനക്കുന്നു. സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. ജെ.കെ.24x7റിപ്പോർട്ടർക്കാണ് നെഞ്ചിൽ വെടിയേറ്റത്. മൂന്ന് എൻഡിടിവി റിപ്പോർട്ടർമാർക്കും ക്യാമാറാമാനും നേരെ ആക്രമണമുണ്ടായി. ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമപ്രവർത്തകരെ അക്രമികൾ തടയുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിലാണ് ഇവർ സംസാരിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. ചിലരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. അരവിന്ദ് ഗുണശേഖർ എന്ന എൻഡിടിവി റിപ്പോർട്ടറെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അരവിന്ദിന്റെ മുഖത്താണ് പ്രഹരമേറ്റത്. അരവിന്ദിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട സഹപ്രവർത്തകൻ സൗരഭ് ശുക്ലയുടെ തലയ്ക്ക് അടിയേറ്റു. ആക്രമണത്തിൽ അരവിന്ദിന് ഒരു പല്ല് നഷ്ടമായി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ടുപേരും ഇപ്പോൾ സുരക്ഷിതരാണ്. സംഘർഷം നടക്കുന്ന മറ്റൊരിടത്തുവെച്ചാണ് എൻഡിടിവിയിലെ വനിതാ മാധ്യമപ്രവർത്തക മരിയം അലവിയെ ആക്രമിച്ചത്. ശ്രീനിവാസൻ ജെയിൻ എന്ന സഹപ്രവർത്തകനൊപ്പം സംഘർഷം റിപ്പോർട്ട് ചെയ്യുകയായിരുന്നു മരിയം. അവർക്കൊപ്പമുണ്ടായിരുന്ന സുശീൽ രാഥീക്കും പരിക്കുണ്ട്.മാധ്യ..
                 

ജഡ്ജിമാര്‍ക്ക് എച്ച്1 എന്‍1; പ്രതിരോധ നടപടികളുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. എല്ലാ ജഡ്ജിമാർക്കും പോട്രോക്കോൾ പ്രകാരം ചികിത്സ നൽകിയതായി മന്ത്രാലയം അറിയിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരുമായി സമ്പർക്കം പുലർത്തുന്നവർക്കും ചികിത്സ നൽകി. അഞ്ച് പേരെയും വീടുകളിൽ നിരീക്ഷിച്ച് വരികയായിരുന്നു. അവരിൽ മൂന്ന് പേർ തിരികെ ജോലിയിൽ പ്രവേശിച്ചു. രണ്ട് പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരും. അവർ സുഖം പ്രാപിച്ച് വരികയാണന്നും മന്ത്രാലയം അറിയിച്ചു. കോടതി മുറികളും ജഡ്ജിമാരുടെവസ്തുക്കളും അണുവിമുക്തമാക്കി. പ്രതിരോധ നടപടികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അഭിഭാഷകർക്കും മറ്റ് ജീവനക്കാർക്കുമായി എച്ച് 1 എൻ1 വർക്ക്ഷോപ്പും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഓഫീസിൽ ഫെബ്രുവരി 26ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തും. മോഹന ശാന്തന ഗൗഡർ, എ.എസ്. ബൊപ്പണ്ണ, ആർ. ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. ജഡ്ജിമാരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജഡ്ജിമ..
                 

29 പന്തുകള്‍, ഹാട്രിക്കടക്കം 10 വിക്കറ്റുകള്‍; ടെസ്റ്റില്‍ കുംബ്ലെയെങ്കില്‍ ഏകദിനത്തില്‍ ഇതാ കാഷ്‌വീ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: നിശ്ചിത ഓവർ മത്സരത്തിൽ 10 വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കി ചണ്ഡീഗഢ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കാഷ്വീ ഗൗതം. കടപ്പയിലെ കെ.എസ്.ആർ.എം കോളേജ് മൈതാനത്ത് നടന്ന ഏകദിന മത്സരത്തിൽ അരുണാചൽ പ്രദേശിന്റെ 10 വിക്കറ്റുകളും കാഷ്വീ എറിഞ്ഞിട്ടു. അണ്ടർ 19 വനിതകളുടെ മത്സരത്തിലായിരുന്നു താരത്തിന്റെ ഈ പ്രകടനം. വെറും 29 പന്തുകളിൽ നിന്ന് 12 റൺസ് മാത്രം വഴങ്ങിയാണ് കാഷ്വീ, അരുണാചലിന്റെ 10 പേരെയും മടക്കി അയച്ചത്. ഒരു ഹാട്രിക്ക് ഉൾപ്പെടെയായിരുന്നു താരത്തിന്റെ ഈ പ്രകടനം. പന്തെടുത്ത് കാഷ്വീ തിളങ്ങിയപ്പോൾ അരുണാചലിന്റെ ഇന്നിങ്സ് വെറും 25 റൺസിൽ അവസാനിച്ചു. നേരത്തെ ബാറ്റുകൊണ്ടും കാഷ്വീ തിളങ്ങിയിരുന്നു. 68 പന്തിൽ 49 റൺസെടുത്ത കാഷ്വീയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിരുന്നു. അരുണാചൽ വെറും 25 റൺസിന് ഓൾഔട്ടായതോടെ മത്സരത്തിൽ 161 റൺസിന്റെ വിജയവും ചണ്ഡീഗഢ് സ്വന്തമാക്കി. Hat-trick ✅ 10 wickets in a one-day game ✅ 49 runs with the bat ✅ Leading from the front ✅ 4.5-1-12-10! ..
                 

മുന്നറിയിപ്പുകൾ അവഗണിച്ച് തീവണ്ടിയാത്രക്കാർ; കവർച്ച പെരുകുന്നത് തടയാനാകാതെ പോലീസ്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
കൊല്ലം : തീവണ്ടികളിൽ മോഷണം വർധിക്കുമ്പോഴും യാത്രക്കാർ മുന്നറിയിപ്പുകൾ അവഗണിക്കുന്നു. ബോധവത്കരണവും മറ്റ് നടപടികളും ശക്തമാക്കുമ്പോഴും യാത്രക്കാരുടെ നിസ്സഹകരണം കവർച്ച തടയുന്നതിന് തടസ്സമാകുന്നുവെന്നാണ് റെയിൽവേ സുരക്ഷാസേനയുടെ വിലയിരുത്തൽ. അപരിചിതരിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശം യാത്രക്കാർ പാലിക്കുന്നില്ലെന്നാണ് സുരക്ഷാസേനയുടെ കണ്ടെത്തൽ. കഴിഞ്ഞദിവസം റെയിൽവേ സുരക്ഷാസേനാംഗങ്ങൾ യാത്രക്കാരെന്ന മട്ടിൽ എ.സി.കമ്പാർട്ട്മെന്റുകളിൽ നൽകിയ മധുരംപോലും മിക്കവരും മടികൂടാതെ വാങ്ങിക്കഴിച്ചു. ഇവർക്ക് സേനാംഗങ്ങൾ മുന്നറിയിപ്പു നൽകി. വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും യാത്രയ്ക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന നിർദേശവും സ്ത്രീകൾ കാര്യമായെടുക്കുന്നില്ലെന്ന് പരിശോധനകളിൽ തെളിഞ്ഞു. അടുത്തിടെ തീവണ്ടികളിൽ നടന്ന മോഷണങ്ങളിലേറെയും സ്ത്രീകൾ ഉൾപ്പെട്ട സംഘങ്ങളാണ് നടത്തിയതെന്ന് റെയിൽവേ സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അറിയിപ്പും നൽകിയിരുന്നു. തീവണ്ടി സ്റ്റേഷനോട് അടുക്കുമ്പോൾ ലഗേജുമായി വാതിലിനടുത്തെത്തുന്ന യാത്രക്കാർ, തുടർച്ചയായി കവർച്ചയ്ക്കിരയാകുന്നുണ്ട്. മാലയും ബാഗുകളും ..
                 

സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വര്‍ഗീയ ചേരിതരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി -ഡിജിപി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. Content Highlights:Social media under scanner - DGP..
                 

മുന്‍മന്ത്രി പി. ശങ്കരന്‍ അന്തരിച്ചു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അഡ്വ. പി. ശങ്കരൻ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരൻ. 1998-ൽ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ രാജീവം വീട്ടിലായിരുന്നു താമസം. യു.ഡി.എഫ്. ജില്ലാചെയർമാനും കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി (കോയിൻസ്) പ്രസിഡന്റുമാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടിൽ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിനാണ് ജനനം. ഭാര്യ: വി. സുധ (റിട്ട. പ്രിൻസിപ്പൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). മക്കൾ: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എൻജിനിയർ, ദുബായ്). മരുമക്കൾ: രാജീവ്, ദീ..
                 

തെരുവുകളിൽ അക്രമികളുടെ അഴിഞ്ഞാട്ടം

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ജാഫറാബാദിൽ തിങ്കളാഴ്ച തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച മറ്റു മേഖലകളിലേക്കും പടരുകയായിരുന്നു. മോജ്പുർ, ബാബർപുർ, ഭജൻപുര, ഗോകുൽപുരി, ചാന്ദ്പുര, കബീർനഗർ, കരാവൽനഗർ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഏറ്റുമുട്ടലുണ്ടായി. ബാബർപുർ-മോജ്പുർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഇരുമേഖലകളെയും വേർതിരിക്കുന്ന ഒരു പാലമുണ്ട്. ഇതിന്റെ ഇരുപുറവും നിന്നുകൊണ്ടായിരുന്നു ചൊവ്വാഴ്ചത്തെ സംഘർഷം. രാവിലെമുതൽ തെരുവുകളിൽ അക്രമികൾ അഴിഞ്ഞാടി. മോജ്പുരിൽ ബി.ജെ.പി. നേതാവ് ജെയ് ഭഗവാൻ ഗോയൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന് ആരോപണമുണ്ട്. മോജ്പുർ, ബ്രംപുരി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തെരുവുകളിലെ തീക്കളി. കടകൾക്കുപുറമേ, ഒരു ശവകുടീരത്തിനും തീവെച്ചു. ഉച്ചയ്ക്കുശേഷം മോജ്പുരിലെ കർദമപുരി പ്രദേശത്തു കല്ലേറുണ്ടായി. മെട്രോസ്റ്റേഷനുസമീപം ഉച്ചഭാഷിണിയിലൂടെ പ്രകോപനപരമായ സംഭാഷങ്ങളുണ്ടായെങ്കിലും പോലീസ് കാര്യമായി ഇടപെട്ടില്ല. മാധ്യമപ്രവർത്തകരടക്കം അതുവഴി വന്നവരോടെല്ലാം തിരിച്ചറിയൽകാർഡ് ചോദിച്ചും വസ്ത്രമുരിഞ്ഞു മതപരിശോധനയ്ക്കു ശ്രമിച്ചതുമൊക്കെ പ്രദേശത്തു ഭീകരാന്തരീക്ഷമുണ്ടാക്കി. പൗരത്വപ്രതിഷേധം നടക്കുന്ന ജാഫ..
                 

ഡല്‍ഹി സംഘര്‍ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപത്തിനു സാക്ഷിയായി വടക്കു-കിഴക്കൻ ഡൽഹിയിലെ തെരുവുകൾ. തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തുന്നതിന് മണിക്കൂറുകൾക്കുമാത്രം മുമ്പ്, നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച വൈകീട്ടോടെ പതിമ്മൂന്നായി. 48 പോലീസുകാരുൾപ്പെടെ 180-ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ..
                 

24 മണിക്കൂറിനുള്ളില്‍ മൂന്ന് യോഗം വിളിച്ച് അമിത് ഷാ; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡൽഹിയിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുമ്പോൾ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പുതിയതായി നിയമിച്ച സ്പെഷ്യൽ ദില്ലി കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവയും യോഗത്തിൽ പങ്കെടുത്തു. നേരത്തെ, ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് സേനയെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്.സംഘർഷം തടയുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനിൽക്കെയാണിത്. മൗജ്പൂർ, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥരും എംഎൽഎമാരും തമ്മിൽ മികച്ച ഏകോപനം നടത്താൻ ആഭ്യന്തര മന്ത്രാലയം, ഡൽഹി സർക്കാർ, ഡൽഹി പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ ഡൽഹിയിൽ സ..
                 

അലന്‍-താഹ വിഷയം; കോടിയേരി ബാലകൃഷ്ണന്‍ പി.മോഹനനെ തള്ളിപ്പറയാന്‍ തയ്യാറാവണം-ടി.സിദ്ദിഖ്

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ സി.പി.എം ഒരു മാസം മുന്നെ പുറത്താക്കിയ അലനേയും താഹയേയും അവരുടെ വിശദീകരണം തേടാതെ പുറത്താക്കാനാവില്ലെന്ന് വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളിപ്പറയാൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാവണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. സി.പി.എം പുറത്താക്കിയ ശേഷം അവരെ അനുകൂലിച്ച് കൊണ്ട് പി.മോഹനൻ വാർത്താസമ്മേളനം വിളിച്ചത് മുഖ്യമന്ത്രിയെ വെള്ളപൂശാനാണ്. തിരുത്തും എന്ന് പറയുന്ന ജില്ലാ സെക്രട്ടറിയും പുറത്താക്കിയെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന പാർട്ടിക്ക് വിഷത്തിൽ നിലപാട് എടുക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ടി.സിദ്ദിഖ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ നികുതി ഭീകരതയിലേക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ ചെയ്തത്. ഇതേ സർക്കാർ തന്നെ ഭരിക്കുന്ന പാർട്ടി നടത്തിയ കൊലപാതകത്തിന്റെ അന്വേഷണത്തിന് സി.ബി.ഐ വരാതിരിക്കാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് വക്കീലൻമാരെ കൊണ്ടുവരുന്നു. ശരത് ലാൽ, കൃപേഷ് കൊലപാതക കേസുകൾ അന്വേഷിക്കാനായി രൂപ മണീന്തർ സിംഗ്, പ്രഭാസ് ബജാജ് എന്നീ വക്കീലൻമാർക്ക് 42 ലക്ഷത്തോളം രൂപ ഫീസ് അനുവ..
                 

