ഏഷ്യാനെറ്റ് ന്യൂസ് മനോര്‍മ ന്യൂസ് മാതൃഭൂമി

റഫാല്‍: വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഇന്ന് തന്നെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: റഫാൽ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ സാങ്കേതികവശങ്ങൾ വിശദീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. റാഫാൽ കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. ഹർജിക്കാരുടെ വാദമാണ് ഇന്ന് കോടതിയിൽ നടന്നത്. മുഴുവൻ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടർന്ന് സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച് അറ്റോർണി ജനറലിനോട് കോടതി ചോദിച്ചു. തുടർന്നാണ് എയർഫോഴ്സ് ഉന്നതോദ്യോഗസ്ഥൻ തന്നെ ഹാജരായി വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുൻപായി വ്യോമസേനാ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഇപ്പോൾപോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും..
                 

ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌

കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മനേജർ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി.ജലീൽ വഴിവിട്ട് ഇടപെട്ടെന്നാണ് തെളിവുകൾ സഹിതമുള്ള ഫിറോസിന്റെ ആരോപണം. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാൻ ആവശ്യപ്പെട്ട്ക്കൊണ്ട് ജലീൽ തന്റെ ലെറ്റർപാഡിൽ സെക്ഷനിലേക്ക് നോട്ട് നൽകി. 28-7-2016 നാണ് മന്ത്രി കുറിപ്പ് നൽകിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്. എന്നാൽ മന്ത്രിയുടെ കുറിപ്പ് സെക്ഷനിൽ വന്നപ്പോൾ വിദ്യാഭ്യാസ യോഗ്യതമാറ്റാൻ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വെക്കേണ്ടതുണ്ടോ എന്നറിയാൻ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാൻവകുപ്പ് സെക്രട്ടറിയായ എ.ഷാജഹാൻ ഐഎഎസ് വിയോജന നോട്ട് എഴുതി. തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതിൽ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേർക്കുന്നത് അധിക യോഗ്യത ആയതിനാൽ മന്ത്രിസഭയുടെ മുന്നിൽ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എന്നാൽ ക..
                 

എ.എ.റഹീം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി; എസ്.സതീഷ് പ്രസിഡന്റ്

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെ തിരഞ്ഞെടുത്തു. കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. എസ്.സതീഷാണ് പുതിയ പ്രസിഡന്റ്. എസ്.കെ.സജീഷിനെ ട്രഷററായും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും. വൈകീട്ട് നാലിന് നടക്കുന്ന സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. Content Highlights: A.A.Raheem elected DYFI state secretary; P.Satheesh president..
                 

ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത്‌ സര്‍ക്കാര്‍- ചെന്നിത്തല

കൊച്ചി: ശബരിമലയിൽ ആർഎസ്എസിനും ബിജെപിക്കും അഴിഞ്ഞാടാൻ അവസരമൊക്കിയത് സംസ്ഥാന സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിക്ക് ശേഷം നടതുറക്കുമ്പോൾ നിയന്ത്രണം പൂർണ്ണമായും ആർഎസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വിവേകപൂർവ്വവും പക്വവുമായി പ്രവർത്തിക്കാൻ സർക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ തീരുമാനം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. വിഷയം ഇത്ര വഷളക്കിയത് സർക്കാരാണ്. ധൃതിപിടിച്ച് വിധി നടപ്പാക്കാൻ എന്തിനാണ് തുനിഞ്ഞത്. വിധി വന്ന സമയത്ത് എന്തുക്കൊണ്ട് സർവ്വ കക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറായില്ല. ഞങ്ങൾ ആവർത്തിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. സർക്കാരിന് ഇക്കാര്യത്തിൽ ധാർഷ്ട്യമാണുണ്ടായിരുന്നത്. ഇപ്പോൾ യോഗം വിളിച്ചത് നല്ല കാര്യമാണ്. യുഡിഎഫ് നാളത്തെ സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ താത്പര്യത്തിനപ്പുറം മുഖ്യമന്ത്രി ജനങ്ങളുടെ താത്പര്യംകൂടി പരിഗണിക്കണം. വിധി സ്റ്റേ ചെയ്തില്ലെന്ന സാങ്കേതികത്വത്തിൽ തൂങ്ങി സർക്കാർ നാടിന്റെ വിശാല താത്പര്യം പരിഗണിക്കാതെ മുന്നോട്ട് പോകരുതെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു...
                 

ഖഷോഗി വധം: സൗദി സംഘമെത്തിയത് ആയുധങ്ങളുമായെന്ന് തുർക്കി പത്രം

ഇൗസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാനെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായി തുർക്കി പത്രം 'സബാ' റിപ്പോർട്ട് ചെയ്തു. ലഗേജിൻറെ എക്സ്റേ ചിത്രങ്ങളും പത്രം പുറത്തുവിട്ടു. ഒക്ടോബർ രണ്ടിനാണ് റിയാദിൽനിന്നു പതിനഞ്ചുപേരടങ്ങുന്ന സംഘം ഇൗസ്താംബൂളിൽ എത്തിയത്. ഇവരുടെ യാത്രാസാധനങ്ങൾ രണ്ടുവിമാനങ്ങളിലായാണ് റിയാദിൽ നിന്നു തുർക്കിയിലെത്തിച്ചത്. അതിലൊന്ന് ഒക്ടോബർ രണ്ടിനു സൗദി സമയം വൈകുന്നേരം 6.20-നും രണ്ടാമത്തേത് രാത്രി 10.46-നും പുറപ്പെട്ട വിമാനങ്ങളിലായിരുന്നു. ലഗേജിൽ 10 ഫോൺ, അഞ്ചു വാക്കി ടോക്കി, കെട്ടിടത്തിനകത്ത് സ്ഥാപിക്കുന്ന ടെലിഫോൺ സംവിധാനം, രണ്ടു സിറിഞ്ച്, വൈദ്യുതാഘാതമേൽപിക്കുന്ന രണ്ടു ഉപകരണങ്ങൾ, മൊബൈൽ ജാമർ, സ്റ്റാപ്ലർ, കത്രിക എന്നിവയുണ്ടായിരുന്നു. മഹർ അബ്ദുൾ അസീസ് മുത്രെബ് എന്നയാളാണ് സംഘത്തലവനെന്നും പത്രം റിപ്പോർട്ടു ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ സൗദി കിരീടാവകാശിയോടൊപ്പം ഒട്ടെറെത്തവണ യാത്രചെയ്തിട്ടുള്ളതായും പത്രം പറയുന്നു. ഇയാൾ സൗദി കോൺസുലേറ്റിലേക്ക് വന്ന ഫോൺ കോളെടുത്ത് “ദൗത്യം പൂർത്തിയായെന്ന് ബോസിനെ അറിയിക്കുക" എന്നു പറഞ്ഞതായി ന്യൂയോർ..
                 

യുപി, ഗുജറാത്ത് തന്ത്രങ്ങള്‍ രാജസ്ഥാനില്‍ പരീക്ഷിക്കരുതെന്ന് നേതൃത്വത്തോട്‌ ബിജെപി ന്യൂനപക്ഷ സെല്‍

ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരു ന്യൂനപക്ഷ സമുദായ അംഗത്തെ പോലും ഉൾപ്പെടുത്താത്തിനെതിരെ കടുത്ത എതിർപ്പുമായി ബിജെപിയുടെ ന്യൂനപക്ഷ സെൽ രംഗത്ത്. എതിർപ്പറിയിച്ച് ന്യൂനപക്ഷ സെൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കത്ത് നൽകി. ഗുജറാത്തിലേയും ഉത്തർപ്രദേശിലേയും പോലെ മുസ്ലിംകൾക്ക് സീറ്റ് നിഷേധിച്ച്ക്കൊണ്ടുള്ള തിരഞ്ഞെപ്പ് തന്ത്രം രാജസ്ഥാനിലും ആവർത്തിക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. യുപിയും ഗുജറാത്തുമല്ല രാജസ്ഥാൻ. ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് ജീവിക്കുന്നവരും പരസ്പരം ഇടപഴകുന്നവരുമാണ്. കാര്യമായ വർഗീയ സംഘർഷങ്ങളൊന്നും മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വസുന്ധര രാജക്ക് മുസ്ലിം സമൂഹത്തിനിടയിൽ സ്വീകര്യതയുള്ള നേതാവാണ്. അഞ്ചോ ആറോ മുസ്ലിം നേതാക്കൾക്ക് അവർ മന്ത്രി പദവി നൽകിയിരുന്നുവെന്നും ബിജെപി ന്യൂനപക്ഷ സെൽ സംസ്ഥാന ഉപാധ്യക്ഷൻ സാദിഖ് ഖാൻ പറഞ്ഞു. സമുദായത്തെ കോൺഗ്രസിൽ നിന്നകറ്റി ബിജെപിയിലേക്ക് അടുപ്പിക്കുന്നതിനായാണ് ഞങ്ങളുടെ സെല്ലിന്റെ പ്രവർത്തനം. എന്നാൽ പാർട്ടി ന്യൂനപക്ഷങ്ങൾക്ക് ടിക്കറ്റ് നിഷേധിക്കുന്നതോടെ ഈ ശ്രമങ്ങൾ പാഴാകും. അതുകൊണ്ട..
                 

കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: കശ്മീരിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ്നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിച്ചു. ഒമ്പത് മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജില്ലാകളക്ടറും മുൻസൈനികരും മറ്റും ചേർന്ന് ഏറ്റുവാങ്ങി. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹത്തെ സുബേദാർ വിശ്വമോഹന്റെ നേതൃത്വത്തിൽ നാല് സൈനികർ അനുഗമിച്ചു. ഉദയംപേരൂർ സ്റ്റെല്ലാമേരീസ് കോൺവെന്റിന് സമീപമുള്ള ആന്റണി സെബാസ്റ്റ്യന്റെ കറുകയിൽ വസതിയിലെത്തിച്ച ശേഷം മൃതദേഹം സമീപത്തുള്ള വളപ്പിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം 3.30 ന് സംസ്കാരത്തിനായി ഇരിങ്ങാലക്കുട എംപറർ ഇമ്മാനുവലിലേക്ക് മൃതദേഹം കൊണ്ടുപോകും. 5.30 നാണ് ശവസംസ്കാരം. നിയന്ത്രണരേഖയിൽ മെന്ദർ പ്രദേശത്തെ കൃഷ്ണഘട്ടി സെക്ടറിൽ തിങ്കളാഴ്ചയാണ് ആന്റണി സെബാസ്റ്റ്യന് വെടിയേറ്റത്. പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാമ് മരണം. ഹവിൽദാർ ഡി.മാരിമുത്തുവിനും വെടിയേറ്റ് ഗുരതരപരിക്കേറ്റിട്ടുണ്ട്...
                 

തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപ്പരിശോധനാ ഹർജികൾ തുറന്നകോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ച പശ്ചാത്തലത്തിൽ തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ചർച്ചനിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പ് രാവിലെ 11 മണിക്ക് വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗം ചേരും. സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തന്ത്രി കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രാജകുടുംബ പ്രതിനിധികൾ പ്രതികരിച്ചു. പുതിയ സാഹചര്യത്തിൽ അവർ ചർച്ചയ്ക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അവർ പിന്മാറിയിരുന്നു. മണ്ഡലകാലം സുഗമമമായി നടക്കണമെന്നാണ് രാജകുടുംബത്തിന്റെയും ആവശ്യം. സർവകക്ഷി യോഗം വിളിച്ചതിനെയും രാജകുടുംബം സ്വാഗതം ചെയ്തു...
                 

ശബരിമലയിൽ ഇനിയെന്ത്? സർക്കാർ നിയമവശം പരിശോധിക്കുന്നു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർഥാടനകാലത്ത് യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല. യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. പ്രവേശനമാകാമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. 15-ന് രാവിലെ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ശബരിമലയിൽ സർക്കാരെടുത്ത നിലപാടിൽ അയവുവരുന്നു എന്നതാണ്. വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനകാലം ജനുവരി 20-നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘർഷത്തിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ തുടർന്നും ഈ അവസ്ഥയ്ക്കാണ് സാധ്യത കൂടുതൽ. സർക്കാർ സമവായ സാധ്യതകൾ തേടുന്നതിന്റെ കാരണവും ഇതുതന്നെ. നിയമോപദേശം തേടുമ്പോഴും രണ്ട..
                 

