കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയിൽ വീണു! ശശി തരൂരിന് പരിക്ക്, തലയിൽ ആറ് തുന്നിക്കെട്ട്!

5 days ago  
വാര്ത്ത / One India/ News  
തിരുവനന്തപുരം: തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പഞ്ചസാര കൊണ്ടുളള തുലാഭാര നേര്‍ച്ചയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്ന വേളയിൽ സ്ഥാനാർത്ഥിക്ക് അപകടമുണ്ടായത് കോൺഗ്രസ് നേതൃത്വത്തേയും പ്രവർത്തകരേയും ആശങ്കയിലാക്കിയിരിക്കുകയാണ്.  മിസ്റ്റർ..
                 

പച്ചക്കൊടി കാട്ടി പ്രിയങ്ക ഗാന്ധി! വാരണാസിയിൽ നരേന്ദ്ര മോദിയെ നേരിടാൻ തയ്യാർ, സമ്മതം അറിയിച്ചു!

7 days ago  
വാര്ത്ത / One India/ News  
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ, ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ അത്യാകാംഷയുടെ നിമിഷങ്ങള്‍. ബിജെപി കോട്ട തകര്‍ത്ത് മോദിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഇറക്കിയേക്കും എന്നുളള വാര്‍ത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പ്രിയങ്ക മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആവശ്യപ്പെടുന്നതാണ്. പ്രിയങ്കയ്ക്ക് തീരുമാനം വിട്ട് കൊടുത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒടുവില്‍ പ്രിയങ്ക ഗാന്ധി..
                 

മോദി ഇത്തവണ നേരിടുന്നത് അപൂര്‍വ തിരഞ്ഞെടുപ്പ്; മറുപക്ഷത്ത് അണിനിരക്കുന്നത് പ്രമുഖര്‍

7 days ago  
വാര്ത്ത / One India/ News  
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തില്‍ ഇത്തവണ നേരിടേണ്ടി വരുന്നത് വ്യത്യസ്തരായ എതിരാളികളെ. മോദിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. മോദിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മല്‍സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കേസ് നേരിടേണ്ടി വന്ന കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിഎസ് കര്‍ണന്‍ മോദിക്കെതിരെ മല്‍സരിക്കുന്നതില്‍..
                 

'ന്യായ്' സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്! ഏഴ് സംസ്ഥാനങ്ങള്‍ ബിജെപിയെ കൈവിടും! കണക്കുകള്‍

7 days ago  
വാര്ത്ത / One India/ News  
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കടുത്ത ആശങ്കയേറ്റിയായിരുന്നു മോദി സര്‍ക്കാരിന്‍റെ 'ബാലക്കോട്ട് സ്ട്രൈക്ക്'.ഭീകരവാദം ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചു. നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍ എന്നാല്‍ 'ന്യായ്' എന്ന സ്വപ്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് മുന്നേറ്റം തിരിച്ചുപിടിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യായ്..
                 

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം; മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

7 days ago  
വാര്ത്ത / One India/ News  
സുല്‍ത്താന്‍പൂര്‍: കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലീം വോട്ടര്‍മാരോട് തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുമെന്ന് ക്യാമറയുടെ മുന്നില്‍ പറഞ്ഞ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കും. ''ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു,..
                 

രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍

7 days ago  
വാര്ത്ത / One India/ News  
ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി നരേന്ദ്ര മോദിയെ വീണ്ടും ഉയര്‍ത്തിക്കാട്ടുമ്പോഴും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം തിരഞ്ഞെടുപ്പും പ്രചരണം നടത്തുന്നത്. മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ എന്നാല്‍ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി..
                 

ഡോ. ഡി ബാബു പോൾ അന്തരിച്ചു

7 days ago  
വാര്ത്ത / One India/ News  
തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. പ്രമേഹം മൂലം കാലിൽ ഉണ്ടായ മുറിവിൽ നിന്നുള്ള അണുബാധ വൃക്കകളെയും കരളിനേയും ബാധിച്ചതാണ് മരണകാരണം എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും..
                 

'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍

8 days ago  
വാര്ത്ത / One India/ News  
18 സംസ്ഥാനങ്ങളിലേയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയും 91 ലോക്സഭാ മണ്ഡലങ്ങളിലേയും ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന് വ്യാപക പരാതി. തിരഞ്ഞെടുപ്പിനിടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ്ങ് മെഷീനുകള്‍ തകരാറിലാവുകയും വോട്ടിങ്ങ് തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു കൂടാതെ വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നിരവധി വോട്ടര്‍മാരാണ് രംഗത്തെത്തിയത്. വയനാട്ടില്‍ രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍..
                 

