തരൂരിന്റെ മാനസിക നില തകരാറിലായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മാനസിക നില തകരാറിലായെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. 2019 ലും ബിജെപി അധികാരത്തിലേറിയാൽ ഇന്ത്യ ഒരു ഹിന്ദു പാകിസ്താൻ ആകും എന്ന തരൂരിന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾക്ക് സ്വേഛാധിപതികളാകാൻ കഴിയില്ലെന്നും, തരൂർ പാകിസ്താനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. തരൂരിന് ചികിത്സാ സഹായം വേണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണം. അദ്ദേഹത്തെ മാനസിക രോഗാശുപത്രിയിൽ ചികിത്സിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. തരൂർ പാകിസ്താനെ സന്തോഷിപ്പിക്കുകയും മോദിയെ അധികാരത്തിൽ നിന്നു നീക്കം ചെയ്യാൻ പാകിസ്താൻ പ്രധാനമന്ത്രിയുടെ സഹായം ചോദിക്കുകയുമാണ്. തരൂർ ഹിന്ദു പാകിസ്താൻ എന്നു പറഞ്ഞതിനെ അത്ഭുതത്തോടെയാണ് കാണുന്നത്. ഞാൻ എന്തുകൊണ്ട് ഹിന്ദു ആകുന്നു എന്ന പേരിൽ നീണ്ട വിശദീകരണം സഹിതം അടുത്തിടെയാണ് തരൂർ ഒരു പുസ്തകം പുറത്തിറക്കിയത്.-അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം കോൺഗ്രസിനൊപ്പമില്ല, രാഹുൽ ഗാന്ധി തരൂരിന്റെ ഹിന്ദു പാകിസ്താൻ പരാമർശത്തോടു പ്രതികരിക്കണമെന്നു അദ്ദേഹം പറഞ്ഞു. Content highlights:Shashi Tharoor lost mental balance says Subram
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%