ഡല്‍ഹി സംഘര്‍ഷം; ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടിവേണമെന്ന് ഗൗതം ഗംഭീര്‍

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. സംഘർഷത്തിൽ ആരോപണവിധേയനായ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ഗൗതം ഗംഭീർ എംപി രംഗത്തെത്തി. പ്രകോപനപരമായ പരാമർശങ്ങൾ ആരും നടത്തിയാലും അത് കപിൽ മിശ്രയായാലും കർശന നടപടിയെടുക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഗംഭീർ പ്രതികരിച്ചത്. വ്യക്തി ആരാണെന്ന് പ്രശ്നമല്ല, അത് കപിൽ മിശ്ര ആണെങ്കിലും മറ്റാരാണെങ്കിലും. ഏത് പാർട്ടിയിൽപ്പെട്ട ആളാണെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കണം ഗംഭീർ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസിന് കപിൽ മിശ്ര ഞായറാഴ്ച അന്ത്യശാസനം നൽകിയിരുന്നു. മൂന്ന് ദിവസം ഞങ്ങൾ തരും. അതിന് മുമ്പ് പ്രതിഷേധക്കാരെ റോഡുകളിൽ നിന്നും മറ്റും നീക്കം ചെയ്യണം. അതിന് ശേഷം മറ്റു ന്യായങ്ങൾ പറഞ്ഞ് ഞങ്ങളുടെ മുന്നിലേക്ക് വരരുത്. ഞങ്ങളത് മുഖവിലക്കെടുക്കില്ല ഇങ്ങനെയായിരുന്നു കപിൽ മിശ്ര പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് കപിൽ മിശ്രയുടെ നേതൃത്വത്തിൽ മോജ്പുരിൽ പ്രകടനം നടന്നു. ഇതേത്തുടർന്ന് ഭേദഗതിയെ അനുകൂലിക്കുന്നവരും..
                 

പുറത്ത് നിന്നെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നു; അതിര്‍ത്തികള്‍ അടയ്ക്കണമെന്ന്‌ കെജ്‌രിവാള്‍

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് അതിർത്തികൾ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേർത്ത എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. പുറത്ത് നിന്ന് ആളുകൾ ഡൽഹിയിലേക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വരുന്നുണ്ട്. അതിർത്തികൾ അടച്ച് അറസ്റ്റുകൾ നടത്തണം. സംഘർഷത്തിൽ മരിച്ചവർ ആരായാലും അവർ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തിൽ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണം കെജ്രിവാൾ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തി അടച്ചിടാൻ ആവശ്യപ്പെടുമെന്നാണ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്. ഡൽഹി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്ത്ര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിൽ കെജ്രിവാളും ലെഫ്റ്റനന്റ് ഗണർണറും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും. ഡൽഹി സംഘർഷത്തിന്റെ പേരിൽ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് അമിത് ഷാ ഉന്നത തല യോഗം വിളിച്ചിര..
                 

യുദ്ധസമാനമായി ഡല്‍ഹി: സംഘര്‍ഷത്തില്‍ മരണം ഏഴായി, പത്തിടങ്ങളില്‍ നിരോധനാജ്ഞ

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം ഏഴായി ഉയർന്നു. ഗോകുൽപുരി എ.സി.പി. ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലും (42) നാട്ടുകാരനായ ഫർഖൻ അൻസാരിയും (32) ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നൂറിലേറേ പേർക്ക്ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇവർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില അതീവ ഗുരുതമാണ്. Delhi: Latest visuals from Khajuri Khas and Bhajanpura, where violence and arson were reported yesterday. Police deployed in the area and section 144 has been imposed. #NortheastDelhi pic.twitter.com/QhZ3wuKtZ6 — ANI (@ANI) February 25, 2020 വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദ്, മോജ്പുർ, ഭജൻപുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവൽ നഗർ, കബീർ നഗർ, ദയാൽപുർ, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാർ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൻ കേന്ദ്ര ആഭ്യന്തര മന്ത്രി..
                 

ടീം സെലക്ഷന്‍ എനിക്ക് മനസിലാകുന്നില്ല.... ആഞ്ഞടിച്ച് കപില്‍ ദേവ്

4 hours ago  
വാര്ത്ത / മാതൃഭൂമി/ News  
വെല്ലിങ്ടൺ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരേ ആഞ്ഞടിച്ച് മുൻനായകൻ കപിൽ ദേവ്. ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്നതാണ് കപിലിനെ ചൊടിപ്പിച്ചത്. നമ്മൾ എന്തിനാണ് ടീമിൽ നിരന്തരം മാറ്റം വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമിൽ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത്സുരക്ഷിതത്വം തോന്നിയില്ലെങ്കിൽ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിർമിക്കുമ്പോൾ, താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനാവണം. ഒരുപാട് മാറ്റങ്ങൾ വരുത്തുമ്പോൾ, അത് യാതൊരു ഫലവും നൽകുന്നില്ല. ഓരോ ഫോർമാറ്റിനും ഓരോ താരങ്ങൾ എന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. സമീപകാലത്ത് ലോകേഷ് രാഹുൽ മികച്ച ഫോമിലാണ്. എന്നാൽ, അദ്ദേഹം ടീമിന് പുറത്താണ്. ഒരു താരം മികച്ച ഫോമിലാണെങ്കിൽ അദ്ദേഹത്തിന് അവസരം നൽകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. - കപിൽ ദേവ് പറഞ്ഞു. Content Highlights: Do not understand selection - Kapil Dev questions India..
                 