അബുദാബി-കണ്ണൂർ ടിക്കറ്റുകൾ ഒരു മണിക്കൂറിനകം വിറ്റുതീർന്നു

ദുബായ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം എയർ ഇന്ത്യ എക്സ്പ്രസ്സിന് വൻ നേട്ടമായി. ചൊവ്വാഴ്ച കാലത്ത് പത്തരയോടെ ആരംഭിച്ച ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഒരു മണിക്കൂറിനകം തീർന്നു. കണ്ണൂരിൽനിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബർ ഒമ്പതിനുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കന്നിയാത്ര. കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. അബുദാബിയിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വിൽപ്പന 670 ദിർഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്. ഒട്ടേറെപ്പേർ ടിക്കറ്റിനായി വെബ്സൈറ്റിൽ എത്തിയതോടെ പെട്ടെന്നുതന്നെ വില പടിപടിയായി ഉയർന്നു. ആദ്യ വിമാനത്തിൽ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അവസാന ടിക്കറ്റ് 2470 ദിർഹത്തിനാണ് (49,000 രൂപയിലേറെ) വിറ്റുപോയത്. കണ്ണൂരിൽനിന്ന് കാലത്ത് പുറപ്പെടേണ്ട ഉദ്ഘാടന സർവീസിലെ ടിക്കറ്റിനും പിടിവലിയായിരുന്നു. പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച വിൽപ്പന അവസാനം 34,000 രൂപയിലാണ് നിന്നത്. എന്നാൽ യു.എ.ഇ.യിലേക്കുള്ള പ്രിയം ദോഹ, റിയാദ് സർവീസുകൾക്ക് ഉണ്ടായി..
                 

മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്ക് തിരിച്ചടി; ഒരു എം.എൽ.എ.കൂടി രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്ക് തിരിച്ചടിയേകി ഒരു എം.എൽ.എ.കൂടി പാർട്ടിയിൽനിന്ന് രാജിവെച്ചു. ബി.ജെ.പി.യെ കുറ്റവാളികൾ കൈയടക്കുന്നുവെന്ന് ആരോപിച്ചാണ് ധുലേയിൽനിന്നുള്ള എം.എൽ.എ. അനിൽ ഗോട്ടേ രാജി പ്രഖ്യാപിച്ചത്. നാഗ്പുരിൽനിന്നുള്ള ആശിഷ് ദേശ്‍മുഖ് നേരത്തേ പാർട്ടി വിട്ടിരുന്നു. അടുത്തമാസം നടക്കുന്ന ധുലേ നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാനനേതൃത്വവുമായുണ്ടായ ഭിന്നതയാണ് ഗോട്ടേയുടെ രാജിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്. തന്റെ തട്ടകത്തിലെ തിരഞ്ഞെടുപ്പിന്റെ ചുമതല മന്ത്രി ഗിരീഷ് മഹാജന്‌ നൽകിയതും ധുലേയിൽനടന്ന റാലിയിൽ പ്രസംഗിക്കാൻ അനുമതി നൽകാത്തതും ഗോട്ടേയെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിനുമുന്നോടിയായി എൻ.സി.പി.യിൽനിന്നും മറ്റു പാർട്ടികളിൽനിന്നുമെത്തിയ പ്രാദേശിക നേതാക്കളെ ബി.ജെ.പി.യിലെടുത്ത തീരുമാനത്തെയും അദ്ദേഹം എതിർത്തിരുന്നു. എതിർപ്പ് അവഗണിച്ച് കുറ്റവാളികളെയും ഗുണ്ടകളെയും പാർട്ടിയിൽ കുത്തിനിറയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അനിൽ ഗോട്ടേ പറഞ്ഞു. ഗോപിനാഥ് മുണ്ടെയുടെ കാലത്ത് കുറ്റവാളികളെ തുരത്തി പാർട്ടിയെ ശുദ്ധീകരിച്ചിരുന്നെന്നും എന്നാലിപ്പോൾ കുറ്റവാളിവത്‌കരണമാണ് നടക്കുന്..
                 

അപൂർവമല്ല, തുറന്ന കോടതിയിൽ പുനഃപരിശോധന

ന്യൂഡൽഹി: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് തീരേ അപൂർവമാണെന്ന് പറയാനാവില്ല. അടുത്തകാലത്തായി തുറന്ന കോടതിയിൽ പുനഃപരിശോധനാഹർജി കേട്ട പ്രമാദമായ സംഭവം സൗമ്യ വധക്കേസാണ്. വാർത്താപ്രാധാന്യം ലഭിക്കാത്ത സർവീസ് വിഷയങ്ങൾ പോലുള്ള ചില കേസുകളിലും തുറന്ന കോടതിയിൽ വാദം നടന്നിട്ടുണ്ട്. അതേസമയം, പുനഃപരിശോധനാ ഹർജികൾ അനുവദിച്ചുകൊണ്ട് വിധിയിൽ മാറ്റംവരുത്തുന്ന സംഭവങ്ങൾ വിരളമാണ്. സൗമ്യ കേസിൽ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ ദീർഘമായി കേട്ടശേഷം തള്ളുകയായിരുന്നു. അന്ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ വേറെയും കാരണമുണ്ടായിരുന്നു. സൗമ്യക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തതിനെതിരേ പരാമർശങ്ങൾ നടത്തിയ മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ നേരിട്ട് വിളിച്ചുവരുത്തുക എന്ന ലക്ഷ്യവും കോടതിക്കുണ്ടായിരുന്നു. ജസ്റ്റിസ് കട്ജുവിനെ ശകാരിച്ചുകൊണ്ടാണ് അന്ന് കോടതിനടപടി അവസാനിച്ചത്...
                 

ആദിവാസികള്‍ക്കുള്ള മമ്മൂട്ടിയുടെ സഹായം കൈമാറി

കാസർകോട്: ജില്ലയിലെ അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ മെഗാ സ്റ്റാർ മമ്മൂട്ടി വിതരണംചെയ്തു. അദ്ദേഹം നേതൃത്വംനൽകുന്ന കെയർ ആൻഡ് ഷെയർ എന്ന സംഘടനയാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണംചെയ്തത്. കളക്ടർ ഡോ. ഡി.സജിത്ത് ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബി.ആർ.അബേദ്കറുടെ ഛായാചിത്രവും സംഗീതോപകരണങ്ങളും കരകൗശല വസ്തുക്കളും ബേഡകം-ബേഡഡുക്ക വില്ലേജിലെ കൊളത്തൂർ ഗ്രാമത്തിലെ ഊരുമൂപ്പനും സംഘവും മമ്മൂട്ടിക്ക് സമ്മാനിച്ചു. മുള്ളേരിയ പാർഥക്കൊച്ചിയിൽ സിനിമയുടെ ചിത്രീകരണത്തിനാണ് മമ്മൂട്ടി ജില്ലയിലെത്തിയത്. കൂടുതൽ സഹായങ്ങൾ ജില്ലയിൽ എത്തിക്കാൻ കെയർ ആൻഡ് ഷെയർ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനെ മമ്മൂട്ടി ചുമതലപ്പെടുത്തി. ആദിവാസി ക്ഷേമത്തിനുള്ള സംഘടനയുടെ പൂർവികം പദ്ധതിയിലുൾപ്പെടുത്തിയാണ് സഹായം നൽകുക. എ.ഡി.എം. എൻ.ദേവീദാസ്, റോബർട്ട് കുര്യാക്കോസ്, എസ്.ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. സഹായം ആവശ്യമുള്ളവർ 0484 2377369 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം...
                 

നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചു; വന്‍ ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അഖ്നൂർ സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനിൽനിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഭീകരൻ നുഴഞ്ഞുകയറിയതെന്ന് കരസേന പി.ആർ.ഒ മാധ്യമങ്ങളെ അറിയിച്ചു. ഭീകരനിൽനിന്ന് 234 വെടിയുണ്ടകളും പത്ത് തോക്കുകളും 15 ഗ്രനേഡുകളുമാണ് കണ്ടെടുത്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം നടത്താനായിരുന്നു പദ്ധതി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇനിയും നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ളതിനാൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചതിന് പിന്നാലെ ലവായ്പൂരിൽനിന്ന് ഒരു സ്ത്രീയെയും ആയുധശേഖരവുമായി പിടികൂടി. ജമ്മുകശ്മീർ പോലീസ് ലവായ്പൂർ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഗ്രനേഡുകളും തോക്കുകളുമായി സ്ത്രീ പിടിയിലായത്. അതേസമയം, സ്ത്രീയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ജമ്മുകശ്മീർ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല...
                 

കോഴിക്കോട് നഗരത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ബുധനാഴ്ച പൊതുസമ്മേളനം നടക്കുന്നതിനാൽ നഗരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൊയിലാണ്ടി ഭാഗത്തു നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ വെങ്ങാലി - പുതിയാപ്പ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ബീച്ചിന്റെ വടക്ക് ഭാഗം പാർക്ക് ചെയ്യേണ്ടതാണ്. അത്തോളി ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങൾ പൂളാടികുന്ന് - വെങ്ങളം - വെങ്ങാലി - പുതിയാപ്പ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ബീച്ചിന്റെ വടക്ക് ഭാഗം പാർക്ക് ചെയ്യേണ്ടതാണ്. ബാലുശ്ശേരി-താമരശ്ശേരി ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങൾ മലാപറമ്പ് - എരഞ്ഞിപാലം- സ്വപ്നനഗരി - അശോകപുരം- ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി വാഹനം ബീച്ചിന്റ വടക്ക് ഭാഗത്തു പാർക്ക് ചെയ്യണം. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങൾ അരയിടത്ത് പാലം ജംഗ്ഷനിൽ ഫ്ളൈ ഓവറിന് താഴെ നിന്നും സ്വപ്നനഗരി റോഡിലേക്ക് കയറി അശോകപുരം - ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി വാഹനം ബീച്ചിന്റെ വടക്ക് ഭാഗത്തു പാർ..
                 

കുട്ടികളുടെ അശ്ലീലത; സധൈര്യം വിരാജിച്ച് ചൈല്‍ഡ് പോണ്‍ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍

കുട്ടികളോടുള്ള ലൈംഗികതയടക്കം അശ്ലീലം നിറച്ച് വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ സജീവം. ഇന്ത്യക്കാരും വിദേശികളും ഇത്തരം ഗ്രൂപ്പുകളിൽസജീവമാണ്. കുട്ടികളോടുള്ള ലൈംഗികത കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ഡൗൺലോഡ് ചെയ്യുന്ന സാധാരണക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ, വീഡിയോകൾ, നടിമാരുടെയും മറ്റും മോർഫ് ചെയ്ത ചിത്രങ്ങൾ ഒപ്പം അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങൾ എന്നിവയെല്ലാംഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. സന്ദേശങ്ങളുടെ സ്വകാര്യതയ്ക്ക് വാട്സാപ്പും ഇൻസ്റ്റാഗ്രാമും സമ്പൂർണ എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ മറ പറ്റിയാണ് ഇത്തരം ഗ്രൂപ്പുകൾ സധൈര്യം വിരാജിക്കുന്നത്. കുട്ടികളോട് ലൈംഗിക വൈകൃതങ്ങൾ കാണിക്കുന്നത് കൂടാതെ അതിന്റെ ദൃശ്യങ്ങൾ കൈവശം വെക്കുന്നതും പങ്കുവെക്കുന്നതും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. വധശിക്ഷ ലഭിക്കുന്ന കുറ്റമായിട്ടും ഇങ്ങനെ 18 വയസിൽ താഴെ വയസുള്ളവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് അഥവാ പോക്സോ എന്നറിയപ്പെടുന്ന നിയമം ഇന്ത്യയിലു..
                 

സ്ത്രീയുടെ വയറ്റില്‍ താലിമാലയും വളകളും മോതിരങ്ങളും; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

അഹമ്മദാബാദ്: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. വിവിധ തരം ആഭരണങ്ങൾക്ക് പുറമേ ആണി ഉൾപ്പെടെയുള്ള ഇരുമ്പിൽ നിർമ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. താലിമാല, സ്വർണത്തിലും പിച്ചളയിലും പണിത വളകൾ, മോതിരങ്ങൾ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്. നിരവധി ഇരുമ്പാണികൾ, നട്ടുകളും ബോൾട്ടുകളും, സേഫ്റ്റിപിന്നുകൾ തുടങ്ങിയവയും പുറത്തെടുത്തു. ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. തെരുവിൽ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേർന്ന് മാനസികരോഗാശുപതിയിലാക്കിയതാണ്. അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടർന്നാണ് സിവിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതും. നാൽപത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാ..
                 

നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ജനുവരി 22 ന് പുനപരിശോധന ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മണ്ഡല കാലത്തിന് ശേഷമാണ് ഇവ പരിഗണിക്കുക. നിലവിലുള്ള കോടതി വിധിക്ക് സ്റ്റേ ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി...
                 