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി

8 days ago  
വാര്ത്ത / One India/ News  
ലക്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി പോരിനിറങ്ങുന്നത് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയാണ് എന്നതാണ് മറ്റേത് മണ്ഡലങ്ങളിലേക്കാളുമുപരി അമേഠിയിലെ പോരാട്ടം കടുപ്പിക്കുന്നത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത് നെഹ്രു കുടുംബത്തിന് ശക്തമായ..
                 

ആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കിയെന്ന് ചന്ദ്രബാബു നാഡിയു, വ്യാപക പ്രതിഷേധം

9 days ago  
വാര്ത്ത / One India/ News  
ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഏറ്റവും അധികം പരാതി ഉയർന്നത്. വിശാഖപട്ടണത്ത് മാത്രം മുപ്പതോളം പോളിംഗ് സ്റ്റേഷനുകളിലാണ് ഇവിഎം പണിമുടക്കിയത്. ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന തന്റെ നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല. ആന്ധ്രയിൽ നേരിട്ട പ്രതിസന്ധി കണ്ടെങ്കിലും ഇവിഎമ്മുകളുടെ അപകടം തിരഞ്ഞെടുപ്പ് കമ്മീഷൻ..
                 

മോദി അധികാരത്തിൽ വരണമെന്ന് പാകിസ്താൻ! ഇമ്രാൻ ഖാന്റെ മോദി സ്നേഹത്തിൽ പകച്ച് ബിജെപി!

10 days ago  
വാര്ത്ത / One India/ News  
ദില്ലി: കോണ്‍ഗ്രസിനെ പാകിസ്താന്‍ സ്‌നേഹികളാക്കി ചിത്രീകരിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദിയും ബിജെപിയും വലിയ മിടുക്ക് കാണിക്കുന്നുണ്ട്. ബലാക്കോട്ടില്‍ സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങളെ ചോദ്യം ചെയ്തതോടെയാണ് കോണ്‍ഗ്രസിനെ ബിജെപി പാകിസ്താന്‍ സ്‌നേഹികളാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പാകിസ്താനില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുന്നതാകട്ടെ ബിജെപിക്കും. അതും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്ന്. ഇത്തവണയും..
                 

'ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്'.. കണ്ണന്താനത്തിന്‍റെ പോസ്റ്റ്! കണ്ടം വഴി ഓടിച്ച് ട്രോളന്‍മാര്‍

7 days ago  
വാര്ത്ത / One India/ News  
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് ഇരയായത് എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനാമയിരുന്നു. അല്‍ഫോണ്‍സിന്‍റെ പ്രളയകാലത്തെ പിഎ പോസ്റ്റും അവസാനം മണ്ഡലം മാറി വോട്ട് ചോദിച്ച് ചെന്നതടക്കം ട്രോളര്‍മാര്‍ എടുത്തിട്ട് അലക്കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരെ ഉയരുന്ന ട്രോളുകളെ തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം. നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍ ഇത്തിരി..
                 

സോണിയാ ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്.. ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ഇറ്റലിയിലും

8 days ago  
വാര്ത്ത / One India/ News  
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ സ്വത്ത് വിവര കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നല്ലൊരു ശതമാനവും കോടിശ്വരന്മാരാണെന്നത് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റായ് ബറേലിയിൽ നിന്നും ഇത് നാലാം തവണയാണ് സോണിയാ ജനവിധി തേടുന്നു. നാമ നിർദ്ദേശ..
                 

'ശശി തരൂര്‍ കരഞ്ഞ് പറഞ്ഞു, പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍'; വെളിപ്പെടുത്തലുമായി മുരളി

8 days ago  
വാര്ത്ത / One India/ News  
തിരുവനന്തപുരം: പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കാറായിട്ടും കേരളത്തിലെ പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമല്ലെന്ന ആരോപണം ശക്തമാവുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്‍റെ പ്രചരണത്തിലെ മെല്ലെപ്പോക്കിനെതിരെ എഐസിസി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി മണ്ഡലത്തിലെ ചില നേതാക്കള്‍..
                 

രാഹുലിനെ ഉന്നം വെച്ച 'ലേസര്‍ രശ്മി'യുടെ ഉറവിടം കണ്ടെത്തി! ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട്

9 days ago  
വാര്ത്ത / One India/ News  
അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അമേഠിയില്‍ വെച്ച് വധശ്രമം നടന്നിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പത്രികാ സമര്‍പ്പണത്തിന് അമേഠിയില്‍ റോഡ് ഷോ നടത്തിയപ്പോഴാണ് സംശായാസ്പദമായ സംഭവങ്ങള്‍ ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. 'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ് ഇതോടെ അധ്യക്ഷന്‍റെ സുരക്ഷ ശക്തമാക്കണമെന്നും അദ്ദേഹത്തിന്‍റെ കുടുംബം മുന്‍പ് നേരിട്ട..
                 

ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം; ഇല്ലെങ്കിൽ റീപോളിംഗ്, പ്രതിഷേധവുമായി ബിജെപി സ്ഥാനാർത്ഥി

9 days ago  
വാര്ത്ത / One India/ News  
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് ബാല്യൺ. ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിംഗ് ആവശ്യപ്പെടുമെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്നാണ് സഞ്ജീവ് ബാല്യണിന്റെ ആരോപണം. ബുർഖ ധരിച്ചെത്തുന്നവരുടെ മുഖം പരിശോധിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ബിജെപി സ്ഥാനാർത്ഥി..
                 

'രാഹുൽ ഗാന്ധിക്ക് വോട്ടിന് പകരം ആട്ട്, രാഹുലിന് ബുദ്ധി വളരാൻ പ്രാർത്ഥിക്കാം'! മോദിക്കൊപ്പം പിസി

7 days ago  
വാര്ത്ത / One India/ News  
കോഴിക്കോട്: മധ്യകേരളത്തില്‍ ബിജെപിക്ക് ആത്മവിശ്വാസുയര്‍ത്തിക്കൊണ്ടാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായി മാറിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ പിന്തുണ കെ സുരേന്ദ്രന് ഗുണകരമാവും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ചെന്ന നേതാക്കളുടെ കൂട്ടത്തില്‍ പിസി ജോര്‍ജുമുണ്ടായിരുന്നു. മോദിക്കൊപ്പം മുന്‍നിരയില്‍ വേദി..
                 

ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ

8 days ago  
വാര്ത്ത / One India/ News  
ലഖ്‌നൗ: കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ അവര്‍ നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദത്തിലായിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. പക്ഷേ മുസ്ലീങ്ങള്‍ വോട്ടു ചെയ്യാതെയാണ് താന്‍ ജയിക്കുന്നതെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടാവില്ലെന്നായിരുന്നു മേനകാ ഗാന്ധിയുടെ പ്രസ്താവന. ഈ തിരഞ്ഞെടുപ്പ് താന്‍ നേരത്തെ..
                 

തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് 2014 ന് സമാനം: കനത്ത പോളിങ് രേഖപ്പെടുത്തിയത് ത്രിപുരയിലും ബംഗാളിലും

8 days ago  
വാര്ത്ത / One India/ News  
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് അവസാനിച്ചപ്പോള്‍ 2014ലെതിന് സമാനമായ പോളിങ് ട്രെന്‍ഡാണ് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 20 സംസ്ഥാനങ്ങളിലായി നടന്ന ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് 2014ലെ പോളിങിന് സമാനമാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ആണ് കനത്ത പോളിങ് നടന്നത്. 81.8 ശതമാനം ത്രിപുരയിലും 80 ശതമാനം പോളിങ് വെസ്റ്റ് ബംഗാളില്‍ രേഖപ്പെടുത്തി. ആന്ധ്രപ്രദേശില്‍ രാത്രി വൈകിയും പോളിങ്..
                 

ആന്ധ്രാപ്രദേശ് സംഘർഷഭരിതം; വോട്ടെടുപ്പിനിടെ വ്യാപക ആക്രമണങ്ങൾ, 2 പേർ കൊല്ലപ്പെട്ടു

9 days ago  
വാര്ത്ത / One India/ News  
ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ വ്യാപക സംഘർഷം. വൈഎസ്ആർ കോൺഗ്രസ്-ടിഡിപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ടിഡിപി പ്രദേശിക നേതാവ് സിദ്ധ ഭാസ്കർ റെഡ്ഡി, വൈഎസ്ആർസിപി പ്രവർത്തകൻ പുള്ളാ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അനന്തപുരം ജില്ലയിലെ മീനാപുരത്തായിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ സിദ്ധ റെഡ്ഡിയുടെ നേതൃത്വത്തിൽ ടിഡിപി കൃത്യമം കാണിക്കുന്നുവെന്നാരോച്ചാണ് സംഘർഷം ഉണ്ടായത്. ഇരു..
                 

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥിച്ച നടപടി പെരുമാറ്റച്ചട്ടം തന്നെയെന്ന്

9 days ago  
വാര്ത്ത / One India/ News  
മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം ആണ് ചട്ടലംഘനം ആണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരിക്കുന്നത്. പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു; തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദർശനം പാടില്ലെന്ന് കമ്മീഷൻ കന്നിവോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിക്കവേ ആയിരുന്നു നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശം...