കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India

പുല്‍വാമയിലെ ചാവേര്‍... അല്‍ ഖ്വായ്ദ സംഘടനയില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദിലേക്ക്; ആ ചരിത്രം ഇങ്ങനെ

yesterday  
വാര്ത്ത / One India/ News  
ദില്ലി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് ചാവേര്‍ ആക്രമണം നടത്തിയത് ആദില്‍ അഹമ്മദ് ദര്‍ എന്ന യുവാവായിരുന്നു. ആ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സിആര്‍പിഎഫ് ജവാന്‍മാരും. പെട്ടെന്നൊരു ദിവസം കൊണ്ട് തീവ്രവാദി ആയി മാറിയ ആളായിരുന്നില്ല ആദില്‍ അഹമ്മദ് ദര്‍. ജെയ്‌ഷെ മുഹമ്മദില്‍ ചേരും മുമ്പ് അല്‍ ഖ്വായ്ദ സംഘടനയില്‍ അംഗമായിരുന്നു ഇയാള്‍ എന്നാണ്..
                 

മരണവീട്ടിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ! കണ്ണീരണിയിക്കുന്ന രംഗങ്ങൾ!

yesterday  
വാര്ത്ത / One India/ News  
കാസര്‍കോഡ്: കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ഏറെ പുരണ്ടിട്ടുളളതാണ് കേരള രാഷ്ട്രീയ ചരിത്രം. അതിലെ ഏറ്റവും പുതിയ ഏടായി മാറിയിരിക്കുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും. രണ്ട് ജീവനുകളെ കൊലയാളികള്‍ അരിഞ്ഞ് തളളിയപ്പോള്‍ പൊലിഞ്ഞ് പോയത് രണ്ട് കുടുംബങ്ങളുടെ ഏക പ്രതീക്ഷകള്‍ കൂടിയായിരുന്നു. കൃപേഷിന്റെയും ശരതിന്റെയും വീടുകളില്‍ നിന്ന് നിലവിളി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ..
                 

ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!

yesterday  
വാര്ത്ത / One India/ News  
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ എംപിമാര്‍ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങളില്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. ജനവിരുദ്ധ വികാരം ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഈ മണ്ഡലങ്ങളില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയാണ് പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ്. ഇവിടെ വമ്പന്‍ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്കത നേരിട്ടെത്തുന്നതോടെ രാഷ്ട്രീയം തീര്‍ത്തും മാറുമെന്ന് ഉറപ്പാണ്...
                 

പിലിഭിത്തില്‍ മേനകാ ഗാന്ധിക്ക് എതിരാളിയില്ല.... തിരിച്ചുപിടിക്കാന്‍ സമാജ് വാദി പാര്‍ട്ടി

yesterday  
വാര്ത്ത / One India/ News  
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും പ്രാധാന്യമേറിയ മണ്ഡലമാണ് പിലിഭിത്ത്. കേന്ദ്ര മന്ത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധിയുടെ മണ്ഡലമെന്ന നിലയിലാണ് പിലിഭിത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. വമ്പന്‍ ഭൂരിപക്ഷത്തിനായിരുന്നു 2014ല്‍ മേനക വിജയിച്ചത്. മോദി തരംഗവും മേനകയുടെ പ്രതിച്ഛായയും ഒരുമിച്ചാണ് ഇവിടെ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. ഇത്തവണ പ്രതിപക്ഷ ഐക്യം ഒന്നിച്ച് വരുമ്പോഴും അവരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിട്ടില്ല. അതുകൊണ്ട് അട്ടിമറി..
                 

ചോളം വറുക്കാൻ സോളാർ ഫാൻ; വൈറലായി ബെംഗളൂരുവിലെ ഹൈടെക് മുത്തശ്ശി

yesterday  
വാര്ത്ത / One India/ News  
ബെംഗളൂരു: സെൽവമ്മ എന്ന ഹൈടൈക് മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, രണ്ട് പതിറ്റാണ്ടായി ബെംഗളൂരുവിലെ വിദാൻ സൗധയ്ക്ക് മുമ്പിൽ ചോളം വിൽപ്പനക്കാരിയാണ് സെൽവമ്മ. വറുത്ത ചോളം വിൽക്കുന്ന വഴിയോരക്കച്ചവടക്കാർ ബെംഗളൂരുവിലെ പതിവ് കാഴ്ചയാണെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് സെൽവമ്മ. സോളാർ എനർജിയുടെ സഹായത്തോടെയാണ് സെൽവമ്മയുടെ ചോളം വിൽപ്പന. സോളാർ ഫാനിന്റെ സഹായത്തോടെ ചോളം ചൂടാക്കി വിൽക്കുന്ന..
                 

സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; കരിമ്പട്ടികയില്‍, ഇടപാടുകള്‍ നിലയ്ക്കും!! പദ്ധതികള്‍ പാളും

5 days ago  
വാര്ത്ത / One India/ News  
റിയാദ്/ബ്രസല്‍സ്: സൗദി അറേബ്യയുടെ സാമ്പത്തിക ഇടപാടുകളെ താളംതെറ്റിക്കുന്ന വിധം പുതിയ നീക്കം. യൂറോപ്യന്‍ യൂണിയന്‍ സൗദി അറേബ്യയെ കരിമ്പട്ടികയില്‍ പെടുത്തി. സൗദിയിലെ സാമ്പത്തിക ഇടപാടുകള്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കള്ളപ്പണം വെളുപ്പിച്ചു, ഭീകരര്‍ക്ക് പണം എത്തിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി അറേബ്യക്കെതിരെ യൂറോപ്പ് നടപടിയെടുത്തിരിക്കുന്നത്. സൗദി അറേബ്യയ്‌ക്കെതിരെ മാത്രമല്ല, പാകിസ്താന്‍, ലിബിയ, പാനമ എന്നീ രാജ്യങ്ങള്‍ക്കെതിരെയും യൂറോപ്യന്‍..
                 

ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത എംഎല്‍എമാര്‍; അയോഗ്യതാ നീക്കങ്ങള്‍ വിജയം കണ്ടു

5 days ago  
വാര്ത്ത / One India/ News  
ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒന്നരമാസമായി അകന്നു കഴിയുന്ന നാല് വിമത എംഎല്‍എമാര്‍ ഇന്നെല സഭാ സമ്മേളനത്തിന് എത്തി. അയോഗ്യത നടപടി ഭയന്നാണ് ഇവര്‍ സഭയില്‍ എത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ് എന്നിവര്‍ക്കൊപ്പം ജെഡിഎസിലെ നാരായണഗൗഡ എംഎല്‍എയും ബുധനാഴ്ച ബജറ്റ് സമ്മേളനത്തിന്..
                 

അനില്‍ അംബാനിക്ക് വേണ്ടി കോടതിയില്‍ വാദം, രാഷ്ട്രീയത്തില്‍ അംബാനിക്കെതിരെ വാദം

6 days ago  
വാര്ത്ത / One India/ News  
ദില്ലി: ഒരേ സമയം രണ്ട് തോണിയില്‍ കാല്‍വച്ചിരിക്കയാണ് കപില്‍ സിബല്‍. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെതിരെ ബിജെപി കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. റാഫേല്‍ വിഷയത്തില്‍ കപില്‍ സിബല്‍ അനില്‍ അംബാനിയെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അനില്‍ അംബാനിക്കായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായത് ട്വിറ്ററില്‍ വാക്ക്‌പോര്‍ നടത്തിയ..
                 

പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍

6 days ago  
വാര്ത്ത / One India/ News  
ലഖ്‌നൗ: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. യുപിയിലെ രാഷ്ട്രീയ സമവാക്യം പ്രിയങ്ക മാറ്റിമറിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. അതേസമയം അഖിലേഷ് യാദവിന് മുന്നറിയിപ്പും അപര്‍ണ നല്‍കിയിട്ടുണ്ട്. മഹാസഖ്യം വിചാരിക്കുന്നത്..
                 

കേരളം ഇത്തവണ യുഡിഎഫ് കൊണ്ടുപോകും, 16 സീറ്റുകൾ വരെ തൂത്തുവാരും, ബിജെപിക്ക് സീറ്റ് തെക്കൻ കേരളത്തിൽ

5 days ago  
വാര്ത്ത / One India/ News  
തിരുവനന്തപുരം: ശബരിമല വിഷയം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുപ്രധാന ഘടകമാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ശബരിമല കൊണ്ട് ആര്‍ക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാവുക എന്ന ചോദ്യം നിര്‍ണായകമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും ശബരിമല വിഷയത്തിന് മേല്‍ അവരവരുടേതായ പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക യുഡിഎഫ് ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്.. സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്:..
                 

യുപിയില്‍ പ്രിയങ്ക മാജിക് തുടങ്ങി; മഹാന്‍ദള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിഎസ്പി നേതാക്കളും

5 days ago  
വാര്ത്ത / One India/ News  
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രിയങ്കാ ഗാന്ധി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കരുത്തുവര്‍ധിച്ചതായാണ് കാഴ്ച. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയാണ്. മഹാന്‍ദള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. തൊട്ടുപിന്നാലെ ബിഎസ്പിയുടെ പ്രമുഖരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു...
                 

മമത ബാനര്‍ജി ദില്ലിയില്‍, നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍, ദേശീയ രാഷ്ട്രീയത്തില്‍ മമത ചുവടുറപ്പിക്കുന്നു

6 days ago  
വാര്ത്ത / One India/ News  
ദില്ലി: കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധത്തിലാക്കിയ ബംഗാളിലെ സിബിഐ വിഷയം ദില്ലിയിലേക്കെത്തിച്ച് പ്രതിപക്ഷ നേതൃനിരയിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഫെബ്രുവരി മൂനിന് രാജ്യത്തെ ആകെ കോളിളക്കം സൃഷ്ടിച്ച് ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ ബംഗാൡലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മതയുടെ പോലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് മമതയും പ്രതിപക്ഷവും സംയുക്തമായി നടത്തിയ സമരവും ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് എത്തിയിരിക്കയാണ്...
                 

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ച് മുലായത്തിന്റെ ബോംബ്!! മോദി ഇനിയും പ്രധാനമന്ത്രിയാകണം...

6 days ago  
വാര്ത്ത / One India/ News  
ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ് ബുധനാഴ്ച. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാന സഭാ യോഗം. ഇനി രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് തിരിയുകയാണ്. സഭയില്‍ എല്ലാ പ്രമുഖരായ നേതാക്കളും തങ്ങളുടെ അവസാന പ്രസംഗം നടത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കോണ്‍ഗ്രസ് യോഗത്തില്‍ നടത്തിയ പ്രസംഗം വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരിക്കെയാണ് മുലായം സഭയില്‍ മോദിയെ പ്രശംസിച്ചത്...
                 

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

5 days ago  
വാര്ത്ത / One India/ News  
ദില്ലി: ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. സുപ്രധാന തീരുമാനങ്ങളെടുത്തു. ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇവരുടെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പിന് ശേഷം സഖ്യചര്‍ച്ചയാകാം എന്ന പഴയ നിലപാടില്‍ നേതാക്കള്‍ മാറ്റം വരുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായി. പൊതുമിനിമം പരിപാടി തയ്യാറാക്കും. ഇതിന് വേണ്ടി കോണ്‍ഗ്രസ്..
                 

''ദേവഗൗഡ ഉടന്‍ മരിക്കും, കുമാരസ്വാമി രോഗി, ജെഡിഎസ് വൈകാതെ ചരിത്രമാകും''! എംഎൽഎയുടെ ഓഡിയോ

5 days ago  
വാര്ത്ത / One India/ News  
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍ ദിനംപ്രതി അതീവ നാടകീയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന ഓരോ വെളിപ്പെടുത്തലുകള്‍ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ജെഡിഎസും പ്രതിപക്ഷമുളള ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലില്‍ ആണ്. ജെഡിഎസ് എംഎല്‍എയെ യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പ് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതിന്റെ ഞെട്ടല്‍..
                 

യുപിയില്‍ കോണ്‍ഗ്രസിലേക്ക് പുതിയ സഖ്യകക്ഷി... പ്രിയങ്കയുടെ വരവിന് പിന്നാലെ പിന്തുണ!!

6 days ago  
വാര്ത്ത / One India/ News  
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവിന് പിന്നാലെ ശക്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. ഒബിസി വിഭാഗത്തിലെ സുപ്രധാന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുകയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ ഈ പാര്‍ട്ടി സംതൃപ്തി അറിയിച്ചു. മഹാന്‍ദള്‍ എന്ന ഒബിസി പാര്‍ട്ടിയാണ് കോണ്‍ഗ്രസ് സഖ്യത്തിലെത്തിയത്. ഇവരെ നേരത്തെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വലിയ നീക്കങ്ങള്‍ക്കാണ്..
                 

പ്രിയങ്ക സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍! പ്രിയങ്ക തകര്‍ത്തത് രജനിയുടെ റെക്കോഡ്

7 days ago  
വാര്ത്ത / One India/ News  
 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്ന പേര് പ്രിയങ്ക ഗാന്ധിയ്ക്ക് ചാര്‍ത്തി നല്‍കിയത് സോഷ്യല്‍ മീഡിയയാണ്. ഇതേ സോഷ്യല്‍ മീഡിയ പ്രിയങ്ക എന്ന നേതാവിന്‍റെ സോഷ്യല്‍ ലോകത്തേക്കുള്ള വരവും ആഘോഷമാക്കിയിരിക്കുകയാണിപ്പോള്‍. കിഴക്കന്‍ യുപിയുടെ ഐഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പിന്നാലെ തിങ്കളാഴ്ചയായിരുന്നു അവര്‍ ആദ്യമായി യുപിയിലേക്ക് തന്‍റെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. അതിന് തൊട്ടുമുന്‍പേ അവര്‍ ട്വിറ്ററിലൂടെ തന്‍റെ വരവറിയിച്ചു...