അനധികൃത പരിശീലനം: പി.എസ്.സി. പരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങൾക്ക് പി.എസ്.സി. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന പരാതിയിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തലസ്ഥാനത്തെ രണ്ട് സ്ഥാപന ഉടമകളിൽനിന്ന് ഉൾപ്പെടെ വിജിലൻസ് സംഘം മൊഴിയെടുത്തു. സർക്കാർ ഉദ്യോഗസ്ഥരായ ഇവർ അവധിയെടുക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നതടക്കമുള്ള തെളിവുകളാണു ലഭിച്ചത്. വിജിലൻസ് പരിശോധന നടന്ന വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെയാണ് വിജിലൻസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിലൊരാളായ അജിതയുടെ ഭർത്താവ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ട്രേഡ്സ്മാനാണ്. ഇയാൾ 2015 മുതൽ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും 2019 നവംബർമുതൽ മാത്രമാണ് ലീവെടുത്തതെന്നു തെളിഞ്ഞു. സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളിയും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽനിന്നു വിരമിച്ച രാധാകൃഷ്ണപിള്ളയുടെ ബന്ധുവുമായ രഞ്ജന് സ്ഥാപനവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ജി.എ.ഡി.യിലെ അണ്ടർ സെക്രട്ടറിയായ ഇയാൾ ഇപ്പോൾ മുന്നാക്കവിഭാഗ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലാണ്. ലീവ് എടുക്കാതെയാണ് ഇ..
                 

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി വില 750 രൂപയാകും

10 hours ago  
വാര്ത്ത / മാതൃഭൂമി/ News  
മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മന്റ് സർവീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാർഡ്സ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 19 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. മാർച്ച് 16ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാർളൈൽ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വിൽക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്പനി വിൽക്കുക. നിലവിൽ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാർളൈൽ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേർന്ന് എസ്ബിഐ കാർഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറിൽ എസ്ബിഐയും കാർളൈൽ ഗ്രൂപ്പും ജിഇ ക്യാപിറ്റലിൽനിന്ന് ഓഹരികൾ സ്വന്തമാക്കി...
                 

Ad

എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയിൽനിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ മാർച്ച് 31 മുതൽ നിലവിൽവരും. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാർഷിക വാടക 8000 രൂപയായി. ശരാശരി വർധന 33 ശതമാനമാണ്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വർധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതൽ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷൻ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തിൽ നൽകേണ്ടിവരിക.ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കിൽ ലോക്കർ പരിശോധിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേ..
                 

ബിജെപി നേതാവും കാമുകിയും ഫ്‌ളാറ്റിനുള്ളില്‍, ഭാര്യ കൈയോടെ പിടികൂടി; വാക്കേറ്റവും അടിപിടിയും

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ലഖ്നൗ: കാമുകിയോടൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ബിജെപി നേതാവിനെ ഭാര്യ കൈയോടെ പിടികൂടി. ബിജെപി കിസാൻ മോർച്ച ദേശീയ എക്സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങിനെയുമാണ് ഭാര്യ അനു ലഖ്നൗവിലെ ഫ്ളാറ്റിൽനിന്ന് പിടികൂടിയത്. ഇതിനുപിന്നാലെ കാമുകിയും ഭാര്യയും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. സംഭവത്തിൽ മാണ്ഡവി സിങ്ങിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങ്ങും പോലീസിൽ പരാതി നൽകി. ശ്രീകാന്ത് ത്യാഗിയും മാണ്ഡവി സിങ്ങും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരും ലഖ്നൗ ഗോമതി നഗറിലെ ഗ്രീൻവുഡ്സ് അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്നതായും ഭാര്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അനു ലഖ്നൗവിലെ ഫ്ളാറ്റിൽ നേരിട്ടെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടിയത്. ഫ്ളാറ്റിൽവെച്ച് ബിജെപി നേതാവിന്റെ ഭാര്യയും കാമുകിയും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ ഇരുവരും പോലീസിൽ പരാതി നൽകുകയും ചെയ്തു. താനൊരു സാമൂഹിക പ്രവർത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിങ് പോലീസിനോട് പറഞ്ഞത്. ഇക..
                 

Ad

പ്രതിരോധിച്ച് കളിച്ച് ഔട്ടാകുന്ന പന്തുവരെ കാക്കണോ? ശൈലി മാറ്റണമെന്ന് കോലി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡ് ബൗളർമാർക്കെതിരേ അമിതമായി പ്രതിരോധിച്ച് കളിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാരോട് ക്യാപ്റ്റൻ വിരാട് കോലി. ക്രൈസ്റ്റ് ചർച്ചിൽ 29-ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനു മുമ്പാണ് കോലിയുടെ വാക്കുകൾ. ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ തോൽവിയേറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ രണ്ടാം ടെസ്റ്റിൽ വിജയം അനിവാര്യമാണ്. ബൗളർമാർക്കെതിരേ കൂടുതൽ ജാഗ്രതയോടെ പ്രതിരോധിച്ച് കളിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോലി വ്യക്തമാക്കി. ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ നമ്മുടെ സമീപനത്തിൽ തിരുത്തൽ ആവശ്യമാണ്. കൂടുതൽ ജാഗ്രതയോടെ പ്രതിരോധിച്ച് കളിക്കുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിലൂടെ നിങ്ങൾ ഷോട്ടുകൾ കളിക്കുന്നതിൽ പരാജയപ്പെടുകയാണ്, കോലി പറഞ്ഞു. ആദ്യ ടെസ്റ്റിനിടെ ചേതേശ്വർ പൂജാര 11 റൺസെടുക്കാൻ നേരിട്ടത് 81 പന്തുകളാണ്. ഹനുമ വിഹാരി 15 റൺസ് നേടിയത് 79 പന്തുകളിൽ നിന്നും. ഒരുവേള പൂജാര ആദ്യ റണ്ണെടുത്തത് 28 പന്തുകൾക്ക് ശേഷമാണ്. ഇത് മായങ്ക് അഗർവാളിനെ സമ്മർദത്തിലാക്കി. വൈകാതെ ഒരു ലൂസ് ഷോട്ടിന് ശ്രമിച..
                 

Ad

22,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പിട്ടു: മാനസികാരോഗ്യമേഖലയിലും സഹകരിക്കാന്‍ ധാരണാപത്രം

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ഹൈദരാബാദ്: 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചു. അത്യാധുനിക ഹെലികോപ്ടർ അടക്കം കൈമാറാനാണ് കരാർ. നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്. അമേരിക്കയിൽ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു ഇതിന് പുറമേ മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മൂന്ന് മേഖലകളിലെ ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.വാണിജ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തി വാണിജ്യ ചർച്ചകൾക്ക് രൂപം നൽകുമെന്ന് മോദി വ്യക്തമാക്കി. ഭീകരതയെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും ആഭ്യന്തര സുരക്ഷയിൽ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിർണായകമാണെന്നും മോദി കൂട്..
                 

Ad

ഡല്‍ഹി സംഘര്‍ഷം: രാജ്ഘട്ടില്‍ പ്രാര്‍ഥിച്ച് അരവിന്ദ് കെജ്‌രിവാളും സംഘവും

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പ്രാർഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. നിരവധി ആം ആദ്മി പാർട്ടി നേതാക്കളും നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെയാണ് കെജ്രിവാളിന്റെയും സംഘത്തിന്റെയും രാജ്ഘട്ട് സന്ദർശനം. ഒരു പോലീസുകാരൻ ഉൾപ്പെടെ ഏഴുപേർക്കാണ് ഡൽഹി സംഘർഷത്തിൽ ഇതിനോടകം ജീവൻ നഷ്ടമായത്. Delhi CM: The entire country is worried about the violence that took place in Delhi in past two days. There has been loss of lives & properties. If violence increases it will affect everyone. All us are here to offer our prayers to Gandhi Ji who was a follower of non-violence. https://t.co/Le65MOfjos pic.twitter.com/HnuCr1g3Fo — ANI (@ANI) February 25, 2020 ഡൽഹിയിൽ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന സംഘർഷങ്ങളിൽ രാജ്യത്തിനു മുഴുവനും ആശങ്കയുണ്ടെന്ന് കെജ്രിവാൾ എ.എൻ.ഐ. വാർത്താ ഏജൻസിയോടു പ്രതികരിച്ചു. ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ട്. ..
                 

ഡല്‍ഹി സംഘര്‍ഷം: കൊല്ലപ്പെട്ടവരില്‍ മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ പിതാവും

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ ഇതിനോടകം ഏഴുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇവരിൽ മക്കൾക്കു വേണ്ടി ഭക്ഷണം വാങ്ങാൻ പോയ പിതാവും ഉൾപ്പെടുന്നതായി റിപ്പോർട്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ കർദംപുരി സ്വദേശി മുഹമ്മദ് ഫുർക്കാനാ(32)ണ് മക്കൾക്ക് ഭക്ഷണം വാങ്ങാൻ പോയതിനിടെ കൊല്ലപ്പെട്ടത്. മുഹമ്മദ് ഫുർക്കാൻ മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് ഇമ്രാൻ പറയുന്നു. കരകൗശല ഉൽപ്പന്നങ്ങളുടെ കച്ചവടക്കാരാണ് മുഹമ്മദ് ഫുർക്കാനും മുഹമ്മദ് ഇമ്രാനും. സംഘർഷം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിലെ പാലത്തിനു സമീപമാണ് ഇരുവരുടെയും താമസം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഞാൻ അവനെ കണ്ടിരുന്നു. അവൻ അപ്പോൾ വീട്ടിലുണ്ടായിരുന്നു- മുഹമ്മദ് ഫുർക്കാനെ കണ്ടതിനെ കുറിച്ച് മുഹമ്മദ് ഇമ്രാൻ പറയുന്നു. പ്രതിഷേധങ്ങളെ തുടർന്ന് പ്രദേശത്തെ കടകൾ അടച്ചിരുന്നു. ഇതേത്തുടർന്ന് മക്കൾക്ക് ഭക്ഷണം തരപ്പെടുത്താനായി പുറത്തേക്ക് പോയതായിരുന്നു മുഹമ്മദ് ഫുർകാൻ. മുഹമ്മദ് ഫുർക്കാന്റെ സഹോദരൻമുഹമ്മദ് ഇമ്രാൻ. Photo courtesy: NDTV ആരോ ഒരാൾ എന്നെ വിളിച്ച് നിങ്ങളുടെ സഹോദരന് കാലിൽ വെ..
                 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ലുധിയാന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരീഭർത്താവും സുഹൃത്തും അറസ്റ്റിൽ. ലുധിയാന ബസന്ത് നഗറിലെ 31 വയസ്സുകാരനും ഇയാളുടെ സുഹൃത്തായ 22 വയസ്സുകാരനുമാണ് അറസ്റ്റിലായത്. 31-കാരന്റെ ഭാര്യയുടെ സഹോദരിയായ 15 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തിയ 31-കാരൻ കുഞ്ഞിന് സുഖമില്ലെന്നും കുഞ്ഞിനെ നോക്കാൻ ഭാര്യാസഹോദരിയെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാളോടൊപ്പം പെൺകുട്ടി സഹോദരിയുടെ വീട്ടിലെത്തി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ കുഞ്ഞിന് ഇപ്പോൾ കുഴപ്പമില്ലെന്നും പെൺകുട്ടിയെ അവരുടെ വീട്ടിൽകൊണ്ടാക്കാമെന്നും പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് ഇരുവരും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. യാത്രയ്ക്കിടെ ബസന്ത് നഗറിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം വീട്ടുകാരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയും പെൺകുട്ടിയും ചേർന്നാണ് പോ..
                 

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസ് കയറി മരിച്ചു

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
പേരാവൂർ (കണ്ണൂർ): സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിൽ ഇന്ന് വൈകുന്നേരം 4.15- ഓടെയാണ് അപകടം. പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയാണ് അപകടമെന്ന് അത് വഴി നടന്നു വരികയായിരുന്ന സ്കൂൾ വിദ്യാർഥികൾ പറഞ്ഞു. സഹോദരങ്ങൾ: സൽമാൻ (രണ്ടാം ക്ലാസ് വിദ്യാർഥി, ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ), ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച. Content Highlights:Student killed in tragic school bus accident in Kannur..
                 

'എന്താണ് ഈ ഇന്ത്യ, എവിടെയാണത്'; ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കക്കാര്‍ക്ക് അറിയേണ്ടത്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂയോർക്ക്: മുപ്പത്തിയാറ് മണിക്കൂർ നീണ്ട സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് മടങ്ങാനൊരുങ്ങുകയാണ്. പ്രഥമ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ട്രംപിന്റെ യാത്രയെ അമേരിക്കൻ മാധ്യമങ്ങളും സോഷ്യൽമീഡിയയും ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗൂഗിൾ ട്രെൻഡിലെചില സെർച്ചിംഗ് ചോദ്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ രണ്ട് ചോദ്യങ്ങളാണ് അമേരിക്കക്കാർ ഗൂഗിളിൽ തിരയുന്നതെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്താണ് ഈ ഇന്ത്യ,എവിടെയാണ് ഇന്ത്യ എന്നീ ചോദ്യങ്ങളാണ് വ്യാപകമായി തിരയുന്നത്. ട്രംപിന്റെ ഇന്ത്യ സന്ദർശനം പ്രഖ്യാപിക്കപ്പെട്ട ജനുവരി 28 മുതൽ ഈ ചോദ്യങ്ങൾ അമേരിക്കയിലെ ഗൂഗിൾ സെർച്ചിൽ വ്യാപകമായി. ഇതിൽ എവിടെയാണ് ഇന്ത്യ എന്ന ചോദ്യമാണ് വലിയതോതിൽ തിരഞ്ഞത്. അമേരിക്കയിലെ കൊളംമ്പിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ തിരച്ചിലുകൾ ഉണ്ടായതെന്നാണ് ഗൂഗിൾ ട്രെൻഡ്പറയുന്നത്. Content Highlights: What is India, Where is India : What US is Google searching while Trump is in Delhi..
                 

