'ഹിന്ദു പാകിസ്താന്‍' പ്രയോഗം; തരൂരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഹിന്ദു പാകിസ്താൻ വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ്. 2019 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂർ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പറഞ്ഞത്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയ ബി.ജെ.പി നേതൃത്വം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താൻ എന്ന രാജ്യം ഉണ്ടായതിന്റെ ഉത്തരവാദികൾ കോൺഗ്രസാണ്. അവർ തന്നെ വീണ്ടും ഇന്ത്യയേയും ഹിന്ദുക്കളേയും നിന്ദിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തത്. കഴിഞ്ഞ നാലു വർഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാൽ ഇന്ത്യയുടെ സംസ്കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. നമ്മളിൽ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമ
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%