സര്‍ക്കാര്‍ വിവേകം കാണിക്കണം: സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമല കയറ്റരുത് - ചെന്നിത്തല

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ കൂടുതൽ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിൽ തകർന്ന ശബരിമലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികൾ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങൾ സർക്കാർ കണക്കിലെടുക്കണം. ഭക്തരുടെ വികാരം സംരക്ഷിക്കാൻ കോൺഗ്രസ് അവസാനം വരെയും പോരാടും. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു...
                 

അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ്: ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസിൽ ഉൾപ്പെട്ട ഇടനിലക്കാരൻ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് സി.ബി.ഐ അറിയച്ചിതിനാലും പ്രതിക്കെതിരായ ആരോപണങ്ങൾക്ക് ഗൗരവ സ്വഭാവമുള്ളതിനാലുമാണ് ജാമ്യം നിഷേധിക്കുന്നതെന്ന് ജഡ്ജി നജ്മി വസ്രി വ്യക്തമാക്കി. സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ വിക്രംജിത്ത് ബാനർജിയും അഭിഭാഷകൻ രാജ്ദിപ ബഹുറയും മനോജ് പ്രസാദിന്റെ പേരിലുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും അതിനാൽ ഇയാൾക്ക് ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ മനോജ് പ്രസാദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര ഇയാൾ ഒരു മാസത്തിലേറെയായി ജയിലിലാണെന്നും ഈ കാലയളവിൽ ഒരു തവണ പോലും സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്നും വാദിച്ചു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മനോജ് പ്രസാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഒക്ടോബർ 17 ന് സി.ബി.ഐ അറസ്റ്റു ചെയ്ത മനോജ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയുടെ പരാതിയിലാണ് അസ്താനയ്ക്ക് എതിരായി സി.ബി.ഐ കേസെടുത്തിട്ടുള്ളത്. ..
                 

തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണിത്. പുനപ്പരിശോധനാ ഹർജികളിൽ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു...
                 

കണ്ണൂരില്‍ നിന്ന് പറക്കാം, ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌

കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കായി എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബുക്കിങ് ആരംഭിച്ചത്. അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ബുക്കിങ് തുടങ്ങിയത്. ദുബായ്, ഷാർജ സർവീസുകൾ ആദ്യഘട്ടത്തിലില്ല. ബുക്കിങ് കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടുകയാണ്. ബുക്കിങ് ആരംഭിച്ചപ്പോൾ യുഎഇ- കണ്ണൂർ ടിക്കറ്റിന് 670 ദിർഹമായിരുന്നു. ഇത് 1350 (ഏകദേശം 26,705 രൂപ)ദിർഹത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അതായത് കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് വൺവേ ടിക്കറ്റിന് ഇരുപതിനായിരത്തിൽ അധികം രൂപയാകും ടിക്കറ്റ് നിരക്ക്. content highlights:ticket booking starts from kannur international airport..
                 

പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ വീട്ടിലെത്തി? കീഴടങ്ങാന്‍ വഴിയൊരുക്കിയ പോലീസ് ആത്മഹത്യയില്‍ പകച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ബി. ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പോലീസിന്റെ വീഴ്ചയോ? സനൽ മരണപ്പെട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഡി.വൈ.എസ്.പിയെ പിടികൂടാൻ കഴിയാതിരുന്നതാണ് പോലീസിനെതിരായ ആരോപണങ്ങൾക്ക് കാരണമായിരിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കേരളം വിട്ട ഹരികുമാറിനെ കണ്ടെത്താൻ പോലീസ് കാര്യക്ഷമമായി ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. എന്നാൽ സേനയിലെ ഉന്നതരുമായി ബന്ധം പുലർത്തിയിരുന്ന ഹരികുമാറിന് കീഴടങ്ങാൻ അവസരമൊരുക്കുന്നതിനാണ് പോലീസ് ശ്രമിച്ചതെന്നാണ് പ്രധാന വിമർശനം. അന്വേഷണത്തിലെ ഈ ലാഘവം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതും. നവംബർ അഞ്ചാം തീയതി രാത്രി പത്തുമണിയോടെയാണ് സനലും ഹരികുമാറും തമ്മിൽ തർക്കമുണ്ടായത്. വഴക്കിനിടെ ഹരികുമാർ സനലിനെ പിടിച്ചുതള്ളുകയും അതുവഴി വന്ന കാറിടിച്ച് സനൽ മരണപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം ഹരികുമാറും സുഹൃത്ത് ബിനുവും നെയ്യാറ്റിൻകരയിൽനിന്ന് കടന്നുകളഞ്ഞു. ഇതിനിടെ ഔദ്യോഗിക ഫോണിൽനിന്ന് റൂറൽ എസ്.പിയെ ബന്ധപ്പെട്ട് നാട്ടിൽനിന്ന് മാറിനിൽക്കുന്നതായി അറിയിച്ചു. എന്നാൽ ഈ സമയത്തൊന്നും സനലിന്റെ കൊലപാതക..
                 

അപകടത്തില്‍ ഉടമ മരിച്ചു, റോഡരികില്‍ 80 ദിവസമായി നായയുടെ കാത്തിരിപ്പ്

മരിച്ചുപോയ യജമാനൻ തിരിച്ചുവരുന്നതും കാത്ത് കാലങ്ങളോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ നമ്മളിൽ ചിലരെയെങ്കിലും കണ്ണീരണിയിച്ചിട്ടുണ്ടാവും. ഒന്നും രണ്ടുമല്ല ഒമ്പതുവർഷമാണ് ഹാച്ചിക്കോ തന്റെ യജമാനനു വേണ്ടി കാത്തിരുന്നത്. ഹാച്ചിക്കോയെ പോലെ, മരിച്ചുപോയ ഉടമസ്ഥയ്ക്കു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു നായയുടെ കഥ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. മംഗോളിയയിലെ ഹോഹോട്ടിലാണ് സംഭവം. ഉടമസ്ഥ അപകടത്തിൽപ്പെട്ടു മരിച്ച റോഡിനരികിൽ എൺപതുദിവസമായി ഈ നായ കാത്തിരിപ്പു തുടരുകയാണെന്ന് ചൈനയിലെ പിയർ വീഡിയോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 21നാണ് നായയുടെ ഉടമസ്ഥ കാർ അപകടത്തിൽപ്പെട്ട് മരിച്ചത്. അന്നു തൊട്ട് നായ കാത്തിരിക്കുകയാണ്. സഹായിക്കാനാണെങ്കിൽ കൂടിയും അരികിലെത്തുന്നവരിൽനിന്ന് ഈ നായ ഓടിമാറുകയാണ് പതിവ്. ഡ്രൈവർമാർ പലപ്പോഴും ഭക്ഷണം നായക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതോടെ നായ ഓടിപ്പോകും-ഒരു ടാക്സി ഡ്രൈവറെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു. content highlights:Dog waits for 80 days in road where owner died..
                 

ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിനെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായി. 52 വയസിന് മുകളിലുള്ള സ്ത്രീയെ വരെ തടയുന്ന സ്ഥിതിയുണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാൻ ആവശ്യപ്പെട്ടെന്നാണ് ശ്രീധരൻ പിള്ള പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തത്. ഈ പ്രസംഗത്തിന് ശേഷം ശബരിമലയിലുണ്ടായ സംഘർഷത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ പ്രസംഗം കേൾക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീധരൻ പിള്ള കോടതിയിൽ വാദിച്ചു. പൊതുജനങ്ങളുടെ സാന്നിധ്യമില്ലാത്ത സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജിയിൽ വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കും. കോഴിക്കോട് നടന്ന യുവമോർച്ചയുടെ പരിപാടിയിലായിരുന്നു പരാതിക്ക് കാരണമായ ശ്..
                 

ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഘർഷങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. ദേവസ്വം കേസുകൾ പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൻമേലുള്ള ഹർജി കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിന് രണ്ടു ദിവസത്തേക്ക് നടതുറന്നപ്പോൾ നടപ്പന്തലിൽ വെച്ച് സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം, പതിനെട്ടാംപടിയിലുണ്ടായ ആചാരലംഘനങ്ങൾ, ശബരിമലയിലെ സൗകര്യങ്ങളിലുള്ള ഭക്തരുടെ പരാതികൾ, പോലീസ് ക്രമീകരണങ്ങൾ സംബന്ധിച്ച പരാതികൾ തുടങ്ങിയ കാര്യങ്ങളെല്ലാംഉൾപ്പെട്ടതാണ് സ്പെഷൽ കമ്മീഷണർ കോടതിക്ക് നൽകിയ റിപ്പോർട്ട്...
                 

ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍താസ രാഷ്ട്രീയത്തിലേക്ക്; അടുത്ത മാസത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ മൊർതാസ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത മാസം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുപ്പത്തഞ്ചുകാരനായ മൊർതാസ മത്സരിക്കുമെന്ന് ഭരണ കക്ഷിയായ അവാമി ലീഗ് പ്രഖ്യാപിച്ചു. ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. മൊർതാസയുടെ സ്ഥാനാർഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അംഗീകരിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കാൻ മൊർതാസ സമ്മതമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. നരെയ്ൽ സ്വദേശിയായ മൊർതാസ, അവിടെനിന്നു തന്നെ ജനവിധി തേടാനാണ് ആലോചിക്കുന്നതെന്നും വക്താവ് മഹുബുൽ അലാം ഹനീഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പമുള്ള മൊർതാസയുടെ ചിത്രവുമായാണ് തിങ്കളാഴ്ച ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പുറത്തിറങ്ങിയത്. അതേസമയം ക്രിക്കറ്റിനൊപ്പം തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ബംഗ്ലാദേശിൽ വിലക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നൽകിയ സ്വാതന്ത്ര്യമാണ്. മൊർതാസയ്ക്ക് അതിന് കഴിയുമെന്നും ക്രിക്കറ്റ് തുടരുന്നതിന് അത് തടസമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. അധികാര..
                 

ട്രംപിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു

ന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഒരു ശതമാനത്തിലേറെ താഴ്ന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകിനോട് ഉത്പാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദംചെലുത്തിയതിനെതുടർന്നാണ് വില കുറഞ്ഞത്. ബ്രൻഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 59 ഡോളർ നിരക്കിലുമാണ്. ഒക്ടോബറിനുശേഷം ക്രൂഡ് വിലയിൽ 20 ശതമാനത്തോളം ഇടിവുണ്ടായി. ക്രൂഡ് ഓയലിന്റെ ഉദ്പാദനം അമേരിക്ക വൻതോതിൽ വർധിപ്പിച്ചു. 11.6 മില്യൺ ബാരൽ എന്ന റെക്കോഡ് നിലയിലാണ് പ്രതിദിന ഉത്പാദനം...
                 

ശശി തരൂരിന്റെ ലേഖനം: തിരുത്ത്

നവംബർ 11-നു വന്ന ശശി തരൂരിന്റെ ശബരിമല: വേണ്ടത് അനുരഞ്ജനം എന്ന ലേഖനത്തിൽ തിരുത്താനാകാത്ത സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന ഉപശീർഷകത്തിനു ചുവടെയുള്ള ഒരു വാചകം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നിങ്ങളുടെ വിശ്വാസം സ്റ്റോക്ക്ഹോം സിൻഡ്രോം (ബന്ദികൾക്ക് തങ്ങളെ ബന്ദിയാക്കിവെച്ചിരിക്കുന്നവരോട് തോന്നുന്ന സഹാനുഭൂതി) പോലെയുള്ള ഒന്നാണെന്ന് സ്ത്രീകളെ പറഞ്ഞുമനസ്സിലാക്കുന്നത് നിയമവിരുദ്ധമാകും, എന്ന് വന്നിരുന്നു (...but in matters of religion, it would be preposterous to tell women that their faith is really a form of Stockholm Syndrome). ഇവിടെ Preposterous എന്ന വാക്കിന് നിയമവിരുദ്ധമാകും എന്ന അർഥമല്ല മറിച്ച് അസംബന്ധമായിരിക്കും എന്ന അർഥമാണ് ഉദ്ദേശിച്ചത് എന്ന് ലേഖകൻ അറിയിച്ചിട്ടുണ്ട്. അതിനാൽ ..മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നിങ്ങളുടെ വിശ്വാസം സ്റ്റോക്ക്ഹോം സിൻഡ്രോം (ബന്ദികൾക്ക് തങ്ങളെ ബന്ദിയാക്കിവെച്ചിരിക്കുന്നവരോട് തോന്നുന്ന സഹാനുഭൂതി) പോലെയുള്ള ഒന്നാണെന്ന് സ്ത്രീകളോട് പറയുന്നത് തികച്ചും അസംബന്ധമായിരിക്കും എന്ന് ആ വാചകം തിരുത്തിവായിക്കാൻ അപേക്ഷ...
                 

സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊന്ന് ദുര്‍മന്ത്രവാദം: ഒരാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: സ്ത്രീകളെ ആകർഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുർമന്ത്രവാദം നടത്തിയ 40 കാരൻ അറസ്റ്റിലായി. ഡൽഹിയിലെ സുൽത്താൻ പുരിയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാൾ മൂങ്ങയെ കൊലപ്പെടുത്തി ദുർമന്ത്രവാദം നടത്തിയത്. കനയ്യക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്നും അവളെ തന്നിലേക്ക് ആകർഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കനയ്യ മന്ത്രവാദക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കനയ്യയുടെ വീട്ടിലെ ഫ്രീസറിൽ നിന്ന് മൂങ്ങയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂങ്ങയുടെ നഖവും ആന്തരികാവയവങ്ങളും ഇയാൾ വേർപ്പെടുത്തിയിരുന്നു...
                 

സെന്‍സെക്‌സില്‍ 119 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാംദിനത്തിലും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 119 പോയന്റ് താഴ്ന്ന് 34693ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 10444ലുമാണ് വ്യാപാരം തുടങ്ങിയത്. വാഹനം, ബാങ്ക്, ഊർജം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്പിസിഎൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 250 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 229 ഓഹരികൾ നഷ്ടത്തിലുമാണ്...
                 

ശബരിമല: സർവകക്ഷി യോഗത്തിന് സാധ്യതതെളിയുന്നു

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധവും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ മണ്ഡലകാല തീർഥാടനത്തെപ്പറ്റി ചർച്ചചെയ്യാൻ സർവകക്ഷി യോഗത്തിന് സാധ്യതതെളിയുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ സ്ഥിരീകരണമില്ലെങ്കിലും യോഗത്തിനുള്ള സാധ്യത ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിയില്ല. ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന ഹർജികളിലെ തീരുമാനം വന്നശേഷം യോഗത്തെപ്പറ്റി തീരുമാനമുണ്ടാകും. 27-ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സർക്കാർ നീക്കത്തിനു പ്രസക്തിയേറെയാണ്. യുവതീപ്രവേശ വിധി വന്ന് രണ്ടുവട്ടം നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ശബരിമലയിലെ പ്രതിഷേധം. തീർഥാടനത്തിനു മുമ്പ്, ദർശനത്തിന് യുവതികൾ എത്തില്ലെന്നാണ് ബോർഡും സർക്കാരും കണക്കുകൂട്ടിയത്. വിധി നടപ്പാക്കാനാണ് സുപ്രീംകോടതി ചൊവ്വാഴ്ച നിർദേശിക്കുന്നതെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല. ഇതുകൂടി കണക്കിലെടുത്താണ് സർവകക്ഷി യോഗത്തിലൂടെ സമവായം ആകാമെന്ന ചിന്ത സർക്കാരിന്റെ ഭാഗത്തുണ്ടായത്. അങ്ങനെയൊന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ..
                 

ജോര്‍ദാനെതിരായ മത്സരത്തിനു മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി; ഛേത്രി കളിച്ചേക്കില്ല

ന്യൂഡൽഹി: ജോർദാനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർതാരം സുനിൽ ഛേത്രി ഉണ്ടാകില്ല. കണ്ണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഛേത്രിക്ക് വിശ്രമം അനുവദിച്ചേക്കും. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് ഛേത്രിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സന്ദേശ് ജിംഗന്റെ ടാക്കിളിലാണ് ഛേത്രിക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് വകവയ്ക്കാതെ ഛേത്രി മുഴുവൻ സമയവും കളിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ജനുവരയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ പൂർണശാരീരികക്ഷമതയോടെ കളിക്കുന്നതിനായാണ്, ഇപ്പോൾ ഛേത്രിക്ക് വിശ്രമം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97-ാം സ്ഥാനത്തും ജോർദാൻ 112-ാം സ്ഥാനത്തുമാണ്. നവംബർ 17-ന് അമ്മാനിലാണ് ജോർദാനെതിരായ മത്സരം. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെയിൻ പ്രഖ്യാപിച്ച 30 അംഗ സാധ്യത ടീമിൽ ഛേത്രി ഇടം നേടിയിരുന്നു. എന്നാൽ അതിനുശേഷമാണ് പരിക്കേറ്റത്. ഇന്ത്യക്കായി 103 മത്സരങ്ങൾ കളിച്ച ഛേത്രി 65 ഗോളുകളുമായി ടീമിന്റെ ടോപ്സ്കോററാണ്. ഛേത്രി കളിച്ചില്ലെങ്കിൽ സന്ദേശ് ജിംഗനായിരിക്കും ജോർദാനെതിരായ മത്സരത്തിൽ ടീമിനെ നയിക്കുക. കഴിഞ്ഞ മാസം ചൈന..
                 

ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയില്‍, ഇന്ന് വിധിദിനം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരേ സമർപ്പിച്ച 49 പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിൽ (അടച്ചിട്ട കോടതിയിൽ) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹർജികൾ തുറന്നകോടതിയിലും കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുക. ചേംബറിൽ വെച്ചുതന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല. ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, റോഹിങ്ടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുക. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ചേംബറിൽ പ്രവേശനമുണ്ടാവില്ല. കേസിൽ നേരത്തേ ജസ..
                 

ചെമ്പുതകിട്, ലായനി... കളമശ്ശേരി നഗരസഭാ സെക്രട്ടറി ഒാഫീസിൽ കൂടോത്രം

കളമശ്ശേരി: കളമശ്ശേരി നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് മുറിയിൽ കൂടോത്രം! മുറിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക്‌ കുപ്പിയും ലായനിയും തകിടുമാണ് സംഗതി കൂടോത്രമാണെന്ന സംശയത്തിനു കാരണം. ഒന്നര മാസത്തെ അവധി കഴിഞ്ഞ് ചുമതലയേറ്റെടുക്കാൻ മുറിയിലേക്ക് കയറിയ സെക്രട്ടറി ഡോ. സാംജി ഡേവിഡ് കസേരയ്ക്കടുത്ത് തറയിൽ ഒരു കവറിനകത്ത് എന്തോ വസ്തു ഉള്ളതായി കണ്ടു. എടുത്ത് നോക്കിയപ്പോൾ നാലിഞ്ചോളമുള്ള ചെറിയ പ്ലാസ്റ്റിക് കുപ്പി. അതിൽ നിറയെ റോസ് നിറത്തിലുള്ള ദ്രാവകം. പരിശോധിച്ചപ്പോൾ എന്തെല്ലാമോ എഴുതിയ ചെമ്പുതകിട് ചുരുട്ടിവച്ചതും കണ്ടെത്തി. ഉടൻ സൂപ്രണ്ടിനെ വിളിച്ച് വസ്തുക്കൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.അവധിയിലിരിക്കെ സെക്രട്ടറിയുടെ മുറി തുറക്കേണ്ട ആവശ്യമില്ല. ഓഫീസ് മുറി പൂട്ടി താക്കോലുകൾ സൂക്ഷിക്കുന്നത് മറ്റൊരു മുറിയിലാണ്. ഇത് ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും കിട്ടുകയുമില്ല. മുറിയിൽനിന്ന് വില കൂടിയ പേന, കണ്ണട എന്നിവ മുൻപ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.നഗരസഭാ ജീവനക്കാരും അഭ്യുദയ കാംക്ഷികളുമൊക്കെ കൂടോത്രക്കാരനെ തേടുകയാണ്. സെക്രട്ടറിയുടെ ഓഫീസിനു മുന്നിലെ സി.സി.ടി.വി. ക്യാമറ മുറിയിലേക്ക് കയറുന്ന ആളെ കാണാൻ പറ്റാത്ത വിധം ത..
                 

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 70 ശതമാനം പോളിങ്

റായ്പൂർ: കനത്ത സുരക്ഷയിൽ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കൻ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 70 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമികമായ കണക്ക്. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പിന് മുൻപ് തന്നെ ദന്തേവാഡയിൽ കുഴിബോംബ് പൊട്ടിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഉച്ചയ്ക്ക് തെലങ്കാന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന അഞ്ച് മാവോവാദികളെ വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി രമൺസിങ്, മന്ത്രിമാരായ കേതാർനാഥ് കശ്യപ്, മഹേഷ് ഗാഗിഡ ഉൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടി. നാലാം തവണയും രമൺസിങിന്റെ നേതൃത്വത്തിൽ ഭരണത്തിലേറാൻ ബിജെപി ശ്രമിക്കുമ്പോൾ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ്കോൺഗ്രസ് പ്രചാരണം നയിച്ചത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ഛത്തീസ്ഗഢിൽ എത്തിയിട്ടുണ്ട്. 72 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഡിസംബർ 11ന് വോട്ടെണ്ണ..
                 

അമിത് ഷാ ബംഗാളില്‍ നിന്ന് മത്സരിക്കണം; ബിജെപി സംസ്ഥാന അധ്യക്ഷന്‍

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊൽക്കത്തയിൽ നിന്ന് മത്സരിക്കണമെന്ന് ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. ഇത് ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ നാടകീയമായി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരിയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ എന്ത് കൊണ്ട് അമിത് ഷായ്ക്ക് കൊൽക്കത്തയിൽ നിന്നായിക്കൂടാ..? മോദി വരാണസിയിൽ നിന്ന് മത്സരിച്ചതോടെ ഉത്തർപ്രദേശിന് എന്ത് സംഭവിച്ചുവെന്ന് ഓർക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളിൽ ഒരു ആവേശമുണ്ടാക്കാനുള്ള ശ്രമമാണ് ദിലീപ് ഘോഷിന്റേതെന്നും ബംഗാളിലെ 42 സീറ്റിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും തൃണമൂൽ കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. ഞങ്ങളുടെ സന്ദേശം അമിത് ഷാ കാര്യമായ പരിഗണനയിലെടുക്കുമെന്നാണ് കരുതുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിനെ വലിയ പ്രധാന്യത്തോടെയാണ് കാണുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു. അതേ സമയം മോദി പുരിയിൽ നിന്നോ അമിത് ഷാ കൊൽക്കത്തയിൽ നിന്നോ ജനവിധി തേടുമെന്ന് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 42 ൽ 22 സീറ്റും ബിജെപി പിടിക്കുമെന്ന് അടുത്തിടെ ബംഗാ..
                 

രാജസ്ഥാനില്‍ ബിജെപി മന്ത്രിയും അണികളും പാര്‍ട്ടി വിട്ടു

ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരിഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ ബിജെപി മന്ത്രി പാർട്ടിയിൽ നിന്ന് രാജിവെച്ചു. പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് രാജിവെച്ചത്. ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ എംഎൽഎ ആയിട്ടുള്ള സുരേന്ദ്ര ഗോയൽ അണികൾക്കൊപ്പമാണ് പാർട്ടി വിട്ടത്. ഇവിടെ നിന്ന് ബിജെപി വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം. ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മന്ത്രിസഭാ അംഗം തന്നെ പാർട്ടി വിട്ടത് ബിജെപിയെ ഞെട്ടിച്ചു.ഇതിനിടെ നാഗൂറിലെ ബിജെപി എംഎൽഎ ഹബീബു റഹ്മാൻ അഷ്റഫിയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്...
                 

കൊച്ചുവേളിയില്‍ 56കാരനെ അടിച്ചുകൊന്നു; മൃതദേഹം വീട്ടിനുള്ളില്‍ നഗ്നമായ നിലയില്‍

തിരുവനന്തപുരം: കൊച്ചുവേളിയിൽ ഒരു സംഘമാളുകളുടെ മർദനമേറ്റ് 56കാരൻ കൊല്ലപ്പെട്ടു. കൊച്ചുവേളി സ്വദേശി കുരിശപ്പൻ എന്നഎൻറിക്കാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇയാളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊച്ചുവേളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നഎൻറിക്കിനെ അയൽവാസികളാണ് ആദ്യം മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ അക്രമിസംഘംഎൻറിക്കിനെഅടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. Content Highlights:56year old man brutally attacked and murdered by a group of people in kochuveli trivandrum..
                 