സിഎഎ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നത് മതസ്വാതന്ത്ര്യം - ട്രംപ്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചർച്ച നടത്തിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ജനങ്ങൾക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്നം നടത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അത് ഇന്ത്യയുടെ കാര്യമാണ്. വിവാദമുണ്ടാക്കാൻ ആഗ്രഹമില്ല. ജനങ്ങൾക്കുവേണ്ടി ഉചിതമായ തീരുനമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചർച്ചയും പ്രധാനമന്ത്രി മോദിയുമായി നടത്തിയില്ല. അതും ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദർശത്തിന്റെ രണ്ടാം ദിവസമാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് വടക്കും കിഴക്കൻ ഡൽഹിയിൽ പൗരത്വം നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും..
                 

7.7 ലക്ഷം വീടുകളിൽ കുട്ടികൾ അരക്ഷിതർ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
കൊച്ചി: കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ ഓർമകൾ നീറ്റലായുണ്ട് കേരളത്തിന്റെ മനസ്സിൽ. കുഞ്ഞു വിയാന്റെ ജീവനെടുത്തതിൽ പ്രതിസ്ഥാനത്തുള്ളത് അമ്മതന്നെ. വീടിന്റെ നാലുചുവരുകൾക്കകത്തുപോലും സുരക്ഷിതരല്ല നമ്മുടെ കുട്ടികളെന്ന് കണ്ണൂർ സംഭവം അടിവരയിട്ടുറപ്പിക്കുന്നു. സംസ്ഥാനസർക്കാരിന്റെ നിർദേശപ്രകാരം നടത്തിയ നടത്തിയ പഠനത്തിൽ 7.7 ലക്ഷത്തോളം വീടുകളിൽ കുട്ടികൾ അരക്ഷിതരാണെന്നാണ് കണ്ടെത്തൽ. രക്ഷിതാക്കളുടെ ലഹരി ഉപയോഗം മുതൽ കുടുംബപ്രശ്നങ്ങൾവരെയുണ്ട് കാരണങ്ങളുടെ പട്ടികയിൽ. അങ്കണവാടി ജീവനക്കാരിലൂടെ ശേഖരിച്ച വിവരങ്ങൾ സമാഹരിച്ച് വിശദ കർമപദ്ധതി തയ്യാറാക്കുകയാണ് സർക്കാർ. രണ്ടാഴ്ചയ്ക്കകം മാർഗനിർദേശമിറക്കുമെന്ന് വനിതാശിശുവികസനവകുപ്പ് ഡയറക്ടർ ടി.വി. അനുപമ പറഞ്ഞു. വില്ലൻ ലഹരി * മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം. എറണാകുളത്തുമാത്രം മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന 500 കുടുംബങ്ങളുണ്ട്. * രക്ഷിതാക്കളിൽ ഒരാൾക്ക് അമിതമായ മദ്യപാനശീലമുള്ള 3000 കുടുംബങ്ങളെയും കണ്ടെത്തി. * രക്ഷിതാക്കൾ തമ്മിലുള്ള കലഹം, അവിഹിതബന്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയും കുട്ടികളെ അരക്ഷിതരാക്കുന്നു. തുടർന..
                 

പ്രലോഭിപ്പിച്ച് പീഡനവും മതം മാറ്റാൻ ശ്രമവും; പ്രതി പിടിയിൽ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
മൂവാറ്റുപുഴ: സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറാനാവശ്യപ്പെട്ടെന്ന പരാതിയിൽ മൂവാറ്റുപുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടൻകുഴിയിൽ അലിയാർ (അലി-49) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18-നാണ് ഇയാൾക്കെതിരേ കാഞ്ഞാർ സ്വദേശിനി പരാതി നൽകിയത്. ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയായിരുന്ന 24-കാരി നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതിനെത്തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാൽ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു എന്നും യുവതി പറയുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് തെളിവെടുപ്പിനായി വ..
                 

ഗ്രാമത്തിൽ പീലിനിവർത്തിയാടാൻ ഇനി അപ്പുവില്ല

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
മുഹമ്മ: നാടിനെ നൊന്പരത്തിലാക്കുന്നതായിരുന്നു അപ്പുവിന്റെ വേർപാട്. മണ്ണഞ്ചേരി ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായി പറന്നുനടന്ന അപ്പുവെന്ന ആൺമയിലാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. ഞായറാഴ്ച മനയ്ക്കൽ ക്ഷേത്രത്തിന് സമീപത്തായി റോഡ് മറികടക്കുമ്പോൾ ബൈക്ക് തട്ടിയിരുന്നു. എന്നാൽ, കാര്യമായ കുഴപ്പങ്ങളില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകി വിട്ടു. തിങ്കളാഴ്ച വൈകീട്ടോടെ ക്ഷേത്രത്തിന് സമീപത്തെ സർപ്പക്കാവിലാണ് മയിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണഞ്ചേരി സ്കൂൾ കവലയ്ക്ക് പടിഞ്ഞാറുള്ള പേനത്ത് പ്രകാശ് ഷേണായിയുടെ വീട്ടിലായിരുന്നു അപ്പുവിന്റെ ജനനം. അവിടെ നാലുവർഷം മുൻപ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച കൂട്ടത്തിൽ നിന്നായിരുന്നു മുട്ട വിരിഞ്ഞ് അപ്പുവെന്ന മയിൽ നാട്ടുകാർക്ക് പ്രിയങ്കരനായത്. പ്രകാശ് ഷേണായിയുടെ വീട്ടിൽനിന്ന് രാവിലെ ചോറും തൈരും ചേർന്ന ഭക്ഷണം കഴിച്ച് നാടുചുറ്റാനിറങ്ങും. സമീപത്തെ മനയ്ക്കൽ ക്ഷേത്രമായിരുന്നു സ്ഥിരം താവളം. ഇവിടെയെത്തുന്ന ഭക്തരും കുട്ടികളുമായി നല്ല ഇണക്കത്തോടെയായിരുന്നു അപ്പു കഴിഞ്ഞിരുന്നത്. കുട്ടികളും മുതിർന്നവരുമടക്കം വിതുമ്പലോടെയാണ് അപ്പുവിന്റെ വേർപാടറിഞ്ഞ് ക്ഷേത്രത്തിലേക്കെത്തിയത്. വനംവകുപ്പ് പോസ്റ്റ്..
                 

ഉള്ളിലും പുറത്തും കനലടങ്ങാതെ തെരുവീഥികൾ

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: തിങ്കളാഴ്ചമുതലേ അടഞ്ഞുകിടക്കുകയാണ് ന്യൂ സിലംപുരിൽനിന്ന് ജാഫറാബാദിലേക്കു പോകുന്ന വഴി. പോലീസ് ബാരിക്കേഡുകൾ കൊണ്ടടച്ച റോഡിലൂടെ മാധ്യമപ്രവർത്തകരെമാത്രം പോകാൻ അനുവദിച്ചു. ഭയം പതിയിരിക്കുന്നതുപോലെ വിജനമായിരുന്ന വഴിയോരം. സിലംപുരിൽ നേരത്തേ പൗരത്വപ്രതിഷേധം നടന്ന പന്തൽ ഒഴിഞ്ഞുകിടക്കുന്നു. ജാഫറാബാദിൽ സമരം നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ആൾക്കൂട്ടം തടഞ്ഞു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് മാധ്യമപ്രവർത്തകരാണെന്നു സ്ഥിരീകരിച്ചശേഷം മുന്നോട്ടുപോകാൻ അനുമതി. പാലത്തിനു മുകളിൽനിന്നു നോക്കിയപ്പോൾ ദൂരെ കറുത്ത പുകപടലങ്ങളുയരുന്നത് കണ്ടു. അപ്പുറം മോജ്പുരാണ്. അവിടെ കടകൾക്കു തീവെച്ചിരിക്കുന്നു. “രണ്ടുമാസമായി ഞങ്ങളിവിടെ സമരമിരിക്കുന്നു. ഒരു പ്രശ്നവുമുണ്ടായില്ല. പക്ഷേ, കഴിഞ്ഞദിവസം ബി.ജെ.പി.നേതാവ് കപിൽ മിശ്ര വന്നു പ്രകോപനമുണ്ടാക്കി. അതിനുശേഷമാണ് ഈ അതിക്രമങ്ങളൊക്കെ. ഏതെങ്കിലും മതത്തിനെതിരേയല്ല, സർക്കാരിനെതിരേയാണ് ഞങ്ങളുടെ സമരം” -ഒരു ചെറുപ്പക്കാരന്റെ രോഷപ്രകടനം. സ്ത്രീകളടക്കമുള്ളവർ ആക്രമിക്കപ്പെട്ടതും പോലീസ് നോക്കിനിന്നതുമൊക്കെ ജനക്കൂട്ടത്തിനിടയിൽ നിന്നു പരിഭവങ്ങളായി പ്രവഹിച്ചു. സംഘർഷം ആളിക്കത്തി..
                 

'ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ല'; മന്ത്രി ഐസക്കിനെതിരേ വിമർശവുമായി സി.പി.ഐ. ജില്ലാ സെക്രട്ടറി

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ആലപ്പുഴ: കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പുമന്ത്രിയായ തോമസ് ഐസക് ഒന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്. കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. സംഘടിപ്പിച്ച 'രോഷാഗ്നി' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയ്ക്കുപോലും മന്ത്രി തയ്യാറാകാത്ത സ്ഥിതിയാണ്. നാലുവർഷംകൊണ്ട് നടപ്പിലാക്കാത്ത കയർ കമ്പനി അഞ്ചാംവർഷം നടപ്പിലാക്കുമെന്നാണ് ഐസക് ഇപ്പോൾ പറയുന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണ് കയർ കമ്പനി. കയർമേളനടത്തി ഓർഡറുകൾ ലഭിച്ചെന്ന് പറയുന്നതിലൊന്നും ഒരടിസ്ഥാനവുമില്ല. ആര്യാട്ടും ചേർത്തലയിലുമുള്ള സകല കയർഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. ചെറുകിട കയർ ഫാക്ടറികൾ എങ്ങും ചലിക്കുന്നുമില്ല. വിലയുമില്ല വേലയുമില്ല കൂലിയുമില്ല. പെൻഷനില്ലാതെ പരമ്പരാഗത കയർ ഫാക്ടറി തൊഴിലാളികൾ വലയുകയാണെന്നും ആഞ്ചലോസ് പറഞ്ഞു. കയർതൊഴിലാളികൾ നേരിടുന്ന പതിനെട്ടോളം അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. പവർഹൗസിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് കയർഉത്പന്നങ്ങൾ പ്രതീകാത്മകമായി കത്തിച്ചു. പി.വി.സത്യനേശ..
                 

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം; അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

a minute ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ പരിക്കേറ്റവർക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവർക്ക് അത് ഉറപ്പ് വരുത്തണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട അടിയന്തര ഹർജിയിൽ ചൊവ്വാഴ്ച അർധരാത്രിയിൽ വാദം കേട്ടുകൊണ്ടാണ് പോലീസിന് ഡൽഹി ഹൈക്കോടതിനിർദേശം നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.മുരളീധർ, അനൂപ് ജെ.ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കാനും പരിക്കേറ്റവരുടെ വിവരങ്ങളും അവർക്ക് നൽകുന്ന ചികിത്സയും ഉൾപ്പെടെ കംപ്ലെയിൻസ് റിപ്പോർട്ട് നൽകാനും കോടതി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. ഹർജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും. വടക്ക് കിഴക്കൻ ഡൽഹിയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാരെ ഉത്തരവ് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Ensure Safe Passage Of Wounded To Hospital-Delhi High Court Tells Cops In Midnight Order..
                 

നെഹ്‌റുവിന്റെ തെറ്റായ സമീപനങ്ങള്‍, ബിജെപി ചിഹ്നം വരയ്ക്കുക; ചോദ്യപേപ്പര്‍ വിവാദത്തില്‍

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
ഇംഫാൽ: മണിപ്പൂരിലെ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലെ ചോദ്യങ്ങൾ വിവാദത്തിൽ. ബിജെപിയുടെ പാർട്ടി ചിഹ്നം വരയ്ക്കാനും രാജ്യത്തിന്റെ നിർമിതിക്കായി മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള രണ്ട് ചോദ്യങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മനപൂർവ്വം നെഹ്റുവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ചോദ്യങ്ങളാണിതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപി സർക്കാറിന്റെ മനോഭാവമാണ് ചോദ്യപേപ്പറിലൂടെ വെളിപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്തേയ് ആരോപിച്ചു. യുവാക്കളുടെ മനസിൽ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമമാണിത്. എന്നാൽ ഇത്തരം ദുഷ്പ്രവർത്തികൾ നെഹ്റുവിന്റെ ആശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി. നെഹ്റുവിനെ വിമർശിച്ചുള്ള ചോദ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയകളിലും വ്യാപക വിമർശനമാണ് ഉയരുന്നത്. അതേസമയം പരീക്ഷയിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെട്ടതിൽ ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി വക്താവ് ചൊങ്താം ബിജോയ് വ്യക്തമാക്കി.എന്നാൽ ചോദ്യങ്ങളെ ന്യായീകരിച്ച് ഹയർ സെക്കൻഡറി കൗൺസിൽ ചെയർമാൻ മഹേന്ദ്ര സിങ് രംഗത്തെത്തി..
                 

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

an hour ago  
വാര്ത്ത / മാതൃഭൂമി/ News  
വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life I..
                 

കെ.എ.എസ്. ചോദ്യങ്ങള്‍ സ്വകാര്യ ഗൈഡില്‍ നിന്നോ? അക്ഷരത്തെറ്റുപോലും തിരുത്തിയില്ലെന്ന് ആക്ഷേപം

2 hours ago  
വാര്ത്ത / മാതൃഭൂമി/ News  
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്ക് നടന്ന പ്രാഥമിക പരീക്ഷയിൽ ചോദ്യങ്ങൾ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഗൈഡിൽ നിന്ന് അതേപടി പകർത്തിയെന്ന് ആരോപണം. ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പറിലെ അഞ്ച് ചോദ്യങ്ങൾ ഓപ്ഷനുകളിൽ പോലും മാറ്റാം വരുത്താതെ പകർത്തിയെഴുതിയെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. @CMOKerala @vijayanpinarayi Sir, Bringing this matter to your attention with utmost despair and dejection. It is disheartening to see that many of the questions that appeared in KAS prelims which was held on 22/02/2020 are directly taken from the rank file of a..(contd.) pic.twitter.com/SUJaMTxkvi — Hariprasad K Kotarathil (@vrikodaran) February 24, 2020 ചോദ്യപേപ്പർ കോഡ് എയിൽ 63, 64, 66, 67, 69 നമ്പർ ചോദ്യങ്ങളുടെ പേരിലാണ് പരാതി. ഇതിൽ 67ാമത്തെ ചോദ്യത്തിൽ ഗൈഡിലുള്ള അക്ഷരത്തെറ്റുപോലും ചോദ്യപേപ്പറിൽ ആവർത്തിച്ചിരിക്കുന്നുവെന്നത് പരാതിക്ക് ബലം പകരുന്നു. (Contd.) Private Institute, named BRILLIANCE COLLEGE without even bothering to alter the choices. KAS has been the dream of lakhs of aspirants in the State.T..
                 

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1; ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു

3 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1എൻ 1സ്ഥിരീകരിച്ചു. മോഹന ശാന്തന ഗൗഡർ, എ.എസ്. ബൊപ്പണ്ണ, ആർ. ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. ജഡ്ജിമാരിൽ എച്ച് 1എൻ 1സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അഭിഭാഷകർക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. എന്നാൽ ജഡ്ജിമാർ കോടതിമുറിയിൽ എത്തിച്ചേരാൻ താമസിക്കുന്നതിന്റെ കാരണം കോർട്ട് മാസ്റ്റർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ജഡ്ജിമാർക്ക് എച്ച് 1എൻ 1ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്. Content Highlights: six supreme court judges down with h1n1 virus..
                 

കെ.എ.എസ് പരീക്ഷയ്ക്ക് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍നിന്നുള്ള ചോദ്യങ്ങള്‍ - പി.ടി തോമസ്

5 hours ago  
വാര്ത്ത / മാതൃഭൂമി/ News  
കോഴിക്കോട്: കേരള പി.എസ്.സി ശനിയാഴ്ച നടത്തിയ കെ.എ.എസ് പരീക്ഷയ്ക്കെതിരെ ഗുരുതര ആരാപണവുമായി തൃക്കാക്കര എം.എൽ.എ പി.ടി തോമസ്. പരീക്ഷയ്ക്ക് പി.എസ്.സി ചോദിച്ച പബ്ലിക് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ചോദ്യങ്ങൾ 2001ലെ പാകിസ്താൻ സിവിൽ സർവീസ് പരീക്ഷയിൽനിന്നും കോപ്പിയടിച്ചതാണെന്ന ആരോപണവുമായാണ് പി.ടി തോമസ് രംഗത്തുവന്നിരിക്കുന്നത്. പബ്ലിക് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് പാകിസ്താൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും എടുത്തതെന്ന് പി.ടി തോമസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇത് സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പരീക്ഷയിൽ വന്ന ചോദ്യനമ്പരുകൾ പറയുന്നുണ്ടെങ്കിലും ചോദ്യങ്ങൾ ഏതെല്ലാമാണെന്ന് പി.ടി തോമസ് പറഞ്ഞിട്ടില്ല. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. Content Highlights: PT Thomas alleges Kerala PSC copied questions from Pakistan Civil Service for KAS Exam..
                 

ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ പോരാട്ടം; ബാഴ്‌സയും ചെല്‍സിയും കളത്തില്‍

8 hours ago  
വാര്ത്ത / മാതൃഭൂമി/ News  
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ചൊവ്വാഴ്ച സൂപ്പർ പോരാട്ടങ്ങൾ. ആദ്യപാദത്തിൽ മുൻ ചാമ്പ്യൻമാരായ ചെൽസി സ്വന്തം ഗ്രൗണ്ടിൽ ജർമൻ വമ്പൻമാരായ ബയേണിനെ നേരിടും. ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. മുൻചാമ്പ്യൻമാരുടെ കളി ജർമൻ ബുണ്ടസ് ലിഗയിൽ ഫോമിലേക്ക് മടങ്ങിയത്തിയ ബയേണിനെയാണ് യുവശക്തിയിൽ വിശ്വാസമർപ്പിക്കുന്ന ചെൽസിക്ക് നേരിടാനുള്ളത്. ഇരുടീമുകളും മുമ്പ് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടവർ. പ്രീമിയർ ലീഗിൽ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെൽസി. മാസൺ മൗണ്ട്-ഒളിവർ ജിറൂഡ്-വില്യൻ എന്നിവർ കളിക്കുന്ന മുൻനിരയാണ് ചെൽസിയുടെ ശക്തി. പരിക്കുമൂലം എൻഗോളെ കാന്റെ കളിക്കാത്തത് തിരിച്ചടിയാണ്. ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ ബയേൺ മിന്നുന്നഫോമിലാണ്. സൂപ്പർ താരം റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഗോളൊഴിയാത്ത ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷ. തോമസ് മുള്ളറും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കുമൂലം ഇവാൻ പെരിസിച്ച്, നിക്കാളസ് സുലെ എന്നിവർ കളിക്കാനുണ്ടാകില്ല. നാപ്പോളി പേടിയിൽ ബാഴ്സ സ്പാനിഷ് ലാലിഗയിൽ മികച്ച ഫോമിലാണ് ബാഴ്സലോ..