ജാമ്യം തേടേണ്ടി വന്നത് നോട്ട് നിരോധിച്ചതിനാലാണെന്ന് അവര്‍ മറന്നു: ഗാന്ധി കുടുംബത്തിനെതിരെ മോദി

ബിലാസ്പൂർ (ഛത്തീസ്ഗഢ്): കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശവുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തിൽ പുറത്തിറങ്ങിയവരാണ് നോട്ട് നിരോധനത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്നതെന്ന് ബിലാസ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പരിഹസിച്ചു. അങ്ങനെയുള്ളവരാണ്നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ എന്നോട് ചോദിക്കുന്നത്. ഇതേ നോട്ട് നിരോധനം കാരണമാണ് ജാമ്യം തേടേണ്ടി വന്നതെന്ന കാര്യവും അവർ മറന്നു-മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തിൽ തന്നെയാണെന്നും മോദി ആരോപിച്ചു. കോൺഗ്രസ് സർക്കാരിന് കീഴിൽ ഛത്തീസ്ഗഢിലെ വികസന കാര്യങ്ങളിൽ മെല്ലപ്പോക്കായിരുന്നുവെന്ന് പറഞ്ഞ മോദി ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനത്തിന്റെ വികസനം വേഗത്തിലായെന്ന് അവകാശപ്പെട്ടു. നവംബർ 20നാണ് ഛത്തീസ്ഗഢിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എല്ലായ്പ്പോഴും വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വികസനകാര്യങ്ങളിൽ പുലർത്തുന്ന ഉത്തരവാദിത്തം കാണുമ്പോൾ ബിജെപിയെ തിരഞ്ഞെടുപ്പിൽ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ പ്രതിപക്ഷത..
                 

നിലംനികത്തല്‍: തോമസ് ചാണ്ടിയുടെ അപ്പീല്‍ സര്‍ക്കാര്‍ തള്ളി

കുട്ടനാട്: നിലംനികത്തൽ സാധൂകരിക്കാൻ മുൻ മന്ത്രി തോമസ് ചാണ്ടി സംസ്ഥാന സർക്കാരിന് നൽകിയ അപ്പീൽ തള്ളി. ആലപ്പുഴ മുൻകളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് തള്ളിയത്. പോലീസ് സംരക്ഷണത്തിൽ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കാൻ കാർഷികോത്പാദന കമ്മീഷണർ ഉത്തരവിട്ടു. 2018 ജൂൺ ഒന്നിനാണ് ടി.വി.അനുപമ തോമസ് ചാണ്ടിയുടെ റിസോർട്ടായ ലേക്ക് പാലസിന്റെ പാർക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് റിസോർട്ട് കമ്പനി സർക്കാരിന് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ അടക്കം വാദങ്ങൾ കേട്ട ശേഷമാണ് കാർഷികോത്പാദന കമ്മീഷണർ അപ്പീൽ തള്ളിയത്. കൂടാതെ നികത്തിയ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കണം. ഇതിനായി പോലീസ് സംരക്ഷണം നൽകണമെന്നും കമ്മീഷണർ ഉത്തരവിട്ടു. ഇതിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും...
                 

ശബരിമലയില്‍ അഹിന്ദുക്കളെ തടയണമെന്ന ആവശ്യം എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ആവശ്യം എതിർത്ത് സർക്കാർ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ പലവാദങ്ങളുണ്ട്. മലയരയന്മാരുടേതാണെന്നും ബുദ്ധമത ക്ഷേത്രവുമാണെന്ന വാദങ്ങളുണ്ട്. ഇവിടെ ഓരോ വർഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ഹർജിയിലായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. വഖഫ് ബോർഡ്, മുസ്ലിം സംഘടനകൾ, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകൾ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹർജിയിൽ കോടതി തീരുമാനം എടുക്കാവൂ എന്നും സർക്കാർ അറിയിച്ചു. വലിയ പൊതുജന താൽപര്യമുള്ള വിഷയം എന്ന നിലയിൽ പത്രപരസ്യവും നൽകണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പല മതസ്ഥർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതുകൊണ്ട് തന്നെ കോടതി ഹർജി പരിഗണിക്കുമ്പോൾ ഇവരുടെ നിലപാടുകൾ കൂടി പരിശോധിക്കണമെന്നും സർക്കാർ വ്യക്തമാക്കി...
                 

വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

വിമാനയാത്രയ്ക്കിടെ വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായ എയർ ഹോസ്റ്റസിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമങ്ങൾ. ഫിലിപ്പീൻസ് എയർലൈൻസ് ജീവനക്കാരിയായ പട്രിഷ ഓർഗാനോയാണ് വിമാനത്തിനുള്ളിൽ വിശന്നുകരഞ്ഞ കുഞ്ഞിന് പാൽ നൽകിയത്. നവംബർ എട്ടിനായിരുന്നു സംഭവം. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്. കുപ്പിയിൽകരുതിയിരുന്ന പാൽ തീർന്നതിനെ തുടർന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു. അതോടെ കുഞ്ഞിനെ മുലയൂട്ടാൻ പട്രിഷ തയ്യാറാകുകയായിരുന്നു. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്. താൻ അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 36,000 ത്തിലധികം തവണയാണ് പട്രിഷയുടെ കുറിപ്പ് ഇതിനോടകം ഷെയർ ചെയ്യപ്പെട്ടത്. ക്യാബിൻ ക്രൂ ഇവാലുവേറ്റർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നു അന്ന് പട്രീഷയ്ക്ക്. പരീക്ഷ വിജയിച്ചതായും ക്യാബൻ ക്രൂ ഇവാലുവേറ്ററായി സ്ഥാ..
                 

അഭിഭാഷകന്‍ ആര്യമസുന്ദരം പിന്മാറിയതിന് പിന്നില്‍ തത്പരകക്ഷികളെന്ന് പദ്മകുമാര്‍

പത്തനംതിട്ട: ശബരിമല കേസിൽ ദേവസ്വംബോർഡിന് വേണ്ടിസുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്നും മുതിർന്ന അഭിഭാഷകൻ ആര്യമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ദേവസ്വം ബോർഡിന് വേണ്ടി ഒരു മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകുമെന്നും പ്രസിഡന്റ് പറഞ്ഞു. പുനപ്പരിശോധാ ഹർജി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ശബരിമലയിൽ വിഷയമില്ലല്ലോ. മറിച്ചാണെങ്കിൽ സർവകക്ഷി യോഗം വിളിച്ച് രമ്യതയിൽ പരിഹരിക്കും. അയ്യപ്പൻ അവിടെയുണ്ടല്ലോ, എല്ലാം ശരിയാകുമെന്നും പദ്മകുമാർ പറഞ്ഞു...
                 

അലോക് വര്‍മയ്‌ക്കെതിരായ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വൈകിയതില്‍ കോടതിയ്ക്ക് അതൃപ്തി

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്സുപ്രീം കോടതിയുടെ വിമർശനം. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് നൽകുമോ എന്ന കാര്യം വ്യക്തമല്ല. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 12ന് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. എന്തുകൊണ്ട് ശനിയാഴ്ചയോ ഞായറാഴ്ചയോ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആരാഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ക്ഷമ ചോദിച്ചു. സിബിഐയുടെ താൽകാലിക ഡയറക്ടർ നാഗേശ്വര റാവു ചുമതലയേറ്റെടുത്ത ശേഷം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ച ശേഷമായിരിക്കും വെള്ളിയാഴ്ച കോടതി കേസിൽ തീരുമാനം പറയുക...
                 

ശ്രീധരന്‍പിള്ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള,തന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. പിഎസ് ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം കോടതിയലക്ഷ്യമല്ല ഇവരുടെ നടപടി. ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത് എന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ആകില്ല, അവ പരിഗണിക്കാനും ആകില്ലെന്നും തുഷാർ മേത്ത വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി ,എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം...
                 

അയോധ്യാക്കേസിലെ വാദം അടിയന്തരമായി കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അയോധ്യാക്കേസിലെ വാദം എത്രയും വേഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അഖില ഭാരത് ഹിന്ദുമഹാസഭയുടെ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ബരുൺ കുമാർ സിൻഹയാണ് ഹിന്ദു മഹാസഭയ്ക്കു വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരിയിലാണ് പരിഗണിക്കുന്നതെന്നും ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. content highlights:supreme court refuses plea demanding early hearing of ayodhya case..
                 

ക്ലിനിക്കില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: വ്യാജ ഡോക്ടര്‍ക്കെതിരെ കേസ്

ഫറൂഖാബാദ്: ക്ലിനിക്കിൽ സഹപ്രവർത്തകയായി ജോലിചെയ്യുന്ന യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ ഡോക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ ബുധനാഴ്ച്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാജ ഡോക്ടറായ വിനോദ് കുഷ്വഹ് കാജുരിയ നാഗ്ലയിലുള്ളയുവതിയുടെ വീട്ടിലെത്തി ഇവരുടെ മകളെ കൂട്ടികൊണ്ട് ക്ലിനിക്കിലേക്ക് പോയശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടർന്നു. സംഭവം പുറത്തായതോടെഡോക്ടർ ഒളിവിലാണ്. പ്രതിയ്ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. Content Highlight: Case Against Quack For Raping Minor Girl At Clinic..
                 

5 വയസുകാരിയെ 3ാം ക്ലാസുകാരന്‍ പീഡിപ്പിച്ചതായി പരാതി

ഗാസിയാബാദ്:മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉറക്കെയുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെയാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി Content Highlight: Class 3 Student Sexually Abuses 5-year-old Girl..
                 

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യ. രാസവള വകുപ്പ് മന്ത്രി എച്ച്.എൻ അനന്ത്കുമാർ (59) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെബെംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. 1996 മുതൽ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അനന്ത് കുമാർ കർണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. ഹൂബ്ലി കെ.എസ് ആർട്സ് കോളേജിൽ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവർ മക്കളാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടർന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറിയായി. 1996-ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 1998-ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാർ. 1999ലും എൻ.ഡി.എ. സർക്കാറിൽ മന്ത്രിയാ..
                 

പിതാവ് മദ്യലഹരിയില്‍ വഴക്കിട്ടു: മകന്‍ മുറിയിലിട്ട് പൂട്ടി തീകൊളുത്തി

ചെന്നൈ: മദ്യലഹരിയിൽ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി. റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഇയാൾ കിൽപ്പോക്ക് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വിൽപ്പനക്കാരനായ ശങ്കർ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കർ രാമകൃഷ്ണനുമായി വഴക്കിലേർപ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയിൽ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ രാമകൃഷ്ണൻ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അർധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടിൽനിന്ന് തീയുയരുന്നത് കണ്ടത്. വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വഴക്കിനിടയിൽ രാമകൃഷ്ണൻ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു.സംഭവത്തിൽ കേസെടുത്ത പ..
                 

ഛത്തീസ്ഗഢില്‍ കനത്ത സുരക്ഷയില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഢിൽ ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടർ നിരീക്ഷണവും നടത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്. 10 മണ്ഡലങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുമണിവരെയും ബാക്കിയിടങ്ങളിൽ എട്ടു മുതൽ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. മാവോവാദി മേഖലകളായ ഇവിടങ്ങളിലെ പത്തു മണ്ഡലങ്ങൾ അതീവ പ്രശ്നബാധിത മേഖലകളാണ്. ദന്തേവാഡ, മൊഹ്ളാ മൻപുർ, അന്തഗഡ്, ഭാനുപ്രതാപ്പുർ, കാൻകർ, കേശ്കൽ, കൊണ്ടഗാവ്, നാരായൺപുർ, ബിജാപുർ, കോണ്ട എന്നിവയാണ് ഗുരുതര പ്രശ്നമണ്ഡലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കാക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയെ കൂടാതെ തെലങ്കാനയിലും മിസോറമിലുമാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ..
                 

മെസ്സിയുടെ തിരിച്ചുവരവില്‍ ബാഴ്‌സ ഞെട്ടി; റയല്‍ ബെറ്റിസിനോട് തോല്‍വി

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ ഞെട്ടിച്ച് റയൽ ബെറ്റിസ്. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. പരിക്കിൽ നിന്ന് മുക്തനായി മെസ്സി തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. ബെറ്റിസിനായി ജൂനിയർ ഫിർപോ (20), കിൻ (34), ജിയോവാനി ലെ സെൽസോ(71), സെർജിയോ കനാലെസ്(83) എന്നിവർ സ്കോർ ചെയ്തു. ബാഴ്സയ്ക്കായി മെസ്സി ഇരട്ടഗോൾ നേടിയപ്പോൾ ഒരു ഗോൾ വിദാലിന്റെ വകയായിരുന്നു. ഇവാൻ റാക്കിറ്റിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതും ബാഴ്സയ്ക്ക് തിരിച്ചടിയായി. തുടർച്ചയായ മൂന്നു മത്സരത്തിൽ ജയിച്ചശേഷമാണ് ബാഴ്സ തോൽവിയറിയുന്നത്. ഈ സീസണിൽ രണ്ടാമത്തെ തോൽവിയും. തോറ്റെങ്കിലും 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാമത്. അതേസമയം പുതിയ പരിശീലകനെത്തിയ ശേഷം റയൽ മാഡ്രിഡ് വിജയം തുടരുകയാണ്. സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിൽ 4-2നായിരുന്നു റയലിന്റെ വിജയം. സൊളാരിയുടെ കീഴിൽ റയലിന്റെ തുടർച്ചയായ നാലാം വിജയമാണിത്. റയലിനായി ബെൻസീമ, റാമോസ്, കബയോസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. സെൽറ്റ വിഗോയ്ക്കായി മലോയും മെൻഡസും ഗോൾ നേടി. 87-ാം മിനിറ്റിൽ കാബ്റാൾ ചുവപ്പ്..
                 

ഈ ‘ഓഫറു’കളിൽ വീഴരുത്; ചതിക്കുഴിയാകാം

തൃശ്ശൂർ: ഞായറാഴ്ച പലരും ഉറക്കമുണർന്നത് വാട്സാപ്പിലെ 'ലോട്ടറി' കണ്ടാണ്. ആമസോണിന്റെ ബിഗ് ബില്യൺ സെയിൽ ഇപ്പോൾ തീരുമെന്നു പറഞ്ഞ് കൂട്ടുകാരുടെ സന്ദേശങ്ങൾ. മൂന്നുരൂപയ്ക്ക് ബ്ലൂടൂത്ത് ഇയർഫോൺ, 10 രൂപയ്ക്ക് മിക്സി, 11 രൂപയ്ക്ക് സ്മാർട്ട്വാച്ച് തുടങ്ങി 199 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ക്യാമറ വരെ നീണ്ടു ഓഫർ. സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുമ്പോഴാണ്, സന്ദേശം കുറേപ്പേർക്ക് ഫോർവേഡ് ചെയ്താലേ കാര്യം നടക്കൂവെന്ന് മനസ്സിലായത്. ഒടുവിൽ ഓർഡർ സ്വീകരിച്ചുവെന്ന് സന്ദേശം കിട്ടി. ഇതിൽ വിശ്വസിച്ച് ആളുകൾ കാത്തിരിപ്പിലാണ്. അപകടം ഒളിപ്പിച്ചുള്ള ഡേറ്റ ചോർത്തലിന്റെ പുതിയ സ്പൂഫ് പതിപ്പാണിത്. ഇക്കാര്യം മനസ്സിലാക്കിയപ്പോഴേക്കും നേരം വൈകിയിരുന്നു. 'ആമസോൺ ബിഗ് ബില്യൺ സെയിൽ ഓഫർ' എന്ന പേരിൽ വന്ന സന്ദേശത്തിനൊപ്പം ഉത്പന്നങ്ങൾക്ക് 99 ശതമാനം വിലക്കിഴിവ് എന്നായിരുന്നു അറിയിപ്പ്. ഇതിനൊപ്പമുള്ള ലിങ്കിൽ കയറിയാൽ ആമസോണിന്റെ പേജെന്ന് ഒറ്റനോട്ടത്തിൽ തോന്നും. ലോഗോയും അതിനോട് സാമ്യമുള്ളത്. വെബ് അഡ്രസ് മാത്രം വേറെ. എന്നാൽ, അതൊരു ബ്ലോഗായിരുന്നു. ഇങ്ങനെയൊരു ഓഫർ സംബന്ധിച്ച് ആമസോണിൽ ഒരു അറിയിപ്പുമുണ്ടായിട്ടില്ല. എന്നാൽ, ഇതുവഴി ആരുടെയും പണം പോയതാ..
                 

സഹോദരസ്ഥാനത്തുനിന്ന് അർജുൻ മോതിരം ചാർത്തി; അഭിമന്യുവിന്റെ സഹോദരിക്ക് മാംഗല്യം

മൂന്നാർ: അഭിമന്യുവില്ലാത്ത വിവാഹച്ചടങ്ങിൽ സഹോദരി കൗസല്യയ്ക്ക് ആ സ്ഥാനത്തുനിന്ന് അർജുൻ മോതിരം ചാർത്തി. ഒരു നാടിന്റെ മുഴുവൻ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി കൗസല്യ ഞായറാഴ്ച വിവാഹിതയായി. കോവിലൂർ സ്വദേശി മധുസൂദനായിരുന്നു വരൻ. എറണാകുളം മഹാരാജാസ് കോളേജിൽ രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ സഹോദരിയാണ് കൗസല്യ. അഭിമന്യുവിനൊപ്പം എതിരാളികളുടെ ആക്രമണത്തിൽ അർജുൻ കൃഷ്ണയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രചെയ്യരുതെന്ന ഡോക്ടർമാരുടെ വിലക്കുപോലും അവഗണിച്ചാണ് അർജുൻ വിവാഹത്തിനെത്തിയത്.വട്ടവട ഊർക്കാട് കുര്യാക്കോസ് ഏലിയാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചനടന്ന വിവാഹത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചടങ്ങുകൾക്കുശേഷം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ നൽകിയ താലിമാല മധുസൂദൻ കൗസല്യയുടെ കഴുത്തിൽ ചാർത്തി.മന്ത്രി എം.എം. മണി, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജോയ്സ് ജോർജ് എം.പി., ഗോപി കോട്ടമുറിക്കൽ, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, എസ്.രാജേന്ദ്രൻ എം.എൽ.എ., മഹാരാജാസ് കോളേജിലെ അധ്യാപകർ, അഭിമന്യുവിന്റെ സഹപാഠികൾ തുടങ്ങിയവർ പങ്കെടുത്തു.കൊട്ടക്കമ്പൂർ, കോവിലൂർ..
                 

ശബരിമല യുവതീപ്രവേശം : കോടതിനിലപാടിന് കാതോർത്ത് കേരളം

തിരുവനന്തപുരം: ശബരിമല നടതുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ യുവതീപ്രവേശ വിഷയത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ നിലപാട് നിർണായകമാവും. റിട്ട് ഹർജികൾക്കൊപ്പം നാൽപ്പതിലധികം പുനഃപരിശോധനാ ഹർജികളാണ് കോടതിക്കുമുന്നിലുള്ളത്. വിധി നടപ്പാക്കുമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. എങ്കിലും നിലപാട് ആരാഞ്ഞാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ ധരിപ്പിക്കും. അതിനാൽത്തന്നെ യുവതീപ്രവേശത്തെ പരോക്ഷമായി എതിർക്കുന്നതാവും ദേവസ്വം നിലപാട്. യുവതീപ്രവേശം അനുവദിച്ച കോടതിവിധിക്കുശേഷം തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമായി രണ്ടുതവണ നടതുറന്നപ്പോഴുമുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കോടതിയിൽ നൽകുന്ന റിപ്പോർട്ടിലുണ്ടാകും.നിയമപരമായ കൂടിയാലോചനകൾക്കായി ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽമാരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിനായി ആര്യാമ സുന്ദരമാണ് ഹാജരാവുക. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ബോർഡ് നിലപാട് വേണ്ടവിധം കോടതിയെ ധരിപ്പിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. കോടതിവിധി എന്തായാലും അതു നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാരും ആവശ്യമെങ്കിൽ നിലവിലെ സ്ഥിതിഗതികൾ കോടതിയെ അറിയിക്കും. ഇതിന് പോലീസിന്റെ റിപ്പോർട..
                 

കടലില്‍ മീന്‍പിടിത്ത പരിധി കൂട്ടുന്നു; 200 നോട്ടിക്കൽ മൈൽ വരെ അനുവദിച്ചേക്കും

കൊച്ചി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്, കടലിൽ മീൻപിടിത്തപരിധി കുത്തനെ കൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 200 നോട്ടിക്കൽ മൈൽവരെ മീൻപിടിത്തം അനുവദിച്ചുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിച്ചേക്കും. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കടലിൽ 12 നോട്ടിക്കൽ മൈലാണ് (1.85 കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ) രാജ്യങ്ങൾക്ക് പരമാധികാരമുള്ളത്. അതുകൊണ്ടുതന്നെ ഈ ദൂരത്തിൽ മീൻപിടിത്ത ലൈസൻസ് കൊടുക്കാനേ ഇപ്പോൾ സംസ്ഥാനങ്ങൾക്ക് കഴിയൂ. എന്നാൽ, 200 നോട്ടിക്കൽ മൈൽവരെ രാജ്യങ്ങൾക്ക് തനത് സാമ്പത്തിക മേഖലയുണ്ട് (ഇ.ഇ.ഇസഡ്.). ഇവിടത്തെ വിഭവങ്ങൾ ഉപയോഗിക്കാമെങ്കിലും പരമാധികാരമില്ല. ഈ മേഖലയിൽ മീൻപിടിത്തത്തിന് നേരത്തേ വിദേശകപ്പലുകൾക്ക് കേന്ദ്രം അനുമതി (ലെറ്റർ ഓഫ് പെർമിറ്റ്) നൽകിയിരുന്നു. ഒരു ലൈസൻസ് എടുത്ത് അമ്പതിലധികം കപ്പലുകൾ മീൻപിടിച്ച് മത്സ്യസമ്പത്ത് കടത്തുന്നത് മനസ്സിലാക്കി ഈ രീതി കേന്ദ്രസർക്കാർ അവസാനിപ്പിച്ചു. ഇതിനുപകരം രാജ്യത്തിന്റെ തനത് സാമ്പത്തിക മേഖലയായ 200 നോട്ടിക്കൽ മൈലിൽ(370 കിലോമീറ്റർ) മീൻപിടിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ട്രോളിങ് ..
                 

ബന്ധുനിയമന വിവാദം: കെ.ടി. ജലീലിന്റെ ബന്ധു അദീബ് രാജിവെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്ന് രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തിൽ പറയുന്നു. പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാൽ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതിനാൽസൗത്ത് ഇന്ത്യൻ ബാങ്കിലെ മുൻ തസ്തികയിലേക്ക് തിരികെ പോകാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ മെയിലിലൂടെയാണ് രാജിക്കത്ത് നൽകിയത്. അദീബിന്റെ രാജി സംബന്ധിച്ച് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും. പിതൃസഹോദരപുത്രനായ കെ.ടി. അദീബിനെ സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിയമിച്ചത്. ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തിയെന്ന അരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസാണ് ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കം പ്രതിഷേധവുമായി ..
                 

’ബല്ലാരി രാജ’ കുരുക്കിലായതോടെ പ്രതിരോധത്തിലായത് ബി.ജെ.പി.

ബെംഗളൂരു: ബല്ലാരി മേഖലയിൽ ഈയിടെ ബി.ജെ.പിക്ക് നേരിടുന്ന രണ്ടാം പ്രഹരമാണ് ജനാർദനറെഡ്ഡിയുടെ അറസ്റ്റ്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ ബല്ലാരി ലോക്‌സഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ നടപടി. റെഡ്ഡിയുടെ സുഹൃത്തും മേഖലയിലെ കരുത്തനുമായ നേതാവ് ബി. ശ്രീരാമുലുവിനേറ്റ പ്രഹരം കൂടിയാണിത്.2011-ൽ അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ ജനാർദനറെഡ്ഡി അറസ്റ്റിലാകുമ്പോൾ ബല്ലാരിയിൽ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പിന്തുണയുമായി ആരുമില്ല. അന്വേഷണം തുടങ്ങിയപ്പോൾതന്നെ ബി.ജെ.പി. തള്ളിപ്പറഞ്ഞു. അറസ്റ്റിനെപ്പറ്റി പ്രതികരിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.ബല്ലാരി രാജ എന്ന് വിശേഷണമുള്ള ജനാർദന റെഡ്ഡിയ്ക്ക് ഇനി പ്രതാപം വീണ്ടെടുക്കാൻ കഴിയില്ലന്ന് അനുയായികൾ സമ്മതിക്കുന്നു. അനധികൃത ഖനനക്കേസിൽ 2015-ൽ ജാമ്യം ലഭിച്ചെങ്കിലും റെഡ്ഡിക്ക് ബല്ലാരിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ബെംഗളൂരുവിലായിരുന്നു താമസം. എന്നാൽ ബല്ലാരിയിലെ രാഷ്ടീയത്തിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നില്ല. യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരിക്കേ ആഡംബര ജീവിതം കൊണ്ടാണ് റ..
                 

ഛത്തീസ്ഗഢ്: ചുവന്ന ഇടനാഴിയില്‍ എല്ലാം യുദ്ധസമാനം

ബസ്തർ: ചുവന്ന ഇടനാഴികളിൽ ഇപ്പോൾ യുദ്ധസമാനമായ സാഹചര്യമാണ്. 1.48 ലക്ഷം സുരക്ഷാസൈനികർ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 10 ഹെലികോപ്ടറുകൾ. 5500 വലുതും ചെറുതുമായ വാഹനങ്ങൾ. ഛത്തീസ്ഗഢിലെ മാവോവാദി സ്വാധീനമുള്ള എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിൽ തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളാണിവ. വോട്ടെടുപ്പിന് ഒരു ദിവസംമുമ്പ് ബസ്തറിന്റെ വിവിധയിടങ്ങളിലുണ്ടായ മാവോവാദിയാക്രമണങ്ങൾ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും ഇതു മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 12 മണ്ഡലങ്ങൾ സ്ഥിതിചെയ്യുന്ന ഏഴു ജില്ലകൾ സംഘർഷഭൂമികയായ ബസ്തർ മേഖലയിലാണ്. ബാക്കി ആറും മുഖ്യമന്ത്രി രമൺ സിങ്ങിന്റെ രാജ്നന്ദ്ഗാവ് ജില്ലയിലും. സ്ത്രീകൾ മാത്രമായി സംഗ്വാരി ബൂത്ത് 190 സ്ഥാനാർഥികളുടെ വിധിയെഴുതാൻ 31.80 ലക്ഷം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുക. അതിൽ 16 ലക്ഷവും സ്ത്രീകളാണ്. സ്ത്രീകൾക്കുവേണ്ടി വിവിധ മണ്ഡലങ്ങളിലായി സംഗ്വാരി പോളിങ് ബൂത്തുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ സുരക്ഷാസൈനികരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടക്കം എല്ലാവരും സ്ത്രീകളാണ്. കഴിഞ്ഞതവണ 76 ശതമാനം പോളിങ്ങുണ്ടായിരുന..
                 

ഗോവയുടെ കുതിപ്പില്‍ വീണുരുണ്ട് ബ്ലാസ്റ്റേഴ്‌സ്; 3-1ന് തോല്‍വി

കൊച്ചി:എങ്ങനെ കളിക്കണമെന്ന് ഗോവ കാണിച്ചുതന്നപ്പോൾ കളിക്കാൻ മറന്നുപോയ ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എല്ലിൽ വീണ്ടും തോൽവി. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. കോറോമിനാസ് ഇരട്ട ഗോളടിച്ചപ്പോൾ മൻവീർ സിങ്ങിന്റെ വകയായിരുന്നു മൂന്നാം ഗോൾ. കളിയുടെ അവസാന മിനിറ്റിലെ ഗോളിലൂടെ നിക്കോള കിർമാരേവിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അൽപമെങ്കിലും ആശ്വാസം പകർന്നു. അഞ്ചു മാറ്റങ്ങളുമായി, ടീമിനെ ഉടച്ചുവാർത്താണ് ഡേവിഡ് ജെയിംസ് ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗോവയെ നേരിടാനൊരുങ്ങിയത്. അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ അരങ്ങേറിയപ്പോൾ സി.കെ വിനീതും സഹലും ആദ്യ ഇലവനിൽ സ്ഥാനം നേടിയില്ല. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഗോവയുടെ കോറോമിനാസിന്റെ മുന്നേറ്റങ്ങൾ ഗാലറിയെ ത്രസിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധ, മധ്യനിര, മുന്നേറ്റ വ്യത്യാസമില്ലാതെ വീണുരുണ്ടു. മത്സരം തുടങ്ങി 11-ാം മിനിറ്റിൽ തന്നെ കോറോമിനാസിലൂടെ ഗോവ ലീഡെടുത്തു. അഹമ്മദ് ജൗഹുഹുവിന്റെ ക്രോസിൽ ഉയർന്നു ചാടിയുള്ള കോറോമിനാസിന്റെ ഹെഡ്ഡർ വലയുടെ മൂലയിൽ വിശ്രമിച്ചു. ഗോവ 1-0 ബ്ലാസ്റ്റേഴ്സ്. കോറോയുടെ ആഘോഷം ഫോട്ടോ: ഐ.എസ്.എൽ പിന്നീട് ആദ്യ പകുതിയ..
                 

ലണ്ടനിലെ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി; അരിച്ചുപെറുക്കി സ്‌കോട്‌ലന്‍ഡ് യാര്‍ഡ്

ലണ്ടൻ: നോർത്ത് ലണ്ടനിലെ ശ്രീ സ്വാമി നാരായൺക്ഷേത്രത്തിൽനിന്ന് വിഗ്രഹങ്ങൾ മോഷണം പോയി. വർഷങ്ങളോളം പഴക്കമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ സ്കോട്ലൻഡ് യാർഡ് അന്വേഷണം ആരംഭിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ നവംബർ ഒമ്പതിനാണ് വിഗ്രഹങ്ങൾ മോഷണം പോയത്. നാൽപ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം സ്ഥാപിച്ചത് മുതൽ ഇവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ക്ഷേത്രം അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിഗ്രഹങ്ങൾക്കൊപ്പം ക്ഷേത്രത്തിലെ പണവും മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മോഷണംപോയ വിഗ്രഹങ്ങളിൽ സ്വർണമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്വർണമാണെന്ന് തെറ്റിദ്ധരിച്ചാകാം വിഗ്രഹങ്ങൾ കവർച്ച ചെയ്തതെന്നും, വിഗ്രഹങ്ങൾ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രം അധികൃതർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ വിശ്വാസങ്ങളിലും ആരാധനകളിലും ഏറെ പ്രധാന്യമുള്ള വിഗ്രഹങ്ങളാണ് നഷ്ടപ്പെട്ടതെന്നും, അവയെല്ലാം തിരിച്ചുലഭിക്കാൻ ഞങ്ങൾ പ്രാർഥനയിലാണെന്നും ക്ഷേത്രക്കമ്മിറ്റി അംഗം ഉമാങ് ജെഷാനിയും വ്യക്തമാക്..
                 

നെയ്യാറ്റിന്‍കരയില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം, ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സിപിഎം- ആർഎസ്എസ് സംഘർഷം. വീടുകൾക്ക് നേരെയുണ്ടായ കല്ലേറിൽ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസംആർഎസ്എസ് പ്രവർത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് മഞ്ചവിളാകത്ത് ഹർത്താൽ ആയിരുന്നു. ഹർത്താലിനിടെ സിപിഎം നടത്തിയ പ്രകടനത്തിനെത്തിയ ആളുകൾ പ്രദേശത്തെ വീടുകളിലേക്ക് കല്ലേറ് നടത്തുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗർഭിണി അടക്കമുള്ള ആളുകൾക്ക് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്...
                 

ട്രംപിനു നേരെ മാറിടം കാട്ടി പ്രതിഷേധം; യുവതി അറസ്റ്റില്‍

പാരിസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെ പാരീസിൽ പ്രതിഷേധം. അർധനഗ്നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നിൽ തടസ്സം സൃഷ്ടിച്ച്പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായിബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പെട്ടെന്ന് യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെനെഞ്ചിൽ വ്യാജ സമാധാനസ്ഥാപകൻ എന്ന് എഴുതിയിരുന്നു.വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകൾ ദൂരെവെച്ച് പോലീസ് യുവതിയെ തടഞ്ഞു. ഏഴുപതോളം ലോക നേതാക്കൾ പങ്കെടുക്കുന്നതായിരുന്നു പാരീസിൽ നടന്നചടങ്ങ്. ഫീമെൻ എന്ന സ്ത്രീവാദ സംഘടനയിൽപ്പെട്ട യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോർട്ട്. ലിംഗവിവേചനം, വംശീയതതുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാരീസ് പോലീസ് വ്യക്തമാക്കി. Content Highlights:Donald Trump, Topless Female Protester, Paris, Protest against Trump..
                 

നിയമന വിവാദം: മന്ത്രി ജി. സുധാകരന്റെ ഭാര്യ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിൽനിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ തന്നെയും ഭർത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്. കേരള സർവകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനത്തുനിന്നാണ് ജൂബിലി നവപ്രഭ രാജിവെച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കും ഭർത്താവായ മന്ത്രി ജി സുധാകരനും ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി. ആത്മാഭിമാനം നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. കേരളാ സർവകലാശാലയിൽ തനിക്കെതിരെ ഒരുകൂട്ടം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. മന്ത്രി സുധാകരന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധി പേർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തിക എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. മതിയായ യോഗ്യത ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് ഈ സ്ഥാനം ലഭിച്ചതെന്നും അവർ വ്യക്തമാക്കി. കോളേജ് അധ്യാപികയായി വ..
                 

അഞ്ച് മിനുട്ടില്‍ ആലിബാബ സമ്പാദിച്ചത് 300 കോടി ഡോളര്‍

ഷാങ്ഹായ്: ഓൺലൈൻ വ്യാപാരഭീമനായ ചൈനീസ് കമ്പനി ആലിബാബയുടെ വാർഷിക ഷോപ്പിങ് ദിനമായ ഞായറാഴ്ച പ്രത്യേക ഓഫർ വന്ന അഞ്ച് മിനുട്ടിനിടെ കമ്പനി ലാഭമായി നേടിയത് 300 കോടി ഡോളർ (ഏകദേശം 21,744 കോടി ഇന്ത്യൻ രൂപ). പ്രത്യേക ഓഫറുണ്ടായിരുന്ന ഒരു മണിക്കൂർ സമയത്ത് മാത്രം 1000 കോടി ഡോളറിന്റെ(ഏകദേശം 72,480 കോടി ഇന്ത്യൻ രൂപ)ഉത്പന്നങ്ങൾ വിറ്റഴിച്ചതായും കമ്പനി പറയുന്നു. ആപ്പിൾ, ഷവോമി ബ്രാന്റുകളാണ് ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ലോസ് ആഞ്ജലിസ്, ടോക്യോ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓഡറുകൾ വന്നത്. കഴിഞ്ഞ വർഷത്തെ ഷോപ്പിങ് ദിനത്തിൽ ആലിബാബ 2500 കോടി ഡോളറിന്റെ വിൽപ്പന നടത്തിയതാണ് നിലവിലെ റെക്കോർഡ്...
                 

ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച; സുരക്ഷയ്ക്ക് ഒരുലക്ഷത്തോളം സേനാംഗങ്ങള്‍

റായ്പുർ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരുലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയണ് സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്ള എട്ടുജില്ലകളിലെ പതിനെട്ടു മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. അർധസൈനിക വിഭാഗത്തെ ഉൾപ്പെടെ സംസ്ഥാനത്ത് വിന്യസിച്ചതായി ഛത്തീസ്ഗഢ് സ്പെഷൽ ഡയറക്ടർ ജനറൽ(മാവോവാദി വിരുദ്ധ ഓപ്പറേഷൻസ്) ഡി എം അവസ്തി വാർത്താ ഏജൻസിയായ പി ടി ഐയോടു പ്രതികരിച്ചു. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ മുന്നൂറിലധികം ബോംബുകൾ ബസ്തർ മേഖലയിൽനിന്നും രാജ്നന്ദ്ഗാവ് ജില്ലയിൽനിന്നും സുരക്ഷാസേന കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ മാവോവാദികൾ അട്ടിമറിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ആർ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി അംഗങ്ങൾ ഉൾപ്പെടുന്ന 650 കമ്പനികളാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള 65000 പോലീസുകാരെയും തിരഞ്ഞെടുപ്പ് ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ടെന്നും അവസ്തി വ്യക്തമാക്കി. ഛത്തീസ്ഗ..
                 

കാലിഫോര്‍ണിയയില്‍ കാട്ടുതീ; മരണം 25 ആയി, വീടൊഴിഞ്ഞത് രണ്ടര ലക്ഷം പേര്‍

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പടർന്നു പിടിച്ച് കാട്ടുതീയിൽ 25 മരണം. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. ഫ്ളോറിഡയിലെ ഓർലാൻഡോ നഗരത്തിനേക്കാൾ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. ചരിത്രത്തിൽതന്നെ വലിയ ദുരന്തംവിതച്ച കാട്ടുതീയിൽ വീടുകളുൾപ്പെടെ 6700 കെട്ടിടങ്ങളാണ് തീയിൽപ്പെട്ടത്. View this post on Instagram Jesus #Malibu #fire A post shared by Ponthego (@ponthego) on Nov 10, 2018 at 11:11am PST 35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടർന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാൻ തടസ്സം നേരിടുകയാണ്. തൗസൻഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 90000 ഏക്കർ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടർന്നുപിടിച്ചതായി കാലിഫോർണിയ അധികൃതർ പറഞ്ഞു. മേഖലയിൽ കറുത്ത പുക പടർന്നതും ചാരം പടർന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. View this post on Instagram ..
                 

ആത്മഹത്യ ചെയ്ത യുവതിയുടെ മരണം ഹൃദയാഘാതമാക്കി: ഭർതൃസഹോദരൻ പിടിയിൽ

രാജാക്കാട്:ബൈസൺവാലി ടീ കമ്പനിയിൽ യുവതി ജീവനൊടുക്കിയ സംഭവം ഹൃദയാഘാതമാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മരിച്ച സെൽവി(37) യുടെ ഭർതൃസഹോദരൻ തിരുമകനാണ് പിടിയിലായത്. സെൽവിയുടെ മരണകാരണം തിരുമകന്റെ മോശം ഇടപെടലിനെ തുടർന്നാണെന്ന് കാട്ടി സെൽവിയുടെ പിതാവ് അറുമുഖൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മരണം സംഭവിച്ച അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നു. 23-ന് രാത്രിയിൽ വീട്ടിൽനിന്ന് കാണാതായ സെൽവിയുടെ മൃതദേഹം 24-ന് പുലർച്ചെ രണ്ടിനാണ് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. ഭർത്താവ് തമിഴ്സെൽവൻ അടക്കമുള്ളവർ സെൽവിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വിശ്വസിച്ച് മൃതദേഹം ദഹിപ്പിച്ചു. എന്നാൽ സംസ്കാരത്തിന് ശേഷം മകൻ മൃതദേഹം കുളത്തിൽനിന്നാണ് എടുത്തതെന്ന് അറുമുഖനോട് പറഞ്ഞു. തുടർന്നാണ് അറുമുഖൻ രാജാക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇടുക്കി എസ്.പി.യുടെ നിർദേശപ്രകാരം രാജാക്കാട് എസ്.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. തിരുമകന്റെ കൈയിൽനിന്ന് ഫോൺ കണ്ടെടുത്തു. ഇയാൾ ഫോണിൽ ചിത്രങ്ങൾ പകർത്തിയതടക്കമുള്ള കാര്യങ്ങൾ പോലീസിന് മൊഴി നൽകിയി..
                 

രാജ്യത്തെ 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും അടക്കം 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ അനുമതി നൽകിയതായി വെളിപ്പെടുത്തൽ. പശ്ചിമ ബംഗാളിന്റെ പേരുമാറ്റാനുള്ള നിർദേശം കേന്ദ്രത്തിന്റെ മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണമെന്നത് അടക്കമുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുള്ളത്. ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കുമെന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ശുപാർശകളൊന്നും ഇതുവരെ സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രാജമുൻഡ്രിയുടെ പേര് രാജാമഹേന്ദ്രവാരം എന്നാക്കുന്നതിനും ഒഡീഷയിലെ ഔട്ടർ വീലറിന്റെ പേര് എ.പി.ജെ അബ്ദുൾ കലാം ഐലൻഡ് എന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞത്. റെയിൽവെമന്ത്രാലയം, തപാൽ വകുപ്പ്, സർവെ ഓഫ് ഇന്ത്യ എന്നിവയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ..
                 

'ഷണ്ഡ'നെന്ന് വിളിക്കുന്നത് അപകീര്‍ത്തി; കേസെടുക്കാമെന്ന് ബോംബെ ഹൈക്കോടതി

നാഗ്പുർ: പുരുഷനെ ഷണ്ഡനെന്ന് വിളിക്കുന്നത് അപകീർത്തിപരമാണെന്ന് ബോംബെ ഹൈക്കോടതി. ഭർത്താവ് നൽകിയ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. പുരുഷനെ ഷണ്ഡനെന്ന് വിളിക്കുന്നത് പ്രഥമദൃഷ്ട്യാ അപകീർത്തിയായി കണക്കാക്കി കേസെടുക്കാമെന്നാണ് നാഗ്പുർ ബെഞ്ച് വിധിച്ചത്.ജസ്റ്റിസ് സുനിൽ ശുക്രെയുടേതാണ് സുപ്രധാന വിധി. കുടുംബ കലഹത്തെത്തുടർന്ന് 2016ലാണ് യുവതി വിവാഹ മോചനത്തിന് കുടുംബ കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഇവരുടെ മകളെ പിതാവിനൊപ്പം വിടാനായിരുന്നു കുടുംബ കോടതിയുടെ ഉത്തരവ്. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത ഹർജിയിൽ ഭർത്താവിന്റെ ലൈംഗിക ശേഷിയേപ്പറ്റി അധിക്ഷേപകരമായ പരാമർശങ്ങൾ യുവതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിൽ ക്ഷുഭിതനായ ഭർത്താവ് ഇവർക്കെതിരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിന്റെ ഫലമായി യുവതിക്കെതിരെ ഐപിസി 500, 506 എന്നീ വകുപ്പുകൾ പ്രകാരം 2017 ജൂലൈ 24 ന് കേസ് രജിസ്റ്റ..
                 

തരൂരിന്റെ ട്വീറ്റില്‍ അക്ഷരത്തെറ്റ്; ട്രോളുമായി സോഷ്യല്‍ മീഡിയ

ന്യൂഡൽഹി: അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുള്ളയാളാണ് ശശി തരൂർ. വിചിത്രമായ ഉച്ചരാണങ്ങളും സ്പെല്ലിംഗുകളും കൊണ്ട് സങ്കീർണതയുളള ആ വാക്കുകൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്. എന്നാൽ, ഇപ്പോൾ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതാണ് തരൂരിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത. യു.എ.ഇയിൽനടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എൻജിനീയറിങ് പൂർവവിദ്യാർഥികളുടെ പരിപാടിയിൽ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. Innovation എന്നവാക്കിന് പകരം Innivation എന്ന് തെറ്റി എഴുതുകയായിരുന്നു. My address to the UAE alumni of MES College of Engineering on Innivation in India pic.twitter.com/V92HqYtwlk — Shashi Tharoor (@ShashiTharoor) November 10, 2018 തരൂരിൽനിന്നുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഈ പിശക് ട്രോളൻമാർക്ക് ചാകരയായി. നിരവധി പേരാണ് ട്വിറ്ററിൽ തരൂരിന്റെ തെറ്..
                 

'ആരാധകരുമായി പ്രശ്‌നമുണ്ടാകുന്ന താരമല്ല വിനീത്‌'- പിന്തുണയുമായി അനസ് എടത്തൊടിക

കൊച്ചി: ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്സ് ആരാധകരെ വിനീത് വിമർശിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനസിന്റെ പ്രതികരണം. ഞാൻ വിനീതുമായി സംസാരിച്ചിരുന്നു. അങ്ങനെയൊരു വാർത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നാണ് അവൻ പറഞ്ഞത്. പറയത്താതും ചെയ്യാത്തതുമായ കാര്യങ്ങളാണ്റിപ്പോർട്ടുകളായി വന്നതെന്നും ആരാധകരെ വിമർശിച്ചിട്ടില്ലെന്നും വിനീത് എന്നോട് പറഞ്ഞു. അനസ് വ്യക്തമാക്കി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് അനസിന്റെ പ്രതികരണം. കൊച്ചിയിൽ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിന് ശേഷം വിനീത് ബ്ലാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ആരാധകർ യഥാർത്ഥ ആരാധകരല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ലെന്നും വിനീത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യഥാർത്ഥ ആരാധകർ ഒരു ടീമിന്റെ വിജയത്തിലും തോൽവിയും ഒരുപോലെ കൂടെ നിൽക്കുന്നവരാകുമെന്നും എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആര..
                 

നെയ്യാറ്റിന്‍കര കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഡി.വൈ.എസ്.പി യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊല നടത്തി ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. എ.എസ്.പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡി.വൈ.എസ്.പിയുടെ അതേറാങ്കാണ് എ.എസ്.പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ശരിയല്ല. ഇപ്പോൾ ഐ.ജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാകില്ല. സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. അതിനാൽ സി.ബി.ഐ തന്നെ അന്വേഷിക്കണം. അല്ലെങ്കിൽ വരാപ്പുഴയിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിൻകര കേസിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വൻവിവാദമുണ്ടാക്കിയെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലിറങ്ങുകയോ തിരികെ സർവ്വീസിൽ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. ആ കേസിൽ ആരോപണ വിധേയനായ ആലുവ റൂറൽ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. ..
                 

തന്ത്രി തന്നെ വിളിച്ചുവെന്ന് കോടതിയില്‍; മലക്കം മറിഞ്ഞ ശ്രീധരന്‍ പിള്ള വീണ്ടും വിവാദക്കുരുക്കില്‍

കൊച്ചി: ശബരിമല വിഷയത്തിൽ തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി വിളിച്ചുവെന്ന് സമ്മതിക്കുന്നു. കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടിൽ നിന്ന് അദ്ദേഹം മലക്കം മറിയുകയായിരുന്നു. അതിനിടെയാണ് ഹൈക്കോടതിയിൽ പ്രസംഗത്തിന്റെ സി.ഡി.ഉൾപ്പെടെ നൽകിയ ഹർജിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ശബരിമല വിഷയത്തിൽ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസ്താവനയിൽ തിരുത്തിപ്പറഞ്ഞത്. പ്രസംഗം സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്ന് സമർത്ഥിക്കാനാണ് അഭിഭാഷകൻ കൂടിയായ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയത്. ശബരിമല തന്ത്രി..
                 

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഒരു മാവോവാദിയെ സുരക്ഷാസേന വധിച്ചു

റായ്പുർ: നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ, ഞായറാഴ്ച രാവിലെ ഛത്തീസ്ഗഢിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബീജാപ്പുർ ജില്ലയിലെ ബേദ്രെ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു മാവോവാദി കൊല്ലപ്പെട്ടു. മറ്റൊരു മാവോവാദിയെ സുരക്ഷാസേന പിടികൂടി. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ കോയലിബേദാ മേഖലയിലുണ്ടായ ഐ ഇ ഡി സ്ഫോടനത്തിൽ ഒരു ബി എസ് എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. മഹേന്ദർ സിങ്ങിനാണ് കഴുത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്ടർ വഴി റായ്പുറിലെത്തിച്ചു.ആറ് ഐ ഇ ഡികളാണ് മാവോവാദികൾ സ്ഥലത്ത് സ്ഥാപിച്ചിരുന്നത്. മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ടെന്നും ആന്റി നക്സൽസ് ഓപറേഷൻസ് ഡി ഐ ജി പി സുന്ദർരാജ് അറിയിച്ചു. BSF personnel Mahinder Singh was injured in IED blast in Kankers Koyali beda. He has been airlifted to Raipur. The situation in the area is normal now. Securi..
                 

നിക്ഷേപത്തട്ടിപ്പ് കേസ്: ജനാർദനറെഡ്ഡി പോലീസിനുമുന്നിൽ ഹാജരായി

ബെംഗളൂരു: നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബി.ജെ.പി. നേതാവും ഖനിയുടമയുമായ ഗാലി ജനാർദനറെഡ്ഡി പോലീസിനുമുന്നിൽ ഹാജരായി. ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ അഭിഭാഷകരോടൊപ്പം നാടകീയമായി റെഡ്ഡി പോലീസിനുമുന്നിൽ എത്തുകയായിരുന്നു. അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽപ്പോയ റെഡ്ഡിയെ പിടികൂടാൻ നാല് പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. സിറ്റി സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദംനടക്കും. പ്രോസിക്യൂഷൻ വാദം കേൾക്കാതെ ഇടക്കാല മുൻകൂർജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റെഡ്ഡിയുടെ സഹായി അലിഖാനും ചോദ്യംചെയ്യലിന് ഹാജരായി. അഡീഷണൽ സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ സി.പി. ഗിരീഷ്, അസിസ്റ്റന്റ് കമ്മിഷണർ വെങ്കിടേശ് പ്രസന്ന എന്നിവർ ചേർന്നാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തുംമുമ്പ് തന്റെ നിലപാട് വ്യക്തമാക്കി വീഡിയോ സന്ദേശവും പുറത്തുവിട്ടു. താൻ ഒളിവിൽ പോയിട്ടില്ലെന്നും കുറ്റമൊന്നും ചെയ..